diff options
author | Christian Grothoff <christian@grothoff.org> | 2020-10-11 13:29:45 +0200 |
---|---|---|
committer | Christian Grothoff <christian@grothoff.org> | 2020-10-11 13:29:45 +0200 |
commit | 1ae0306a3cf2ea27f60b2d205789994d260c2cce (patch) | |
tree | 53117a55c27601e92172ea82f1d8cd11d355c06c /talermerchantdemos/blog/articles/ml/can-you-trust.html | |
parent | 2e665813a44988bfd906c0fab773f82652047841 (diff) | |
download | taler-merchant-demos-1ae0306a3cf2ea27f60b2d205789994d260c2cce.tar.gz taler-merchant-demos-1ae0306a3cf2ea27f60b2d205789994d260c2cce.tar.bz2 taler-merchant-demos-1ae0306a3cf2ea27f60b2d205789994d260c2cce.zip |
add i18n FSFS
Diffstat (limited to 'talermerchantdemos/blog/articles/ml/can-you-trust.html')
-rw-r--r-- | talermerchantdemos/blog/articles/ml/can-you-trust.html | 390 |
1 files changed, 390 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/can-you-trust.html b/talermerchantdemos/blog/articles/ml/can-you-trust.html new file mode 100644 index 0000000..e868a9b --- /dev/null +++ b/talermerchantdemos/blog/articles/ml/can-you-trust.html @@ -0,0 +1,390 @@ +<!--#set var="ENGLISH_PAGE" value="/philosophy/can-you-trust.en.html" --> + +<!--#include virtual="/server/header.ml.html" --> +<!-- Parent-Version: 1.79 --> + +<!-- This file is automatically generated by GNUnited Nations! --> +<title>നിങ്ങള്‍ക്ക് സ്വന്തം കമ്പ്യൂട്ടറിനെ വിശ്വസിക്കാൻ കഴിയുമൊ? - ഗ്നു പ്രൊജെക്ട് +- സ്വതന്ത്ര സോഫ്റ്റ്വെയര് ഫൗണ്ടേഷൻ</title> + +<!--#include virtual="/philosophy/po/can-you-trust.translist" --> +<!--#include virtual="/server/banner.ml.html" --> +<h2>നിങ്ങള്‍ക്ക് സ്വന്തം കമ്പ്യൂട്ടറിനെ വിശ്വസിക്കാൻ കഴിയുമൊ?</h2> + +<p>എഴുതിയത് <a href="http://www.stallman.org/">റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</a></p> + +<p> +ആരിൽ നിന്നാണ് നിങ്ങളുടെ കമ്പ്യൂട്ടർ കൽപനകൾ സ്വീകരിക്കേണ്ടത്? മിക്ക ആളുകളും +വിചാരിക്കുന്നത് സ്വന്തം കമ്പ്യൂട്ടർ അവരെ മാത്രമേ അനുസരിക്കുന്നുള്ളൂ +എന്നാണ്. “ട്രസ്റ്റഡ് കമ്പ്യൂട്ടിങ്ങ്” എന്നവർ വിളിക്കുന്ന പദ്ധതി +പ്രകാരം വൻകിട മാധ്യമ കമ്പനികൾ (സിനിമാ, റെക്കോഡ് കമ്പനികൾ ഉൾപ്പടെ), +മൈക്രോസോഫ്റ്റും ഇന്റലും പോലുള്ള കമ്പ്യൂട്ടർ കമ്പനികളോടൊത്തുചേർന്ന് നിങ്ങളുടെ +കമ്പ്യൂട്ടറുകളെ നിങ്ങൾക്കു പകരം അവരെ അനുസരിക്കുന്നവയാക്കാൻ +പദ്ധതിയൊരുക്കുന്നു. (ഈ സ്കീമിന്റെ മൈക്രോസോഫ്റ്റ് പതിപ്പ് പല്ലേഡിയം +എന്നറിയപ്പെടുന്നു.) അപകടകരമായ ഫീച്ചറുകൾ മുമ്പും പ്രൊപ്രിയേറ്ററി +പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രസ്തുത പദ്ധതി അതിനെ +സാർവത്രികമാക്കുന്നതാണ്.</p> +<p> +അടിസ്ഥാനപരമായി പ്രൊപ്രിയേറ്ററി സോഫ്റ്റ്വെയർ എന്നതിനർത്ഥം അതിനെ നിങ്ങൾക്കു +നിയന്ത്രിക്കാൻ കഴിയില്ലെന്നതാണ്; സോഴ്സ് കോഡ് പഠിക്കാനൊ അതിനു മാറ്റം +വരുത്തുവാനൊ നിങ്ങൾക്കു കഴിയില്ല. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഉപയോഗിച്ച് +സമർത്ഥരായ ബിസിനസുകാർ നമ്മെ അധീനതയിലാക്കുന്നതിൽ ഒട്ടും +ആശ്ചര്യപ്പെടാനില്ല. മൈക്രോസോഫ്റ്റ് ഇതു പല തവണ ചെയ്തിട്ടുണ്ട്: നിങ്ങളുടെ +ഹാർഡ് ഡിസ്കിലുള്ള എല്ലാ സോഫ്റ്റ്വെയറിന്റെയും പേരുകൾ മൈക്രോസോഫ്റ്റിനു +ലഭിക്കുന്ന രീതിയിലാണ് വിൻഡോസിന്റെ ഒരു പതിപ്പ് രൂപകൽപന ചെയ്തിരുന്നത്; വിൻഡോസ് +മീഡിയ പ്ലെയറിൽ സമീപകാലത്തുണ്ടായ ഒരു “സുരക്ഷ” അപ്ഗ്രേഡിനായി +ഉപയോക്താക്കൾ പുതിയ നിയന്ത്രണങ്ങൾ അംഗീകരിക്കണമായിരുന്നു. എന്നാൽ +മൈക്രോസോഫ്റ്റ് തനിച്ചല്ല: KaZaa എന്ന മ്യൂസിക്-ഷെയറിങ് സോഫ്റ്റ്വെയർ രൂപകൽപന +ചെയ്തിരിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഉപയോഗം KaZaa-യുടെ ബിസിനസ് +പങ്കാളിക്ക് അവരുടെ ക്ലയന്റ്സിനു വാടകയ്ക്കു കൊടുക്കാവുന്ന +രീതിയിലാണ്. ഇത്തരത്തിലുള്ള അപകടകരമായ ഫീച്ചറുകൾ പലപ്പോഴും രഹസ്യമാണ്. എന്നാൽ +അറിഞ്ഞു കഴിഞ്ഞാൽ പോലും സോഴ്സ് കോഡ് ലഭ്യമല്ലാത്തതിനാൽ അവ നീക്കം ചെയ്യുന്നത് +ബുദ്ധിമുട്ടാണ്.</p> +<p> +മുൻകാലങ്ങളിൽ ഇവ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. എന്നാൽ “ട്രസ്റ്റഡ് +കമ്പ്യൂട്ടിംഗ്”ഇതിനെ വ്യാപകമാക്കും. ഒരുപക്ഷേ കൂടുതൽ ഉചിതമായ പേര് +“ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് (Treacherous computing)” +എന്നതാണ്. കാരണം നിങ്ങളുടെ കമ്പ്യൂട്ടർ വ്യവസ്ഥാപിതമായി നിങ്ങളോട് അനുസരണക്കേട് +കാണിക്കും എന്നുറപ്പാക്കാനാണ് ഈ പദ്ധതി രൂപകൽപ്പന +ചെയ്തിരിക്കുന്നത്. വാസ്തവത്തിൽ, നിങ്ങളുടെ കമ്പ്യൂട്ടർ പൊതുവായ ആവശ്യത്തിനുള്ള +ഒന്നായി പ്രവർത്തിക്കുന്നതിൽ നിന്നും ഇത് തടയുന്നു. ഓരോ പ്രവർത്തനത്തിനും +പ്രത്യേകമായി അനുമതി കൊടുക്കേണ്ടി വരുന്ന അവസ്ഥയിലാക്കുന്നു.</p> +<p> +ഈ ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിനു പിന്നിലുള്ള ആശയം എന്തെന്നാൽ ഓരോ +കമ്പ്യൂട്ടറിലും ഒരു ഡിജിറ്റൽ എൻക്രിപ്ഷനും സിഗ്നേച്ചർ ഡിവൈസും +അടങ്ങിയിട്ടുണ്ടാകും, എന്നാൽ അവയുടെ കീകൾ നിങ്ങളിൽ നിന്നും രഹസ്യമാക്കി +വെക്കുന്നു. നിങ്ങൾക്ക് ഏതൊക്കെ പ്രോഗ്രാമുകൾ റൺ ചെയ്യാം, ഏതൊക്കെ +ഡോക്യുമെന്റുകളും ഡാറ്റയും ആക്സസു ചെയ്യാം, ഏതൊക്കെ പ്രോഗ്രാമുകൾ ഉപയോഗിച്ച് +ഇവയൊക്കെ റീഡ് ചെയ്യാം അല്ലെങ്കിൽ അതിൽ മാറ്റം വരുത്താം എന്നിവയൊക്കെ +നിയന്ത്രിക്കുവാൻ പ്രൊപ്രിയേറ്ററി പ്രോഗ്രാമുകൾ ഈ ഡിവൈസ് ഉപയോഗിക്കുന്നു. ഈ +പ്രോഗ്രാമുകൾ ഇന്റർനെറ്റിൽ നിന്നും ഓട്ടോമാറ്റിക് ആയി പുതിയ നിയന്ത്രണങ്ങൾ +ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഏർപ്പെടുത്തുന്നു. ആ +നിയന്ത്രണങ്ങൾകമ്പ്യൂട്ടറിൽ ഏർപ്പെടുത്താൻ നിങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ ചില +കഴിവുകൾ സ്വമേധയാ പ്രവർത്തനരഹിതമാകും.</p> +<p> +സ്വാഭാവികമായും, ഹോളിവുഡും റെക്കോർഡ് കമ്പനികളും ഒക്കെ ഡിജിറ്റൽ റസ്ട്രിക്ഷൻസ് +മാനേജ്മെന്റിനായി (ഡിആർഎം) ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഉപയോഗിക്കാൻ +പദ്ധതിയിട്ടിട്ടുണ്ട്, അതായത് ഡൗൺലോഡുചെയ്ത വീഡിയോകളും സംഗീതവും ഒരു +നിർദ്ദിഷ്ട കമ്പ്യൂട്ടറിൽ മാത്രമേ പ്ലേ ചെയ്യാൻ കഴിയൂ. കമ്പനികളിൽ നിന്ന് +ലഭിക്കുന്ന അംഗീകൃത ഫയലുകൾ പങ്കു വെക്കുക എന്നത് തികച്ചും +അസാധ്യമാകും. നിങ്ങൾക്ക്, പൊതുജനങ്ങൾക്ക്, ഇവ പങ്കിടാനുള്ള കഴിവും +സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. (എൻക്രിപ്റ്റ് ചെയ്യാത്ത പതിപ്പുകൾ +നിർമ്മിക്കുന്നതിനും അവ അപ്ലോഡുചെയ്യുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു മാർഗം +ആരെങ്കിലുമൊക്കെ കണ്ടെത്തുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അതിനാൽ ഡിആർഎം +പൂർണ്ണമായും വിജയിക്കാൻ പോകുന്നില്ല, പക്ഷേ അത് ഈ സമ്പ്രദായത്തിനുള്ള ഒരു +ഒഴികഴിവുമല്ല.)</p> +<p> +ഷെയറിംഗ് സമ്മതിക്കാത്തത് തന്നെ വളരെ മോശമാണ്. എന്നാൽ കാര്യങ്ങൾ ഇപ്പോൾ കൂടുതൽ +മോശമാവുന്നു. ഇ-മെയിലിനും ഡോക്യുമെന്റുകൾക്കും ഈ രീതി ഏർപ്പെടുത്താൻ ആലോചന +നടക്കുന്നുണ്ട്—അതിന്റെ ഫലമായി രണ്ടാഴ്ച കൊണ്ട് ഇ-മെയിലിലെ സന്ദേശം +നഷ്ടമാവുകയൊ ഒരു പ്രത്യേക കമ്പനിയിൽ നിർമ്മിച്ച കമ്പ്യൂട്ടറിൽ മാത്രമേ +ഡോക്യുമെന്റുകൾ നമുക്ക് വായിക്കാനാവൂ എന്ന രീതിയിൽ ആയിത്തീരുകയൊ ചെയ്യും.</p> +<p> +നിങ്ങൾ അപകടകരമായതെന്നു കരുതുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ +ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ ബോസ് ഒരു ഇമെയിൽ അയച്ചുവെന്നു സങ്കൽപ്പിക്കുക; +ഒരു മാസത്തിനു ശേഷം, അതു തിരിച്ചടിക്കുമ്പോൾ, തീരുമാനം +നിങ്ങളുടേതായിരുന്നില്ലെന്നു കാണിക്കാൻ ആ ഇ-മെയിൽ നിങ്ങൾക്കുപയോഗിക്കാൻ +കഴിയില്ല. മാഞ്ഞുപോകുന്ന മഷികൊണ്ട് എഴുതിയതാണെങ്കിൽ “രേഖാമൂലം +ലഭിക്കുന്ന” ഓർഡറുകൾക്കു നിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല.</p> +<p> +നിങ്ങളുടെ കമ്പനിയുടെ ഓഡിറ്റ് രേഖകളിൽ അട്ടിമറി നടത്താനോ അല്ലെങ്കിൽ +രാജ്യത്തിന് അപകടകരമായ ഒരു ഭീഷണി പരിശോധനയൊന്നും കൂടാതെ മുന്നോട്ടു വെക്കാനൊ +പോലെയുള്ള നിയമവിരുദ്ധമൊ ധാർമ്മികമായി അംഗീകൃതമല്ലാത്തതൊ ആയ കാര്യം +ആവശ്യപ്പെടുന്ന ഒരു ഇമെയിൽ നിങ്ങളുടെ ബോസിൽ നിന്ന് ലഭിക്കുകയാണെന്ന് +സങ്കൽപ്പിക്കുക. ഇന്നത്തെ കാലത്ത് ഒരു റിപ്പോർട്ടറിന് അത് അയച്ചുകൊടുത്തുകൊണ്ട് +ഇതു വെളിച്ചത്തു കൊണ്ടുവരാൻ നമുക്കു കഴിയും. എന്നാൽ ഒറ്റുകാരൻ +കമ്പ്യൂട്ടിങ്ങുകൊണ്ട് ആ ഡോക്യുമെന്റ് വായിക്കാൻ റിപ്പോർട്ടർക്ക് കഴിയുകയില്ല; +അയാളുടെ കമ്പ്യൂട്ടർ അയാളെ അനുസരിക്കാൻ വിസമ്മതിക്കും. ചുരുക്കത്തിൽ ഒറ്റുകാരൻ +കമ്പ്യൂട്ടിംഗ് അഴിമതിയുടെ പറുദീസയായി മാറും.</p> +<p> +നിങ്ങൾ ഡോക്യുമെന്റ് സേവ് ചെയ്യുമ്പോൾ അത് മറ്റു വേർഡ് പ്രോസസറുകൾ +വായിക്കാതിരിക്കാൻ വേണ്ടി മൈക്രോസോഫ്റ്റ് വേർഡ് പോലെയുള്ള വേർഡ് പ്രോസസറുകൾ +ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഉപയോഗിക്കുന്നു. ദുഷ്ക്കരമായ പരീക്ഷണങ്ങൾ ചെയ്തു വേണം +ഇന്ന് വേർഡ് ഫോർമാറ്റിന്റെ രഹസ്യങ്ങൾ കണ്ടുപിടിച്ച് സ്വതന്ത്ര വേർഡ് +പ്രോസസറുകൾക്കു വേർഡ് ഡോക്യുമെന്റുകൾ വായിക്കാൻ സാധിക്കുന്ന +അവസ്ഥയിലെത്തിക്കുവാൻ. ഡോക്യുമെന്റുകൾ സേവു ചെയ്യുമ്പോൾ ഒറ്റുകാരൻ +കമ്പ്യൂട്ടിംഗ് ഉപയോഗിച്ചുകൊണ്ട് വേർഡ് അവയെ എൻക്രിപ്റ്റ് ചെയ്യുകയാണെങ്കിൽ, അവ +വായിക്കാൻ ഉള്ള സോഫ്റ്റ്വെയർ വികസിപ്പിക്കാനുള്ള അവസരം പോലും സ്വതന്ത്ര +സോഫ്റ്റ്വെയർ കമ്മ്യൂണിറ്റിക്ക് ഉണ്ടാകില്ല—ഇനി കഴിയുമെങ്കിൽ പോലും +ഇത്തരം പ്രോഗ്രാമുകൾ ഡിജിറ്റൽ മില്ലെനിയം പകർപ്പവകാശ നിയമപ്രകാരം +നിരോധിക്കപ്പെട്ടേക്കാം.</p> +<p> +ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ ഇന്റർനെറ്റിലൂടെ പുതിയ +അനുമതി നിയമങ്ങൾ തുടർച്ചയായി ഡൗൺലോഡ് ചെയ്തുകൊണ്ടിരിക്കും, എന്നിട്ട് അവ +നിങ്ങളുടെ കമ്പ്യൂട്ടറിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും. ഇനി നിങ്ങളുടെ +ഡോക്യുമെന്റിൽ ഉള്ള കാര്യങ്ങൾ യുഎസ് സർക്കാരിനോ മൈക്രോസോഫ്റ്റിനോ +ഇഷ്ടപ്പെട്ടില്ലെങ്കിൽ, ആർക്കും ആ ഡോക്യുമെന്റ് വായിക്കാൻ കഴിയാത്ത വിധത്തിൽ +എല്ലാ കമ്പ്യൂട്ടറുകളോടും അതു നിരസിക്കുവാൻ നിർദ്ദേശിക്കുന്ന പുതിയ നിയമങ്ങൾ +അവർക്കു ചേർക്കുവാൻ കഴിയും. ഈ പുതിയ ഉത്തരവ് ഡൗൺലോഡു ചെയ്തുകഴിഞ്ഞാൽ പിന്നെ +എല്ലാ കമ്പ്യൂട്ടറുകളും അതനുസരിക്കും. നിങ്ങളുടെ എഴുത്ത് 1984 ശൈലിയിലുള്ള +റിട്രോ ആക്റ്റീവ് രീതിയിൽ മായിച്ചു കളഞ്ഞെന്നും വരാം. നിങ്ങൾക്കു പോലും അതു +വായിക്കാൻ കഴിയാതെ വരും.</p> +<p> +ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷൻ എന്തൊക്കെ വഷളത്തരങ്ങൾ ചെയ്യുന്നുവെന്നു +കണ്ടുപിടിക്കാമെന്നും, അവ എത്ര അസഹനീയമാണെന്നു പഠിക്കാമെന്നും, ഇതെല്ലാം +കഴിഞ്ഞ് അവയെ അംഗീകരിക്കണമൊ എന്നു തീരുമാനിക്കാമെന്നും നിങ്ങൾ +വിചാരിക്കുന്നുണ്ടാവാം. നിങ്ങൾക്ക് അവ കണ്ടെത്താൻ കഴിയുമെന്നാണെങ്കിൽ പോലും, +അതിനു വേണ്ടി ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിനെ അംഗീകരിക്കുന്നതു +മണ്ടത്തരമാണ്. എന്തുതന്നെയായാലും ഈ ഇടപാടിന് അറുതിവരുത്താൻ കഴിയുമെന്നു +പ്രതീക്ഷിക്കുവാൻ പോലും നിങ്ങൾക്കു കഴിയില്ല. നിങ്ങൾ അങ്ങനെയൊരു പ്രോഗ്രാം +ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾ കുടുക്കിലാകുമെന്നു മാത്രമല്ല അവരതറിയുകയും +ചെയ്യും അപ്പോൾ അവർക്ക് ആ ഡീൽ മാറ്റാനും കഴിയും. ചില ആപ്ലിക്കേഷനുകൾ സ്വതവേ +തന്നെ മറ്റെന്തെങ്കിലും ചെയ്യാനുള്ള അപ്ഗ്രേഡുകൾ +ഡൗൺലോഡുചെയ്യും—മാത്രമല്ല അപ്ഗ്രേഡു ചെയ്യണമൊ വേണ്ടയൊ എന്നു +തീരുമാനിക്കാനുള്ള അവസരം പോലും അവർ നിങ്ങൾക്കു തരില്ല.</p> +<p> +ഇന്നത്തെ കാലത്ത് പ്രൊപ്രിയേറ്ററി സോഫ്റ്റ്വെയറിന്റെ നിയന്ത്രണങ്ങൾ +വരാതിരിക്കാൻ ആ സോഫ്റ്റ്വെയർ ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല +വഴി. ഗ്നു/ലിനക്സ് അല്ലെങ്കിൽ മറ്റൊരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം +ഉപയോഗിക്കുകയും അതിൽ പ്രൊപ്രിയേറ്ററി ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് +ഒഴിവാക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം +നിങ്ങൾക്ക് തന്നെ ആയിരിക്കും. ഒരു സ്വതന്ത്ര പ്രോഗ്രാമിന് എന്തെങ്കിലും +പ്രശ്നമുണ്ടെങ്കിൽ കമ്മ്യൂണിറ്റിയിലെ മറ്റ് ഡവലപ്പർമാർ അത് ശരിയാക്കുകയും +കറക്റ്റ് ചെയ്ത പതിപ്പ് നിങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം. ഒരു +പ്രൊപ്രിയേറ്ററി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിങ്ങൾക്ക് സ്വതന്ത്ര പ്രോഗ്രാമുകൾ +പ്രവർത്തിപ്പിക്കാൻ കഴിയും; ഇത് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നില്ലെങ്കിലും പല +ഉപയോക്താക്കളും ഇങ്ങനെ ചെയ്യാറുണ്ട്.</p> +<p> +ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും സ്വതന്ത്ര +ആപ്ലിക്കേഷനുകളുടെയും നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നു. കാരണം നിങ്ങൾക്ക് +അവയെ പ്രവർത്തിപ്പിക്കാൻ പോലും കഴിഞ്ഞേക്കില്ല. ഒറ്റുകാരൻ കമ്പ്യൂട്ടിംഗിന്റെ +ചില പതിപ്പുകൾ ഏതെങ്കിലും പ്രത്യേക കമ്പനിയുടെ അംഗീകാരം ഓപ്പറേറ്റിംഗ് +സിസ്റ്റത്തിനു വേണമെന്ന് ആവശ്യപ്പെട്ടേക്കാം. അതിനാൽ സ്വതന്ത്ര ഓപ്പറേറ്റിംഗ് +സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. ഒറ്റുകാരൻ കമ്പ്യൂട്ടിംഗിന്റെ ചില +പതിപ്പുകൾ ഓപ്പറേറ്റിംഗ് സിസ്റ്റം ഡെവലപ്പറുടെ പ്രത്യേക അംഗീകാരം +ആവശ്യപ്പെടുന്നതാകാം. അത്തരമൊരു സിസ്റ്റത്തിൽ നിങ്ങൾക്ക് സ്വതന്ത്ര +ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല. നിങ്ങൾ അത് എങ്ങനെയെങ്കിലും +കണ്ടെത്തി മറ്റൊരാളോട് പറഞ്ഞാൽ അതൊരു കുറ്റകൃത്യവുമാകും.</p> +<p> +എല്ലാ കമ്പ്യൂട്ടറുകളും ഒറ്റുകാരൻ കമ്പ്യൂട്ടിംഗിനെ പിന്തുണയ്ക്കാൻ +ആവശ്യപ്പെടുന്ന തരത്തിലുള്ള യുഎസ് നിയമങ്ങൾക്കായി ഇതിനകം തന്നെ നിർദ്ദേശങ്ങൾ +ഉണ്ട്. മാത്രമല്ല പഴയ കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റ് കണക്റ്റുചെയ്യുന്നതും ഇവ +നിരോധിക്കുന്നു. CBDTPA (ഞങ്ങൾ ഇതിനെ Consume But Don't Try Programming Act +എന്ന് വിളിക്കുന്നു.) അതിലൊന്നാണ്. എന്നാൽ ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിലേക്കു +മാറുവാൻ അവ നിയമപരമായി നിങ്ങളെ നിർബന്ധിക്കുന്നില്ലെങ്കിലും, അത് +സ്വീകരിക്കാനുള്ള സമ്മർദ്ദം വളരെ വലുതായിരിക്കും. നിരവധി +പ്രശ്നങ്ങളുണ്ടെങ്കിലും ഇന്നും ആളുകൾ പലപ്പോഴും ആശയവിനിമയത്തിനായി വേഡ് +ഫോർമാറ്റ് ഉപയോഗിക്കുന്നു. (<a +href="/philosophy/no-word-attachments.html">“നമുക്ക് വേർഡ് +അറ്റാച്ച്മെന്റുകൾക്ക് ഒരു അവസാനം കൊണ്ടുവരാൻ കഴിയും”</a> എന്ന ലേഖനം +കാണുക). ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് മെഷീനുകൾക്കു മാത്രമെ ഏറ്റവും പുതിയ വേർഡ് +ഡോക്യുമെന്റുകൾ വായിക്കാൻ കഴിയുന്നുള്ളുവെങ്കിൽ, ഈ സാഹചര്യത്തെ +വ്യക്തിതാത്പര്യത്തിന്റെ നിലയിൽ മാത്രം കാണുന്ന ധാരാളം ആളുകൾ അതിലേക്കു +മാറും. ഒറ്റുകാരൻ കമ്പ്യൂട്ടിംഗിനെ എതിർക്കുവാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി +കൂട്ടായ തെരഞ്ഞെടുപ്പിലൂടെ ഈ സാഹചര്യത്തെ അഭിമൂഖീകരിക്കേണ്ടതുണ്ട്.</p> +<p> +ഒറ്റുകാരൻ കമ്പ്യൂട്ടിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് <a +href="http://www.cl.cam.ac.uk/users/rja14/tcpa-faq.html">http://www.cl.cam.ac.uk/users/rja14/tcpa-faq.html</a> +എന്ന വിലാസം സന്ദർശിക്കുക.</p> +<p> +ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിനെ തടയാനായി ധാരാളം പൗരന്മാരെ സംഘടിപ്പിച്ചുകൊണ്ടുള്ള +പിന്തുണ ആവശ്യമായി വരും. ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം! ദയവായി <a +href="http://DefectiveByDesign.org">Defective by Design</a> എന്ന ഡിജിറ്റൽ +റസ്ട്രിക്ഷൻസ് മാനേജ്മെന്റിന് എതിരെ സ്വതന്ത്ര സോഫ്റ്റ്വെയർ ഫൗണ്ടേഷൻ +നടത്തുന്ന ക്യാമ്പെയിനിനെ പിന്തുണയ്ക്കുക.</p> + +<h3>അനുബന്ധം</h3> + +<ol> +<li><p> +കമ്പ്യൂട്ടർ സുരക്ഷാ ഫീൽഡ് “ട്രസ്റ്റഡ് കമ്പ്യൂട്ടിംഗ്” എന്ന +വാക്ക് മറ്റൊരു രീതിയിലാണ് ഉപയോഗിക്കുന്നത്—രണ്ടു അർത്ഥങ്ങളും തമ്മിൽ +ആശയക്കുഴപ്പം വരാതിരിക്കാൻ ശ്രദ്ധിക്കണം.</p></li> + +<li><p> +പബ്ലിക് കീ എൻക്രിപ്ഷനും ഡിജിറ്റൽ സിഗ്നേച്ചറുകളും ഉപയോഗിച്ചിട്ടുള്ള, ഗ്നു +പ്രൊജക്ട് വിതരണം ചെയ്യുന്ന ഗ്നു പ്രൈവസി ഗാർഡ് എന്ന പ്രോഗ്രാം ഉപയോഗിച്ച് +സുരക്ഷിതവും സ്വകാര്യവുമായ ഇ-മെയിൽ അയക്കുവാൻ നിങ്ങൾക്കു കഴിയും. ജിപിജി (GPG) +ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിൽ നിന്നും എങ്ങനെ +വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നറിയാനും എന്താണ് ഒന്നിനെ സഹായകരവും മറ്റേതിനെ +അപകടകരവും ആക്കുന്നതെന്നു കാണാനും സമഗ്രമായ ഒരു പഠനം നടത്തുന്നത് +ഉപയോഗപ്രദമാണ്. </p> +<p> +ആരെങ്കിലും ജിപിജി ഉപയോഗിച്ച് ഒരു എൻക്രിപ്റ്റഡ് ഡോക്യുമെന്റ് നിങ്ങൾക്ക് +അയക്കുകയും നിങ്ങൾ അതിനെ ജിപിജി ഉപയോഗിച്ച് ഡികോഡ് ചെയ്യുകയും ചെയ്യുമ്പോൾ, +അതിന്റെ ഫലമായി നിങ്ങൾക്കു വായിക്കാനും ഫോർവേഡ് ചെയ്യാനും പകർത്താനും കൂടാതെ +വീണ്ടും എൻക്രിപ്റ്റ് ചെയ്ത് സുരക്ഷിതമായി മറ്റാർക്കെങ്കിലും അയക്കാനും +കഴിയുന്ന ഒരു എൻക്രിപ്റ്റഡ് അല്ലാത്ത ഡോക്യുമെന്റ് ലഭിക്കും. സ്ക്രീനിലെ +വാക്കുകൾ വായിക്കാൻ ഒരു ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷൻ നിങ്ങളെ +അനുവദിക്കും പക്ഷേ മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന എൻക്രിപ്റ്റഡ് +അല്ലാത്ത ഒരു ഡോക്യുമെന്റ് ഉണ്ടാക്കുവാൻ അതനുവദിക്കില്ല. ജിപിജി എന്ന സ്വതന്ത്ര +സോഫ്റ്റ്വെയർ പാക്കേജ് സുരക്ഷാ ഫീച്ചറുകൾ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നു; +<em>അവർ</em> <em>അത്</em> ഉപയോഗിക്കുന്നു. ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് +നിർമ്മിച്ചിരിക്കുന്നത് ഉപയോക്താക്കളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ്; +<em>അത്</em> <em>നമ്മളെ</em> ഉപയോഗിക്കുന്നു.</p></li> + +<li><p> +ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിനെ പിന്തുണയ്ക്കുന്നവർ അതിന്റെ <a +name="beneficial">പ്രയോജനകരമായ ഉപയോഗങ്ങളിലാണ്</a> ശ്രദ്ധ +കേന്ദ്രീകരിച്ചിരിക്കുന്നത്. അവർ പറയുന്നത് പലപ്പോഴും ശരിയാണ്, അപ്രധാനമാണെന്നു +മാത്രം.</p> +<p> +മിക്ക ഹാർഡ്വെയറുകളെയും പോലെ ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഹാർഡ്വെയറും +ദോഷകരമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. എന്നാൽ ഈ ആവശ്യങ്ങൾ ഒറ്റുകാരൻ +കമ്പ്യൂട്ടിംഗ് ഹാർഡ്വെയർ ഇല്ലാതെ മറ്റു വഴികളിലൂടെയും നടപ്പിലാക്കാൻ +കഴിയും. ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഉപയോക്താക്കൾക്കുണ്ടാക്കുന്ന പ്രധാന +വ്യത്യാസം മോശമായ പരിണതഫലമാണ്: നിങ്ങളുടെ കമ്പ്യൂട്ടറിനെ നിങ്ങൾക്കെതിരെ +പ്രവർത്തിപ്പിക്കാൻ സജ്ജീകരിക്കുന്നു.</p> +<p> +അവർ പറയുന്നതും ഞാൻ പറയുന്നതും സത്യം തന്നെയാണ്. രണ്ട് സത്യങ്ങളും ചേർത്തു +വച്ചാൽ എന്താണ് നിങ്ങൾക്ക് ലഭിക്കുന്നത്? ചെറിയ പ്രയോജനങ്ങൾ വാഗ്ദാനമായി നൽകി +നമുക്കു നഷ്ടപ്പെടുന്നതെന്തെന്നുള്ളതിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിച്ച് +നമ്മുടെ സ്വാതന്ത്ര്യം എടുത്തു കളയാനുള്ള പദ്ധതിയാണ് ഒറ്റുകാരൻ കമ്പ്യൂട്ടിംഗ്.</p></li> + +<li><p> +മൈക്രോസോഫ്റ്റ് ഒരു സുരക്ഷാ മാനദണ്ഡമായി പല്ലേഡിയത്തെ അവതരിപ്പിക്കുകയും അത് +വൈറസുകളിൽ നിന്ന് പരിരക്ഷിക്കുമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ +അവകാശവാദം തെറ്റാണ്. മൈക്രോസോഫ്റ്റ് റിസർച്ച് 2002 ഒക്ടോബറിൽ നടത്തിയ ഒരു +അവതരണത്തിൽ നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും +പ്രവർത്തനം തുടരും എന്നതാണ് പല്ലേഡിയത്തിന്റെ ഒരു സവിശേഷത എന്ന് +വ്യക്തമാക്കിയിട്ടുണ്ട്. അതായത്, വൈറസുകൾക്ക് ഇന്ന് ചെയ്യാൻ കഴിയുന്ന എല്ലാ +കാര്യങ്ങളും തുടർന്നും ചെയ്യാൻ സാധിക്കും.</p> +<p> +മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന ആളുകൾ പല്ലേഡിയവുമായി ബന്ധപ്പെട്ട് +“സുരക്ഷ” എന്ന വാക്ക് ഉപയോഗിക്കുന്നത് നമ്മൾ സാധാരണയായി +ഉപയോഗിക്കുന്ന അർത്ഥത്തിലല്ല, അതായത് നിങ്ങൾക്കു വേണ്ടാത്ത കാര്യങ്ങളിൽ നിന്നും +നിങ്ങളുടെ മെഷീനിനെ സംരക്ഷിക്കുക. പകരം നിങ്ങളുടെ മെഷീനിലുള്ള നിങ്ങളുടെ +ഡാറ്റയുടെ പകർപ്പുകളെ മറ്റുള്ളവരുടെ താത്പര്യത്തിനെതിരായി നിങ്ങൾ ആക്സസു +ചെയ്യുന്നതിൽ നിന്നും സംരക്ഷിക്കുക എന്നാണവർ അർത്ഥമാക്കുന്നത്. ആ പ്രസന്റേഷനിൽ +ഒരു സ്ലൈഡ് “തേർഡ് പാർട്ടി രഹസ്യങ്ങളും” “ഉപയോക്താവിന്റെ +രഹസ്യങ്ങളും” ഉൾപ്പെടെയുള്ള പല്ലേഡിയം സൂക്ഷിച്ചു കൊണ്ടിരുന്ന പല +വിധത്തിലുള്ള രഹസ്യങ്ങളും ചൂണ്ടിക്കാട്ടുന്നു—എന്നാൽ പല്ലേഡിയത്തിന്റെ +കാര്യത്തിൽ ഇതൊരു തരത്തിലുള്ള അസംബന്ധമാണെന്ന് അംഗീകരിച്ചുകൊണ്ട് +“ഉപയോക്താവിന്റെ രഹസ്യങ്ങൾ” എന്നത് അവർ ഉദ്ധരണി ചിഹ്നങ്ങളിലാണ് +ഇട്ടിരിക്കുന്നത്.</p> +<p> +“അറ്റാക്ക്”, “മലീഷ്യസ് കോഡ്”, +“സ്പൂഫിങ്”, “ട്രസ്റ്റഡ്” എന്നിങ്ങനെ സുരക്ഷയുമായി +ബന്ധപ്പെടുത്തി നാം സ്ഥിരമായി ഉപയോഗിക്കാറുള്ള മറ്റു പദങ്ങളും ആ പ്രസന്റേഷനിൽ +ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും നാം സാധാരണയായി +ഉപയോഗിക്കുന്ന അർത്ഥത്തിലല്ല. “അറ്റാക്ക്” എന്നാൽ നിങ്ങളെ +ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്നല്ല, നിങ്ങൾ സംഗീതം പകർത്താൻ +ശ്രമിച്ചു എന്നാണ്. “മലീഷ്യസ് കോഡ്” എന്നാൽ നിങ്ങളുടെ മെഷീൻ +ചെയ്യാൻ മറ്റൊരാൾ ആഗ്രഹിക്കാത്തത് ചെയ്യാനുള്ള കോഡ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്തു +എന്നാണ്. “സ്പൂഫിങ്” എന്നാൽ നിങ്ങളെ ആരെങ്കിലും പറ്റിയ്ക്കുന്നു +എന്നല്ല, നിങ്ങൾ പല്ലേഡിയത്തെ പറ്റിക്കുന്നു എന്നാണ്.</p></li> + +<li><p> +പല്ലേഡിയത്തിന്റെ ഡെവലപ്പർമാർ മുമ്പ് നടത്തിയ ഒരു പ്രസ്താവന അനുസരിച്ച് +ഡെവലപ്പ് ചെയ്യുന്നവർക്കും വിവരങ്ങൾ ശേഖരിക്കുന്നവർക്കും നിങ്ങൾ എങ്ങനെ +അതുപയോഗിക്കുന്നുവെന്നതിന്റെ മുഴുവൻ നിയന്ത്രണവും ഉണ്ടായിരിക്കും. ഇത് +ധാർമ്മികതയുടെയും നിയമവ്യവസ്ഥയുടെയും മുൻകാല ആശയങ്ങളെ വിപ്ലവകരമായി +തകിടംമറിക്കുന്നതിനെയാണു പ്രതിനിധാനം ചെയ്യുന്നത്. കൂടാതെ അഭൂതപൂർവ്വമായ ഒരു +നിയന്ത്രണ സംവിധാനവും ഇതു സൃഷ്ടിക്കും. ഈ സമ്പ്രദായങ്ങളുടെ ഇത്തരം പ്രശ്നങ്ങൾ +യാദൃശ്ചികമായി ഉണ്ടായതല്ല; അവ അടിസ്ഥാനപരമായ ലക്ഷ്യത്തിന്റെ ഫലമാണ്. ഈ +ലക്ഷ്യത്തെയാണ് നമ്മൾ നിരസിക്കേണ്ടത്.</p></li> +</ol> + +<hr /> + +<p>2015 വരെ, “വിശ്വസനീയമായ പ്ലാറ്റ്ഫോമിനുള്ള മൊഡ്യൂൾ (Trusted Platform +Module)” ആയാണ് ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് പിസി-കൾക്കുവേണ്ടി +നടപ്പിലാക്കിയത്; എന്നിരുന്നാലും, പ്രായോഗിക കാരണങ്ങളാൽ, ഡിജിറ്റൽ +റസ്ട്രിക്ഷൻസ് മാനേജ്മെന്റ് സ്ഥിരീകരിക്കുന്നതിനായുള്ള റിമോട്ട് +അറ്റസ്റ്റേഷനുവേണ്ടി ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിന് +വിശ്വസനീയമായ പ്ലാറ്റ്ഫോം മൊഡ്യൂൾ ഒരു സമ്പൂർണ പരാജയമായിരുന്നുവെന്നു +തെളിയിക്കപ്പെട്ടു. അതിനാൽ കമ്പനികൾ മറ്റു രീതികൾ ഉപയോഗിച്ചാണ് ഡിആർഎം +നടപ്പിലാക്കുന്നത്. ഇന്നത്തെ കാലത്ത്, “വിശ്വസനീയമായ പ്ലാറ്റ്ഫോമിനുള്ള +മൊഡ്യൂളുകൾ” ഡിആർഎം-നായി ഉപയോഗിക്കപ്പെടുന്നേയില്ല, ഡിആർഎം-നായി അവ +ഉപയോഗിക്കുന്നതു പ്രായോഗികമല്ലെന്ന് ചിന്തിക്കാൻ +കാരണങ്ങളുണ്ട്. വിരോധാഭാസമെന്ന് പറയട്ടെ, “വിശ്വസനീയമായ +പ്ലാറ്റ്ഫോമിനുള്ള മൊഡ്യൂളുകൾ” കൊണ്ട് ഇന്നുള്ള ഉപയോഗങ്ങൾ നിരുപദ്രവകരമായ +രണ്ടാംതരം ഉപയോഗങ്ങൾ മാത്രമാണ്—ഉദാഹരണത്തിന്, ഒരു കമ്പ്യൂട്ടറിലുള്ള ഈ +സിസ്റ്റത്തിൽ ആരുംതന്നെ ഒളിച്ചുവന്നു മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നു +സ്ഥിരീകരിക്കാൻ.</p> + +<p>അതുകൊണ്ട്, പിസി-കളിൽ ലഭ്യമായിട്ടുള്ള “വിശ്വസനീയമായ പ്ലാറ്റ്ഫോമിനുള്ള +മൊഡ്യൂളുകൾ” അപകടകരമല്ല എന്ന നിഗമനത്തിൽ ഞങ്ങൾ എത്തിച്ചേരുന്നു. അവ +കമ്പ്യൂട്ടറിൽ നിന്നും ഒഴിവാക്കേണ്ടതിന്റെയൊ സിസ്റ്റം സോഫ്റ്റ്വെയറിൽ +പിന്തുണയ്ക്കാതിരിക്കണ്ടതിന്റെയൊ ആവശ്യമില്ല.</p> + +<p>എന്നാൽ എല്ലാം തികഞ്ഞതാണിതെന്ന് ഇതിനർത്ഥമില്ല. ചില എആർഎം പിസി-കളും പോർട്ടബിൾ +ഫോണുകളിലും കാറുകളിലും ടിവികളിലും മറ്റ് ഉപകരണങ്ങളിലുമൊക്കെയുള്ള +പ്രൊസസ്സറുകളും കമ്പ്യൂട്ടറിന്റെ ഉടമയെ അതിലെ സോഫ്റ്റ്വെയറിൽ മാറ്റം +വരുത്തുന്നതിൽ നിന്നും തടയുന്നതിനുവേണ്ടി മറ്റ് ഹാർഡ്വെയർ സിസ്റ്റങ്ങൾ +ഉപയോഗിക്കുന്നുണ്ട്, അവയെല്ലാം ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെ വളരെ മോശമാണ്.</p> + +<p>റിമോട്ട് അറ്റസ്റ്റേഷൻ നിരുപദ്രവകാരിയാണെന്നും ഇതിനർത്ഥമില്ല. എന്നെങ്കിലും ഒരു +ഉപകരണം അത് വിജയകരമായി നടപ്പിലാക്കുകയാണെങ്കിൽ ഉപയോക്താക്കളുടെ +സ്വാതന്ത്ര്യത്തിന് അത് കനത്ത ഭീഷണിയാകും. ഇപ്പോഴത്തെ “വിശ്വസനീയമായ +പ്ലാറ്റ്ഫോമിനുള്ള മൊഡ്യൂൾ” നിരുപദ്രവകാരിയായത് അതിന് റിമോട്ട് +അറ്റസ്റ്റേഷൻ വിജയകരമായി നടപ്പിലാക്കാൻ കഴിയാത്തതുകൊണ്ടു മാത്രമാണ്. അതായത് +ഭാവിയിലെ ശ്രമങ്ങളൊക്കെ പരാജയപ്പെടും എന്നുള്ള മുൻവിധി നമുക്കുണ്ടാകാൻ പാടില്ല.</p> + +<hr /> + +<blockquote id="fsfs"><p class="big">ഈ ലേഖനം <a +href="http://shop.fsf.org/product/free-software-free-society/"><cite>സ്വതന്ത്ര +സോഫ്റ്റ്വെയര്, സ്വതന്ത്ര സമൂഹം: റിച്ചാര്‍ഡ് എം. സ്റ്റാള്‍മാന്റെ +തിരഞ്ഞെടുത്ത ലേഖനങ്ങള്‍</cite></a> എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p></blockquote> + +<div class="translators-notes"> + +<!--TRANSLATORS: Use space (SPC) as msgstr if you don't have notes.--> + </div> +</div> + +<!-- for id="content", starts in the include above --> +<!--#include virtual="/server/footer.ml.html" --> +<div id="footer"> +<div class="unprintable"> + +<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി +<a href="mailto:gnu@gnu.org"><gnu@gnu.org></a> എന്ന വിലാസത്തിലേയ്ക്കു് +അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും +ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും +<a href="mailto:webmasters@gnu.org"><webmasters@gnu.org></a> എന്ന +വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p> + +<p> +<!-- TRANSLATORS: Ignore the original text in this paragraph, + replace it with the translation of these two: + + We work hard and do our best to provide accurate, good quality + translations. However, we are not exempt from imperfection. + Please send your comments and general suggestions in this regard + to <a href="mailto:web-translators@gnu.org"> + + <web-translators@gnu.org></a>.</p> + + <p>For information on coordinating and submitting translations of + our web pages, see <a + href="/server/standards/README.translations.html">Translations + README</a>. --> +ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍ +പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു +പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും +നിർദ്ദേശങ്ങളും ദയവായി <a +href="mailto:web-translators@gnu.org"><web-translators@gnu.org></a> +എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും +ബന്ധപ്പെട്ട വിവരങ്ങൾക്കും <a +href="/server/standards/README.translations.html">Translations README</a> +നോക്കുക.</p> +</div> + +<p>പകർപ്പവകാശം © 2002, 2007, 2014, 2015, 2016 റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p> + +<p>ഈ താളു് <a rel="license" +href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ് +ആട്രിബ്യൂഷന്‍-നോഡെറിവേറ്റീവ്സ് 4.0 ഇന്റർനാഷണൽ ലൈസൻസ്</a> അടിസ്ഥാനത്തില്‍ +പ്രസിദ്ധീകരിച്ചതാണു്.</p> + +<!--#include virtual="/server/bottom-notes.ml.html" --> +<div class="translators-credits"> + +<!--TRANSLATORS: Use space (SPC) as msgstr if you don't want credits.--> +<b>പരിഭാഷ</b>: Fazna Harees | ഫസ്ന ഹാരീസ് <faznaharees@cet.ac.in>, +Aiswarya Kaitheri Kandoth | ഐശ്വര്യ കൈതേരി കണ്ടോത്ത് +<aiswaryakk29@gmail.com></div> + +<p class="unprintable"><!-- timestamp start --> +പുതുക്കിയതു്: + +$Date: 2020/05/03 17:32:40 $ + +<!-- timestamp end --> +</p> +</div> +</div> +</body> +</html> |