taler-merchant-demos

Python-based Frontends for the Demonstration Web site
Log | Files | Refs | Submodules | README | LICENSE

thegnuproject.html (176971B)


      1 <!--#set var="PO_FILE"
      2  value='<a href="/gnu/po/thegnuproject.ml.po">
      3  https://www.gnu.org/gnu/po/thegnuproject.ml.po</a>'
      4  --><!--#set var="ORIGINAL_FILE" value="/gnu/thegnuproject.html"
      5  --><!--#set var="DIFF_FILE" value="/gnu/po/thegnuproject.ml-diff.html"
      6  --><!--#set var="OUTDATED_SINCE" value="2021-10-24" -->
      7 
      8 <!--#include virtual="/server/header.ml.html" -->
      9 <!-- Parent-Version: 1.86 -->
     10 
     11 <!-- This file is automatically generated by GNUnited Nations! -->
     12 <title>ഗ്നു സംരംഭത്തെ കുറിച്ചു് - ഗ്നു സംരംഭം - സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനം</title>
     13 <meta http-equiv="Keywords" content="ഗ്നു, ഗ്നു സംരംഭം, എഫ്എസ്എഫ്, സ്വതന്ത്ര സോഫ്റ്റ്‍വെയർ, സ്വതന്ത്ര
     14 സോഫ്റ്റ്‍വെയർ പ്രസ്ഥാനം, ചരിത്രം" />
     15 
     16 <!--#include virtual="/gnu/po/thegnuproject.translist" -->
     17 <!--#include virtual="/server/banner.ml.html" -->
     18 <!--#include virtual="/server/outdated.ml.html" -->
     19 <h2>ഗ്നു സംരംഭം</h2>
     20 
     21 <p>
     22 <a href="http://www.stallman.org/"><strong>റിച്ചാർഡ് സ്റ്റാൾമാൻ</strong></a>
     23 എഴുതിയതു്</p>
     24 
     25 <blockquote>
     26 <p>
     27 <em>ഓപ്പൺ സോഴ്സസ്</em> എന്ന പുസ്തകത്തിൽ ആദ്യമായി
     28 പ്രസിദ്ധീകരിച്ചതു്. റിച്ചാർഡ് സ്റ്റാൾമാൻ <a
     29 href="/philosophy/open-source-misses-the-point.html"> ഒരിക്കലും &ldquo;ഓപ്പൺ
     30 സോഴ്സി&rdquo;നെ പിന്തുണച്ചിട്ടില്ല</a>, എന്നാൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ
     31 പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ആ പുസ്തകത്തിൽ പൂർണമായും ഇല്ലാതാവുന്നതു്
     32 ഒഴിവാക്കാനാണു് ഈ ലേഖനം സംഭാവന ചെയ്തതു്.
     33 </p>
     34 <p>
     35 <a href="/philosophy/free-software-even-more-important.html">നമ്മൾ
     36 ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയ‍ർ സ്വതന്ത്രമായിരിക്കണമെന്നു്
     37 നിർബന്ധിക്കേണ്ടതു്</a> എന്നത്തേക്കാളും പ്രാധാന്യമർഹിക്കുന്നതു് എന്തുകൊണ്ടു്.
     38 </p>
     39 </blockquote>
     40 
     41 <h3>ആദ്യ സോഫ്റ്റ്‍വെയർ-പങ്കിടൽ കൂട്ടായ്മ</h3>
     42 <p>
     43 1971-ൽ <abbr title="Massachusetts Institute of Technology">എംഐടി</abbr>
     44 നിർമിത ബുദ്ധി പരീക്ഷണശാലയിൽ (എഐ ലാബ്) ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ,
     45 വർഷങ്ങൾക്കു മുമ്പേ നിലനിന്നിരുന്ന സോഫ്റ്റ്‍വെയർ-പങ്കിടൽ കൂട്ടായ്മയുടെ
     46 ഭാഗമാകുകയുണ്ടായി. സോഫ്റ്റ്‍വെയർ പങ്കുവെക്കുന്നതു് ഞങ്ങളുടെ ഒരു പ്രത്യേക
     47 കൂട്ടായ്മയിൽ മാത്രം ഒതുങ്ങിയിരുന്ന കാര്യമായിരുന്നില്ല; പാചകക്കുറിപ്പുകൾ
     48 പങ്കുവെക്കുന്നതു് പാചകം ചെയ്യുന്നതിനോളം പഴക്കമുള്ളതാണു് എന്നതുപോലെ തന്നെ,
     49 അതു് കംപ്യൂട്ടറിനോളം പഴക്കമുള്ളതാണു്. പക്ഷേ ഞങ്ങൾ മിക്ക ആളുകളേക്കാളും കൂടുതൽ
     50 അതു ചെയ്തിരുന്നു.</p>
     51 <p>
     52 എഐ ലാബിൽ ഉപയോഗിച്ചിരുന്നത് ആ കാലഘട്ടത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടറുകളിൽ
     53 ഒന്നായ ഡിജിറ്റൽ <abbr title="Programmed Data Processor">പിഡിപി</abbr>-10 നു
     54 വേണ്ടി അവിടുത്തെ ഉദ്യോഗസ്ഥരായ ഹാക്കർമാർ (1) രൂപകൽപ്പന ചെയ്തതും അസംബ്ലർ
     55 ഭാഷയിൽ എഴുതിയതുമായ <abbr title="Incompatible Timesharing
     56 System">ഐടിഎസ്</abbr> (ഇൻകംപാറ്റിബിൾ ടൈംഷെയറിങ് സിസ്റ്റം) എന്ന ഒരു ടൈം
     57 ഷെയറിങ് ഓപ്പറേറ്റിങ് സിസ്റ്റം ആണ്. ആ കൂട്ടായ്മയിലെ ഒരു അംഗമെന്ന നിലയിലും ഒരു
     58 എഐ ലാബ് സിസ്റ്റം ഹാക്കർ ഉദ്യോഗസ്ഥൻ എന്ന നിലയിലും, എന്റെ ജോലി ഈ സിസ്റ്റം
     59 മെച്ചപ്പെടുത്തുക എന്നതായിരുന്നു.</p>
     60 <p>
     61 ഞങ്ങളുടെ സോഫ്റ്റ്‍വെയറിനെ ഞങ്ങൾ &ldquo;സ്വതന്ത്ര സോഫ്റ്റ്‍വെയർ&rdquo; എന്നു
     62 വിളിച്ചിരുന്നില്ല, കാരണം ആ പദം അപ്പോഴും നിലവിൽ വന്നിരുന്നില്ല; എന്നാൽ ഇതു
     63 തന്നെ ആയിരുന്നു അതു്. മറ്റൊരു സർവ്വകലാശാലയിലെയൊ അല്ലെങ്കിൽ ഒരു കമ്പനിയിലെയൊ
     64 ആളുകൾക്കു് ഒരു പ്രോഗ്രാം പോർട്ടു ചെയ്തുപയോഗിക്കേണ്ടി വരുമ്പോൾ, ഞങ്ങൾ
     65 സന്തോഷപൂർവ്വം അതിനനുവദിച്ചിരുന്നു. അപരിചിതവും രസകരവുമായ ഒരു പ്രോഗ്രാം
     66 ആരെങ്കിലും ഉപയോഗിക്കുന്നതായി കണ്ടാൽ, നിങ്ങൾക്കു് എപ്പോൾ വേണമെങ്കിലും സോഴ്സ്
     67 കോഡിനായി ആവശ്യപ്പെടാമായിരുന്നു, അതിലൂടെ നിങ്ങൾക്കു് അതു വായിക്കാനും മാറ്റം
     68 വരുത്താനും അല്ലെങ്കിൽ അതിന്റെ ചില ഭാഗങ്ങൾ പുനരുപയോഗിച്ചു് ഒരു പുതിയ
     69 പ്രോഗ്രാം ഉണ്ടാക്കുവാനും സാധിക്കുമായിരുന്നു.</p>
     70 <p>
     71 (1) &ldquo;ഹാക്കർ&rdquo; എന്ന വാക്കു് &ldquo;സുരക്ഷ ഭേദകൻ&rdquo; എന്ന
     72 അർത്ഥത്തിൽ ഉപയോഗിക്കുന്നതു് ബഹുജനമാധ്യമങ്ങളുടെ ഭാഗത്തുണ്ടായിട്ടുള്ള
     73 ആശയക്കുഴപ്പമാണു്. ഞങ്ങൾ ഹാക്കർമാർ ആ അർത്ഥത്തെ അംഗീകരിക്കുന്നില്ല, മാത്രമല്ല
     74 പ്രോഗ്രാം ചെയ്യാനിഷ്ടപ്പെടുന്ന, കളിയായിട്ടുള്ള സാമർത്ഥ്യത്തെ ആസ്വദിക്കുന്ന,
     75 അല്ലെങ്കിൽ ഇവ രണ്ടും കൂടിയുള്ള ഒരാൾ എന്നർത്ഥമാക്കുന്ന തരത്തിൽ ആ
     76 വാക്കുപയോഗിക്കുന്നതു് തുടരുകയും ചെയ്യുന്നു. <a
     77 href="http://stallman.org/articles/on-hacking.html">ഹാക്കിങ്ങിനെ
     78 കുറിച്ചുള്ള</a> എന്റെ ലേഖനം കാണുക.</p>
     79 
     80 <h3>കൂട്ടായ്മയുടെ തകർച്ച</h3>
     81 <p>
     82 1980-കളുടെ തുടക്കത്തിൽ ഡിജിറ്റൽ പിഡിപി-10 സീരീസ് നിറുത്തലാക്കിയപ്പോൾ ഈ
     83 സാഹചര്യത്തിനു് ഗുരുതരമായ മാറ്റമുണ്ടായി. 60-കളിൽ ഗംഭീരവും പ്രബലവുമായിരുന്ന
     84 ഇതിന്റെ ആർക്കിടെക്ചറിനു് 80-കളിൽ സാദ്ധ്യമായിക്കൊണ്ടിരുന്ന കൂടുതൽ വിസ്തൃതമായ
     85 അഡ്രസ്സുകളിലേക്കു് സ്വാഭാവികമായും വിപുലപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അതായതു്
     86 ഐടിഎസ്-ൽ അടങ്ങിയിരുന്ന ഏകദേശം എല്ലാ പ്രോഗ്രാമുകളും കാലഹരണപ്പെട്ടിരുന്നു.</p>
     87 <p>
     88 എഐ ലാബ് ഹാക്കർ കൂട്ടായ്മ ഇതിനകം തന്നെ തകർന്നു പോയിരുന്നു. 1981-ൽ,
     89 ഉപോത്പന്നമായി ഉണ്ടായ സിംബോളിക്സ് എന്ന കമ്പനി എഐ ലാബിൽ നിന്നുമുള്ള ഏകദേശം
     90 എല്ലാ ഹാക്കർമാരെയും ലാബിലെ ജോലി രാജിവെപ്പിച്ചു് അവരുടെ കമ്പനിയിലേക്കു
     91 ചേർത്തു, അങ്ങനെ ആളൊഴിഞ്ഞ കൂട്ടായ്മയ്ക്കു് സ്വയം പിടിച്ചുനില്ക്കാൻ
     92 പറ്റാതായി. (സ്റ്റീവ് ലെവിയുടെ ഹാക്കേർസ് എന്ന പുസ്തകം ഈ സംഭവങ്ങളെ കുറിച്ചു
     93 പറയുന്നുണ്ടു്, മാത്രമല്ല ഈ കൂട്ടായ്മയുടെ തുടക്കത്തെ കുറിച്ചു് ഒരു വ്യക്തമായ
     94 ചിത്രവും ഇതു നല്കുന്നു.) 1982-ൽ എഐ ലാബ് ഒരു പുതിയ പിഡിപി-10 വാങ്ങിയപ്പോൾ,
     95 ഇതിന്റെ അഡ്മിനിസ്ട്രേറ്റർമാർ ഐടിഎസിനു പകരം ഡിജിറ്റലിന്റെ അസ്വതന്ത്ര
     96 ടൈംഷെയറിങ് സിസ്റ്റം ഉപയോഗിക്കുവാൻ തീരുമാനിച്ചു.</p>
     97 <p>
     98 വിഎഎക്സ് (VAX) അല്ലെങ്കിൽ 68020 പോലുള്ള ആ കാലഘട്ടത്തിലെ നൂതന
     99 കംപ്യൂട്ടറുകൾക്കു് അവരുടേതായ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉണ്ടായിരുന്നു, എന്നാൽ
    100 അവയൊന്നും സ്വതന്ത്ര സോഫ്റ്റ്‍വെയർ ആയിരുന്നില്ല: എക്സിക്യൂട്ട് ചെയ്യാൻ
    101 കഴിയുന്ന ഒരു പകർപ്പു കിട്ടാൻ പോലും വെളിപ്പെടുത്തില്ലെന്ന ഒരു ധാരണപത്രം
    102 നിങ്ങൾ ഒപ്പു വെക്കേണ്ടിയിരുന്നു.</p>
    103 <p>
    104 ഇതിനർത്ഥം ഒരു കംപ്യൂട്ടർ ഉപയോഗിക്കുമ്പോഴുള്ള ആദ്യ ചുവടു് നിങ്ങളുടെ അയൽക്കാരെ
    105 സഹായിക്കില്ല എന്നു പ്രതിജ്ഞ ചെയ്യുകയായിരുന്നു. സഹകരണ മനോഭാവമുള്ള ഒരു
    106 കൂട്ടായ്മ വിലക്കപ്പെട്ടു. കുത്തക സോഫ്റ്റ്‍വെയറുകളുടെ ഉടമസ്ഥർ ഉണ്ടാക്കിയ
    107 നിയമം ഇതായിരുന്നു, &ldquo;നിങ്ങൾ നിങ്ങളുടെ അയൽക്കാരുമായി
    108 പങ്കുവെക്കുകയാണെങ്കിൽ, നിങ്ങൾ കൊള്ളയടിക്കുകയാണു്. നിങ്ങൾ എന്തെങ്കിലും മാറ്റം
    109 ആഗ്രഹിക്കുന്നെങ്കിൽ, അതിനായി ഞങ്ങളോടു യാചിക്കുക.&rdquo;</p>
    110 <p>
    111 കുത്തക സോഫ്റ്റ്‍വെയർ സാമൂഹിക സിസ്റ്റം&mdash;സോഫ്റ്റ്‍വെയർ പങ്കുവെക്കുവാനോ
    112 അല്ലെങ്കിൽ അതിനു മാറ്റം വരുത്തുവാനോ നിങ്ങൾക്കു് അനുവാദമില്ലെന്നു പറയുന്ന
    113 സിസ്റ്റം&mdash;സമൂഹവിരുദ്ധവും, അധാർമ്മികവും, തെറ്റായതുമാണെന്നുള്ള ആശയം ചില
    114 വായനക്കാർക്കു് ആശ്ചര്യമായി തോന്നിയേക്കാം. എന്നാൽ പൊതുജനങ്ങളെ
    115 വേർതിരിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതും ഉപയോക്താക്കളെ നിസ്സഹായരാക്കുകയും
    116 ചെയ്യുന്ന ഒരു സിസ്റ്റത്തെ കുറിച്ചു് മറ്റെന്തു പറയാൻ സാധിക്കും? ഈ ആശയം
    117 ആശ്ചര്യമായി തോന്നിയ വായനക്കാർ കുത്തക സോഫ്റ്റ്‍വെയർ സിസ്റ്റത്തെ
    118 തന്നിരിക്കുന്ന പോലെ സ്വീകരിച്ചതാവാം, അല്ലെങ്കിൽ കുത്തക സോഫ്റ്റ്‍വെയർ
    119 വ്യാപാരങ്ങൾ നിർദ്ദേശിച്ച രീതിയിൽ തന്നെ അതിനെ കണക്കാക്കിയിട്ടുണ്ടാകാം. ഈ
    120 പ്രശ്നത്തെ ഒരു രീതിയിൽ മാത്രമെ നോക്കിക്കാണാൻ പറ്റുകയുള്ളുവെന്നു ജനങ്ങളെ
    121 ബോദ്ധ്യപ്പെടുത്താൻ സോഫ്റ്റ്‍വെയർ പ്രസാധകർ വളരെ കാലമായി കഠിനാധ്വാനം
    122 ചെയ്തിട്ടുണ്ടു്.</p>
    123 <p>
    124 സോഫ്റ്റ്‍വെയർ പ്രസാധകർ അവരുടെ &ldquo;അവകാശങ്ങൾ&rdquo;
    125 &ldquo;അടിച്ചേല്പിക്കുന്നതിനെ&rdquo; കുറിച്ചൊ അല്ലെങ്കിൽ &ldquo;<a
    126 href="/philosophy/words-to-avoid.html#Piracy">കൊള്ളത്തരം</a>&rdquo;
    127 തടയുന്നതിനെ കുറിച്ചൊ സംസാരിക്കുമ്പോൾ, വാസ്തവത്തിൽ അവർ <em>പറയുന്നതു്</em>
    128 പ്രാധാന്യം കുറഞ്ഞ കാര്യമാണു്. പൊതുജനത്തോടു് യാതൊരു വിസ്താരവുമില്ലാതെ
    129 അംഗീകരിക്കാൻ ആവശ്യപ്പെടുന്ന, ഒരു വിചിന്തനവും കൂടാതെയുള്ള അപ്രസ്താവിത
    130 ധാരണകളിലാണു് ഈ പ്രസ്താവനകളുടെ യഥാർത്ഥ സന്ദേശം. അതുകൊണ്ടു് നമുക്കു് അവയെ
    131 ഒന്നു പരിശോധിക്കാം.</p>
    132 <p>
    133 സോഫ്റ്റ്‍വെയർ കമ്പനികൾക്കു സോഫ്റ്റ്‍വെയർ സ്വന്തമാക്കാനുള്ള അവകാശം
    134 സ്വാഭാവികമായും ഉണ്ടെന്നും അതുകൊണ്ടുതന്നെ അതിന്റെ എല്ലാ ഉപയോക്താക്കൾക്കും
    135 മുകളിൽ അധികാരമുണ്ടെന്നതുമാണു് ഒരു ധാരണ. (ഇതൊരു സ്വാഭാവികമായ
    136 അവകാശമായിരുന്നെങ്കിൽ എന്തു തന്നെയായാലും പൊതുജനത്തിനു് എത്രതന്നെ
    137 ഉപദ്രവമാണെങ്കിലും, നമുക്കു് എതിർക്കുവാൻ കഴിയുമായിരുന്നില്ല.) പക്ഷേ, യുഎസ്
    138 ഭരണഘടനയും നിയമ സമ്പ്രദായവും ഈ കാഴ്ചപ്പാടിനെ തള്ളിക്കളയുന്നു; പകർപ്പവകാശം ഒരു
    139 സ്വാഭാവിക അവകാശമല്ല, എന്നാൽ അതു് പകർപ്പിനുള്ള ഉപയോക്താക്കളുടെ സ്വാഭാവികമായ
    140 അവകാശത്തെ പരിമിതപ്പെടുത്തുന്ന സർക്കാർ ചുമത്തിയ കൃത്രിമമായ ഒരു കുത്തകയാണു്.</p>
    141 <p>
    142 മറ്റൊരു അപ്രസ്താവിത ധാരണ സോഫ്റ്റ്‍വെയറിനെ കുറിച്ചുള്ള ഒരേഒരു പ്രധാന കാര്യം
    143 ഇതു് എന്തു ജോലി ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു എന്നതാണു്&mdash;അതായതു് നമ്മൾ
    144 കംപ്യൂട്ടർ ഉപയോക്താക്കൾ നമുക്കു് എന്തുതരം സമൂഹമാണു്
    145 അനുവദനീയമായിട്ടുള്ളതെന്നതിൽ ശ്രദ്ധിക്കുവാൻ പാടില്ല.</p>
    146 <p>
    147 മൂന്നാമത്തെ ധാരണ, പ്രോഗ്രാമിന്റെ ഉപയോക്താക്കളുടെ മുകളിലുള്ള അധികാരം നമ്മൾ
    148 ഒരു കമ്പനിയ്ക്കു നല്കിയില്ലെങ്കിൽ ഉപയോഗപ്രദമായ ഒരു സോഫ്റ്റ്‍വെയറും
    149 നമുക്കുണ്ടാവില്ല (അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക ജോലി ചെയ്യാൻ കഴിയുന്ന
    150 ഒരു പ്രോഗ്രാം ഒരിക്കലും ഉണ്ടാവില്ല). ചങ്ങലകളിടാതെ തന്നെ ധാരാളം ഉപയോഗപ്രദമായ
    151 സോഫ്റ്റ്‍വെയർ നമുക്കു് ഉണ്ടാക്കാൻ കഴിയുമെന്നു് സ്വതന്ത്ര സോഫ്റ്റ്‍വെയർ
    152 മൂവ്മെന്റ് തെളിയിക്കുന്നതിനു മുൻപു്, ഈ ധാരണ ന്യായമായി തോന്നിയിട്ടുണ്ടാകാൻ
    153 സാധ്യതയുണ്ടു്.</p>
    154 <p>
    155 ഈ ധാരണകൾ അംഗീകരിക്കാൻ നിങ്ങൾ വിസമ്മതിക്കുകയും ഈ പ്രശ്നങ്ങളെ
    156 ഉപയോക്താക്കൾക്കു് പ്രഥമസ്ഥാനം കൊടുത്തുകൊണ്ടു് സാമാന്യബുദ്ധിയിലുള്ള
    157 ധാർമ്മികബോധത്തിന്റെ അടിസ്ഥാനത്തിൽ കണക്കിലെടുക്കുകയും ചെയ്യുകയാണെങ്കിൽ, നമ്മൾ
    158 വളരെ വ്യത്യസ്തമായ നിഗമനങ്ങളിലാണു് എത്തിച്ചേരുക. തങ്ങളുടെ
    159 ആവശ്യങ്ങൾക്കനുസരിച്ചു് പ്രോഗ്രാമുകളെ പരിഷ്കരിക്കുവാനും സോഫ്റ്റ്‍വെയർ
    160 പങ്കുവെക്കുവാനും കംപ്യൂട്ടർ ഉപയോക്താക്കൾ നിർബന്ധമായും സ്വതന്ത്രരായിരിക്കണം,
    161 കാരണം മറ്റുള്ളവരെ സഹായിക്കുക എന്നതാണു് സമൂഹത്തിന്റെ ആധാരം.</p>
    162 <p>
    163 ഈ നിഗമനത്തിനു പിന്നിലെ വാദങ്ങൾക്കുള്ള വിപുലമായ ഒരു പ്രസ്താവനയ്ക്കു് ഇവിടെ
    164 ഇടമില്ലാത്തതിനാൽ, വായനക്കാരോടു് <a href="/philosophy/why-free.html">
    165 http://www.gnu.org/philosophy/why-free.html</a>, <a
    166 href="/philosophy/free-software-even-more-important.html">
    167 http://www.gnu.org/philosophy/free-software-even-more-important.html</a>
    168 എന്നീ വെബ് താളുകൾ സന്ദർശിക്കുവാനാണു് എന്റെ നിർദ്ദേശം.
    169 </p>
    170 
    171 <h3>തീർത്തും ധാർമ്മികമായ ഒരു തിരഞ്ഞെടുപ്പു്</h3>
    172 <p>
    173 എന്റെ കൂട്ടായ്മ ഇല്ലാതായതോടു കൂടി മുമ്പത്തെ പോലെ തുടരുക എന്നതു് അസാധ്യമായി
    174 തീർന്നു. പകരം, തികച്ചും ധാർമ്മികമായ ഒരു തിരഞ്ഞെടുപ്പിനെ എനിക്കു്
    175 അഭിമുഖീകരിക്കേണ്ടി വന്നു.</p>
    176 <p>
    177 വെളിപ്പെടുത്തില്ലെന്ന ധാരണപത്രം ഒപ്പു വെക്കുകയും സഹപ്രവർത്തകരായ ഹാക്കർമാരെ
    178 സഹായിക്കില്ല എന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു്, കുത്തക സോഫ്റ്റ്‍വെയറിന്റെ
    179 ലോകത്തിലേക്കു ചേരുകയായിരുന്നു എളുപ്പമുള്ളൊരു വഴി. മിക്കവാറും ഞാനും
    180 സോഫ്റ്റ്‍വെയർ ഡവലപ്പു ചെയ്യുകയും വെളിപ്പെടുത്തില്ലെന്ന ധാരണപത്രങ്ങൾക്കു
    181 കീഴിൽ അവ പ്രസിദ്ധീകരിക്കുകയും, അങ്ങനെ കൂട്ടുകാരെ ചതിക്കാനായി മറ്റുള്ള
    182 ജനങ്ങളുടെ മുകളിലുള്ള സമ്മർദ്ദം കൂട്ടുകയും ചെയ്യുമായിരുന്നു.</p>
    183 <p>
    184 ഇതു വഴി എനിക്കു് പണമുണ്ടാക്കാൻ സാധിക്കുമായിരുന്നു, ഒരു പക്ഷേ ഞാൻ കോഡ് എഴുതി
    185 രസിച്ചെന്നുമിരിക്കാം. എന്നാൽ എന്റെ ഔദ്യോഗികജീവിതത്തിന്റെ അവസാനം ജനങ്ങളെ
    186 വേർതിരിക്കാനായുള്ള മതിലുകൾ നിർമ്മിച്ചിരുന്ന നാളുകളിലേക്കു ഞാൻ
    187 തിരിഞ്ഞുനോക്കും, പിന്നെ ലോകത്തെ ഒരു ചീത്ത സ്ഥലമാക്കി മാറ്റാൻ എന്റെ ജീവിതം
    188 ചെലവഴിച്ചതായി എനിക്കു തോന്നും.</p>
    189 <p>
    190 അതിനകം തന്നെ വെളിപ്പെടുത്തില്ലെന്ന ധാരണപത്രത്തിന്റെ സ്വീകർത്താവെന്ന
    191 നിലയിലുള്ള അനുഭവം എനിക്കുണ്ടായിട്ടുണ്ടു്. എനിക്കും എംഐടി എഐ ലാബിനും ഞങ്ങളുടെ
    192 പ്രിന്ററിനെ നിയന്ത്രിക്കുന്നതിനുള്ള പ്രോഗ്രാമിന്റെ സോഴ്സ് കോ‍ഡ് ഒരാൾ
    193 നിരസിച്ചപ്പോഴായിരുന്നു അതു്. (ഈ പ്രോഗ്രാമിൽ ചില സവിശേഷതകളുടെ
    194 കുറവുണ്ടായിരുന്നതുകൊണ്ടു് ആ പ്രിന്റർ ഉപയോഗിക്കുന്നതു് വളരെയധികം
    195 മുഷിപ്പിക്കുന്നതാക്കിതീർത്തു.) അതുകൊണ്ടുതന്നെ വെളിപ്പെടുത്തില്ലെന്ന
    196 ധാരണപത്രം നിഷ്കളങ്കമായിരുന്നുവെന്നു് എനിക്കു് എന്നോടുതന്നെ പറയുവാൻ
    197 കഴിഞ്ഞിരുന്നില്ല. അയാൾ ഞങ്ങളുമായി പങ്കുവെക്കാൻ നിരസിച്ചതു് എന്നെ വല്ലാതെ
    198 ദേഷ്യം പിടിപ്പിച്ചു; തിരിഞ്ഞുനിന്നു് എല്ലാവരോടും ഇതുതന്നെ ചെയ്യാൻ എനിക്കു
    199 കഴിയുമായിരുന്നില്ല.</p>
    200 <p>
    201 വ്യക്തവും പക്ഷേ അസുഖകരവുമായ മറ്റൊരു വഴി, കംപ്യൂട്ടർ മേഖല തന്നെ വിടുക
    202 എന്നതായിരുന്നു. ഇതുവഴി എന്റെ കഴിവുകൾ ഒരിക്കലും ദുരുപയോഗപ്പെടുമായിരുന്നില്ല,
    203 പക്ഷേ അവ പാഴായിപ്പോകുമായിരുന്നു. കംപ്യൂട്ടർ ഉപയോക്താക്കളെ ഭിന്നിപ്പിക്കുകയും
    204 പരിമിതികൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന കുറ്റബോധം എനിക്കുണ്ടാകുമായിരുന്നില്ല,
    205 എന്നിരുന്നാലും ഇതു സംഭവിക്കുക തന്നെ ചെയ്യുമായിരുന്നു.</p>
    206 <p>
    207 അതുകൊണ്ടു് ഒരു പ്രോഗ്രാമറിനു് നല്ല കാര്യം എന്തെങ്കിലും ചെയ്യാൻ സാധിക്കുന്ന
    208 ഒരു വഴിക്കുവേണ്ടി ഞാൻ തിരഞ്ഞു. ഒരിക്കൽ കൂടി ഒരു കൂട്ടായ്മ ഉണ്ടാക്കുവാൻ
    209 സാധിക്കുന്ന തരത്തിൽ ഉള്ള ഒരു പ്രോഗ്രമൊ അല്ലെങ്കിൽ എനിക്കു് എഴുതാൻ കഴിയുന്ന
    210 പ്രോഗ്രാമുകളൊ ഉണ്ടോ എന്നു് ഞാൻ എന്നോടുതന്നെ ചോദിച്ചു?</p>
    211 <p>
    212 ഉത്തരം വ്യക്തമായിരുന്നു: ആദ്യം വേണ്ടിയിരുന്നതു് ഒരു ഓപ്പറേറ്റിങ് സിസ്റ്റം
    213 ആയിരുന്നു. അതാണു് ഒരു കംപ്യൂട്ടർ ഉപയോഗിക്കാനായിട്ടുള്ള നിർണ്ണായകമായ
    214 സോഫ്റ്റ്‍വെയർ. ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു് നിങ്ങൾക്കു് ഒരുപാടു്
    215 കാര്യങ്ങൾ ചെയ്യാൻ കഴിയും; അതുപയോഗിക്കാതെ, നിങ്ങൾക്കു് കംപ്യൂട്ടർ
    216 പ്രവർത്തിപ്പിക്കാനെ കഴിയില്ല. ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെ,
    217 സഹകരണമനോഭാവത്തോടെയുള്ള ഹാക്കർമാരുടെ ഒരു കൂട്ടായ്മ വീണ്ടും ഞങ്ങൾക്കുണ്ടാക്കാൻ
    218 കഴിയുമായിരുന്നു&mdash;മാത്രമല്ല ആരെ വേണമെങ്കിലും കൂട്ടായ്മയിലേക്കു
    219 ക്ഷണിക്കുവാനും. കൂടാതെ ഒരാളുടെ സുഹൃത്തുക്കളെ നഷ്ടപ്പെടുത്താനുള്ള
    220 ആസൂത്രണങ്ങളൊന്നും നടത്താതെ തന്നെ ആർക്കുവേണമെങ്കിലും കംപ്യൂട്ടർ ഉപയോഗിക്കാൻ
    221 കഴിയും.</p>
    222 <p>
    223 ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഡവലപ്പർ എന്നരീതിയിൽ, ഈ ജോലിക്കു് ഉചിതമായ
    224 വൈദഗ്ദ്ധ്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ടു് വിജയം ഉറപ്പിക്കാൻ
    225 കഴിയുമായിരുന്നില്ലെങ്കിലും, ഞാൻ ഈ ജോലി ചെയ്യുവാനായി
    226 തെരഞ്ഞെടുക്കപ്പെട്ടതാണെന്നു് ഞാൻ തിരിച്ചറിഞ്ഞു. പോർട്ടബിൾ ആയരീതിയിൽ
    227 യുണിക്സിനു യോജിക്കുന്ന തരത്തിൽ ആ സിസ്റ്റം ഉണ്ടാക്കുവാൻ ഞാൻ തീരുമാനിച്ചു,
    228 ഇതിലൂടെ യുണിക്സ് ഉപയോക്താക്കൾക്കു് എളുപ്പത്തിൽ ഇതിലേക്കു മാറാൻ കഴിയും. ഗ്നു
    229 എന്ന പേരു് തെരഞ്ഞെടുക്കപ്പെട്ടതു്, ഒരു ഹാക്കർ പാരമ്പര്യം പിന്തുടർന്നാണു്,
    230 ഒരു ആവർത്തിക്കുന്ന ചുരുക്കെഴുത്തായി &ldquo;GNU's Not Unix.&rdquo; ഇതു് <a
    231 href="/gnu/pronunciation.html">ഒരക്ഷരമെന്ന രീതിയിൽ (syllable) കനമുള്ള g-യോടു
    232 കൂടിയാണു്</a> ഉച്ചരിക്കുന്നതു്.</p>
    233 <p>
    234 മറ്റു പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാൻ കഷ്ടിച്ചാവശ്യമായ വെറും ഒരു കെർണൽ
    235 എന്നല്ല ഓപ്പറേറ്റിങ് സിസ്റ്റം എന്നതിനർത്ഥം. 1970-കളിൽ, ഓപ്പറേറ്റിങ് സിസ്റ്റം
    236 എന്ന പേരിനു യോഗ്യതയുള്ളവയെല്ലാം കമ്മാന്റ് പ്രൊസസ്സറുകളും അസ്സെംബ്ലറുകളും
    237 കമ്പൈലറുകളും ഇന്റർപ്രെറ്ററുകളും ഡിബഗ്ഗറുകളും ടെക്സ്റ്റ് എഡിറ്ററുകളും
    238 മെയിലറുകളും അതിൽ കൂടുതലും അടങ്ങിയവയായിരുന്നു. ഐടിഎസിൽ അവയുണ്ടായിരുന്നു,
    239 മൾട്ടിക്സിൽ അവയുണ്ടായിരുന്നു, വിഎംഎസിൽ അവയുണ്ടായിരുന്നു, യുണിക്സിലും
    240 അവയുണ്ടായിരുന്നു. ഗ്നു ഓപ്പറേറ്റിങ് സിസ്റ്റവും അവ ഉൾപ്പെടുത്തും.</p>
    241 <p>
    242 പിന്നീടു്, ഹില്ലേലിന്റേതു്(1) എന്നു പറയപ്പെടുന്ന ഈ വാക്കുകൾ ഞാൻ
    243 കേൾക്കുകയുണ്ടായി:</p>
    244 
    245 <blockquote><p>
    246      If I am not for myself, who will be for me?<br />
    247      If I am only for myself, what am I?<br />
    248      If not now, when? <a id="TransNote1-rev" href="#TransNote1"><sup>1</sup></a>
    249 </p></blockquote>
    250 <p>
    251 ഗ്നു സംരംഭം ആരംഭിക്കാനുള്ള തീരുമാനം ഇതിനു തുല്യമായ ഒരു ആദർശത്തിന്റെ
    252 അടിസ്ഥാനത്തിലായിരുന്നു.</p>
    253 <p>
    254 (1) ഒരു നിരീശ്വരവാദി ആയതുകൊണ്ടുതന്നെ, മതനേതാക്കന്മാരെ ഞാൻ പിന്തുടരാറില്ല,
    255 എന്നാൽ ചിലപ്പോഴൊക്കെ അവരിൽ ഒരാൾ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യത്തെ ഞാൻ
    256 ആരാധിക്കുന്നതായി കാണുന്നു.</p>
    257 
    258 <h3>സ്വാതന്ത്ര്യം എന്നർത്ഥത്തിലുള്ള ഫ്രീ</h3>
    259 <p>
    260 &ldquo;ഫ്രീ സോഫ്റ്റ്‍വെയർ&rdquo; എന്ന പദം ചിലപ്പോഴൊക്കെ
    261 തെറ്റിദ്ധരിക്കപ്പെടാറുണ്ടു്&mdash;ഇതിനു വിലയുമായി യാതൊരു ബന്ധവുമില്ല. ഇതു്
    262 സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്നതാണു്. അതായതു്, ഫ്രീ സോഫ്റ്റ്‍വെയർ നിർവചനം
    263 ഇതാണു്.</p>
    264 
    265 <p>ഒരു പ്രോഗ്രാം, നിങ്ങൾക്കു്, അതായതു് ഒരു ഉപയോക്താവിനു്, സ്വതന്ത്ര
    266 സോഫ്റ്റ്‍വെയർ ആണെങ്കിൽ:</p>
    267 
    268 <ul>
    269   <li>ഏതാവശ്യത്തിനും നിങ്ങളുടെ ഇഷ്ടപ്രകാരം പ്രോഗ്രാം പ്രവർത്തിപ്പിക്കാനുള്ള
    270 സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടു്.</li>
    271 
    272   <li>നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു് പ്രോഗ്രാമിനു മാറ്റം വരുത്താനുള്ള
    273 സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടു്. (ഈ സ്വാതന്ത്ര്യത്തിന്റെ ഫലപ്രദമായ
    274 ഉപയോഗത്തിനു്, നിങ്ങൾക്കു നിർബന്ധമായും സോഴ്സ് കോഡ് ലഭ്യമായിരിക്കണം, കാരണം
    275 സോഴ്സ് കോഡില്ലാതെ ഒരു പ്രോഗ്രാമിനു മാറ്റം വരുത്തുക എന്നതു ദുഷ്കരമാണു്.)</li>
    276 
    277   <li>പകർപ്പുകൾ സൌജന്യമായൊ അല്ലെങ്കിൽ ഒരു വില ഈടാക്കിയൊ പുനർവിതരണം ചെയ്യാനുള്ള
    278 സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടു്.</li>
    279 
    280   <li>നിങ്ങളുടെ പരിഷ്കരിച്ച പതിപ്പുകളുടെ പകർപ്പുകൾ വിതരണം ചെയ്യാനുള്ള
    281 സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടു്, ഇതിലൂടെ നിങ്ങളുടെ മെച്ചപ്പെടുത്തലുകൾ
    282 ഉപയോഗപ്പെടുത്താനുള്ള അവസരം ഒരു സമൂഹത്തിനു മുഴുവൻ നല്കാൻ കഴിയും.</li>
    283 </ul>
    284 <p>
    285 &ldquo;ഫ്രീ&rdquo; എന്നതു് വിലയെ അല്ല, സ്വാതന്ത്ര്യത്തെ
    286 കുറിക്കുന്നതുകൊണ്ടുതന്നെ, പകർപ്പുകളുടെ വില്പനയും സ്വതന്ത്ര സോഫ്റ്റ്‍വെയറും
    287 തമ്മിൽ പരസ്പര വൈരുദ്ധ്യം ഒന്നും തന്നെയില്ല. വാസ്തവത്തിൽ, പകർപ്പുകൾ
    288 വില്ക്കുവാനുള്ള സ്വാതന്ത്ര്യം നിർണ്ണായകമാണു്: സ്വതന്ത്ര സോഫ്റ്റ്‍വെയർ
    289 ശേഖരങ്ങൾ അടങ്ങിയ സിഡി-റോമുകളുടെ വില്പന ഈ കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം
    290 പ്രധാനപ്പെട്ടതാണു്, മാത്രമല്ല അവയുടെ വില്പനയിലൂടെ സ്വരൂപിക്കുന്ന തുക
    291 സ്വതന്ത്ര സോഫ്റ്റ്‍വെയർ ഡവലപ്മെന്റിനു് പ്രധാനവുമാണു്. അതുകൊണ്ടു്, ഈ
    292 ശേഖരത്തിൽ ഉൾപ്പെടുത്താൻ ആളുകൾക്കു് സ്വാതന്ത്ര്യം നല്കാത്ത ഒരു പ്രോഗ്രാം
    293 സ്വതന്ത്ര സോഫ്റ്റ്‍വെയർ അല്ല.</p>
    294 <p>
    295 &ldquo;ഫ്രീ&rdquo; എന്ന വാക്കിന്റെ വ്യക്തതയില്ലായ്മ കാരണം, കുറേ നാളുകളായി
    296 പകരം വെക്കാവുന്ന പദങ്ങൾക്കു വേണ്ടി ആളുകൾ തിരയുന്നു, പക്ഷേ ആരും തന്നെ
    297 മെച്ചപ്പെട്ട ഒരെണ്ണം കണ്ടെത്തിയിട്ടില്ല. ഇംഗ്ലീഷ് ഭാഷയ്ക്കു് മറ്റേതു
    298 ഭാഷയേക്കാളും കൂടുതൽ വാക്കുകളും സൂക്ഷ്മഭേദങ്ങളുമുണ്ടു്, പക്ഷേ ലളിതവും
    299 വ്യക്തവുമായ, &ldquo;സ്വാതന്ത്ര്യം&rdquo; എന്നർത്ഥമുള്ള ഒരു വാക്കിന്റെ അഭാവം
    300 ഇതിനുണ്ടു്&mdash;&ldquo;unfettered&rdquo; (വിലങ്ങുമാറ്റിയ) എന്ന വാക്കാണു്
    301 ഏറ്റവും അടുത്തായി വരുന്നതു്. &ldquo;liberated&rdquo; (സ്വതന്ത്രമാക്കിയ),
    302 &ldquo;freedom&rdquo; (സ്വാതന്ത്ര്യം), &ldquo;open&rdquo; (തുറന്ന) എന്നീ
    303 പകരം പദങ്ങൾക്കു് ഒന്നുകിൽ തെറ്റായ അർത്ഥമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും
    304 ന്യൂനതയോ ഉണ്ടു്.</p>
    305 
    306 <h3>ഗ്നു സോഫ്റ്റ്‍വെയറും ഗ്നു സിസ്റ്റവും</h3>
    307 <p>
    308 ഒരു സമ്പൂർണ സിസ്റ്റം ഡവലപ്പു ചെയ്യുക എന്നതു് വളരെ വലിയ സംരംഭമാണു്. അതു്
    309 എത്തിപ്പിടിക്കാൻ കഴിയുന്ന തരത്തിലാക്കാനായി, നിലവിലുള്ള പരമാവധി സ്വതന്ത്ര
    310 സോഫ്റ്റ്‍വെയറുകൾ ഉപയോഗപ്പെടുത്താനും യോജിച്ച രീതിയിൽ മാറ്റം വരുത്തുവാനും ഞാൻ
    311 തീരുമാനിച്ചു. ഉദാഹരണത്തിനു്, തുടക്കത്തിലേ തന്നെ ടെക് (TeX) മുഖ്യ ടെക്സ്റ്റ്
    312 ഫോർമാറ്റർ ആയി ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു; കുറച്ചു വർഷങ്ങൾക്കു ശേഷം,
    313 മറ്റൊരു വിൻഡോ സിസ്റ്റം നിർമ്മിക്കുന്നതിനു പകരം ഗ്നുവിനു വേണ്ടി എക്സ് വിൻ‍ഡോ
    314 സിസ്റ്റം ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു.</p>
    315 <p>
    316 ഈ തീരുമാനങ്ങൾ കൊണ്ടും അതുപോലുള്ള മറ്റുള്ളവ കൊണ്ടും, ഗ്നു സിസ്റ്റം എന്നു
    317 പറയുന്നതു് എല്ലാ ഗ്നു സോഫ്റ്റ്‍വെയറുകളുടെയും ശേഖരം എന്നതിനു തുല്യമല്ല. ഗ്നു
    318 സിസ്റ്റത്തിൽ ഗ്നു സോഫ്റ്റ്‍വെയർ അല്ലാത്ത പ്രോഗ്രാമുകളും അടങ്ങിയിട്ടുണ്ടു്,
    319 സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി മറ്റുള്ള ആളുകളും സംരംഭങ്ങളും ഡവലപ്പു
    320 ചെയ്തിട്ടുള്ള പ്രോഗ്രാമുകളാണു് അവ, എന്നാൽ അവയെല്ലാം സ്വതന്ത്ര സോഫ്റ്റ്‍വെയർ
    321 ആയതുകൊണ്ടു് നമുക്കു് ഉപയോഗിക്കാൻ പറ്റുന്നവയാണു്. </p>
    322 
    323 <h3>ഈ സംരംഭം ആരംഭിക്കുന്നു</h3>
    324 <p>
    325 1984 ജനുവരിയിൽ ഞാൻ എംഐടിയിലെ ജോലി ഉപേക്ഷിച്ചു് ഗ്നു സോഫ്റ്റ്‍വെയർ എഴുതാൻ
    326 തുടങ്ങി. എംഐടി വിടുക എന്നതു് അനിവാര്യമായിരുന്നു കാരണം അതിലൂടെ ഗ്നു സ്വതന്ത്ര
    327 സോഫ്റ്റ്‍വെയറായി വിതരണം ചെയ്യുന്നതിൽ ഇടപെടാൻ എംഐടിയ്ക്കു് സാധിക്കില്ല. ഞാൻ
    328 ഉദ്യോഗസ്ഥനായി തുടർന്നിരുന്നെങ്കിൽ, ഈ പരിശ്രമത്തെ സ്വന്തമാക്കാനുള്ള അവകാശവാദം
    329 ഉന്നയിക്കാൻ എംഐടിയ്ക്കു സാധിക്കുമായിരുന്നു, മാത്രമല്ല അവരുടേതായ വിതരണ
    330 നിബന്ധനകൾ ചുമത്താൻ കഴിയുമായിരുന്നു, അല്ലെങ്കിൽ ഈ യത്നത്തെ കുത്തക
    331 സോഫ്റ്റ്‍വെയർ പാക്കേജായി പോലും മാറ്റിയേക്കാമായിരുന്നു. സോഫ്റ്റ്‍വെയർ
    332 പങ്കിടുന്ന ഒരു പുതിയ കൂട്ടായ്മ നിർമ്മിക്കുക എന്നുള്ള ലക്ഷ്യം
    333 ഉപയോഗശൂന്യമാകുന്നതു കാണാൻ മാത്രമായി വലിയ തോതിൽ ജോലി ചെയ്യുവാനായുള്ള യാതൊരു
    334 ഉദ്ദേശ്യവും എനിക്കുണ്ടായിരുന്നില്ല. </p>
    335 <p>
    336 എന്നിരുന്നാലും, അപ്പോൾ എംഐടി എഐ ലാബിന്റെ തലവനായിരുന്ന പ്രൊഫസർ വിൻസ്റ്റൺ,
    337 ലാബിലെ സൌകര്യങ്ങൾ തുടർന്നും ഉപയോഗിക്കുവാൻ അനുകമ്പയോടുകൂടി എന്നെ ക്ഷണിച്ചു.</p>
    338 
    339 <h3>ആദ്യ ചുവടുകൾ</h3>
    340 <p>
    341 ഗ്നു സംരംഭം തുടങ്ങുന്നതിനു കുറച്ചു മുമ്പായി, &ldquo;ഫ്രീ
    342 യൂണിവേഴ്സിറ്റി&rdquo; കമ്പൈലർ കിറ്റിനെ കുറിച്ചു ഞാൻ കേട്ടു, വിയുസികെ (VUCK)
    343 എന്നും അതറിയപ്പെട്ടിരുന്നു. (&ldquo;ഫ്രീ&rdquo; എന്ന ഡച്ച് വാക്കു്
    344 <em>v</em> ഉപയോഗിച്ചാണു് എഴുതുന്നതു്.) ഈ കമ്പൈലർ C, പാസ്കൽ തുടങ്ങിയ
    345 ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാനും ഒന്നിലധികം ടാർഗറ്റ് മെഷീനുകൾ
    346 പിന്തുണയ്ക്കാനും രൂപകല്പന ചെയ്തതാണു്. ഇതിന്റെ ലേഖകനോടു് ഗ്നുവിനുവേണ്ടി
    347 ഇതുപയോഗിയ്ക്കാൻ കഴിയുമോ എന്നു ചോദിച്ചുകൊണ്ടു് ഞാനൊരു എഴുത്തെഴുതി.</p>
    348 <p>
    349 സർവ്വകലാശാല ഫ്രീ ആയിരുന്നു പക്ഷേ കമ്പൈലർ അങ്ങനെ അല്ല എന്നു്
    350 പ്രസ്താവിച്ചുകൊണ്ടു് പരിഹാസപൂർവ്വമായ മറുപടിയാണു ലഭിച്ചതു്. അതുകൊണ്ടു് ഗ്നു
    351 സംരംഭത്തിനു വേണ്ടിയുള്ള എന്റെ ആദ്യത്തെ പ്രോഗ്രാം ഒരു ബഹുഭാഷ,
    352 മൾട്ടിപ്ലാറ്റ്ഫോം കമ്പൈലർ ആയിരിക്കുമെന്നു ഞാൻ തീരുമാനിച്ചു.  </p>
    353 <p>
    354 കമ്പൈലർ മുഴുവനായും സ്വന്തമായി എഴുതുന്നതു് ഒഴിവാക്കാമെന്ന പ്രതീക്ഷയോടെ,
    355 ലോറൻസ് ലിവർമോർ ലാബിൽ ഡവലപ്പു ചെയ്ത മൾട്ടിപ്ലാറ്റ്ഫോം കമ്പൈലർ ആയ പാസ്റ്റൽ
    356 കമ്പൈലറിന്റെ സോഴ്സ് കോഡ് ഞാൻ കരസ്ഥമാക്കി. ഇതു് ഒരു സിസ്റ്റം-പ്രോഗ്രാമിങ്
    357 ഭാഷയായി രൂപകല്പന ചെയ്ത പാസ്കലിന്റെ വിപുലീകരിച്ച പതിപ്പിൽ എഴുതിയതും അതിനെ
    358 പിന്തുണയ്ക്കുന്നതുമായിരുന്നു. ഒരു C ഫ്രണ്ട് എന്റ് അതിനോടു കൂട്ടിച്ചേർത്തു്
    359 ഞാനതു് മോട്ടറോള 68000 കംപ്യൂട്ടറിലേക്കു പോർട്ടു ചെയ്യാൻ ആരംഭിച്ചു. പക്ഷേ ആ
    360 കമ്പൈലറിനു് മെഗാബൈറ്റുകളോളം സ്റ്റാക് സ്പേസ് വേണമെന്നും ലഭ്യമായ 68000
    361 യുണിക്സ് സിസ്റ്റം 64k മാത്രമേ അനുവദിച്ചിരുന്നുള്ളുവെന്നും കണ്ടെത്തിയപ്പോൾ
    362 എനിക്കതിനെ ഉപേക്ഷിക്കേണ്ടതായി വന്നു.</p>
    363 <p>
    364 പാസ്റ്റൽ കമ്പൈലർ എങ്ങനെയാണു് പ്രവർത്തിപ്പിക്കുന്നതെന്നു് എനിക്കു മനസ്സിലായി:
    365 മുഴുവൻ ഇൻപുട്ട് ഫയലിനെയും അപഗ്രഥിച്ചു് ഒരു സിന്റാക്സ് ട്രീ ആക്കുന്നു, ഈ
    366 സിന്റാക്സ് ട്രീയെ മുഴുവനായും &ldquo;ഇൻസ്ട്രക്ഷനു&rdquo;-കളുടെ ഒരു
    367 ശൃംഖലയാക്കി മാറ്റുന്നു, എന്നിട്ടു് ഒരു മെമ്മറി സ്പെയ്സിനെയും ഒരിക്കലും
    368 വെറുതെ ഇടാതെ മുഴുവൻ ഔട്ട്പുട്ട് ഫയലും ഉത്പാദിപ്പിക്കുന്നു. അപ്പോഴാണു് ഒരു
    369 പുതിയ കമ്പൈലർ തുടക്കം തൊട്ടു് എഴുതേണ്ടിവരുമെന്ന നിഗമനത്തിൽ ഞാൻ
    370 എത്തിച്ചേർന്നതു്. ആ പുതിയ കമ്പൈലർ <abbr title="GNU Compiler
    371 Collection">GCC</abbr> എന്നാണു് അറിയപ്പെടുന്നതു്; പാസ്റ്റൽ കമ്പൈലറിൽ
    372 നിന്നുള്ള ഒന്നും അതിൽ ഉപയോഗിച്ചിട്ടില്ല, പക്ഷേ ഞാൻ മുൻപ് എഴുതിയ C ഫ്രണ്ട്
    373 എന്റ് യോജിച്ചരീതിയിൽ ഇതിനോടു ചേർക്കാൻ എനിക്കു കഴിഞ്ഞു. എന്നാൽ ഇതു കുറച്ചു
    374 വർഷങ്ങൾക്കു ശേഷമായിരുന്നു; ആദ്യം, ഗ്നു ഇമാക്സിനു വേണ്ടിയാണു് ഞാൻ
    375 പ്രവർത്തിച്ചതു്.</p>
    376 
    377 <h3>ഗ്നു ഇമാക്സ്</h3>
    378 <p>
    379 ഞാൻ ഗ്നു ഇമാക്സിന്റെ പണി ആരംഭിച്ചതു് 1984 സെപ്റ്റംബറിലാണു്, പിന്നീടു്
    380 1985-ന്റെ തുടക്കത്തിൽ ഇതു് ഉപയോഗ്യയോഗ്യമായി തുടങ്ങിയിരുന്നു. യുണിക്സ്
    381 സിസ്റ്റങ്ങൾ ഉപയോഗിച്ചു് എഡിറ്റു ചെയ്യാൻ തുടങ്ങുവാൻ ഇതു് എന്നെ പ്രാപ്തനാക്കി;
    382 വിഐ (vi) അല്ലെങ്കിൽ ഇഡി (ed) ഉപയോഗിക്കുവാൻ പഠിക്കുന്നതിൽ ഒരു
    383 താത്പര്യവുമില്ലാതിരുന്നതിനാൽ, ഞാൻ എന്റെ എഡിറ്റിങ്ങുകൾ എല്ലാം മറ്റു
    384 തരത്തിലുള്ള മെഷീനുകളിലാണു് അതുവരെ ചെയ്തിരുന്നതു്.</p>
    385 <p>
    386 ഈ അവസരത്തിൽ, ഗ്നു ഇമാക്സ് ഉപയോഗിക്കാനായുള്ള ആഗ്രഹം ആളുകൾ പ്രകടിപ്പിച്ചു
    387 തുടങ്ങി, ഇതു് എങ്ങനെ അതു വിതരണം ചെയ്യാമെന്നുള്ള ചോദ്യമുയർത്തി. ഞാൻ
    388 ഉപയോഗിച്ചിരുന്ന എംഐടി കംപ്യൂട്ടറിലെ അജ്ഞാത എഫ്ടിപി (ftp) സെർവറിലേക്കു് ഞാനതു
    389 നിക്ഷേപിച്ചു. (അങ്ങനെ, ഈ കംപ്യൂട്ടർ, prep.ai.mit.edu, ഗ്നുവിന്റെ മുഖ്യ
    390 എഫ്ടിപി വിതരണ ഇടമായി; ഏതാനും വർഷങ്ങൾക്കു ശേഷം ഇതു പിൻവലിക്കപ്പെട്ടപ്പോൾ,
    391 ഞങ്ങൾ ഈ പേരു് ഞങ്ങളുടെ പുതിയ എഫ്ടിപി സെർവറിലേക്കു മാറ്റി.) പക്ഷേ ആ സമയത്തു്,
    392 താത്പര്യം പ്രകടിപ്പിച്ച പലരും ഇന്റർനെറ്റിൽ ഉണ്ടായിരുന്നില്ല അതുകൊണ്ടു്
    393 അവർക്കു് എഫ്ടിപി വഴി ഒരു പകർപ്പു ലഭ്യമാക്കുവാൻ സാധിച്ചിരുന്നില്ല. ഈ
    394 സന്ദർഭത്തിൽ ഉയർന്ന ഒരു ചോദ്യം ഞാനവരോടു് എന്തു പറയും എന്നതായിരുന്നു.</p>
    395 <p>
    396 &ldquo;ഇന്റർനെറ്റ് സൌകര്യമുള്ള, നിങ്ങൾക്കു വേണ്ടി ഒരു പകർപ്പു
    397 ഉണ്ടാക്കിത്തരാൻ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ടെത്തൂ&rdquo; എന്നെനിക്കു പറയുവാൻ
    398 കഴിയുമായിരുന്നു. അല്ലെങ്കിൽ യഥാർത്ഥ പിഡിപി-10 ഇമാക്സിനു ചെയ്തതു തന്നെ
    399 ഇവിടെയും ചെയ്യാൻ എനിക്കു കഴിയുമായിരുന്നു: &ldquo;ഒരു ടേപ്പും <abbr
    400 title="Self-addressed Stamped Envelope">SASE (സെൽഫ് അഡ്രെസ്ഡ് സ്റ്റാംപ്ഡ്
    401 എൻവലപ്പ്)</abbr>-യും എനിക്കയച്ചു തരിക, എന്നിട്ടു് ഇമാക്സോടു കൂടി ഞാനതു
    402 തിരിച്ചയക്കും&rdquo; എന്നു പറയുക. എന്നാൽ എനിക്കു ജോലിയൊന്നും
    403 ഉണ്ടായിരുന്നില്ല, മാത്രമല്ല സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചു്
    404 പണമുണ്ടാക്കാനുള്ള മാർഗം ഞാൻ തിരയുകയുമായിരുന്നു. അതുകൊണ്ടു്, $150 ഫീസായി
    405 തന്നാൽ ആവശ്യമുള്ള ആർക്കും ടേപ്പ് അയച്ചുതരുമെന്നു് ഞാൻ
    406 പ്രഖ്യാപിച്ചു. ഇതിലൂടെ, ഞാനൊരു സ്വതന്ത്ര സോഫ്റ്റ്‍വെയർ വിതരണ വ്യാപാരം
    407 ആരംഭിച്ചു, ഇന്നു് സമ്പൂർണ ഗ്നു/ലിനക്സ് സിസ്റ്റം ഡിസ്ട്രിബ്യൂഷനുകൾ വിതരണം
    408 ചെയ്യുന്ന കമ്പനികളുടെ മുൻഗാമി.</p>
    409 
    410 <h3>എല്ലാ ഉപയോക്താക്കൾക്കും ഒരു പ്രോഗ്രാം സ്വതന്ത്രമാണോ?</h3>
    411 <p>
    412 ലേഖകന്റെ പക്കൽ നിന്നും പോകുമ്പോൾ ഒരു പ്രോഗ്രാം സ്വതന്ത്ര സോഫ്റ്റ്‍വെയർ
    413 ആണെങ്കിൽ തന്നെയും അതിന്റെ ഒരു പകർപ്പുള്ള എല്ലാവർക്കും അതു സ്വതന്ത്ര
    414 സോഫ്റ്റ്‍വെയറായിരിക്കുമെന്നു് ഇതിനർത്ഥമില്ല. ഉദാഹരണത്തിനു്, <a
    415 href="/philosophy/categories.html#PublicDomainSoftware"> പൊതു സഞ്ചയത്തിലുള്ള
    416 സോഫ്റ്റ്‍വെയർ</a> (പകർപ്പവകാശം ചുമത്തിയിട്ടില്ലാത്ത സോഫ്റ്റ്‍വെയർ) സ്വതന്ത്ര
    417 സോഫ്റ്റ്‍വെയർ ആണു്; എന്നാൽ ആർക്കുവേണമെങ്കിലും അതിനു മാറ്റം വരുത്തി ഒരു
    418 കുത്തക പതിപ്പാക്കി മാറ്റാവുന്നതാണു്. അതുപോലെ, പകർപ്പവകാശം ചുമത്തിയിട്ടുള്ള
    419 പക്ഷേ ലളിതവും അനുവദനീയവുമായ സമ്മതപത്രങ്ങൾക്കടിയിൽ വിതരണം ചെയ്തിട്ടുള്ള പല
    420 സ്വതന്ത്ര പ്രോഗ്രാമുകളും പരിഷ്കരിച്ചു് കുത്തക പതിപ്പുകളാക്കാൻ
    421 അനുവദിക്കുന്നു. </p>
    422 <p>
    423 ഈ പ്രശ്നത്തിന്റെ ശ്രദ്ധേയമായ ഒരു ഉദാഹരണം X വിൻഡോ സിസ്റ്റം ആണു്. എംഐടിയിൽ
    424 ഡവലപ്പു ചെയ്തു്, ഒരു അനുവദനീയ സമ്മതപത്രത്തോടു കൂടി സ്വതന്ത്ര
    425 സോഫ്റ്റ്‍വെയറായി പ്രകാശനം ചെയ്ത ഇതിനെ വളരെ പെട്ടെന്നു തന്നെ പല കംപ്യൂട്ടർ
    426 കമ്പനികളും സ്വീകരിച്ചുപയോഗിച്ചു. അവർ അവരുടെ കുത്തക യുണിക്സ് സിസ്റ്റത്തിൽ,
    427 ബൈനറി രൂപത്തിൽ മാത്രം, വെളിപ്പെടുത്തില്ലെന്ന ധാരണപത്രത്തിനു കീഴിൽ, X
    428 ചേർത്തു. അതായതു്, X-ന്റെ ഈ പകർപ്പുകൾ യുണിക്സിനേക്കാൾ സ്വതന്ത്രമായ
    429 സോഫ്റ്റ്‍വെയറല്ലായിരുന്നു.</p>
    430 <p>
    431 X വിൻഡോ സിസ്റ്റത്തിന്റെ ഡവലപ്പർമാർ ഇതിനെ ഒരു പ്രശ്നമായി
    432 പരിഗണിച്ചില്ല&mdash;അവരിതു പ്രതീക്ഷിക്കുകയും ഇതു സംഭവിക്കണമെന്നു്
    433 ഉദ്ദേശിക്കുകയും ചെയ്തു. അവരുടെ ലക്ഷ്യം സ്വാതന്ത്ര്യമായിരുന്നില്ല, മറിച്ചു്
    434 &ldquo;കുറെ ഉപയോക്താക്കളുണ്ടാവുക&rdquo; എന്നു നിർവ്വചിച്ചിട്ടുള്ള
    435 &ldquo;വിജയം&rdquo; മാത്രം. ഈ ഉപയോക്താക്കൾക്കു സ്വാതന്ത്ര്യം ഉണ്ടായിരുന്നുവോ
    436 എന്നതു് അവർ ശ്രദ്ധിച്ചതേയില്ല, പകരം ഉപയോക്താക്കൾ ധാരാളം ഉണ്ടായിരിക്കണമെന്നു
    437 മാത്രം.</p>
    438 <p>
    439 ഇതു് വിരോധാഭാസപരമായ ഒരു സാഹചര്യത്തിലേക്കു നയിച്ചു, സ്വാതന്ത്ര്യത്തിന്റെ അളവു
    440 കണക്കാക്കുന്നതിനുള്ള രണ്ടു വ്യത്യസ്ത വഴികൾ, &ldquo;ഈ പ്രോഗ്രാം
    441 സ്വതന്ത്രമാണോ?&rdquo; എന്ന ചോദ്യത്തിനു് വ്യത്യസ്ത ഉത്തരങ്ങൾ നല്കി. എംഐടി
    442 പ്രകാശനത്തിന്റെ വിതരണ നിബന്ധനകൾ നല്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ
    443 നിങ്ങൾ തീർപ്പുകല്പിക്കുകയാണെങ്കിൽ, X സ്വതന്ത്ര സോഫ്റ്റ്‍വെയറായിരുന്നുവെന്നു
    444 നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ ഒരു ശരാശരി X ഉപയോക്താവിന്റെ സ്വാതന്ത്ര്യമാണു്
    445 നിങ്ങൾ അളക്കുന്നതെങ്കിൽ, അതു് ഒരു കുത്തക സോഫ്റ്റ്‍വെയറായിരുന്നുവെന്നു
    446 പറയേണ്ടിവരും. മിക്ക X ഉപയോക്താക്കളും യുണിക്സ് സിസ്റ്റങ്ങളോടൊപ്പം വന്നിരുന്ന
    447 കുത്തക പതിപ്പുകളാണു് പ്രവർത്തിപ്പിച്ചിരുന്നതു്, സ്വതന്ത്ര പതിപ്പല്ല. </p>
    448 
    449 <h3>പകർപ്പുപേക്ഷയും ഗ്നു ജിപിഎല്ലും</h3>
    450 <p>
    451 ഗ്നുവിന്റെ ലക്ഷ്യം ഉപയോക്താക്കൾക്കു സ്വാതന്ത്ര്യം നല്കുക എന്നതായിരുന്നു,
    452 അല്ലാതെ പ്രശസ്തി മാത്രമല്ല. അതുകൊണ്ടു് ഗ്നു സോഫ്റ്റ്‍വെയറിനെ കുത്തക
    453 സോഫ്റ്റ്‍വെയറാക്കുന്നതിൽ നിന്നും തടയുവാനായി വിതരണ നിബന്ധനകൾ ഉപയോഗിക്കേണ്ടതു്
    454 ആവശ്യമായി വന്നു. &ldquo;പകർപ്പുപേക്ഷ&rdquo;(1) എന്നാണു് ഈ രീതിയെ ഞങ്ങൾ
    455 വിളിച്ചിരുന്നതു്. </p>
    456 <p>
    457 പകർപ്പുപേക്ഷ പകർപ്പവകാശ നിയമം ഉപയോഗിക്കുന്നു, പക്ഷേ ഇതിനെ മറികടന്നു് ഇതിന്റെ
    458 സാധാരണ ഉദ്ദേശ്യങ്ങൾക്കു വിപരീതമായി പ്രയോജനപ്പെടുത്തുന്നു: ഒരു പ്രോഗ്രാം
    459 നിയന്ത്രിക്കുന്നതിനുള്ള ഉപാധിക്കു പകരം ഇതു് പ്രോഗ്രാമിനു സ്വതന്ത്രമായി
    460 സൂക്ഷിക്കുന്നതിനുള്ള ഉപാധിയായി മാറി.</p>
    461 <p>
    462 പ്രോഗ്രാം പ്രവർത്തിപ്പിക്കാനും, പകർത്താനും, പരിഷ്കരിക്കുവാനും, പരിഷ്കരിച്ച
    463 പതിപ്പുകൾ വിതരണം ചെയ്യുവാനും ഉള്ള അനുവാദം എല്ലാവർക്കും നല്കുകയാണു്
    464 പകർപ്പുപേക്ഷയുടെ കേന്ദ്ര ആശയം&mdash;അവരവരുടേതായ നിയന്ത്രണങ്ങൾ ചേർക്കാനുള്ള
    465 അനുവാദമല്ല. അങ്ങനെ, &ldquo;സ്വതന്ത്ര സോഫ്റ്റ്‍വെയറി&rdquo;നെ നിർവ്വചിക്കുന്ന
    466 നിർണ്ണായകമായ സ്വാതന്ത്ര്യങ്ങൾ ഒരു പകർപ്പു് കൈവശമുള്ള എല്ലാവർക്കും
    467 ഉറപ്പുവരുത്തുന്നു; അവ അന്യാധീനപ്പെടുത്താൻ സാധിക്കാത്ത അവകാശങ്ങളായി മാറുന്നു.</p>
    468 <p>
    469 ഫലപ്രദമായ പക‍ർപ്പുപേക്ഷയ്ക്കു്, പരിഷ്കരിച്ച പതിപ്പുകളും നിർബന്ധമായും
    470 സ്വതന്ത്രമായിരിക്കണം. ഇതു് നമ്മുടേതിൽ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തികളെ
    471 പകർപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മുടെ സമൂഹത്തിനു
    472 ലഭ്യമാക്കുന്നു എന്നുറപ്പുവരുത്തുന്നു. പ്രോഗ്രാമറായി ജോലി ചെയ്യുന്ന
    473 പ്രോഗാമർമാർ ഗ്നു സോഫ്റ്റ്‍വെയർ മെച്ചപ്പെടുത്താനായി സന്നദ്ധസേവനം ചെയ്യുമ്പോൾ,
    474 പകർപ്പുപേക്ഷയാണു് അവരുടെ മുതലാളിമാരെ &ldquo;നിങ്ങൾക്കു് ഈ മാറ്റങ്ങൾ
    475 പങ്കുവെക്കാൻ കഴിയില്ല, കാരണം ഈ പ്രോഗ്രാമിന്റെ കുത്തക പതിപ്പുണ്ടാക്കുവാനായി
    476 ഞങ്ങൾ ഇവ ഉപയോഗിക്കുവാൻ പോകുകയാണു്&rdquo; എന്നു പറയുന്നതിൽ നിന്നും
    477 വിലക്കുന്നതു്.</p>
    478 <p>
    479 പ്രോഗ്രാമിന്റെ എല്ലാ ഉപയോക്താക്കൾക്കും സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെങ്കിൽ
    480 മാറ്റങ്ങൾ സ്വതന്ത്രമായിരിക്കണമെന്ന ആവശ്യകത അത്യന്താപേക്ഷിതമാണു്. X വിൻഡോ
    481 സിസ്റ്റത്തിനെ സ്വകാര്യവത്കരിച്ച കമ്പനികൾ അവരുടെ സിസ്റ്റങ്ങളിലേക്കും
    482 ഹാർഡ്‍വെയറിലേക്കും പോർട്ടു ചെയ്യാനായി സാധാരണയായി ചില മാറ്റങ്ങൾ
    483 വരുത്തിയിട്ടുണ്ടു്. ഈ മാറ്റങ്ങൾ X-ന്റെ വ്യാപ്തിയെ വെച്ചു താരതമ്യം
    484 ചെയ്യുമ്പോൾ വളരെ ചെറുതാണു്, എന്നാൽ നിസ്സാരമല്ല. മാറ്റങ്ങൾ
    485 വരുത്തിയെന്നുള്ളതാണു് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം നിരസിക്കാനുള്ള
    486 ഒഴികഴിവെങ്കിൽ, ആർക്കുവേണമെങ്കിലും എളുപ്പത്തിൽ ആ ഒഴികഴിവിൽ കാര്യലാഭം
    487 നേടാമായിരുന്നു.</p>
    488 <p>
    489 ഒരു സ്വതന്ത്ര പ്രോഗ്രാമും അസ്വതന്ത്ര കോഡും സംയോജിപ്പിക്കുന്നതു് ഇതുപോലൊരു
    490 പ്രശ്നമാണു്. അങ്ങനൊരു സംയോജനം തീർച്ചയായും അസ്വതന്ത്രമായിരിക്കും; ഏതൊക്കെ
    491 സ്വാതന്ത്ര്യങ്ങളാണൊ ആ അസ്വതന്ത്രമായ ഭാഗത്തിനില്ലാത്തതു് അതു് മുഴുവൻ
    492 പ്രോഗ്രാമിന്റെയും ന്യൂനതയായിരിക്കും. ഇത്തരം സംയോജനങ്ങൾ അനുവദിക്കുന്നതു് ഒരു
    493 കപ്പൽ മുങ്ങിപ്പോകാൻ മാത്രം വലിപ്പമുള്ള ഒരു കുഴിയുണ്ടാക്കും. അതിനാൽ,
    494 പകർപ്പുപേക്ഷയ്ക്കുവേണ്ടിയുള്ള നിർണ്ണായകമായ ഒരു ആവശ്യകത ഈ കുഴി നികത്തലാണു്:
    495 പകർപ്പുപേക്ഷ ചെയ്യപ്പെട്ട ഒരു പ്രോഗ്രാമിനോടു് എന്തെങ്കിലും
    496 കൂട്ടിച്ചേർക്കുകയോ അല്ലെങ്കിൽ അതിനോടു ലയിപ്പിക്കുകയോ ചെയ്യുമ്പോൾ,
    497 നിർബന്ധമായും ആ വലിയ സംയോജിപ്പിച്ചതിനു ശേഷമുള്ള പതിപ്പും സ്വതന്ത്രവും
    498 പകർപ്പുപേക്ഷയോടു കൂടിയതുമായിരിക്കണം.</p>
    499 <p>
    500 ഒട്ടുമിക്ക ഗ്നു സോഫ്റ്റ്‍വെയറിനുവേണ്ടിയും ഞങ്ങൾ ഉപയോഗിക്കുന്ന
    501 പകർപ്പുപേക്ഷയുടെ പ്രത്യേക പ്രായോഗിക രൂപമാണു് ഗ്നു ജനറൽ പബ്ലിക് അനുമതി‍പത്രം,
    502 അല്ലെങ്കിൽ ഗ്നു ജിപിഎൽ എന്നു ചുരുക്കത്തിൽ. ചില പ്രത്യേക സന്ദർഭത്തിൽ
    503 ഉപയോഗിക്കപ്പെട്ടിട്ടുള്ള മറ്റു തരത്തിലുള്ള പകർപ്പുപേക്ഷയും ഞങ്ങളുടെ
    504 പക്കലുണ്ടു്. ഗ്നു സഹായ രേഖകളും പകർപ്പുപേക്ഷ ചെയ്യപ്പെട്ടതാണു്, എന്നാൽ ഇതു
    505 കൂടുതൽ ലളിതമായ തരത്തിലുള്ള ഒരു പകർപ്പുപേക്ഷയാണു് ഉപയോഗിക്കുന്നതു്, കാരണം
    506 ഗ്നു ജിപിഎല്ലിന്റെ സങ്കീർണ്ണത സഹായരേഖകൾക്കു് ആവശ്യമില്ല.(2)</p>
    507 <p>
    508 (1) 1984-ലൊ 1985-ലൊ, ഡോൺ ഹൊപ്കിൻസ് (വളരെ ഭാവനാത്മകതയോടുകൂടിയ ഒരു ചങ്ങാതി)
    509 എനിക്കൊരു കത്തയച്ചു. കവറിനു മുകളിൽ രസകരമായ പല വാക്യങ്ങളും അയാൾ
    510 എഴുതിയിട്ടുണ്ടായിരുന്നു, അതിലൊന്നാണിതു്: &ldquo;Copyleft&mdash;all rights
    511 reversed. &ldquo;copyleft&rdquo; എന്ന വാക്കു് ആ സമയത്തു ഞാൻ വികസിപ്പിച്ചു
    512 കൊണ്ടിരുന്ന ഒരു വിതരണ ആശയത്തിനു പേരിടാൻ ഞാൻ ഉപയോഗിച്ചു.</p>
    513 
    514 <p>
    515 (2) ഡോക്യുമെന്റേഷനു വേണ്ടി <a href="/licenses/fdl.html">ഗ്നു സ്വതന്ത്ര
    516 ഡോക്യുമെന്റേഷൻ അനുമതിപത്രം</a> ആണു് ഞങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നതു്.</p>
    517 
    518 <h3>സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനം</h3>
    519 
    520 <p>ഇമാക്സിലുള്ള താത്പര്യം വളർന്നുകൊണ്ടിരിക്കുകയും, മറ്റാളുകളും ഗ്നു സംരംഭത്തിൽ
    521 പങ്കുചേരുകയും ചെയ്തപ്പോൾ, വീണ്ടും ഫണ്ടിനു വേണ്ടി അന്വേഷിക്കാനുള്ള
    522 സമയമായെന്നു് ഞങ്ങൾ തീരുമാനിച്ചു. അതുകൊണ്ടു് 1985-ൽ ഞങ്ങൾ <a
    523 href="http://www.fsf.org/">സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനം (Free Software
    524 Foundation - FSF)</a>, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഡവലപ്മെന്റിനു വേണ്ടിയുള്ള ഒരു
    525 നികുതി രഹിത ചാരിറ്റി, നിർമ്മിച്ചു. ഇമാക്സ് ടേപ്പ് വിതരണ വ്യാപാരവും <abbr
    526 title="Free Software Foundation">എഫ്എസ്എഫ്</abbr> ഏറ്റെടുത്തു; പിന്നീടു്
    527 മറ്റു സ്വതന്ത്ര സോഫ്റ്റ്‍വെയറും (ഗ്നുവും ഗ്നു അല്ലാത്തതും) ഈ ടേപ്പിൽ
    528 ചേർത്തു് ഇതു വിപുലീകരിച്ചു, മാത്രമല്ല സ്വതന്ത്ര സഹായരേഖകളുടെയും വില്പന
    529 നടത്തി.</p>
    530 
    531 <p>എഫ്എസ്എഫിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ
    532 പകർപ്പുകളുടെ വില്പനയിൽ നിന്നും മറ്റു ബന്ധപ്പെട്ട സേവനങ്ങളിൽ നിന്നും (സോഴ്സ്
    533 കോഡുകളടങ്ങിയ CD-ROM കൾ, ബൈനറികളോടു കൂടിയ CD-ROM കൾ, നന്നായി പ്രിന്റു ചെയ്ത
    534 സഹായരേഖകൾ, എല്ലാം പുനർവിതരണം ചെയ്യാനും പരിഷ്കരിക്കാനുമുള്ള
    535 സ്വാതന്ത്ര്യത്തോടുകൂടി) ഡിലക്സ് വിതരണങ്ങളിൽ (ഉപഭോക്താവിന്റെ
    536 ഇഷ്ടത്തിനനുസരിച്ചുള്ള പ്ലാറ്റ്ഫോമിനു വേണ്ടി ഞങ്ങൾ ബിൽട്ട് ചെയ്ത
    537 സോഫ്റ്റ്‍വെയറുകളുടെ സമ്പൂർണ ശേഖരം അടങ്ങിയ വിതരണങ്ങൾ)
    538 നിന്നുമായിരുന്നു. ഇന്നും എഫ്എസ്എഫ് <a href="http://shop.fsf.org/">
    539 സഹായരേഖകളും മറ്റു് ഉപകരണങ്ങളും വില്ക്കുന്നുണ്ടു്</a>, എന്നാൽ വലിയ ഭാഗം
    540 ഫണ്ടും അംഗങ്ങളുടെ സംഭാവനകളിൽ നിന്നുമാണു് ലഭിക്കുന്നതു്. നിങ്ങൾക്കു് <a
    541 href="http://fsf.org/join">fsf.org</a> എന്നിടത്തു് എഫ്എസ്എഫിൽ
    542 ചേരാവുന്നതാണു്.</p>
    543 
    544 <p>സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തിന്റെ ജീവനക്കാർ ഒരുപാടു് ഗ്നു
    545 സോഫ്റ്റ്‍വെയർ പാക്കേജുകൾ എഴുതിയിട്ടും പരിപാലിച്ചിട്ടുമുണ്ടു്. C ലൈബ്രറിയും
    546 ഷെല്ലും ആണു് ശ്രദ്ധേയമായ രണ്ടെണ്ണം. ഗ്നു/ലിനക്സ് സിസ്റ്റത്തിൽ
    547 പ്രവർത്തിക്കുന്ന എല്ലാ പ്രോഗ്രാമുകളും ലിനക്സുമായി ആശയവിനിമയം നടത്താൻ ഗ്നു C
    548 ലൈബ്രറിയാണു് ഉപയോഗിക്കുന്നതു്. ഇതു ഡവലപ്പു ചെയ്തതു് സ്വതന്ത്ര സോഫ്റ്റ്‍വെയർ
    549 പ്രസ്ഥാനത്തിന്റെ സ്റ്റാഫിലെ ഒരംഗമായ റോളണ്ട് മഗ്രാത് ആണു്. മിക്ക ഗ്നു/ലിനക്സ്
    550 സിസ്റ്റത്തിലും ഉപയോഗിക്കുന്ന ഷെൽ <abbr title="Bourne Again
    551 Shell">BASH</abbr> ആണു്, ബൂർൺ എഗെൻ ഷെൽ(1), എഫ്എസ്എഫ് ജീവനക്കാരനായ ബ്രയാൻ
    552 ഫോക്സ് ആണു് ഇതു ‍ഡവലപ്പു ചെയ്തതു്.</p>
    553 
    554 <p>ഈ പ്രോഗ്രാമുകൾക്കൊക്കെ ഞങ്ങൾ ധനസഹായം നല്കുവാൻ കാരണം ഗ്നു സംരംഭം വെറും
    555 ഉപകരണങ്ങൾക്കു വേണ്ടിയൊ അല്ലെങ്കിൽ ഒരു ഡവലപ്മെന്റ് ചുറ്റുപാടിനു വേണ്ടിയൊ
    556 മാത്രമായിരുന്നില്ല എന്നതുകൊണ്ടാണു്. ഞങ്ങളുടെ ലക്ഷ്യം ഒരു സമ്പൂർണ
    557 ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു, ഈ പ്രോഗ്രാമുകൾ അതിനാവശ്യവുമായിരുന്നു.</p>
    558 
    559 <p>(1) &ldquo;ബൂർൺ എഗെൻ ഷെൽ (Bourne Again Shell)&rdquo; എന്നതു് യുണിക്സിൽ
    560 സാധാരണയായി ഉണ്ടായിരുന്ന ഷെൽ ആയ &ldquo;ബൂർൺ ഷെൽ&rdquo; എന്ന പേരിലുള്ള ഒരു
    561 കളിയാണു്.</p>
    562 
    563 <h3>സ്വതന്ത്ര സോഫ്റ്റ്‍വെയർ പിന്തുണ</h3>
    564 
    565 <p>സ്വതന്ത്ര സോഫ്റ്റ്‍വെയർ തത്ത്വശാസ്ത്രം ഒരു പ്രത്യേക തരത്തിലുള്ള വ്യാപകമായ
    566 വ്യാപാര സമ്പ്രദായത്തെ നിരസിക്കുന്നു, എന്നാൽ ഇതു് വ്യാപാരത്തിനു്
    567 എതിരല്ല. വ്യാപാരം ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുമ്പോൾ ഞങ്ങൾ
    568 അവർക്കു് വിജയം നേരുന്നു.</p>
    569 
    570 <p>ഇമാക്സിന്റെ പകർപ്പുകൾ വില്ക്കുന്നതു് ഒരു തരത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയർ
    571 വ്യാപാരത്തെ പ്രകടമാക്കുന്നു. ആ വ്യാപാരം എഫ്എസ്എഫ് ഏറ്റെടുത്തപ്പോൾ, എനിക്കു്
    572 മറ്റൊരു ജീവനമാർഗം ഉണ്ടാക്കേണ്ടതായി വന്നു. ഞാൻ ഡവലപ്പു ചെയ്തിട്ടുണ്ടായിരുന്ന
    573 സ്വതന്ത്ര സോഫ്റ്റ്‍വെയറുമായി ബന്ധപ്പെട്ട സേവനങ്ങൾ വില്ക്കുന്നിടത്തു് ഞാനതു
    574 കണ്ടെത്തി. ഗ്നു ഇമാക്സ് എങ്ങനെ പ്രോഗ്രാം ചെയ്യാം ജിസിസി എങ്ങനെ ഇഷ്ടാനുസരണം
    575 മാറ്റാം എന്നീ വിഷയങ്ങൾ പഠിപ്പിക്കുക, സോഫ്റ്റ്‍വെയർ ഡവലപ്മെന്റ്, കൂടുതലും
    576 ജിസിസി പുതിയ പ്ലാറ്റ്ഫോമുകൾക്കുവേണ്ടി പോർട്ടു ചെയ്യൽ, എന്നിവ ഇതിൽ
    577 ഉൾപ്പെടുന്നു.</p>
    578 
    579 <p>ഇന്നു്, പല കോർപ്പറേഷനുകളും ഈ പറഞ്ഞ ഓരോ തരത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയർ
    580 വ്യാപാരവും ചെയ്യുന്നു. ചിലർ സ്വതന്ത്ര സോഫ്റ്റ്‍വെയർ ശേഖരം CD-ROM ൽ ആക്കി
    581 വിതരണം ചെയ്യുന്നു; മറ്റുള്ളവർ ഉപയോക്താക്കളുടെ ചോദ്യങ്ങൾക്കു് ഉത്തരം
    582 കൊടുക്കുക, ബഗ്ഗുകൾ പരിഹരിക്കുക, പുതിയ സവിശേഷതകൾ ചേർക്കുക തുടങ്ങിയ
    583 സപ്പോർട്ടുകൾ വില്ക്കുന്നു. കൂടാതെ പുതിയ സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉത്പന്നങ്ങൾ
    584 സമരംഭിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയർ കമ്പനികൾ വരെ
    585 നമ്മൾ കാണാൻ തുടങ്ങിയിരിക്കുന്നു.</p>
    586 
    587 <p>ശ്രദ്ധിക്കുക, &ldquo;ഓപ്പൺ സോഴ്സ്&rdquo; എന്ന പദവുമായി സ്വയം
    588 ബന്ധിപ്പിച്ചിട്ടുള്ള പല കമ്പനികളും യാഥാർത്ഥ്യത്തിൽ അവരുടെ വ്യാപാരം സ്വതന്ത്ര
    589 സോഫ്റ്റ്‍വെയറോടു കൂടി പ്രവർത്തിക്കുന്ന അസ്വതന്ത്ര സോഫ്റ്റ്‍വെയറിനെ
    590 അടിസ്ഥാനമാക്കിയാണു്. ഇവ സ്വതന്ത്ര സോഫ്റ്റ്‍വെയർ കമ്പനികളല്ല, അവർ അവരുടെ
    591 ഉത്പന്നങ്ങളിലൂടെ ഉപയോക്താക്കളെ സ്വാതന്ത്ര്യത്തിൽ നിന്നും അകലാൻ
    592 പ്രേരിപ്പിക്കുന്ന കുത്തക സോഫ്റ്റ്‍വെയർ കമ്പനികളാണു്. അവർ ഈ പ്രോഗ്രാമുകളെ
    593 &ldquo;മൂല്യ വർദ്ധിത പാക്കേജുകൾ&rdquo; എന്നാണു് വിളിക്കുന്നതു്, നമ്മൾ
    594 സ്വീകരിക്കണമെന്നു് അവർ ആഗ്രഹിക്കുന്ന മൂല്യങ്ങളെയാണു് ഇതു കാണിക്കുന്നതു്:
    595 സ്വാതന്ത്ര്യത്തിനു മുകളിൽ സൌകര്യം. നമ്മൾ സ്വാതന്ത്ര്യത്തിനാണു് കൂടുതൽ
    596 മൂല്യം കല്പിക്കുന്നതെങ്കിൽ, നമ്മൾ അവയെ &ldquo;സ്വാതന്ത്ര്യ വ്യവകലന&rdquo;
    597 പാക്കേജുകൾ എന്നു വിളിക്കണം.</p>
    598 
    599 <h3>സാങ്കേതിക ലക്ഷ്യങ്ങൾ</h3>
    600 
    601 <p>ഗ്നുവിന്റെ മുഖ്യ ലക്ഷ്യം സ്വതന്ത്ര സോഫ്റ്റ്‍വെയർ ആവുക എന്നതാണു്. യുണിക്സിനു
    602 മുകളിൽ യാതൊരു സാങ്കേതിക നേട്ടവും ഗ്നുവിനു് ഉണ്ടായിരുന്നില്ലെങ്കിലും,
    603 ഉപയോക്താക്കളെ സഹകരിക്കാൻ അനുവദിച്ചുകൊണ്ടുള്ള സാമൂഹിക നേട്ടം അതിനുണ്ടാകും,
    604 മാത്രമല്ല ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ടുള്ള ധാർമ്മിക
    605 നേട്ടവും.</p>
    606 
    607 <p>എന്നാൽ നല്ല പ്രയോഗത്തിനായുള്ള അറിയപ്പെടുന്ന സ്റ്റാൻഡേർഡുകൾ
    608 നടപ്പിലാക്കുന്നതു് സ്വാഭാവികമായി സംഭവിച്ചതായിരുന്നു&mdash;ഉദാഹരണത്തിനു്,
    609 അനിയന്ത്രതമായ നിശ്ചിത വലിപ്പ പരിധികൾ ഒഴിവാക്കാനായി ഡാറ്റ സ്ട്രക്ചറുകളെ
    610 ഡയനാമിക് ആയി വിനിയോഗിച്ചു, കൂടാതെ അർത്ഥവത്തായ ഇടങ്ങളിലെല്ലാം സാധ്യമായ എല്ലാ
    611 8-ബിറ്റ് കോഡുകളും കൈകാര്യം ചെയ്തു.</p>
    612 
    613 <p>ഇതു കൂടാതെ, 16-ബിറ്റ് മെഷീനുകൾ പിന്തുണയ്ക്കില്ലെന്നു തീരുമാനിച്ചുകൊണ്ടു്
    614 ചെറിയ മെമ്മറി വലിപ്പത്തിലുള്ള യുണിക്സിന്റെ ശ്രദ്ധ ഞങ്ങൾ നിരസിച്ചു (ഗ്നു
    615 സിസ്റ്റം പൂർണമാകുമ്പോഴേക്കും മാനദണ്ഡം 32-ബിറ്റ് ആകുമെന്നു വ്യക്തമായിരുന്നു),
    616 മാത്രമല്ല ഒരു മെഗാബൈറ്റിൽ കൂടുതലല്ലെങ്കിൽ മെമ്മറിയുടെ ഉപയോഗം കുറയ്ക്കാനുള്ള
    617 ഒരു പ്രയത്നവും ചെയ്യില്ലെന്നും ഞങ്ങൾ തീരുമാനിച്ചു. വളരെ വലിയ ഫയലുകൾ കൈകാര്യം
    618 ചെയ്യുന്നതു് നിർണ്ണായകമല്ലാത്ത പ്രോഗ്രാമുകളിൽ, ഒരു ഇൻപുട്ട് ഫയൽ മുഴുവനായും
    619 കോറിലേക്കു് റീഡു ചെയ്യാനും എന്നിട്ടു് I/O-നെ കുറിച്ചു് ആശങ്കപ്പെടാതെ അതിന്റെ
    620 ഉള്ളടക്കത്തെ സ്കാൻ ചെയ്യാനും ഞങ്ങൾ പ്രോഗ്രാമർമാരെ പ്രോത്സാഹിപ്പിച്ചു. </p>
    621 
    622 <p>ഈ തീരുമാനങ്ങൾ പല ഗ്നു പ്രോഗ്രാമുകളെയും യുണിക്സിൽ ഇതേ കാര്യത്തിനുപയോഗിക്കുന്ന
    623 പ്രോഗ്രാമുകളെ വിശ്വാസ്യതയിലും വേഗതയിലും മറികടക്കാൻ യോഗ്യമാക്കി.</p>
    624 
    625 <h3>സംഭാവന ചെയ്ത കംപ്യൂട്ടറുകൾ</h3>
    626 
    627 <p>ഗ്നു സംരംഭത്തിനുള്ള മതിപ്പു വളർന്നു, ആളുകൾ യുണിക്സ് ഉപയോഗിച്ചു
    628 പ്രവർത്തിക്കുന്ന മെഷീനുകൾ സംഭാവനയായി നല്കി തുടങ്ങി. ഇതു വളരെ
    629 ഉപയോഗപ്രദമായിരുന്നു, കാരണം ഗ്നുവിന്റെ ഘടകങ്ങൾ ഡവലപ്പു ചെയ്യാനുള്ള എളുപ്പ
    630 മാർഗം ഇതു യുണിക്സ് സിസ്റ്റത്തിൽ ചെയ്യുകയും ആ സിസ്റ്റത്തിലെ ഘടകങ്ങൾ ഓരോന്നായി
    631 മാറ്റി വെക്കുകയുമായിരുന്നു. പക്ഷേ അവ ധാർമ്മികമായ ഒരു പ്രശ്നമുയർത്തി:
    632 യുണിക്സിന്റെ ഒരു പകർപ്പു് ഞങ്ങളുടെ പക്കലുണ്ടായിരിക്കുന്നതു് തന്നെ ശരിയാണൊ. </p>
    633 
    634 <p>യുണിക്സ് ഒരു കുത്തക സോഫ്റ്റ്‍വെയർ ആയിരുന്നു (മാത്രമല്ല ആണു്), ഗ്നു
    635 സംരംഭത്തിന്റെ തത്ത്വശാസ്ത്രം കുത്തക സോഫ്റ്റ്‍വെയർ നമ്മൾ ഒരിക്കലും
    636 ഉപയോഗിക്കരുതു് എന്നു പറയുന്നു. എന്നാൽ, സ്വയം പ്രതിരോധിക്കുന്നതിൽ അക്രമം
    637 ന്യായീകരിക്കപ്പെടാവുന്നതാണു് എന്ന അതേ വാദം പ്രയോഗിച്ചു്, മറ്റുള്ളവരെ കുത്തക
    638 പാക്കേജ് ഉപയോഗിക്കുന്നത് നിർത്തുവാൻ സഹായിക്കുന്ന നിർണ്ണായകമായ ഒരു സ്വതന്ത്ര
    639 ബദൽ ഡവലപ്പു ചെയ്യുന്നതിനു് ഒരു കുത്തക പാക്കേജ് ഉപയോഗിക്കുന്നതു ന്യായമാണെന്ന
    640 നിഗമനത്തിൽ ഞാനെത്തി.</p>
    641 
    642 <p>എന്നാൽ, ഇതൊരു ന്യായീകരിക്കാൻ കഴിയുന്ന തിന്മയാണെങ്കിൽ പോലും, ഇതു തിന്മ
    643 തന്നെയായിരുന്നു. ഇന്നു് യുണിക്സിന്റെ ഒരു പകർപ്പും ഞങ്ങളുടെ പക്കലില്ല, കാരണം
    644 ഞങ്ങൾ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ അവയ്ക്കു പകരം വെച്ചു. ഒരു മെഷീനിലെ
    645 ഓപ്പറേറ്റിങ് സിസ്റ്റം ഒരു സ്വതന്ത്ര സിസ്റ്റം ഉപയോഗിച്ചു പകരം വെക്കാൻ
    646 ഞങ്ങൾക്കു കഴിഞ്ഞില്ലെങ്കിൽ, ഞങ്ങൾ ആ മെഷീനിനെ തന്നെ മാറ്റി. </p>
    647 
    648 <h3>ഗ്നു ടാസ്ക് പട്ടിക</h3>
    649 
    650 <p>ഗ്നു സംരംഭം മുന്നോട്ടു പോകുന്തോറും, കണ്ടെത്തപ്പെട്ട അല്ലെങ്കിൽ ഡവലപ്പു
    651 ചെയ്യപ്പെട്ട സിസ്റ്റം കമ്പോണന്റുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു, വഴിയെ
    652 അവശേഷിക്കുന്ന അന്തരങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കുന്നതു് ഉപയോഗപ്രദമായി
    653 മാറി. വിട്ടുപോയ ഭാഗങ്ങൾ എഴുതി ചേർക്കുന്നതിനായുള്ള പുതിയ ഡവലപ്പർമാരെ
    654 തിരഞ്ഞെടുക്കുന്നതിനു് ഞങ്ങൾ ഇതുപയോഗിച്ചു. ഈ പട്ടിക ഗ്നു ടാസ്ക് പട്ടിക
    655 എന്നറിയപ്പെടാൻ തുടങ്ങി. വിട്ടുപോയ യുണിക്സ് ഘടകങ്ങൾ കൂടാതെ, ഒരു യഥാർത്ഥ
    656 സമ്പൂർണ സിസ്റ്റത്തിനുണ്ടായിരിക്കണമെന്നു ഞങ്ങൾ ചിന്തിച്ചിരുന്ന ധാരാളം മറ്റു്
    657 ഉപയോഗപ്രദമായ സോഫ്റ്റ്‍വെയറുകളും ഡോക്യുമെന്റേഷൻ സംരംഭങ്ങളും ഞങ്ങൾ
    658 പട്ടികപ്പെടുത്തി.</p>
    659 
    660 <p>ഇന്നു് (1), ഒരു യുണിക്സ് ഘടകങ്ങളും ഗ്നു ടാസ്ക് പട്ടികയിൽ
    661 ബാക്കിയില്ല&mdash;ചില അനാവശ്യമായവ ഒഴിച്ചുള്ള പ്രവൃത്തികളെല്ലാം
    662 പൂർത്തിയാക്കി. എന്നാൽ ഈ പട്ടിക മുഴുവൻ ചിലർ &ldquo;ആപ്ലിക്കേഷനുകൾ&rdquo;
    663 എന്നു വിളിച്ചേക്കാവുന്ന സംരംഭങ്ങളാണു്. ഒരു ചെറിയ വിഭാഗം ഉപയോക്താക്കളെ മാത്രം
    664 പ്രീതിപ്പെടുത്തുന്നതല്ലാത്ത ഏതു പ്രോഗ്രാമും ഒരു ഓപ്പറേറ്റിങ്
    665 സിസ്റ്റത്തിലേക്കു ചേർക്കുന്നതിനു് ഉപയോഗപ്രദമായ കാര്യമാണു്.</p>
    666 
    667 <p>കളികൾ പോലും ഈ ടാസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്&mdash;തുടക്കം മുതൽ
    668 തന്നെ ഇവയുണ്ടായിരുന്നു. യുണിക്സ് കളികൾ ഉൾപ്പെടുത്തിയിരുന്നു, അതുകൊണ്ടു്
    669 സ്വാഭാവികമായും ഗ്നുവും അതുചെയ്യണം. എന്നാൽ അനുയോജ്യത കളികൾക്കൊരു
    670 പ്രശ്നമായിരുന്നില്ല, അതുകൊണ്ടു് യുണിക്സിൽ ഉണ്ടായിരുന്ന കളികളുടെ പട്ടിക ഞങ്ങൾ
    671 പിന്തുടർന്നില്ല. പകരം, ഉപയോക്താക്കൾക്കു് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വ്യത്യസ്ത
    672 തരം കളികളുടെ ഒരു സ്പെക്ട്രം തന്നെ ഞങ്ങൾ പട്ടികപ്പെടുത്തി.</p>
    673 
    674 <p>(1) 1998-ൽ ആണു് അതു് എഴുതിയതു്. 2009 ആയപ്പോഴേക്കും വലിയ ഒരു ടാസ്ക് പട്ടിക
    675 പരിപാലിക്കുന്നതു് ഞങ്ങൾ നിർത്തി. ഞങ്ങൾക്കു് എല്ലാം ട്രാക്കു ചെയ്യാൻ പോലും
    676 പറ്റാത്തത്ര വേഗതയിൽ കമ്മ്യൂണിറ്റി സ്വതന്ത്ര സോഫ്റ്റ്‍വെയർ ഡവലപ്പു
    677 ചെയ്യുന്നു. പകരം, വളരെ പ്രാധാന്യമുള്ള സംരംഭങ്ങളുടെ (High Priority Projects)
    678 ഒരു പട്ടിക ഞങ്ങൾക്കുണ്ടു്, ആളുകളെ എഴുതാനായി പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ
    679 ആത്മാർത്ഥമായി ആഗ്രഹിക്കുന്ന സംരംഭങ്ങളുടെ ചെറിയ പട്ടിക.</p>
    680 
    681 <h3>ഗ്നു ലൈബ്രറി ജിപിഎൽ</h3>
    682 
    683 <p>ഗ്നു ലൈബ്രറി ജനറൽ പബ്ലിക് ലൈസൻസ്(1) എന്നു വിളിക്കുന്ന ഒരു പ്രത്യേക തരം
    684 പകർപ്പുപേക്ഷയാണു് ഗ്നു C ലൈബ്രറി ഉപയോഗിക്കുന്നതു്. ഇതു് കുത്തക
    685 സോഫ്റ്റ്‍വെയറിനെ ഈ ലൈബ്രറിയുമായി ബന്ധിപ്പിക്കാനുള്ള അനുമതി
    686 നല്കുന്നു. എന്തുകൊണ്ടാണു് ഈ ഒഴികഴിവു്?</p>
    687 
    688 <p>ഇതു് ആദർശത്തെ സംബന്ധിക്കുന്ന ഒരു കാര്യമല്ല; നമ്മുടെ കോഡ് ഉൾപ്പെടുത്താൻ
    689 കുത്തക സോഫ്റ്റ്‍വെയറുകൾ യോഗ്യമായിരിക്കണമെന്നു് ഒരു ആദർശവുമില്ല. (നമ്മളുമായി
    690 പങ്കുവെക്കാൻ തയ്യാറാവില്ലെന്നു പ്രവചിച്ചിട്ടുള്ള ഒരു സംരംഭത്തിൽ എന്തിനാണു്
    691 കോൺട്രിബ്യൂട്ടു ചെയ്യുന്നതു്?) ഈ C ലൈബ്രറിയ്ക്കു് അല്ലെങ്കിൽ ഏതെങ്കിലും
    692 ലൈബ്രറിയ്ക്കു് എൽജിപിഎൽ ഉപയോഗിക്കുന്നതു് നയത്തെ സംബന്ധിച്ച കാര്യമാണു്.</p>
    693 
    694 <p>ജനറിക് ആയിട്ടുള്ള ജോലിയാണു് C ലൈബ്രറി ചെയ്യുന്നതു്; എല്ലാ കുത്തക സിസ്റ്റവും
    695 അല്ലെങ്കിൽ കമ്പൈലറും C ലൈബ്രറിയോടു കൂടിയാണു് വരുന്നതു്. അതായതു്, ഞങ്ങളുടെ C
    696 ലൈബ്രറി സ്വതന്ത്ര സോഫ്റ്റ്‍വെയറിനു മാത്രം ലഭ്യമാക്കുന്നതു് സ്വതന്ത്ര
    697 സോഫ്റ്റ്‍വെയറിനു് ഒരു നേട്ടവും ഉണ്ടാക്കില്ല&mdash;ഇതു ഞങ്ങളുടെ ലൈബ്രറിയുടെ
    698 ഉപയോഗം നിരുത്സാഹപ്പെടുത്തിയേക്കാമായിരുന്നു.</p>
    699 
    700 <p>ഒരു സിസ്റ്റം ഇതിൽ നിന്നും വ്യത്യസ്തമാണു്: ഗ്നു സിസ്റ്റത്തിൽ (ഇതിൽ
    701 ഗ്നു/ലിനക്സും ഉൾപ്പെടുന്നു), ഗ്നു C ലൈബ്രറി മാത്രമാണു് ഒരേ ഒരു C
    702 ലൈബ്രറി. അതുകൊണ്ടു് ഗ്നു C ലൈബ്രറിയുടെ വിതരണ നിബന്ധനകളാണു് ഒരു കുത്തക
    703 പ്രോഗ്രാം ഗ്നു സിസ്റ്റത്തിനു വേണ്ടി കമ്പൈൽ ചെയ്യാൻ സാധിക്കുമൊ എന്നു
    704 തീരുമാനിക്കുന്നതു്. കുത്തക ആപ്ലിക്കേഷനുകൾ ഗ്നു സിസ്റ്റത്തിൽ അനുവദിക്കേണ്ട
    705 യാതൊരു ധാർമ്മിക കാരണവുമില്ല, എന്നാൽ നയപരമായി ചിന്തിക്കുമ്പോൾ അവയെ
    706 അനുവദിക്കാതിരിക്കുന്നതു് സ്വതന്ത്ര ആപ്ലിക്കേഷനുകളുടെ ‍ഡവലപ്മെന്റ്
    707 പ്രോത്സാഹിപ്പിക്കുന്നതിനേക്കാൾ ഗ്നു സിസ്റ്റത്തിന്റെ ഉപയോഗത്തെ
    708 നിരുത്സാഹപ്പെടുത്തിയേക്കാം. ഇതുകൊണ്ടാണു് ജിപിഎൽ ലൈബ്രറി ഉപയോഗിക്കുന്നതു് C
    709 ലൈബ്രറിയെ സംബന്ധിച്ചിടത്തോളം ഒരു നല്ല നയമാകുന്നതു്.</p>
    710 
    711 <p>മറ്റു ലൈബ്രറികളുടെ കാര്യത്തിൽ, നയപരമായ ഈ തീരുമാനത്തെ ഓരോ സന്ദർഭത്തിന്റെയും
    712 അടിസ്ഥാനത്തിൽ പരിഗണിക്കേണ്ടതുണ്ടു്. ഒരു ലൈബ്രറി പ്രത്യേക തരത്തിലുള്ള
    713 പ്രോഗ്രാമുകൾ എഴുതുന്നതിൽ സഹായിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സവിശേഷ ജോലി
    714 ചെയ്യുന്നുവെങ്കിൽ, സ്വതന്ത്ര പ്രോഗ്രാമുകൾക്കു മാത്രമായി അതിനെ
    715 പരിമിതപ്പെടുത്തി അതു് ജിപിഎല്ലിനു കീഴിൽ പ്രസിദ്ധീകരിക്കുന്നതു്, കുത്തക
    716 സോഫ്റ്റ്‍വെയറിനെതിരെ ഒരു നേട്ടം കൈവരിക്കാൻ സ്വതന്ത്ര സോഫ്റ്റ്‍വെയർ
    717 ഡവലപ്പർമാരെ സഹായിക്കുന്നതിനുള്ള ഒരു മാർഗമാണു്.</p>
    718 
    719 <p>ഗ്നു റീഡ്‍ലൈൻ, ബാഷ്(BASH)-ൽ കമ്മാന്റ് ലൈൻ എഡിറ്റിങ് സാധ്യമാക്കാനായി ഡവലപ്പു
    720 ചെയ്യപ്പെട്ട ഒരു ലൈബ്രറി കണക്കിലെടുക്കുക. റീഡ് ലൈൻ സാധാരണ ഗ്നു ജിപിഎല്ലിനു
    721 കീഴിൽ ആണു്, അല്ലാതെ ലൈബ്രറി ജിപിഎല്ലിനു കീഴിൽ അല്ല. ഇതു് റീഡ് ലൈൻ
    722 ഉപയോഗത്തിന്റെ എണ്ണം കുറച്ചേക്കാം, പക്ഷേ അതു് നമുക്കൊരു നഷ്ടമല്ല. അതേസമയം,
    723 ഏതെങ്കിലും ഒരു ഉപയോഗപ്രദമായ ആപ്ലിക്കേഷൻ റീഡ് ലൈൻ ഉപയോഗിക്കാൻ സാധിക്കും
    724 എന്നതുകൊണ്ടു് സ്വതന്ത്ര സോഫ്റ്റ്‍വെയർ ആയി നിർമ്മിക്കപ്പെട്ടാൽ, അതു് ഈ
    725 കൂട്ടായ്മയ്കക്കു് ഒരു യഥാർത്ഥ നേട്ടവുമാണു്.</p>
    726 
    727 <p>കുത്തക സോഫ്റ്റ്‍വെയർ ഡവലപ്പർമാർക്കു് പണം കൊണ്ടുള്ള നേട്ടങ്ങളുണ്ടു്;
    728 സ്വതന്ത്ര സോഫ്റ്റ്‍വെയർ ഡവലപ്പർമാർ പരസ്പരം നേട്ടങ്ങളുണ്ടാക്കി
    729 കൊടുക്കേണ്ടതുണ്ടു്. ജിപിഎല്ലിനു കീഴിലുള്ള, കുത്തക സോഫ്റ്റ്‍വെയറിൽ
    730 സമാന്തരങ്ങൾ ലഭ്യമല്ലാത്ത, പുതിയ സ്വതന്ത്ര സോഫ്റ്റ്‍വെയർ നിർമ്മിക്കാൻ
    731 ഉപയോഗിക്കാവുന്ന ഉപയോഗയോഗ്യമായ മൊഡ്യൂളുകൾ പ്രദാനം ചെയ്യുന്ന, മുന്നോട്ടുള്ള
    732 സ്വതന്ത്ര സോഫ്റ്റ്‍വെയർ ഡവലപ്മെന്റിനു് മികച്ച നേട്ടങ്ങൾ നേടിത്തരുന്ന,
    733 ലൈബ്രറികളുടെ വലിയ ഒരു ശേഖരം തന്നെ ഒരു നാൾ ഞങ്ങൾക്കുണ്ടാകുമെന്നു ഞാൻ
    734 പ്രതീക്ഷിക്കുന്നു.</p>
    735 
    736 <p>(1) ഇപ്പോൾ ഈ അനുമതിപത്രത്തെ ഗ്നു ലെസ്സർ ജനറൽ പബ്ലിക് ലൈസൻസ് എന്നാണു
    737 വിളിക്കുന്നതു്, എല്ലാ ലൈബ്രറികളും ഇതുപയോഗിക്കണമെന്നുള്ള ആശയം
    738 ഒഴിവാക്കാനാണിതു്. കൂടുതൽ വിവരങ്ങൾക്കു് <a
    739 href="/philosophy/why-not-lgpl.html">എന്തുകൊണ്ടു് നിങ്ങളുടെ അടുത്ത
    740 ലൈബ്രറിയ്ക്കു് ലെസ്സർ ജിപിഎൽ ഉപയോഗിക്കാൻ പാടില്ല</a> എന്ന ലേഖനം കാണുക.</p>
    741 
    742 <h3>ഒരു ചൊറിച്ചിലിൽ മാന്തുക?</h3>
    743 <p>
    744 &ldquo;ഒരു സോഫ്റ്റ്‍വെയറിലുള്ള എല്ലാ നല്ല പ്രവൃത്തികളും തുടങ്ങുന്നതു് ഒരു
    745 ഡവലപ്പർ സ്വന്തം ചൊറിച്ചിലിൽ മാന്തിക്കൊണ്ടാണു്&rdquo; എന്നു് എറിക് റേമണ്ട്
    746 പറയുന്നു. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിച്ചേക്കാം, പക്ഷേ പല പ്രധാന ഗ്നു
    747 സോഫ്റ്റ്‍വെയർ ഭാഗങ്ങളും ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാകുവാനാണു്
    748 ഡവലപ്പു ചെയ്യപ്പെട്ടതു്. അവ ഒരു വീക്ഷണത്തിൽ നിന്നും ദീർഘകാലത്തേക്കുള്ള
    749 പദ്ധതികളിൽ നിന്നുമാണു് വരുന്നതു് അല്ലാതെ പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണയിൽ
    750 നിന്നല്ല.</p>
    751 <p>
    752 ഉദാഹരണത്തിനു്, ഗ്നു C ലൈബ്രറി ഞങ്ങൾ ഡവലപ്പു ചെയ്തതിനു കാരണം യുണിക്സ് പോലുള്ള
    753 ഒരു സിസ്റ്റത്തിനു് C ലൈബ്രറി ആവശ്യമുണ്ടു്, BASH-നു കാരണം സിസ്റ്റത്തിനു് ഷെൽ
    754 ആവശ്യമുണ്ടു്, ഗ്നു റ്റാർ (GNU tar)-നു കാരണം യുണിക്സ് പോലുള്ള സിസ്റ്റത്തിനു്
    755 ഒരു റ്റാർ പ്രോഗ്രാം ആവശ്യമുണ്ടു് എന്നതുമാണു്. എന്റെ സ്വന്തം
    756 പ്രോഗ്രാമുകൾക്കും ഇതു ശരിയാണു്&mdash;ഗ്നു C കമ്പൈലർ, ഗ്നു ഇമാക്സ്, ജിഡിബി
    757 (GDB), ഗ്നു മേയ്ക് (GNU Make) എന്നിവ.</p>
    758 <p>
    759 നമ്മുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണികളെ തൃപ്തികരമായി നേരിടാനാണു് ചില
    760 ഗ്നു പ്രോഗ്രാമുകൾ ‍ഡവലപ്പു ചെയ്തതു്. അങ്ങനെയാണു്, <abbr title="Lempel-Ziv-
    761 Welch">LZW (ലമ്പൽ- സിവ്-വെൽഷ്)</abbr> പേറ്റന്റുകൾ കാരണം ഈ കൂട്ടായ്മയ്ക്കു
    762 നഷ്ടമാകാമായിരുന്ന കമ്പ്രസ് പ്രോഗ്രാമിനു പകരം വെക്കാനായി, ജിസിപ് (gzip) ഞങ്ങൾ
    763 ഡവലപ്പു ചെയ്തതു്. ലെസ്‍ടീഫ് (LessTif) ഡവലപ്പു ചെയ്യാനായി ഞങ്ങൾ ആളുകളെ
    764 കണ്ടുപിടിച്ചു, ചില കുത്തക ലൈബ്രറികൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ അഭിസംബോധന
    765 ചെയ്യുവാനായി ഈ അടുത്തിടെ <abbr title="GNU Network Object Model
    766 Environment">GNOME<a id="TransNote2-rev" href="#TransNote2"><sup>2</sup></a>
    767 (ഗ്നോം)</abbr>-ഉം ഹാർമണി (Harmony)-യും തുടങ്ങി (താഴെ കാണുക). വിഖ്യാതമായ
    768 അസ്വതന്ത്ര എൻക്രിപ്ഷൻ സോഫ്റ്റ്‍വെയറിനു പകരം വെക്കാനായി ഞങ്ങൾ ഗ്നു പ്രൈവസി
    769 ഗാർഡ് (GNU Privacy Guard) ഡവലപ്പു ചെയ്യുന്നു, കാരണം ഒരിക്കലും
    770 സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും ഇടയിൽ ഏതെങ്കിലും ഒന്നു്
    771 തെരഞ്ഞെടുക്കേണ്ട അവസ്ഥ ഉപയോക്താക്കൾക്കു് ഉണ്ടാകരുതു്.</p>
    772 <p>
    773 ഈ പ്രോഗ്രാമുകൾ എഴുതുന്ന ആൾക്കാർ തീർച്ചയായും ഇതിൽ താത്പര്യം ഉണ്ടായിട്ടാണു്
    774 പ്രവർത്തിക്കുന്നതു്, പല സവിശേഷതകളും ഇവയോടു ചേർക്കപ്പെട്ടതു് ധാരാളം ആളുകളുടെ
    775 താത്പര്യങ്ങൾക്കും സ്വന്തം ആവശ്യങ്ങൾക്കും വേണ്ടിയാണു്. എന്നാൽ അതുകാരണമല്ല
    776 പ്രോഗ്രാമുകൾ നിലനില്ക്കുന്നതു്. </p>
    777 
    778 <h3>അപ്രതീക്ഷിതമായ പുരോഗതികൾ</h3>
    779 <p>
    780 ഗ്നു സംരംഭത്തിന്റെ തുടക്കത്തിൽ ഞാൻ വിചാരിച്ചിരുന്നതു് മുഴുവൻ ഗ്നു സിസ്റ്റവും
    781 ഞങ്ങൾ ഡവലപ്പു ചെയ്തു് ഇതു് മുഴുവനായും പ്രസീദ്ധികരിക്കും
    782 എന്നായിരുന്നു. എന്നാൽ ഇതല്ല സംഭവിച്ചതു്.</p>
    783 <p>
    784 ഗ്നു സിസ്റ്റത്തിന്റെ ഓരോ ഘടകങ്ങളും യുണിക്സ് സിസ്റ്റത്തിനു മുകളിൽ
    785 നിർമ്മിക്കപ്പെട്ടതായതുകൊണ്ടു്, ഒരു സമ്പൂർണ ഗ്നു സിസ്റ്റം നിലവിൽ വരുന്നതിനു
    786 വളരെ മുൻപു തന്നെ ഓരൊ ഘടകങ്ങളും യുണിക്സ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കാൻ
    787 കഴിഞ്ഞിരുന്നു. ഇതിൽ ചില പ്രോഗ്രാമുകൾ പ്രസിദ്ധമായി തീർന്നു, മാത്രമല്ല
    788 ഉപയോക്താക്കൾ അവയെ വിപുലീകരിക്കാനും പോർട്ടു ചെയ്യാനും
    789 തുടങ്ങി&mdash;യുണിക്സിന്റെ ഇൻകമ്പാറ്റിബിളായ ധാരാളം പതിപ്പുകളിലേക്കു്,
    790 ചിലപ്പോഴൊക്കെ മറ്റു സിസ്റ്റങ്ങളിലേക്കും.</p>
    791 <p>
    792 ഈ പ്രക്രിയ പ്രോഗ്രാമുകളെ കൂടുതൽ കരുത്തുള്ളതാക്കി, മാത്രമല്ല ഇതു് ഗ്നു
    793 സംരംഭത്തിലേക്കു് ഫണ്ടുകളും കോൺട്രിബ്യൂട്ടർമാരെയും ആകർഷിച്ചു. പക്ഷേ ഇതു്
    794 ചെറിയ തോതിൽ പ്രവർത്തിക്കുന്ന ഒരു സിസ്റ്റം എന്നുള്ള രീതിയിലുള്ള പൂർത്തീകരണം
    795 പോലും കുറേ വർഷത്തേക്കു നീട്ടിയിരുന്നിരിക്കാം, കാരണം ഈ പോർട്ടു ചെയ്തവയെ
    796 പരിപാലിക്കുവാനും നിലവിലുള്ള ഘടകങ്ങൾക്കു് കൂടുതൽ സവിശേഷതകൾ കൂട്ടിച്ചേർക്കാനും
    797 ആയിരുന്നു ഗ്നു ഡവലപ്പർമാർ സമയം ചെലവഴിച്ചതു്, മറിച്ചു് വിട്ടുപോയ ഘടകങ്ങൾ
    798 ഒന്നിനുപുറകെ ഒന്നായി എഴുതിച്ചേർക്കാനായിരുന്നില്ല.</p>
    799 
    800 <h3>ഗ്നു ഹർ‍ഡ്</h3>
    801 <p>
    802 1990 ആയപ്പോഴേക്കും ഗ്നു സിസ്റ്റം ഏകദേശം പൂർത്തിയായി; വിട്ടുപോയ ഒരേഒരു
    803 സുപ്രധാന ഘടകം കെർണൽ ആയിരുന്നു. മാക്ക് (Mach)-നു മുകളിൽ പ്രവർത്തിക്കുന്ന
    804 സെർവർ പ്രൊസെസ്സുകളുടെ ഒരു ശേഖരം എന്ന രീതിയിലാണു് ഞങ്ങളുടെ കെർണലിനെ
    805 സാക്ഷാത്കരിക്കാൻ തീരുമാനിച്ചിരുന്നതു്. കാർനഗി മെലൺ സർവ്വകലാശാലയിലും യൂറ്റാ
    806 സർവ്വകലാശാലയിലുമായി വികസിപ്പിച്ച ഒരു മൈക്രോകെർണൽ ആണു് മാക്ക്; മാക്കിനു
    807 മുകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം സെർവറുകളുടെ ശേഖരമാണു് ഗ്നു ഹർഡ് (അതായതു്
    808 ഗ്നുകളുടെ ഒരു കൂട്ടം- a herd of GNUs), കൂടാതെ ഇതു് യുണിക്സ് കെർണലിന്റെ വിവിധ
    809 ജോലികളും ചെയ്യുന്നു. വാഗ്ദാനം ചെയ്തതുപോലെ മാക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയറായി
    810 പ്രസിദ്ധീകരിക്കാൻ ഞങ്ങൾ കാത്തിരുന്നതു കാരണം ഇതു ഡവലപ്പു ചെയ്തു തുടങ്ങാൻ
    811 വൈകി.</p>
    812 <p>
    813 ഈ ഡിസൈൻ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം ഈ ജോലിയുടെ ഏറ്റവും കാഠിന്യമുള്ള ഭാഗം
    814 എന്നുതോന്നിയതിനെ ഒഴിവാക്കുകയായിരുന്നു: ഒരു സോഴ്സ് ലവൽ ഡിബഗ്ഗർ ഇല്ലാതെ ഒരു
    815 കെർണൽ പ്രോഗ്രാം ഡിബഗ്ഗു ചെയ്യുന്നതു്. മാക്കിൽ ഈ ഭാഗം അപ്പോഴേക്കും ചെയ്തു
    816 കഴിഞ്ഞിരുന്നു, കൂടാതെ ഹർഡ് സെർവറുകൾ ഉപയോക്തൃ പ്രോഗ്രാമുകൾ എന്ന രീതിയിൽ
    817 ജിഡിബി ഉപയോഗിച്ചു് ഡിബഗ് ചെയ്യാമെന്നും ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ അതു
    818 സാധ്യമാക്കാൻ വളരെയധികം സമയമെടുത്തു, ഇതിനുപുറമെ പരസ്പരം സന്ദേശങ്ങളയച്ചിരുന്ന
    819 മൾട്ടിത്രെഡഡ് സെർവറുകൾ ഡിബഗ്ഗു ചെയ്യുന്നതും വളരെ വിഷമമുള്ളതായി മാറി. ഇതു
    820 കാരണം ഹർഡിനെ പൂർണമായി പ്രവർത്തിക്കുന്ന ഒന്നാക്കുന്നതു് വർഷങ്ങളായി
    821 നീണ്ടുപോയി.</p>
    822 
    823 <h3>അലിക്സ്</h3>
    824 <p>
    825 തുടക്കത്തിൽ ഗ്നു കെർണലിന്റെ പേരു് ഹർഡ് എന്നാവേണ്ടതായിരുന്നില്ല. ഇതിന്റെ ആദ്യ
    826 പേരു് അലിക്സ്&mdash;ആ സമയത്തു് എന്റെ കാമുകിയായിരുന്ന സ്ത്രീയുടെ പേരിൽ
    827 നിന്നും. ഒരു യുണിക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയിരുന്ന അവൾ, യുണിക്സ്
    828 സിസ്റ്റം പതിപ്പുകളുടെ സാധാരണയായുള്ള നാമകരണ ക്രമത്തിനു് അവളുടെ പേരു് എങ്ങനെ
    829 യോജിക്കുമെന്നു് ചൂണ്ടിക്കാട്ടി; തമാശ രൂപത്തിൽ, അവൾ അവളുടെ സുഹൃത്തുക്കളോടു
    830 പറഞ്ഞു, &ldquo;ആരെങ്കിലും ഒരു കെർണലിനു് എന്റെ പേരിടണം.&rdquo; ഞാൻ ഒന്നും
    831 പറഞ്ഞില്ല, പക്ഷേ അലിക്സ് എന്നു ഒരു കെർണലിനു പേരിട്ടു് അവളെ
    832 ആശ്ചര്യപ്പെടുത്താൻ തീരുമാനിച്ചു.</p>
    833 <p>
    834 അതു് ആ രീതിയിൽ നടന്നില്ല. മൈക്കിൾ (ഇപ്പോൾ തോമസ്) ബുഷ്നെൽ, കെർണലിന്റെ പ്രധാന
    835 ഡവലപ്പർ, ഹർഡ് എന്ന പേരാണു് ഇഷ്ടപ്പെട്ടതു്, എന്നിട്ടു് കെർണലിന്റെ ഒരു ഭാഗത്തെ
    836 അലിക്സ് എന്നു പേരിട്ടു&mdash;സിസ്റ്റം കോളുകളെ ട്രാപ്പു ചെയ്തു് ഹർഡ്
    837 സെർവറുകളിലേക്കു് സന്ദേശങ്ങളയച്ചു് അവ കൈകാര്യം ചെയ്യുന്ന ഭാഗം.</p>
    838 <p>
    839 പിന്നീടു്, അലിക്സും ഞാനും വേർപിരിഞ്ഞു, കൂടാതെ അവൾ പേരു മാറ്റുകയും ചെയ്തു;
    840 ഇതുമായി ബന്ധമൊന്നുമില്ലാതെ, ഹർഡ് ഡിസൈനിൽ മാറ്റമുണ്ടായി, സെർവറുകളിലേക്കു
    841 നേരിട്ടു് സന്ദേശങ്ങളയക്കാൻ C ലൈബ്രറി ഉപയോഗിച്ചു, ഇതു് അലിക്സ് എന്ന ഘടകത്തെ
    842 ഡിസൈനിൽ നിന്നും അപ്രത്യക്ഷമാക്കി.</p>
    843 <p>
    844 എന്നാൽ ഇതൊക്കെ സംഭവിക്കുന്നതിനു മുൻപു്, അവളുടെ ഒരു സുഹൃത്തു് ഹർഡ് സോഴ്സ്
    845 കോഡ് വായിക്കാനിടയായി, എന്നിട്ടു് അതു് അവളോടു സൂചിപ്പിച്ചു. അതിലൂടെ അവൾക്കു്
    846 അവളുടെ പേരിൽ ഒരു കെർണൽ കാണാൻ അവസരം ലഭിക്കുകയും ചെയ്തു.</p>
    847 
    848 <h3>ലിനക്സും ഗ്നു/ലിനക്സും</h3>
    849 <p>
    850 ഗ്നു ഹർഡ് പ്രൊഡക്ഷൻ ഉപയോഗങ്ങൾക്കു് അനുയോജ്യമല്ല, ഇനി എപ്പോഴെങ്കിലും അങ്ങനെ
    851 ആകുമോയെന്നും ഞങ്ങൾക്കറിയില്ല. കാര്യക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ഡിസൈനിനു്
    852 അതിന്റെ ഡിസൈനിന്റെ വഴക്കത്തിൽ നിന്നും നേരിട്ടുണ്ടാകുന്ന പ്രശ്നങ്ങളുണ്ടു്,
    853 മാത്രമല്ല ഇതിനു പരിഹാരങ്ങളുണ്ടോയെന്നതു് വ്യക്തമല്ല.</p>
    854 
    855 <p>
    856 ഭാഗ്യവശാൽ, മറ്റൊരു കെർണൽ ലഭ്യമാകുന്നു. 1991-ൽ ലിനസ് ടോർവാൾഡ്സ് ഡവലപ്പു ചെയ്ത
    857 ലിനക്സ് എന്നു വിളിക്കുന്ന, യുണിക്സിനു് അനുയോജ്യമായ കെർണൽ. ആദ്യം അതൊരു കുത്തക
    858 പ്രോഗ്രാം ആയിരുന്നു, പക്ഷേ 1992-ൽ അയാൾ ഇതിനെ സ്വതന്ത്ര സോഫ്റ്റ്‍വെയറാക്കി;
    859 ലിനക്സിനെ ശരിക്കും പൂർത്തിയാകാത്ത ഗ്നു സിസ്റ്റവുമായി സംയോജിപ്പിച്ചപ്പോൾ ഒരു
    860 സമ്പൂർണ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായി. (അവയെ സംയോജിപ്പിക്കുക
    861 എന്നതു് തീർച്ചയായും ഗണ്യമായ ഒരു ജോലി തന്നെയായിരുന്നു.) ലിനക്സ് കാരണമാണു്
    862 ഗ്നു സിസ്റ്റത്തിന്റെ ഒരു പതിപ്പു് ഇന്നു കാണുന്ന രീതിയിൽ പ്രവർത്തിപ്പിക്കാൻ
    863 സാധിക്കുന്നതു്.</p>
    864 <p>
    865 ഈ സിസ്റ്റത്തിന്റെ പതിപ്പിനെ <a
    866 href="/gnu/linux-and-gnu.html">ഗ്നു/ലിനക്സ്</a> എന്നാണു് ഞങ്ങൾ
    867 വിളിക്കുന്നതു്, ഗ്നു സിസ്റ്റം കെർണലായ ലിനക്സോടു കൂടിയെന്നുള്ള സംയോജനത്തിന്റെ
    868 ഘടന സ്പഷ്ടമാക്കാനാണിങ്ങനെ ചെയ്തതു്. ദയവായി ഈ സിസ്റ്റത്തിനെ ഒന്നായി
    869 &ldquo;ലിനക്സ്&rdquo; എന്നു വിളിക്കുന്ന ശീലത്തിലേക്കു വീണു പോകരുതു്, കാരണം
    870 ഞങ്ങളുടെ പ്രവൃത്തി മറ്റൊരാളുടെ മേൽ ചുമത്തുന്നുവെന്നാണിതിനർത്ഥം. ദയവായി <a
    871 href="/gnu/gnu-linux-faq.html">ഞങ്ങൾക്കു് തുല്യമായ പരാമർശം നല്കുക</a>.</p>
    872 
    873 <h3>നമ്മുടെ ഭാവിയിലെ വെല്ലുവിളികൾ</h3>
    874 <p>
    875 സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ വിശാലമായ ഒരു സ്പെക്ട്രം ഡവലപ്പു ചെയ്യാനുള്ള
    876 ഞങ്ങളുടെ കഴിവു് ഞങ്ങൾ തെളിയിച്ചിട്ടുണ്ടു്. ഞങ്ങൾ അജയ്യരാണെന്നോ
    877 തടയാനാവാത്തവരാണെന്നോ അതു് അർത്ഥമാക്കുന്നില്ല. നിരവധി വെല്ലുവിളികൾ സ്വതന്ത്ര
    878 സോഫ്റ്റ്‍വെയറിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു; അവയെ അഭിമുഖീകരിക്കാൻ
    879 ദൃഢചിത്തതയോടു കൂടിയ പ്രയത്നവും സഹിഷ്ണുതയും ആവശ്യമായി വരും, ചിലപ്പോൾ
    880 വർഷങ്ങളോളം നീണ്ടു നില്ക്കുന്ന തരത്തിൽ. ആളുകൾ അവരുടെ സ്വാതന്ത്ര്യത്തിനു
    881 വിലകല്പിക്കുകയും അതിനെ എടുത്തുമാറ്റാൻ ആരെയും അനുവദിക്കാതിരിക്കുകയും
    882 ചെയ്യുന്ന തരത്തിലുള്ള ദൃഢനിശ്ചയം തന്നെ അതിനു് ആവശ്യമായി വരും.</p>
    883 <p>
    884 തുടർന്നുള്ള നാലു വിഭാഗങ്ങൾ ഈ വെല്ലുവിളികളെ കുറിച്ചു സംസാരിക്കുന്നു.</p>
    885 
    886 <h3>നിഗൂഢ ഹാർഡ്‍വെയർ</h3>
    887 <p>
    888 ഹാർഡ്‍വെയർ സ്പെസിഫിക്കേഷനുകൾ രഹസ്യമാക്കി സൂക്ഷിക്കുന്ന രീതി ഹാർഡ്‍വെയർ
    889 നിർമ്മാതാക്കൾക്കിടയിൽ കൂടിവരുന്നു. ഇതു് പുതിയ ഹാർഡ്‍വെയറുകളിൽ ലിനക്സും
    890 XFree86-ഉം പിന്തുണയ്ക്കുന്നതിനുള്ള സ്വതന്ത്ര ഡ്രൈവറുകൾ എഴുതുന്നതു്
    891 പ്രയാസമുള്ളതാക്കുന്നു. ഇന്നു നമുക്കു് സമ്പൂർണ സ്വതന്ത്ര സിസ്റ്റങ്ങളുണ്ടു്,
    892 എന്നാൽ നാളത്തെ കംപ്യൂട്ടറുകളെ പിന്തുണയ്ക്കാൻ നമുക്കു കഴിഞ്ഞില്ലെങ്കിൽ നാളെ
    893 അവ നമുക്കു നഷ്ടമാകും.</p>
    894 <p>
    895 ഈ പ്രശ്നത്തെ ചെറുക്കുന്നതിനു് രണ്ടു മാർഗങ്ങളുണ്ടു്. ഹാർഡ്‍വെയറിനെ എങ്ങനെ
    896 പിന്തുണയ്ക്കാമെന്നു മനസ്സിലാക്കാനായി പ്രോഗ്രാമർമാർക്കു് റിവേഴ്സ്
    897 എഞ്ചിനീയറിങ് ചെയ്യാൻ സാധിക്കും. ബാക്കിയുള്ളവർക്കു് സ്വതന്ത്ര സോഫ്റ്റ്‍വെയർ
    898 പിന്തുണയ്ക്കുന്ന ഹാർഡ്‍വെയർ തിരഞ്ഞെടുക്കാൻ കഴിയും; നമ്മുടെ എണ്ണം കൂടുമ്പോൾ,
    899 സ്പെസിഫിക്കേഷനുകൾ രഹസ്യമാക്കിവെക്കുന്നതു് സ്വയം പരാജയപ്പെടുത്തുന്ന നയമായി
    900 മാറും.</p>
    901 <p>
    902 റിവേഴ്സ് എഞ്ചിനീയറിങ് ഒരു വലിയ ജോലിയാണു്; ഇതേറ്റെടുക്കാൻ മാത്രം നിശ്ചയ
    903 ദാർഢ്യമുള്ള പ്രോഗ്രാമർമാർ നമുക്കുണ്ടാകുമോ? ഉണ്ടാകും&mdash;സ്വതന്ത്ര
    904 സോഫ്റ്റ്‍വെയർ ആദർശത്തെ സംബന്ധിക്കുന്നതാണെന്നും അസ്വതന്ത്ര ഡ്രൈവറുകൾ
    905 അസഹനീയമാണെന്നുമുള്ള ശക്തമായ വികാരം നമ്മൾ കെട്ടിപ്പടുക്കുകയാണെങ്കിൽ. കൂടാതെ
    906 സ്വതന്ത്ര ഡ്രൈവറുകൾ ഉപയോഗിക്കാനായി, നമ്മളിൽ വലിയ വിഭാഗം ആൾക്കാർ കൂടുതൽ പണം
    907 അല്ലെങ്കിൽ കുറച്ചധികം സമയം ചെലവഴിക്കുമോ? ചെലവഴിക്കും, സ്വാതന്ത്ര്യത്തിനുള്ള
    908 നിശ്ചയ ദാർഢ്യം വ്യാപകമാണെങ്കിൽ.</p>
    909 <p>
    910 (2008 കുറിപ്പ്: ഈ പ്രശ്നം BIOS-ലും ഉണ്ടു്.  ഒരു സ്വതന്ത്ര BIOS ആണു്, <a
    911 href="http://www.libreboot.org/">ലിബൃബൂട്ട്(LibreBoot)</a>
    912 (കോർബൂട്ട്(coreboot)-ന്റെ ഒരു വിതരണം); അസ്വതന്ത്ര &ldquo;ബ്ലോബുകൾ&rdquo;
    913 ഒന്നും കൂടാതെ മെഷീനുകളെ പിന്തുണയ്ക്കാനായി ലിബൃബൂട്ടിനു് അവയുടെ സ്പെക്കുകൾ
    914 ലഭിക്കുന്നതിലാണു് ഇവിടെ പ്രശ്നം.)</p>
    915 
    916 <h3>അസ്വതന്ത്ര ലൈബ്രറികൾ</h3>
    917 <p>
    918 ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന അസ്വതന്ത്ര
    919 ലൈബ്രറിയ്ക്കു് സ്വതന്ത്ര സോഫ്റ്റ്‍വെയർ ഡവലപ്പർമാർക്കുള്ള ചതിക്കുഴിയാവാൻ
    920 കഴിയും. ഇതിലുള്ള പ്രലോഭനം ലൈബ്രറികളുടെ ആകർഷകമായ സവിശേഷതകളാണു്; നിങ്ങൾ ഈ
    921 ലൈബ്രറി ഉപയോഗിച്ചാൽ ആ ചതിക്കുഴിയിൽ നിങ്ങൾ വീഴും, കാരണം നിങ്ങളുടെ
    922 പ്രോഗ്രാമിനു് ഉപയോഗപ്രദമായ രീതിയിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്
    923 സിസ്റ്റത്തിന്റെ ഭാഗമാകാൻ കഴിയില്ല. (കൃത്യമായി പറഞ്ഞാൽ, ഞങ്ങൾക്കു് നിങ്ങളുടെ
    924 പ്രോഗ്രാം ഉൾക്കൊള്ളിക്കാൻ കഴിയും, പക്ഷേ ലൈബ്രറികളുടെ അഭാവം കാരണം ഇതു്
    925 <em>പ്രവർത്തിക്കണം</em> എന്നില്ല.) അതിലും മോശം, കുത്തക ലൈബ്രറി ഉപയോഗിക്കുന്ന
    926 ഒരു പ്രോഗ്രാം പ്രശസ്തമായാൽ, മുമ്പു വിചാരിച്ചിട്ടില്ലാതിരുന്ന പ്രോഗ്രാമർമാരെ
    927 ഈ ചതിക്കുഴിയിലേക്കു പ്രലോഭിപ്പിക്കാൻ ഇതിനു കഴിയും.</p>
    928 <p>
    929 ഈ പ്രശ്നത്തിന്റെ ആദ്യ ഉദാഹരണം 80-കളിലെ മോട്ടിഫ് ടൂൾകിറ്റ് ആയിരുന്നു. ആ
    930 സമയത്തു് സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഒന്നുംതന്നെ ഇല്ലായിരുന്നുവെങ്കിൽ
    931 പോലും, മോട്ടിഫ് പിന്നീടു് പ്രശ്നമാകുമെന്നു് വ്യക്തമായിരുന്നു. ഗ്നു സംരംഭം
    932 രണ്ടു രീതിയിലാണു് പ്രതികരിച്ചതു്: സ്വതന്ത്ര സോഫ്റ്റ്‍വെയർ സംരംഭങ്ങളോടു് ഫ്രീ
    933 X ടൂൾകിറ്റിനെയും മോട്ടിഫിനെയും പിന്തുണക്കാൻ ആവശ്യപ്പെട്ടും, മോട്ടിഫിനു് ഒരു
    934 സ്വതന്ത്ര പകരം സംവിധാനം എഴുതാൻ ആരെയെങ്കിലും ആവശ്യപ്പെട്ടും. ഈ ജോലിക്കു്
    935 വർഷങ്ങളെടുത്തു; ഹങ്ഗ്രി പ്രോഗ്രാമർമാർ ഡവലപ്പു ചെയ്ത ലെസ്സ്ട്ടിഫ്, 1997-ൽ
    936 മാത്രമേ ഇതു് മിക്ക മോട്ടിഫ് ആപ്ലിക്കേഷനുകളെയും പിന്തുണയ്ക്കാൻ മാത്രം
    937 കരുത്തുള്ളതായുള്ളു.</p>
    938 <p>
    939 1996-നും 1998-നും ഇടയിൽ, ക്യൂട്ട് (Qt) എന്നു പേരുള്ള, മറ്റൊരു അസ്വതന്ത്ര
    940 <abbr title="Graphical User Interface">GUI (ഗ്രാഫിക്കൽ യൂസർ
    941 ഇന്റർഫേസ്)</abbr> ടൂൾകിറ്റ് ലൈബ്രറി, ഗണ്യമായ ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ
    942 ഉപയോഗിച്ചിരുന്നു, <abbr title="K Desktop Environment">കെഡിഇ (KDE - കെ
    943 ഡസ്ക്ടോപ്പ് എൻവയോൺമെന്റ്)</abbr> എന്ന ഡെസ്ക്ടോപ്പിൽ.</p>
    944 <p>
    945 സ്വതന്ത്ര ഗ്നു/ലിനക്സ് സിസ്റ്റങ്ങൾക്കു് കെഡിഇ ഉപയോഗിക്കാൻ കഴിഞ്ഞില്ല, കാരണം
    946 ഞങ്ങൾക്കു് ആ ലൈബ്രറി ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും,
    947 സ്വതന്ത്ര സോഫ്റ്റ്‍വെയറിനോടു ചേർന്നു നില്ക്കുന്നതിൽ കർക്കശക്കാരല്ലായിരുന്ന
    948 ഗ്നു/ലിനക്സ് സിസ്റ്റങ്ങളുടെ വാണിജ്യത്തിലേർപ്പെട്ടിരുന്ന ചില വിതരണക്കാർ
    949 അവരുടെ സിസ്റ്റങ്ങളിൽ കെഡിഇ ചേർത്തു&mdash;ഇതു് കൂടുതൽ കാര്യക്ഷമതയും പക്ഷേ
    950 കുറവു സ്വാതന്ത്ര്യവുമുള്ള ഒരു സിസ്റ്റം ഉണ്ടാക്കി. ഈ കെഡിഇ ഗ്രൂപ്പ് കൂടുതൽ
    951 പ്രോഗ്രാമർമാരെ ക്യൂട്ട് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചു, ലക്ഷക്കണക്കിനു്
    952 &ldquo;ലിനക്സ് ഉപയോക്താക്കൾ&rdquo; ഇതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി
    953 അറഞ്ഞിരുന്നില്ല. ഈ സാഹചര്യം ദയനീയമായി തോന്നിത്തുടങ്ങി.</p>
    954 <p>
    955 രണ്ടു തരത്തിലാണു് സ്വതന്ത്ര സോഫ്റ്റ്‍വെയ‍ർ കൂട്ടായ്മ ഈ പ്രശ്നത്തോടു
    956 പ്രതികരിച്ചതു്: ഗ്നോമും ഹാർമണിയും</p>
    957 <p>
    958 ഗ്നോം, ഗ്നുവിന്റെ ഡെസ്ക്ടോപ്പ് സംരംഭമാണു്. 1997-ൽ മിഗേൽ ദെ ഇക്കാസ ആരംഭിച്ച,
    959 റെഡ് ഹാറ്റ് സോഫ്റ്റ്‍വെയറിന്റെ പിന്തുണയോടു കൂടി ഡവലപ്പു ചെയ്ത, ഗ്നോം
    960 സ്വതന്ത്ര സോഫ്റ്റ്‍വെയർ മാത്രം ഉപയോഗിച്ചുകൊണ്ടു് സമാനമായ ഡെസ്ക്ടോപ്പ്
    961 സൌകര്യങ്ങൾ നല്കുന്നു. C++ മാത്രമല്ലാതെ വ്യത്യസ്തമായ ധാരാളം ഭാഷകൾ
    962 പിന്തുണയ്ക്കുന്നു എന്നു തുടങ്ങിയുള്ള സാങ്കേതിക നേട്ടവും
    963 ഇതിനുണ്ടായിരുന്നു. എന്നാൽ ഇതിന്റെ പ്രധാന ഉദ്ദേശ്യം സ്വാതന്ത്ര്യമായിരുന്നു:
    964 ഒരു അസ്വതന്ത്ര സോഫ്റ്റ്‍വെയറും ഉപയോഗിക്കേണ്ട ആവശ്യമില്ലായിരുന്നു.</p>
    965 <p>
    966 ക്യൂട്ട് ഇല്ലാതെ കെഡിഇ സോഫ്റ്റ്‍വെയർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ
    967 രൂപകല്പന ചെയ്ത ഒരു കമ്പാറ്റിബിൾ റീപ്ലേസ്മെന്റ് ലൈബ്രറിയാണു് ഹാർമണി.</p>
    968 <p>
    969 1998 നവംബറിൽ, ക്യൂട്ട് ഡവലപ്പർമാർ അനുമതിപത്രത്തിൽ ഒരു മാറ്റം പ്രഖ്യാപിച്ചു,
    970 അതു് പ്രായോഗികമാകുമ്പോൾ, അതു് ക്യൂട്ടിനെ സ്വതന്ത്ര സോഫ്റ്റ്‍വെയർ
    971 ആക്കേണ്ടതാണു്. ഉറപ്പുവരുത്താൻ യാതൊരു മാർഗവുമില്ല, എന്നാലും ഇതു് ഭാഗികമായി
    972 ക്യൂട്ട് അസ്വതന്ത്രമായിരുന്നപ്പോൾ ഉണ്ടാക്കിയ പ്രശ്നങ്ങളോടുള്ള കൂട്ടായ്മയിൽ
    973 നിന്നുണ്ടായ ഉറച്ച പ്രതികരണത്തിൽ നിന്നാണെന്നാണു് ഞാൻ വിചാരിക്കുന്നതു്. (പുതിയ
    974 അനുമതിപത്രം അസൌകര്യപ്രദവും ന്യായരഹിതവുമാണു്, അതുകൊണ്ടു് ക്യൂട്ടിന്റെ ഉപയോഗം
    975 ഒഴിവാക്കുന്നതാണു് അഭികാമ്യം.)</p>
    976 <p>
    977 [പിന്നീടുള്ള കുറിപ്പു്: 2000 സെപ്റ്റംബറിൽ, ഗ്നു ജിപിഎല്ലിനു കീഴിൽ ക്യൂട്ട്
    978 പുനഃപ്രസിദ്ധീകരിച്ചു, അതു് ഈ പ്രശ്നം പരിഹരിച്ചു.]</p>
    979 <p>
    980 ഇനിയൊരു അസ്വതന്ത്ര ലൈബ്രറി പ്രലോഭിപ്പിച്ചാൽ നമ്മൾ എങ്ങനെ പ്രതികരിക്കും? ഈ
    981 സമൂഹത്തിലെ എല്ലാവരും ചതിക്കുഴിയിൽ പെടാതെ മാറിനില്ക്കേണ്ടതിന്റെ ആവശ്യകത
    982 മനസ്സിലാക്കുമൊ? അല്ലെങ്കിൽ നമ്മളിൽ പലരും സൌകര്യത്തിനു വേണ്ടി
    983 സ്വാതന്ത്ര്യത്തെ ഉപേക്ഷിക്കുമൊ, എന്നിട്ടു് ഇതിലും വലിയൊരു പ്രശ്നം
    984 ഉണ്ടാക്കുമൊ? നമ്മുടെ ഭാവി നമ്മുടെ തത്ത്വശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു.</p>
    985 
    986 <h3>സോഫ്റ്റ്‍വെയ‍ർ പേറ്റന്റുകൾ</h3>
    987 <p>
    988 ഇരുപതു വർഷത്തോളം കാലം സ്വതന്ത്ര സോഫ്റ്റ്‍വെയറിനു
    989 കൈയ്യെത്താവുന്നതിനുമപ്പുറത്തേക്കു് അൽഗൊരിതങ്ങളെയും ഫീച്ചറുകളെയും വെക്കുവാൻ
    990 സാധിക്കുന്ന സോഫ്റ്റ്‍വെയർ പേറ്റന്റുകളിൽ നിന്നാണു് ഞങ്ങൾ അഭിമുഖീകരിക്കുന്ന
    991 ഏറ്റവും രൂക്ഷമായ ഭീഷണി ഉണ്ടാവുന്നതു്. LZW കമ്പ്രഷൻ അൽഗൊരിതം
    992 പേറ്റന്റുകൾക്കായുള്ള അപേക്ഷ 1983-ലാണുണ്ടായതു്, കൃത്യമായി കമ്പ്രസ്
    993 ചെയ്തിട്ടുള്ള <abbr title="Graphics Interchange Format">GIF</abbr>-കൾ
    994 ഉത്പാദിപ്പിക്കാനുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രകാശനം ചെയ്യാൻ ഞങ്ങൾക്കു്
    995 ഇപ്പോഴും സാധിക്കുന്നില്ല. [2009-ൽ അവയുടെ കാലാവധി കഴിഞ്ഞു.] 1998-ൽ, കമ്പ്രസു
    996 ചെയ്ത <abbr title="MPEG-1 Audio Layer 3">MP3</abbr> ഓഡിയോ
    997 നിർമ്മിക്കുവാനായുള്ള ഒരു സ്വതന്ത്ര പ്രോഗ്രാം ഒരു പേറ്റന്റ് ലംഘനത്തിന്റെ
    998 ഭീഷണി കാരണം ഡിസ്ട്രിബ്യൂഷനിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. [2017-ൽ, ഈ
    999 പേറ്റന്റുകളുടെ കാലാവധി കഴിഞ്ഞു. എത്രകാലമാണു് ഞങ്ങൾ
   1000 കാത്തിരിക്കേണ്ടിവന്നതെന്നു നോക്കൂ.]
   1001 </p>
   1002 <p>
   1003 പേറ്റന്റുകളെ ചെറുക്കുന്നതിനു മാർഗങ്ങളുണ്ടു്: ഒരു പേറ്റന്റ്
   1004 അസാധുവാണെന്നുള്ളതിനു് തെളിവുകൾ തിരയാൻ കഴിയും, കൂടാതെ അതേ കാര്യം
   1005 ചെയ്യാനായുള്ള മറ്റു വഴികൾ അന്വേഷിക്കാനും കഴിയും. പക്ഷേ മേല്പറഞ്ഞ ഓരോ
   1006 രീതികളും ചിലപ്പോൾ മാത്രമെ നടക്കുകയുള്ളു; രണ്ടും പരാജയപ്പെടുമ്പോൾ,
   1007 ഉപയോക്താക്കൾ ആഗ്രഹിക്കുന്ന ചില സവിശേഷതകൾ നല്കാൻ കഴിയില്ലെന്ന അവസ്ഥയിലേക്കു്
   1008 എത്തിപ്പെടുവാൻ എല്ലാ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളും നിർബന്ധിതമായേക്കാം. കുറേ
   1009 കാലം കാത്തിരുന്നാൽ പേറ്റന്റുകളുടെ കാലാവധി കഴിയും, പക്ഷേ അതുവരെ നമ്മൾ എന്തു
   1010 ചെയ്യും?</p>
   1011 <p>
   1012 ഞങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ പേരിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ
   1013 വിലകല്പിക്കുന്നവർ എന്തായാലും സ്വതന്ത്ര സോഫ്റ്റ്‍വെയറിനൊപ്പം
   1014 നില്ക്കും. പേറ്റന്റു ചെയ്യപ്പെട്ട സവിശേഷത ഇല്ലാതെ കാര്യം നടത്താൻ ഞങ്ങൾക്കു
   1015 കഴിയും. പക്ഷേ സാങ്കേതികമായി ഉയർന്ന നിലയിൽ ആണെന്നുള്ള പ്രതീക്ഷയിൽ സ്വതന്ത്ര
   1016 സോഫ്റ്റ്‍വെയറിനെ വിലവെക്കുന്നവർ ഒരു പേറ്റന്റ് അതിനെ തടയുമ്പോൾ ഇതിനെ ഒരു
   1017 പരാജയമെന്നു വിളിക്കാൻ സാധ്യതയുണ്ടു്. അതായതു്, &ldquo;ബസാർ&rdquo;
   1018 മാതൃകയിലുള്ള ഡവലപ്മെന്റിന്റെ പ്രായോഗിക ഫലപ്രാപ്തിയെ കുറിച്ചും, ചില സ്വതന്ത്ര
   1019 സോഫ്റ്റ്‍വെയറുകളുടെ വിശ്വാസ്യതയെ കുറിച്ചും പ്രവർത്തനശക്തിയെ കുറിച്ചും ഒക്കെ
   1020 സംസാരിക്കുന്നതു് ഉപയോഗപ്രദം തന്നെ, എന്നാൽ നമ്മൾ അവിടെ നിർത്താൻ
   1021 പാടില്ല. സ്വാതന്ത്ര്യത്തെ കുറിച്ചും ആദർശത്തെ കുറിച്ചും നിർബന്ധമായും
   1022 സംസാരിക്കണം.</p>
   1023 
   1024 <h3>സ്വതന്ത്ര ഡോക്യുമെന്റേഷൻ</h3>
   1025 <p>
   1026 ഞങ്ങളുടെ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലുള്ള ഏറ്റവും വലിയ ന്യൂനത
   1027 സോഫ്റ്റ്‍വെയറിലല്ല&mdash;ഞങ്ങളുടെ സിസ്റ്റങ്ങളിൽ ഉൾപ്പെടുത്താൻ കഴിയുന്ന നല്ല
   1028 സ്വതന്ത്ര സഹായരേഖകളുടെ കുറവാണു്. ഡോക്യുമെന്റേഷൻ ഏതു സോഫ്റ്റ്‍വെയ‍ർ
   1029 പാക്കേജിന്റെയും അത്യന്താപേക്ഷിത ഘടകമാണു്; ഒരു പ്രധാനപ്പെട്ട സ്വതന്ത്ര
   1030 സോഫ്റ്റ്‍വെയർ പാക്കേജ് നല്ല ഒരു സ്വതന്ത്ര സഹായരേഖയ്ക്കൊപ്പം വന്നില്ലെങ്കിൽ,
   1031 ഇതൊരു വലിയ വിടവാണു്. അത്തരം വിടവുകൾ ഇന്നു ഞങ്ങൾക്കു ധാരാളമുണ്ടു്.</p>
   1032 <p>
   1033 ഫ്രീ ഡോക്യുമെന്റേഷൻ, ഫ്രീ സോഫ്റ്റ്‍വെയർ പോലെതന്നെ, സ്വാതന്ത്ര്യത്തെ
   1034 കുറിച്ചുള്ള കാര്യമാണു്, വിലയെ കുറിച്ചല്ല. സ്വതന്ത്ര സഹായരേഖകൾക്കുള്ള
   1035 മാനദണ്ഡം സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റേതിനോടു് ഏറെക്കുറെ സാമ്യമുള്ളതാണു്:
   1036 എല്ലാ ഉപയോക്താക്കൾക്കും ചില സ്വാതന്ത്ര്യങ്ങൾ നല്കുന്നതിനെ
   1037 കുറിച്ചുള്ളതാണിതു്. പുനർവിതരണം (വാണിജ്യപരമായ വില്പന ഉൾപ്പെടെ) നിർബന്ധമായും
   1038 അനുവദിച്ചിരിക്കണം, ഓൺലൈനിലും കടലാസിലും, അതിലൂടെ പ്രോഗ്രാമിന്റെ എല്ലാ
   1039 പകർപ്പുകൾക്കൊപ്പവും സഹായരേഖ ചേർക്കാൻ കഴിയും.</p>
   1040 <p>
   1041 മാറ്റങ്ങൾ വരുത്താനുള്ള അനുമതിയും നിർണ്ണായകമാണു്. എല്ലാ തരത്തിലുള്ള
   1042 ലേഖനങ്ങളും പുസ്തകങ്ങളും പരിഷ്കരിക്കാനുള്ള അനുമതി ആളുകൾക്കു്
   1043 ഉണ്ടായിരിക്കേണ്ടതു് അത്യന്താപേക്ഷിതമാണു് എന്നതു് ഒരു പൊതു നിയമം എന്നരീതിയിൽ
   1044 ഞാൻ വിശ്വസിക്കുന്നില്ല. ഉദാഹരണത്തിനു്, നമ്മുടെ പ്രവൃത്തികളും കാഴ്ചപ്പാടുകളും
   1045 വിവരിക്കുന്ന ഇതുപോലെയുള്ള ലേഖനങ്ങളിൽ മാറ്റം വരുത്താനുള്ള അനുമതി നല്കാനുള്ള
   1046 ചുമതല നിങ്ങൾക്കോ എനിക്കോ ഉണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല.</p>
   1047 <p>
   1048 എന്നാൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിനു വേണ്ടിയുള്ള ഡോക്യുമെന്റേഷൻ
   1049 പരിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം നിർണ്ണായകമാകുന്നതെന്തുകൊണ്ടു് എന്നതിനു് ഒരു
   1050 പ്രത്യേക കാരണമുണ്ടു്. സോഫ്റ്റ്‍വെയർ പരിഷ്കരിക്കാനുള്ള അവകാശം ആളുകൾ
   1051 ഉപയോഗിക്കുമ്പോൾ, അതിനുള്ള സവിശേഷതകൾ കൂട്ടുകയോ അതിനു മാറ്റം വരുത്തുകയോ
   1052 ചെയ്യുന്നു, ആത്മാർത്ഥതയോടെ ആ ജോലി ചെയ്യുന്നവരാണെങ്കിൽ അവർ സഹായരേഖയിലും
   1053 മാറ്റം വരുത്തും&mdash;അതിലൂടെ ആ പരിഷ്കരിച്ച പ്രോഗ്രാമിനൊപ്പം കൃത്യവും
   1054 ഉപയോഗപ്രദവുമായ ഡോക്യുമെന്റേഷൻ ലഭ്യമാക്കുവാൻ അവർക്കു
   1055 കഴിയുന്നു. പ്രോഗ്രാമർമാരെ ജോലിയോടു ആത്മാർത്ഥത പുലർത്താനും ജോലി
   1056 പൂർത്തിയാക്കാനും അനുവദിക്കാത്ത ഒരു അസ്വതന്ത്ര സഹായരേഖ നമ്മുടെ കൂട്ടായ്മയുടെ
   1057 ആവശ്യങ്ങൾ നിറവേറ്റുന്നില്ല.</p>
   1058 <p>
   1059 എങ്ങനെ മാറ്റങ്ങൾ വരുത്തണമെന്നുള്ളതിനുള്ള ചില തരത്തിലുള്ള പരിമിതികൾ
   1060 പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല. ഉദാഹരണത്തിനു്, യഥാർത്ഥ ലേഖകന്റെ പകർപ്പവകാശ
   1061 നോട്ടീസ് സംരക്ഷിക്കണമെന്നുള്ള ആവശ്യകത, വിതരണ നിബന്ധനകൾ, അല്ലെങ്കിൽ ലേഖകരുടെ
   1062 പട്ടിക ഇവയ്ക്കൊന്നും കുഴപ്പമില്ല. മാത്രമല്ല പരിഷ്കരിച്ച പതിപ്പുകളിൽ അവ
   1063 പരിഷ്കരിച്ചതാണെന്നുള്ള നോട്ടീസ് ഉൾപ്പെടുത്തണമെന്നു് ആവശ്യപ്പെടുന്നതും ഒരു
   1064 പ്രശ്നമല്ല, സാങ്കേതികമല്ലാത്ത ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു വിഭാഗം
   1065 മുഴുവനായും മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ പറ്റില്ലെന്നുള്ളതുപോലും
   1066 പ്രശ്നമല്ല. ഈ തരത്തിലുള്ള നിയന്ത്രണങ്ങൾ ഒരു പ്രശ്നമല്ലാത്തതിനു കാരണം അവ
   1067 ആത്മാർത്ഥതയുള്ള പ്രോഗ്രാമറെ പരിഷ്കരിച്ച പ്രോഗ്രാമിനു യോജിച്ച തരത്തിൽ
   1068 സഹായരേഖയിൽ മാറ്റം വരുത്തുന്നതിൽ നിന്നും തടയുന്നില്ല എന്നതുതന്നെ. മറ്റൊരു
   1069 തരത്തിൽ പറഞ്ഞാൽ, സഹായരേഖ സമ്പൂർണമായും ഉപയോഗിക്കുന്നതിൽ നിന്നും സ്വതന്ത്ര
   1070 സോഫ്റ്റ്‍വെയർ കൂട്ടായ്മയെ അവ തടയുന്നില്ല.</p>
   1071 <p>
   1072 എന്തിരുന്നാലും, സഹായരേഖയിലെ <em>സാങ്കേതികമായ</em> എല്ലാ ഉള്ളടക്കങ്ങളെയും
   1073 പരിഷ്കരിക്കുവാൻ നിർബന്ധമായും സാധിക്കണം, എന്നിട്ടു് പരിണതഫലത്തെ എല്ലാ പതിവു
   1074 മീഡിയയും ചാനലുകളും വഴി വിതരണം ചെയ്യുവാനും കഴിയണം; അല്ലെങ്കിൽപിന്നെ,
   1075 നിയന്ത്രണങ്ങൾ കൂട്ടായ്മയ്ക്കൊരു തടസ്സമാകുന്നു, സഹായരേഖ സ്വതന്ത്രമാകുന്നില്ല,
   1076 മാത്രമല്ല നമുക്കു് മറ്റൊരു സഹായരേഖ ആവശ്യമായും വരും.</p>
   1077 <p>
   1078 സ്വതന്ത്ര സഹായരേഖകളുടെ ഒരു മുഴുവൻ സ്പെക്ട്രം തന്നെ ഉത്പാദിപ്പിക്കാനുള്ള
   1079 അവബോധവും ദൃഢനിശ്ചയവും സ്വതന്ത്ര സോഫ്റ്റ്‍വെയർ ഡവലപ്പർമാർക്കു് ഉണ്ടാവുമോ?
   1080 ഒന്നുകൂടി ആവർത്തിക്കുന്നു, നമ്മുടെ ഭാവി തത്ത്വശാസ്ത്രത്തോടു
   1081 ആശ്രയിച്ചിരിക്കുന്നു.</p>
   1082 
   1083 <h3>നമ്മൾ നിർബന്ധമായും സ്വാതന്ത്ര്യത്തെ കുറിച്ചു സംസാരിക്കണം</h3>
   1084 <p>
   1085 ഇന്നത്തെ കണക്കനുസരിച്ചു് ഡബിയൻ ഗ്നു/ലിനക്സ്, റെഡ് ഹാറ്റ്
   1086 &ldquo;ലിനക്സ്&rdquo; എന്നീ ഗ്നു/ലിനക്സ് സിസ്റ്റങ്ങൾക്കു് ഒരു കോടിയോളം
   1087 ഉപയോക്താക്കളുണ്ടു്. പ്രായോഗികമായ കാരണങ്ങൾകൊണ്ടു് മാത്രം ഉപയോക്താക്കളുടെ വലിയ
   1088 കൂട്ടം തന്നെ വരുന്ന രീതിയിലുള്ള പ്രായോഗികമായ നേട്ടങ്ങൾ സ്വതന്ത്ര
   1089 സോഫ്റ്റ്‍വെയർ ഡവലപ്പു ചെയ്തിട്ടുണ്ടു്.</p>
   1090 <p>
   1091 ഇതിന്റെ നല്ല പരിണിതഫലങ്ങൾ വ്യക്തമാണു്: സ്വതന്ത്ര സോഫ്റ്റ്‍വെയർ ഡവലപ്പു
   1092 ചെയ്യുന്നതിൽ കൂടുതൽ താത്പര്യം, സ്വതന്ത്ര സോഫ്റ്റ്‍വെയർ വ്യാപാരത്തിനു കൂടുതൽ
   1093 ഉപഭോക്താക്കൾ, കൂടാതെ കുത്തക സോഫ്റ്റ്‍വെയറുകൾക്കു പകരം വാണിജ്യപരമായ സ്വതന്ത്ര
   1094 സോഫ്റ്റ്‍വെയർ ഉത്പന്നങ്ങൾ ഡവലപ്പു ചെയ്യാനായി കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ
   1095 കൂടുതൽ കഴിവു്.</p>
   1096 <p>
   1097 പക്ഷേ സോഫ്റ്റ്‍വെയറിലുള്ള താത്പര്യം അതു് അടിസ്ഥാനമാക്കിയിട്ടുള്ള
   1098 തത്ത്വശാസ്ത്രത്തെകുറിച്ചുള്ള അവബോധത്തേക്കാൾ പെട്ടെന്നു്
   1099 വളർന്നുകൊണ്ടിരിക്കുന്നു, മാത്രമല്ല ഇതു പ്രശ്നങ്ങളിലേക്കു നയിക്കുന്നു. മുകളിൽ
   1100 പറഞ്ഞിരിക്കുന്ന വെല്ലുവിളികളെയും ഭീഷണികളെയും നേരിടാനുള്ള നമ്മുടെ കഴിവു്
   1101 സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനില്ക്കാനുള്ള ഇച്ഛാശക്തിയെ
   1102 ആശ്രയിച്ചിരിക്കുന്നു. നമ്മുടെ കൂട്ടായ്മയ്ക്കു് ഈ ഇച്ഛാശക്തിയുണ്ടെന്നു്
   1103 ഉറപ്പുവരുത്താൻ, പുതിയ ഉപയോക്താക്കൾ കൂട്ടായ്മയിലേക്കു വരുമ്പോൾ തന്നെ നമ്മൾ ഈ
   1104 ആശയം അവരിലേക്കു വ്യാപിപ്പിക്കണം.</p>
   1105 <p>
   1106 പക്ഷേ ഇതിൽ നമ്മൾ പരാജയപ്പെടുന്നു: നമ്മുടെ കൂട്ടായ്മയുടെ പൌരധർമ്മശാസ്ത്രത്തെ
   1107 കുറിച്ചു് പുതിയ ഉപയോക്താക്കളെ പഠിപ്പിക്കാനുള്ള പ്രയത്നം അവരെ നമ്മുടെ
   1108 കൂട്ടായ്മയിലേക്കു് ആകർഷിക്കാനുള്ള പ്രയത്നത്തിനും എത്രയോ പുറകിലാണു്. നമ്മൾ ഈ
   1109 രണ്ടു കാര്യങ്ങളും ചെയ്യേണ്ടതുണ്ടു്, മാത്രമല്ല ഈ രണ്ടു പ്രയത്നങ്ങളും നമ്മൾ
   1110 സന്തുലനാവസ്ഥയിൽ കാത്തുസൂക്ഷിക്കുകയും വേണം.</p>
   1111 
   1112 <h3>&ldquo;ഓപ്പൺ സോഴ്സ്&rdquo;</h3>
   1113 <p>
   1114 1998-ൽ പുതിയ ഉപയോക്താക്കളെ സ്വാതന്ത്ര്യത്തെ കുറിച്ചു പഠിപ്പിക്കുന്നതു കൂടുതൽ
   1115 ദുഷ്കരമായി മാറി, കൂട്ടായ്മയിലെ ഒരു വിഭാഗം &ldquo;സ്വതന്ത്ര
   1116 സോഫ്റ്റ്‍വെയർ&rdquo; എന്ന പദം ഉപയോഗിക്കുന്നതു നിർത്തി പകരം &ldquo;ഓപ്പൺ
   1117 സോഴ്സ് സോഫ്റ്റ്‍വെയർ&rdquo; എന്നുപയോഗിച്ചു തുടങ്ങി.</p>
   1118 <p>
   1119 ഈ പദത്തിൽ താത്പര്യം കാണിച്ച ചിലരുടെ ലക്ഷ്യം &ldquo;ഫ്രീ&rdquo; എന്നതു്
   1120 &ldquo;ഗ്രാറ്റിസ് (സൌജന്യം)&rdquo; എന്നതിനു പകരമായി തെറ്റിദ്ധരിക്കുന്നതിനെ
   1121 ഒഴിവാക്കലായിരുന്നു&mdash;യുക്തിപരമായ ഒരു ലക്ഷ്യം. എന്നിരുന്നാലും,
   1122 മറ്റുള്ളവരുടെ ലക്ഷ്യം, സ്വതന്ത്ര സോഫ്റ്റ്‍വെയർ മൂവ്മെന്റിന്റെയും ഗ്നു
   1123 സംരംഭത്തിന്റെയും പ്രചോദനമായിട്ടുള്ള ആദർശത്തിന്റെ ആത്മാവിനെതന്നെ
   1124 മാറ്റിനിർത്തുക എന്നതായിരുന്നു, എന്നിട്ടു് എക്സിക്യൂട്ടീവുകളെയും വ്യാപാര
   1125 ഉപയോക്താക്കളെയും പ്രീതിപ്പെടുത്തുക, ഇതിൽ പലരുടെയും പ്രത്യയശാസ്ത്രം ലാഭത്തെ
   1126 സ്വാതന്ത്ര്യത്തിനു മുകളിലും കൂട്ടായ്മയ്ക്കു മുകളിലും ആദർശത്തിനു മുകളിലുമായി
   1127 പ്രതിഷ്ഠിക്കുക എന്നതായിരുന്നു. അതായതു്, &ldquo;ഓപ്പൺ സോഴ്സ്&rdquo;-ന്റെ
   1128 വാഗ്പാടവശാസ്ത്രം നല്ല ഗുണമേന്മയുള്ളതും കരുത്തുള്ളതുമായ സോഫ്റ്റ്‍വെയർ
   1129 ഉണ്ടാക്കാനുള്ള സാധ്യതയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു, എന്നാൽ സ്വാതന്ത്ര്യം,
   1130 കൂട്ടായ്മ, ആദർശം തുടങ്ങിയ ആശയങ്ങളെ ഒഴിവാക്കുന്നു.</p>
   1131 <p>
   1132 &ldquo;ലിനക്സ്&rdquo; മാഗസിനുകൾ ഇതിനു വ്യക്തമായ ഒരു ഉദാഹരണമാണു്&mdash;അവ
   1133 ഗ്നു/ലിനക്സിനോടു കൂടി പ്രവർത്തിപ്പിക്കാൻ കഴിയുന്ന കുത്തക സോഫ്റ്റ്‍വെയറുകളുടെ
   1134 പരസ്യങ്ങൾകൊണ്ടു് നിറയ്ക്കുന്നു. അടുത്ത മോട്ടിഫോ ക്യൂട്ടോ
   1135 പ്രത്യക്ഷപ്പെടുമ്പോൾ, ഈ മാഗസിനുകൾ പ്രോഗ്രാമർമാരോടു് ഇവയിൽ നിന്നും
   1136 മാറിനില്ക്കാനുള്ള താക്കീതു നല്കുമോ അതോ അവയ്ക്കുവേണ്ടി പരസ്യങ്ങൾ ചെയ്യുമോ?</p>
   1137 <p>
   1138 വ്യാപാരത്തിന്റെ പിന്തുണയ്ക്കു് പല മാർഗങ്ങളിലൂടെയും കൂട്ടായ്മയിലേക്കു സംഭാവന
   1139 ചെയ്യാൻ കഴിയും; മറ്റെല്ലാം തുല്യനീതിയോടെയാണെങ്കിൽ ഇതു്
   1140 ഉപയോഗപ്രദവുമാണു്. പക്ഷേ അവരുടെ പിന്തുണ നേടിയെടുക്കാനായി സ്വാതന്ത്ര്യത്തെ
   1141 കുറിച്ചും ആദർശത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്നതു കുറയ്ക്കുന്നു എന്നുള്ളതു്
   1142 ദാരുണമാണു്; ഇതു് മുമ്പു പറഞ്ഞ, കൂടുതൽ ആളുകളിലേക്കു് എത്തിച്ചേരുക,
   1143 പൌരധർമ്മശാസ്ത്ര വിദ്യാഭ്യാസം എന്നിവ തമ്മിലുള്ള അസന്തുലിതാവസ്ഥയെ വീണ്ടും
   1144 വഷളാക്കുന്നു.</p>
   1145 <p>
   1146 &ldquo;സ്വതന്ത്ര സോഫ്റ്റ്‍വെയറും&rdquo; &ldquo;ഓപ്പൺ സോഴ്സും&rdquo;
   1147 ഏറെക്കുറേ ഒരേ വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‍വെയറിനെയാണു് ചിത്രീകരിക്കുന്നതു്,
   1148 പക്ഷേ സോഫ്റ്റ്‍വെയറിനെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും വ്യത്യസ്ത കാര്യങ്ങളാണു
   1149 പറയുന്നതു്. ഗ്നു സംരംഭം &ldquo;സ്വതന്ത്ര സോഫ്റ്റ്‍വെയർ&rdquo; എന്ന പദം
   1150 തുടർന്നും ഉപയോഗിക്കുന്നു, വെറും സാങ്കേതിക വിദ്യ മാത്രമല്ല സ്വാതന്ത്ര്യമെന്ന
   1151 ആശയവും പ്രധാനമാണെന്നു് സൂചിപ്പിക്കാനാണിതു്.</p>
   1152 
   1153 <h3>ശ്രമിച്ചു നോക്കൂ!</h3>
   1154 <p>
   1155 യോദയുടെ സൂക്തം (&ldquo;&lsquo;ശ്രമം&rsquo; എന്ന ഒന്നില്ല&rdquo; <a
   1156 id="TransNote3-rev" href="#TransNote3"><sup>3</sup></a>) കൊള്ളാം, എന്നാൽ
   1157 അതു് എന്റെ കാര്യത്തിൽ നടക്കില്ല. എനിക്കീ ജോലി ചെയ്യാൻ കഴിയുമോ എന്ന
   1158 ഉത്കണ്ഠയോടെയാണു് ഞാൻ എന്റെ മിക്ക ജോലിയും ചെയ്തിട്ടുള്ളതു്, കൂടാതെ ഞാൻ
   1159 ചെയ്താൽ തന്നെ അതു വേണ്ട ലക്ഷ്യത്തിലെത്താൻ മതിയാവും വിധമാകുമോ
   1160 എന്നുറപ്പില്ലായ്മയും. പക്ഷേ എന്തായാലും ഞാൻ ശ്രമിച്ചു നോക്കി, കാരണം
   1161 ശത്രുവിനും ഞാൻ കെട്ടിപ്പടുത്ത നഗരത്തിനും ഇടയിൽ മറ്റാരും ഉണ്ടായിരുന്നില്ല,
   1162 ഞാൻ മാത്രം. എന്നെ തന്നെ ആശ്ചര്യപ്പെടുത്തുന്ന തരത്തിൽ ചിലപ്പോഴൊക്കെ ഞാൻ
   1163 വിജയിച്ചിട്ടുമുണ്ടു്.</p>
   1164 <p>
   1165 ചിലപ്പോഴൊക്കെ ഞാൻ പരാജയപ്പെട്ടു; എന്റെ ചില നഗരങ്ങൾ
   1166 തകർന്നുപോയിട്ടുണ്ടു്. പിന്നെ ഭീഷണിക്കിരയായ മറ്റൊരു നഗരം ഞാൻ കണ്ടു,
   1167 എന്നിട്ടു് മറ്റൊരു യുദ്ധത്തിനു തയ്യാറായി. സമയം കടന്നുപോയപ്പോൾ, ഭീഷണികൾക്കു
   1168 വേണ്ടി തിരയുവാനും എന്നിട്ടു് മറ്റു ഹാക്കർമാരെ എന്നോടൊപ്പം ചേരാനായി
   1169 വിളിച്ചുകൊണ്ടു് അവർക്കും എന്റെ നഗരത്തിനുമിടയിൽ സ്വയം നില്ക്കുവാനും ഞാൻ
   1170 പഠിച്ചു.</p>
   1171 <p>
   1172 ഈയിടെയായി, സാധാരണയായി ഞാൻ ഒറ്റയ്ക്കല്ല. ഹാക്കർമാരുടെ ഒരു സൈന്യം തന്നെ
   1173 നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നതു കാണുമ്പോൾ ആശ്വാസവും സന്തോഷവും
   1174 ഉളവാകുന്നു, ഈ നഗരം അതിജീവിച്ചേക്കാമെന്നും ഞാൻ
   1175 തിരിച്ചറിയുന്നു&mdash;തത്കാലം. പക്ഷേ ഓരോ വർഷം കൂടുന്തോറും അപകടങ്ങൾ വലുതാണു്,
   1176 മാത്രമല്ല ഇപ്പോൾ മൈക്രോസോഫ്റ്റ് വ്യക്തമായി നമ്മുടെ കൂട്ടായ്മയെ ഉന്നം
   1177 വെക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഭാവി നമുക്കു നിസ്സാരവത്കരിക്കാൻ
   1178 കഴിയില്ല. അതിനെ നിസ്സാരമായി കാണരുതു്! നിങ്ങളുടെ സ്വാതന്ത്ര്യം
   1179 സംരക്ഷിക്കണമെങ്കിൽ, നിങ്ങൾ അതിനെ പരിപാലിക്കാനായി തയ്യാറായിരിക്കണം.</p>
   1180 
   1181 <div class="translators-notes">
   1182 
   1183 <!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
   1184 <hr /><b>പരിഭാഷകയുടെ കുറിപ്പു്</b><ol>
   1185 <li id="TransNote1">കവിതയുടെ തർജ്ജിമ:<br />ഞാൻ എനിക്കുവേണ്ടി അല്ലെങ്കിൽ
   1186 പിന്നെ, എനിക്കുവേണ്ടി ആരുണ്ടാകും?<br />ഞാൻ എനിക്കുവേണ്ടി മാത്രമാണെങ്കിൽ
   1187 പിന്നെ, ഞാൻ എന്താണു്?<br />ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ?<a
   1188 href="#TransNote1-rev" class="nounderline">&#8593;</a></li>
   1189 <li id="TransNote2">ഗ്നു നെറ്റ്‍വർക്ക് ഒബ്ജക്റ്റ് മോഡൽ എൻവയോൺമെന്റ്<a
   1190 href="#TransNote2-rev" class="nounderline">&#8593;</a></li>
   1191 <li id="TransNote3">സൂക്തത്തിന്റെ പൂർണരൂപം : <cite>Try not. Do, or do
   1192 not. There is no &lsquo;try&rsquo;.</cite> ഇതിന്റെ തർജ്ജിമ :
   1193 ശ്രമിക്കരുതു്. ചെയ്യുക, അല്ലെങ്കിൽ ചെയ്യാതിരിക്കുക. “ശ്രമം” എന്ന
   1194 ഒന്നില്ല. <a href="#TransNote3-rev"
   1195 class="nounderline">&#8593;</a></li></ol></div>
   1196 </div>
   1197 
   1198 <!-- for id="content", starts in the include above -->
   1199 <!--#include virtual="/server/footer.ml.html" -->
   1200 <div id="footer">
   1201 <div class="unprintable">
   1202 
   1203 <p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
   1204 <a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
   1205 അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
   1206 ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
   1207 <a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
   1208 വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
   1209 
   1210 <p>
   1211 <!-- TRANSLATORS: Ignore the original text in this paragraph,
   1212         replace it with the translation of these two:
   1213 
   1214         We work hard and do our best to provide accurate, good quality
   1215         translations.  However, we are not exempt from imperfection.
   1216         Please send your comments and general suggestions in this regard
   1217         to <a href="mailto:web-translators@gnu.org">
   1218 
   1219         &lt;web-translators@gnu.org&gt;</a>.</p>
   1220 
   1221         <p>For information on coordinating and submitting translations of
   1222         our web pages, see <a
   1223         href="/server/standards/README.translations.html">Translations
   1224         README</a>. -->
   1225 ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
   1226 പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
   1227 പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
   1228 നിർദ്ദേശങ്ങളും ദയവായി <a
   1229 href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
   1230 എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
   1231 ബന്ധപ്പെട്ട വിവരങ്ങൾക്കും <a
   1232 href="/server/standards/README.translations.html">Translations README</a>
   1233 നോക്കുക.</p>
   1234 </div>
   1235 
   1236 <!-- Regarding copyright, in general, standalone pages (as opposed to
   1237      files generated as part of manuals) on the GNU web server should
   1238      be under CC BY-ND 4.0.  Please do NOT change or remove this
   1239      without talking with the webmasters or licensing team first.
   1240      Please make sure the copyright date is consistent with the
   1241      document.  For web pages, it is ok to list just the latest year the
   1242      document was modified, or published.
   1243      
   1244      If you wish to list earlier years, that is ok too.
   1245      Either "2001, 2002, 2003" or "2001-2003" are ok for specifying
   1246      years, as long as each year in the range is in fact a copyrightable
   1247      year, i.e., a year in which the document was published (including
   1248      being publicly visible on the web or in a revision control system).
   1249      
   1250      There is more detail about copyright years in the GNU Maintainers
   1251      Information document, www.gnu.org/prep/maintain. -->
   1252 <p>Copyright &copy; 1998, 2001, 2002, 2005, 2006, 2007, 2008, 2010, 2014, 2015,
   1253 2017, 2018, 2020 Richard Stallman | റിച്ചാർഡ് സ്റ്റാൾമാൻ</p>
   1254 
   1255 <p>ഈ താളു് <a rel="license"
   1256 href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
   1257 ആട്രിബ്യൂഷന്‍-നോഡെറിവേറ്റീവ്സ് 4.0 ഇന്റർനാഷണൽ ലൈസൻസ്</a> അടിസ്ഥാനത്തില്‍
   1258 പ്രസിദ്ധീകരിച്ചതാണു്.</p>
   1259 
   1260 <!--#include virtual="/server/bottom-notes.ml.html" -->
   1261 <div class="translators-credits">
   1262 
   1263 <!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
   1264 <b>പരിഭാഷ</b>: Aiswarya Kaitheri Kandoth | ഐശ്വര്യ കൈതേരി കണ്ടോത്ത്
   1265 &lt;aiswaryakk29@gmail.com&gt;</div>
   1266 
   1267 <p class="unprintable"><!-- timestamp start -->
   1268 പുതുക്കിയതു്:
   1269 
   1270 $Date: 2021/12/25 21:34:16 $
   1271 
   1272 <!-- timestamp end -->
   1273 </p>
   1274 </div>
   1275 </div>
   1276 <!-- for class="inner", starts in the banner include -->
   1277 </body>
   1278 </html>