fighting-software-patents.html (17775B)
1 <!--#set var="PO_FILE" 2 value='<a href="/philosophy/po/fighting-software-patents.ml.po"> 3 https://www.gnu.org/philosophy/po/fighting-software-patents.ml.po</a>' 4 --><!--#set var="ORIGINAL_FILE" value="/philosophy/fighting-software-patents.html" 5 --><!--#set var="DIFF_FILE" value="/philosophy/po/fighting-software-patents.ml-diff.html" 6 --><!--#set var="OUTDATED_SINCE" value="2021-07-03" --> 7 8 <!--#include virtual="/server/header.ml.html" --> 9 <!-- Parent-Version: 1.77 --> 10 11 <!-- This file is automatically generated by GNUnited Nations! --> 12 <title>സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം - ഒറ്റയ്ക്കും കൂട്ടായും 13 - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title> 14 15 <!--#include virtual="/philosophy/po/fighting-software-patents.translist" --> 16 <!--#include virtual="/server/banner.ml.html" --> 17 <!--#include virtual="/server/outdated.ml.html" --> 18 <h2>സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം- ഒറ്റയ്ക്കും കൂട്ടായും</h2> 19 20 <p>എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p> 21 22 <p> 23 സോഫ്റ്റ്‌വെയര്‍ പ്രൊജക്ടുകള്‍ക്കു് മണ്ണിനടിയില്‍ കുഴിച്ചിട്ട മൈനുകള്‍ 24 പോലെയാണു് സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍. രൂപകല്പന ചെയ്യുമ്പോള്‍ എടുക്കുന്ന 25 ഏതു തീരുമാനവും, സംരംഭത്തെ നശിപ്പിയ്ക്കാവുന്ന, ഒരു പേറ്റന്റിന്റെ മുകളില്‍ 26 കയറുന്നത്ര അപകടസാധ്യതയുള്ളതാകുന്നു.</p> 27 <p> 28 നൂറുകണക്കിനല്ലെങ്കില്‍ ആയിരക്കണക്കിനു് ആശയങ്ങളുടെ വിളക്കിച്ചേര്‍ക്കലാണു് 29 വലുതും സങ്കീര്‍ണ്ണവുമായ ഓരോ പ്രോഗ്രാമുകളും. സോഫ്റ്റ്‌വെയറുകള്‍ക്കു് 30 പേറ്റന്റ് അനുവദിയ്ക്കുന്ന ഒരു രാജ്യത്തിലാണെങ്കില്‍ നിങ്ങളുടെ പ്രോഗ്രാമിലെ 31 മിക്ക ആശയങ്ങളും വിവിധ കമ്പനികള്‍ നേരത്തെതന്നെ പേറ്റന്റ് ചെയ്തിരിക്കാന്‍ 32 സാധ്യതയുണ്ടു്. പ്രോഗ്രാമിന്റെ ഒരു ഭാഗത്തില്‍ തന്നെ നൂറുകണക്കിനു 33 പേറ്റന്റുകള്‍ കണ്ടെന്നുവരാം. 2004 ല്‍ നടത്തിയ ഒരു പഠനത്തില്‍ പ്രധാനപ്പെട്ട 34 ഒരൊറ്റ പ്രോഗ്രാമിന്റെ പല ഭാഗങ്ങളില്‍ 300 അമേരിക്കന്‍ പേറ്റന്റുകള്‍ 35 കണ്ടെത്തി. അങ്ങനെയൊരു പഠനം നടത്തുന്നതു് വളരെ ശ്രമകരമായതുകൊണ്ടു് ആ ഒരു പഠനം 36 മാത്രമേ നടന്നുള്ളൂ.</p> 37 <p> 38 പ്രായോഗികമായി പറയുകയാണെങ്കില്‍, നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ 39 രചയിതാവാണെങ്കില്‍ സാധാരണയായി ഒരു സമയത്തു് ഒരു പേറ്റന്റായിരിക്കും 40 നിങ്ങള്‍ക്കു ഭീഷണി. ഇതു സംഭവിക്കുമ്പോള്‍ ആ പേറ്റന്റിനെ നിയമപരമായി നേരിടാന്‍ 41 കഴിഞ്ഞാല്‍ പ്രത്യേകിച്ചു പരിക്കൊന്നുമേല്‍ക്കാതെ തടിയൂരാം. നിങ്ങളതില്‍ 42 ശ്രമിച്ചു് വിജയിച്ചാല്‍, അതിനര്‍ത്ഥം ഒരു മൈന്‍ കുറഞ്ഞുകിട്ടി എന്നു 43 മാത്രമാണു്. ഈ പേറ്റന്റ് പൊതുജനങ്ങളെ ബാധിയ്ക്കുകയാണെങ്കില്‍ <a 44 href="http://www.pubpat.org">Public Patent Foundation (pubpat.org)</a> അതു് 45 ഏറ്റെടുത്തെന്നുവരാം, അതതിന്റെ സവിശേഷതയാണു്. പേറ്റന്റ് പൊളിയ്ക്കാന്‍ അതിന്റെ 46 മുന്‍കാല നിലനില്പിനെപ്പറ്റി കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയോടു 47 ചോദിയ്ക്കുകയാണെങ്കില്‍ നമ്മള്‍ നമ്മുടെ കയ്യിലുള്ള വിവരങ്ങള്‍ വെച്ചു് 48 സഹായിക്കണം.</p> 49 <p> 50 മലേറിയ തടയാന്‍ കൊതുകുകളെ അടിച്ചു കൊല്ലാന്‍ പോകുന്നപോലെയാണു് ഓരോ 51 സോഫ്റ്റ്‌വെയര്‍ പേറ്റന്റിനെയും ഒന്നൊന്നായി എതിരിടുന്നതു്. വീഡിയോഗെയിമില്‍ 52 കാണുന്ന എല്ലാ ഭീകരജീവികളെയും കൊല്ലാന്‍ കഴിയുന്നില്ല എന്നതുപോലെ, 53 നേരിടേണ്ടിവരുന്ന എല്ലാ പേറ്റന്റിനെയും പൊളിയ്ക്കാന്‍ കഴിയുമെന്നു് 54 കരുതുകവയ്യ. എപ്പോഴെങ്കിലും ഏതെങ്കിലുമൊന്നു് നിങ്ങളെ പരാജയപ്പെടുത്തുകയും 55 നിങ്ങളുടെ പ്രോഗ്രാമിനെ നശിപ്പിക്കുകയും ചെയ്യും. യു. എസ് പേറ്റന്റ് ഓഫീസ് ഒരു 56 വര്‍ഷം ഒരു ലക്ഷത്തോളം പേറ്റന്റുകള്‍ അനുവദിക്കുന്നു. അവര്‍ വീണ്ടും വീണ്ടും 57 മൈനുകള്‍ സ്ഥാപിക്കുന്നതിനാല്‍ നമ്മുടെ പരിശ്രമങ്ങള്‍ ഈ മൈനുകളെ അത്രയും 58 വേഗത്തില്‍ ഒഴിവാക്കുന്നതില്‍ വിജയിക്കില്ല.</p> 59 <p> 60 ചില മൈനുകള്‍ ഒഴിവാക്കാനേ പറ്റില്ല. ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റും 61 അപകടകാരിയാണു്. ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റും നിങ്ങള്‍ നിങ്ങളുടെ 62 കമ്പ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെ അന്യായമായി വിലക്കുന്നു. പക്ഷേ, 63 പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിച്ചു് എല്ലാ പേറ്റന്റുകളും 64 നിയമവിരുദ്ധമല്ല. പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിക്കുന്നില്ല 65 എന്ന “തെറ്റൂള്ള” പേറ്റന്റുകളേ നമുക്കു പൊളിയ്ക്കാന്‍ 66 കഴിയൂ. സോഫ്റ്റ്‌വെയറിനു പേറ്റന്റെടുക്കാം എന്ന നയമാണു് പ്രശ്നക്കാരനെങ്കില്‍ 67 നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല.</p> 68 <p> 69 കൊട്ടാരം സുരക്ഷിതമാക്കണമെങ്കില്‍ ഭീകരജീവികളെ കാണുമ്പോള്‍ കൊന്നാല്‍ പോരാ 70 – അതിന്റെ ഉറവിടം തന്നെ നശിപ്പിക്കണം. ഇപ്പോളുള്ള ഓരോ പേറ്റന്റും 71 ഓരോന്നായി പൊളിച്ചതുകൊണ്ടു പ്രോഗ്രാമിങ്ങ് സുരക്ഷിതമാവില്ല. അതിനായി, 72 സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കും രചയിതാക്കള്‍ക്കും ഭീഷണിയായ 73 സോഫ്റ്റ്‌വെയര്‍ പേറ്റന്റ് സംവിധാനത്തെ മാറ്റണം.</p> 74 <p> 75 ഈ രണ്ടു പ്രചരണങ്ങളും തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല; ദീര്‍ഘകാലാടിസ്ഥാനത്തിലും 76 ചെറിയ രക്ഷപ്പെടലുകള്‍ക്കു വേണ്ടിയും നമുക്കു് ഒരേ സമയം 77 പ്രവര്‍ത്തിക്കാം. ശ്രദ്ധിച്ചാല്‍ ഒറ്റയൊറ്റ സോഫ്റ്റ്‌വെയര്‍ 78 പേറ്റന്റുകള്‍ക്കെതിരായ സമരത്തെ നമുക്കു് മൊത്തത്തിലുള്ള പ്രശ്നപരിഹാരത്തിനായും 79 തിരിച്ചുവിടാം. “ചീത്ത” സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളെ, അബദ്ധമായതോ, 80 സാധുവല്ലാത്തതോ ആയ പേറ്റന്റുകളുമായി താരതമ്യപ്പെടുത്തുന്നതിലല്ല കാര്യം. ഓരോ 81 തവണയും ഒരു സോഫ്റ്റ്‌വെയര്‍ പേറ്റന്റ് പൊളിയ്ക്കുമ്പോള്‍, ഓരോ തവണയും നമ്മുടെ 82 പദ്ധതികളെപ്പറ്റി സംസാരിക്കുമ്പോള്‍ നാം ഉറപ്പിച്ചു പറയണം, “ഒരു 83 പേറ്റന്റ് കുറവായിക്കിട്ടി, പ്രോഗ്രാമര്‍ക്കു് ഒരു ശല്യം ഒഴിഞ്ഞുകിട്ടി, 84 നമ്മുടെ ലക്ഷ്യം സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളേ ഇല്ലാതാക്കലാണു്.”</p> 85 <p> 86 യൂറോപ്യന്‍ യൂണിയനിലെ സോഫ്റ്റ്‌വെയര്‍ പേറ്റന്റിനെതിരായ പോരാട്ടം ഒരു 87 നിര്‍ണ്ണായകഘട്ടത്തിലെത്തിയിരിയ്ക്കുകയാണു്. ഒരു വര്‍ഷം മുമ്പു് യൂറോപ്യന്‍ 88 പാര്‍ലമെന്റ് സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരാകരിച്ചുകൊണ്ടു് വോട്ടു 89 ചെയ്തു. മെയ് മാസത്തില്‍ കൌണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ്, പാര്‍ലമെന്റിന്റെ 90 തീരുമാനം തിരുത്തി പ്രശ്നത്തെ തുടങ്ങിയതിനേക്കാള്‍ വഷളാക്കി. എന്നിരുന്നാലും 91 ഇതിനെ പിന്തുണച്ച ഒരു രാജ്യമെങ്കിലും വോട്ട് പിന്‍വലിച്ചു. ഒരു യൂറോപ്യന്‍ 92 രാജ്യത്തേക്കൂടി എങ്കിലും അവരുടെ അഭിപ്രായം മാറ്റാന്‍ നമ്മളാല്‍ കഴിയുന്നതു് 93 ഉടന്‍ ചെയ്യണം, കൂടാതെ യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്കു വരുന്ന പുതിയ അംഗങ്ങളെ 94 മുന്‍തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും ബോദ്ധ്യപ്പെടുത്തണം. കൂടുതല്‍ 95 വിവരങ്ങള്‍ക്കും മറ്റൂള്ള പ്രവര്‍ത്തകരുമായി എങ്ങനെ ബന്ധപ്പെടാമെന്നും 96 അറിയുന്നതിനായി <a href="http://www.ffii.org">www.ffii.org</a> 97 സന്ദര്‍ശിയ്ക്കുക.</p> 98 <div class="translators-notes"> 99 100 <!--TRANSLATORS: Use space (SPC) as msgstr if you don't have notes.--> 101 </div> 102 </div> 103 104 <!-- for id="content", starts in the include above --> 105 <!--#include virtual="/server/footer.ml.html" --> 106 <div id="footer"> 107 <div class="unprintable"> 108 109 <p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി 110 <a href="mailto:gnu@gnu.org"><gnu@gnu.org></a> എന്ന വിലാസത്തിലേയ്ക്കു് 111 അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും 112 ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും 113 <a href="mailto:webmasters@gnu.org"><webmasters@gnu.org></a> എന്ന 114 വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p> 115 116 <p> 117 <!-- TRANSLATORS: Ignore the original text in this paragraph, 118 replace it with the translation of these two: 119 120 We work hard and do our best to provide accurate, good quality 121 translations. However, we are not exempt from imperfection. 122 Please send your comments and general suggestions in this regard 123 to <a href="mailto:web-translators@gnu.org"> 124 125 <web-translators@gnu.org></a>.</p> 126 127 <p>For information on coordinating and submitting translations of 128 our web pages, see <a 129 href="/server/standards/README.translations.html">Translations 130 README</a>. --> 131 ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍ 132 പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു 133 പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും 134 നിർദ്ദേശങ്ങളും ദയവായി <a 135 href="mailto:web-translators@gnu.org"><web-translators@gnu.org></a> 136 എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും 137 ബന്ധപ്പെട്ട വിവരങ്ങൾക്കും <a 138 href="/server/standards/README.translations.html">Translations README</a> 139 നോക്കുക.</p> 140 </div> 141 142 <p>Copyright © 2004 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p> 143 144 <p>ഈ താളു് <a rel="license" 145 href="http://creativecommons.org/licenses/by-nd/3.0/us/">ക്രിയേറ്റീവ് 146 കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈസൻസ്</a> 147 അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p> 148 149 <!--#include virtual="/server/bottom-notes.ml.html" --> 150 <div class="translators-credits"> 151 152 <!--TRANSLATORS: Use space (SPC) as msgstr if you don't want credits.--> 153 <b>പരിഭാഷ</b>: Santhosh Thottingal | സന്തോഷ് തോട്ടിങ്ങല്‍ 154 <santhosh.thottingal@gmail.com> Shyam Karanatt | ശ്യാം കാരനാട്ട് 155 <shyam@swathanthran.in></div> 156 157 <p class="unprintable"><!-- timestamp start --> 158 പുതുക്കിയതു്: 159 160 $Date: 2021/10/01 11:06:14 $ 161 162 <!-- timestamp end --> 163 </p> 164 </div> 165 </div> 166 </body> 167 </html>