From 1ae0306a3cf2ea27f60b2d205789994d260c2cce Mon Sep 17 00:00:00 2001 From: Christian Grothoff Date: Sun, 11 Oct 2020 13:29:45 +0200 Subject: add i18n FSFS --- .../ml/your-freedom-needs-free-software.html | 203 +++++++++++++++++++++ 1 file changed, 203 insertions(+) create mode 100644 talermerchantdemos/blog/articles/ml/your-freedom-needs-free-software.html (limited to 'talermerchantdemos/blog/articles/ml/your-freedom-needs-free-software.html') diff --git a/talermerchantdemos/blog/articles/ml/your-freedom-needs-free-software.html b/talermerchantdemos/blog/articles/ml/your-freedom-needs-free-software.html new file mode 100644 index 0000000..3b0fb69 --- /dev/null +++ b/talermerchantdemos/blog/articles/ml/your-freedom-needs-free-software.html @@ -0,0 +1,203 @@ + + + + + + +നിങ്ങളുടെ സ്വാതന്ത്ര്യത്തിനു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആവശ്യമാണു് - ഗ്നു +സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം + + + + +

നിങ്ങളുടെ സ്വാതന്ത്ര്യത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആവശ്യമാണു്

+ +

ഇന്റര്‍നെറ്റിലെ സെന്‍സര്‍ഷിപ്പിലൂടേയും, സൂക്ഷ്മനിരീക്ഷണത്തിലൂടേയും, +ഗവണ്‍മെന്റുകള്‍, കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ മാനുഷികാവകാശങ്ങള്‍ക്കു് +ഭീഷണിയുയര്‍ത്തുന്നു എന്നതു് നമ്മളില്‍ കുറേ പേര്‍ക്കറിയാം. പക്ഷെ, അവരവരുടെ +വീട്ടിലേയോ പണിയിടങ്ങളിലേയോ കമ്പ്യൂട്ടറുകളില്‍ ഉപയോഗിയ്ക്കുന്ന +സോഫ്റ്റ്‌വെയറുകള്‍ ഇതിലും വലിയ ഭീഷണിയാകാമെന്നു് അധികമാളുകളും +തിരിച്ചറിയുന്നില്ല.

+ +

കൂടുതല്‍ കമ്പ്യൂട്ടറിലും ഉപയോഗിയ്ക്കുന്നതു് സ്വതന്ത്രമല്ലാത്ത +കുത്തക സോഫ്റ്റ്‌വെയറുകളാണു്: അതു് നിയന്ത്രിയ്ക്കുന്നതു് സോഫ്റ്റ്‌വെയര്‍ +കമ്പനികളാണു്, ഉപയോക്താക്കളല്ല. ഈ പ്രോഗ്രാമുകള്‍ എന്താണു് ചെയ്യുന്നതെന്നു് +ഉപയോക്താക്കള്‍ക്കു് നോക്കാന്‍ സാധിക്കില്ല, അവര്‍ക്കിഷ്ടമല്ലാത്തതെന്തെങ്കിലും +ചെയ്യുന്നതു് നിര്‍ത്താനും സാധിക്കില്ല. വേറൊരു രീതിയേയും പറ്റി +അറിയാത്തതുകൊണ്ടു്, കൂടുതലാളുകളും ഇതു് സമ്മതിയ്ക്കും, പക്ഷെ സോഫ്റ്റ‌വെയര്‍ +എഴുത്തുകാര്‍ക്കു്, ഉപയോക്താക്കളുടെ മേല്‍ അധികാരം കൊടുക്കുന്നതു് എന്തായാലും +തെറ്റാണു്.

+ +

അന്യായമായ അധികാരം, സാധാരണപോലെ, കൂടുതല്‍ ദ്രോഹങ്ങള്‍ ചെയ്യാന്‍ +പ്രേരിപ്പിയ്ക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ശ്രംഖലയുമായി ബന്ധിച്ചിരിയ്ക്കുകയും, +അതിലെ സോഫ്റ്റ്‌വെയറിനെ നിങ്ങള്‍ക്കു് നിയന്ത്രിയ്ക്കാന്‍ കഴിയാത്ത +സ്ഥിതിയിലുമാണെങ്കില്‍, അതിനു് വളരെയെളുപ്പം നിങ്ങളുടെ മേല്‍ ചാരപ്പണി +നടത്താം. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോക്താക്കളുടെ മേല്‍ ചാരപ്പണി +നടത്തുന്നുണ്ടു്; ഉദാഹരണത്തിനു് ഉപയോക്താവു് സ്വന്തം ഫയലുകളില്‍ ഏതൊക്കെ +വാക്കുകള്‍ തിരയുന്നു, മറ്റേതെല്ലാം സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റള്‍ +ചെയ്തിട്ടുണ്ടു് എന്നെല്ലാം അതു് ചോര്‍ത്തുന്നു. റിയല്‍ പ്ലെയറും ചാരപ്പണി +ചെയ്യുന്നു; ഉപയോക്താവെന്താണു് പാടിയ്ക്കുന്നതെന്നാണു് +അതറിയിയ്ക്കുന്നതു്. സെല്‍ ഫോണുകള്‍ മൊത്തം സ്വതന്ത്രമല്ലാത്ത +സോഫ്റ്റ്‌വെയറുകളാണു് അതെല്ലാം ചാരപ്പണിനടത്തുന്നു. സെല്‍ഫോണുകള്‍ +‘ഓഫ്’ ആയിരിയ്ക്കുമ്പോഴും അതിരിയ്ക്കുന്ന സ്ഥലത്തേക്കുറിച്ചുള്ള +വിവരങ്ങള്‍ അയച്ചുകൊണ്ടേയിരിയ്ക്കുന്നു, കുറേയെണ്ണത്തിനു്, കൂടുതല്‍ വ്യക്തമായ +ജിപിഎസ് (GPS) അനുസരിച്ചുള്ള വിവരങ്ങളാണു് അയയ്ക്കുന്നതു്, നിങ്ങള്‍ക്കു് +വേണമെങ്കിലും, വേണ്ടെങ്കിലും. ചില ഇനങ്ങളെ ദൂരെ നിന്നു തന്നെ +നിയന്ത്രിയ്ക്കാവുന്ന രീതിയുള്ളതാണു്. ഈ ഉപദ്രവകരമായ ഭാഗങ്ങളെ നിയന്ത്രണം +നേരെയാക്കാന്‍ ഉപയോക്താക്കള്‍ക്കു് കഴിയില്ല.

+ +

ചില കുത്തക സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതു്, ഉപയോക്താക്കളെ +നിയന്ത്രിയ്ക്കാനും, ആക്രമിയ്ക്കാനുമാണു്. വിന്‍ഡോസ് വിസ്റ്റ ഈ മേഖലയിലുള്ള വലിയ +മുന്നേറ്റമാണു്; പുതിയ മാതൃകയിലുള്ള ഹാര്‍ഡ്‌വെയറുകളില്‍, പൊളിയ്ക്കാന്‍ +പറ്റാത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പറ്റും എന്നതുകൊണ്ടാണു്, വിന്‍ഡോസ് +വിസ്റ്റ, പഴയ കമ്പ്യൂട്ടറുകള്‍ മാറ്റാനായി ആവശ്യപ്പെടുന്നതു്. അതിനായി പുതിയ +കമ്പ്യൂട്ടറുകള്‍ക്കു് പണം മുടക്കാനും ഉപയോക്താക്കളോടു് മൈക്രോസോഫ്റ്റ് +ആവശ്യപ്പെടുന്നു. കമ്പനി അധികാരികള്‍ക്കു് നിര്‍ബന്ധിത പുതുക്കല്‍ സാധ്യമാകുന്ന +രീതിയിലാണു് അതു് നിര്‍മ്മിച്ചിരിയ്ക്കുന്നതു്. ഇതുകൊണ്ടാണു് ബാഡ്‌വിസ്റ്റ എന്ന പ്രചരണം +തുടങ്ങിയതു്. വിന്‍ഡോസ് ഉപയോക്താക്കളോടു് വിസ്റ്റയിലേയ്ക്കു് +‘പുതുക്കരുതു്’ എന്നാണു് ആ പ്രചരണം ആഹ്വാനം +ചെയ്യുന്നതു്. (വിന്‍ഡോസ് 7, വിന്‍ഡോസ് 8, മുതലായ വിദ്വേഷമുള്ളവയ്ക്ക് നമുക്ക് +Windows7Sins.org & UpgradeFromWindows8.org +ഉണ്ട്). മാക്കു് ഓഎസ്സിലും അതിന്റെ ഉപയോക്താക്കളെ നിയന്ത്രിയ്ക്കാനുള്ള +സംവിധാനങ്ങളുണ്ടു്.

+ +

മുന്‍പ് യുഎസ്സ് ഭരണകൂടത്തിനായി, മൈക്രോസോഫ്റ്റ്‌ പിന്‍വാതിലുകള്‍ +സ്ഥാപിച്ചിരുന്നു (ലേഖനം +ഇവിടെ). അതിന്റെ തുടര്‍ച്ചക്കാര്‍ ഇപ്പോഴുമുണ്ടോ എന്നു് നമുക്കു് +പരിശോധിയ്ക്കാന്‍ സാധ്യമല്ല. മറ്റു് കുത്തക സോഫ്റ്റ്‌വെയറുകളിലും +പിന്‍വാതിലുകള്‍ ഉണ്ടാവുകയോ ഉണ്ടാവതിരിയ്ക്കുകയോ ചെയ്യാം, പക്ഷെ നമ്മുക്കതു് +പരിശോധിയ്ക്കാന്‍ പറ്റാത്തിടത്തോളം കാലം അതിനെ വിശ്വസിയ്ക്കാനാവില്ല.

+ +

നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കു് വേണ്ടിയാണു് +പ്രവര്‍ത്തിയുക്കുന്നതെന്നു് ഉറപ്പിയ്ക്കാനുള്ള ഏകവഴി സ്വതന്ത്ര +സോഫ്റ്റ്‌വെയറുപയോഗിയ്ക്കുക എന്നതാണു്. എന്നുവച്ചാല്‍, ഉപയോക്താവിനു് അതിന്റെ +സോഴ്സ് കോഡ് ലഭ്യമാവും, അതു് പഠിയ്ക്കാനും മാറ്റംവരുത്താനുമുള്ള +സ്വാതന്ത്ര്യമുണ്ടാകും, അതില്‍ മാറ്റം വരുത്തിയോ അല്ലാതെയോ പുനര്‍വിതരണം +നടത്താനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. ഉപയോക്താക്കളുടെ +സ്വാതന്ത്ര്യത്തിനായി പ്രത്യേകം നിര്‍മ്മിച്ച ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍, +ഓഫീസ് പ്രയോഗങ്ങള്‍, മള്‍ട്ടീമീഡിയ, കളികള്‍, തുടങ്ങി നിങ്ങള്‍ക്കു് +കമ്പ്യൂട്ടര്‍ കൊണ്ടു് വേണ്ടതെല്ലാം ഉണ്ടു്. മുഴുവന്‍ +സ്വതന്ത്രമായ ഒരു ഗ്നു/ലിനക്സ് പ്രവര്‍ത്തകത്തെ പറ്റിയറിയാന്‍ gNewSense.org കാണു.

+ +

സാമൂഹ്യ പ്രവര്‍ത്തകര്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുമ്പോള്‍ ഒരു +പ്രത്യേക പ്രശ്നമുണ്ടു്, ആ സോഫ്റ്റ്‌വെയര്‍ നിയന്ത്രിയ്ക്കുന്ന, അതിന്റെ +നിര്‍മ്മാതാക്കള്‍, അവര്‍ എതിര്‍ക്കാനാഗ്രഹിയ്ക്കുന്ന കമ്പനികളായിരിയ്ക്കാം +– അല്ലെങ്കില്‍ അവരെ തിര്‍ക്കുന്ന നയങ്ങളുള്ള രാഷ്ട്രങ്ങള്‍ ഇത്തരം +കമ്പനികളുടെ ആഗ്രഹിത്തിനായി പ്രവര്‍ത്തിയ്ക്കുകയായിരിയ്ക്കും. ഒരു കുത്തക +സോഫ്റ്റ്‌വെയര്‍ കമ്പനി, അതു്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, അഡോബ്, സ്കൈപ്പ്, +തുടങ്ങി ആരായാലും, നമ്മുടെ സോഫ്റ്റ്‌വെയര്‍ നിയന്ത്രിയ്ക്കുന്നു എന്നാല്‍, +നമ്മള്‍, എന്തു് ആരോടു് സംസാരിയ്ക്കണമെന്നു് അവര്‍ തീരുമാനിയ്ക്കും +എന്നാണു്. ഇതു് നമ്മുടെ ജീവിതത്തിന്റെ എല്ലാത്തുറയിലുമുള്ള സ്വാതന്ത്ര്യത്തേയും +ബാധിയ്ക്കുന്നു.

+ +

നിങ്ങളുടെ എഴുത്തുകളും, കത്തകളും ഒരു കമ്പനിയുടെ സര്‍വര്‍ ഉപയോഗിച്ചു +ചെയ്യുന്നതിലും, അപകടമുണ്ടു് – അതു് യുഎസ്സ് നിയമജ്ഞന്‍ മിഖായേല്‍ +സ്പ്രിങ്മാനു് (Michael Springmann) പറ്റിയ പോലെ, നിങ്ങള്‍ ചൈനയിലാണെങ്കില്‍ +മാത്രമല്ല. 2003-ല്‍, അദ്ദേഹം കക്ഷികളുമായി നടത്തിയ രഹസ്യ ചര്‍ച്ചകള്‍, AOL +എന്ന ഇന്റര്‍നെറ്റു് കമ്പനി, പോലീസിനു് കൈമാറി, മാത്രമല്ല അയാളുടെ ഈമെയില്‍ +സന്ദേശങ്ങളും, വിലാസങ്ങളും അപ്രത്യക്ഷമാക്കി. അതിലെ ഒരു ജോലിക്കാരന്‍ +സമ്മതിയ്ക്കുന്നതു് വരെ അതു് മനപ്പൂര്‍വ്വം സംഭവിച്ചതാണെന്നവര്‍ +സമ്മതിച്ചിരുന്നില്ല. വിവരങ്ങള്‍ തിരിച്ചു കിട്ടാനുള്ള ശ്രമം സ്പ്രിങ്മാന്‍ +ഉപേക്ഷിയ്ക്കുകയും ചെയ്തു.

+ +

മനുഷ്യാവകാശങ്ങളെ മാനിയ്ക്കാത്ത ഒരേയൊരു രാഷ്ട്രമല്ല യു എസ്. അതുകൊണ്ടു് +നിങ്ങളുടെ വിവരങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ തന്നെ സൂക്ഷിയ്ക്കുക, വിവര +സൂക്ഷിപ്പുകള്‍ നിങ്ങളുടെ പക്കല്‍ തന്നെ വയ്ക്കുക – നിങ്ങളുടെ +കമ്പ്യൂട്ടര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് +പ്രവര്‍ത്തിപ്പിയ്ക്കുകയും ചെയ്യുക.

+ +
+ + +
+ + + + + + + + -- cgit v1.2.3