From 1ae0306a3cf2ea27f60b2d205789994d260c2cce Mon Sep 17 00:00:00 2001 From: Christian Grothoff Date: Sun, 11 Oct 2020 13:29:45 +0200 Subject: add i18n FSFS --- .../articles/ml/surveillance-vs-democracy.html | 741 +++++++++++++++++++++ 1 file changed, 741 insertions(+) create mode 100644 talermerchantdemos/blog/articles/ml/surveillance-vs-democracy.html (limited to 'talermerchantdemos/blog/articles/ml/surveillance-vs-democracy.html') diff --git a/talermerchantdemos/blog/articles/ml/surveillance-vs-democracy.html b/talermerchantdemos/blog/articles/ml/surveillance-vs-democracy.html new file mode 100644 index 0000000..63129c0 --- /dev/null +++ b/talermerchantdemos/blog/articles/ml/surveillance-vs-democracy.html @@ -0,0 +1,741 @@ + + + + + + +ജനാധിപത്യത്തിനു് എത്രത്തോളം സർവേയിലൻസിനെ ചെറുക്കുവാൻ കഴിയും? - ഗ്നു സംരംഭം - +സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം + + + + + + +

ജനാധിപത്യത്തിനു് എത്രത്തോളം സർവേയിലൻസിനെ ചെറുക്കുവാൻ കഴിയും?

+ +

റിച്ചാർഡ് സ്റ്റാൾമാൻ എഴുതിയതു്

+ + +

ഈ ലേഖനത്തിന്റെ ഒരു പതിപ്പു് ആദ്യമായി പ്രസിദ്ധീകരിച്ചതു് +ഒക്ടോബർ 2013-നു് Wired-ൽ ആണു്.
+കൂടാതെ “നിങ്ങളുടെ +സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള അടിസ്ഥാന +നിർദ്ദേശങ്ങൾ എന്നതും വായിക്കുക,” ഏപ്രിൽ 2018-നു് The +Guardian ൽ പ്രസിദ്ധീകരിച്ചതാണിതു്.

+ +
+ +
+
+ +കംപ്യൂട്ടർ സ്ക്രീനിൽ പെട്ടെന്നു പൊങ്ങിവന്ന മൂന്നു പരസ്യങ്ങൾ കണ്ടു്
+അദ്ഭുതപ്പെടുന്ന ഒരു പട്ടിയുടെ കാർട്ടൂൺ... +

“ഞാനൊരു പട്ടിയാണെന്നു് അവരെങ്ങനെ കണ്ടുപിടിച്ചു?”

+
+ +

എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തലുകൾക്കു നന്ദി, അതു കാരണം സമൂഹത്തിൽ ഇന്നു +നിലവിലുള്ള പൊതുവായ സർവേയിലൻസ് (surveillance) മനുഷ്യാവകാശങ്ങൾക്കു +ചേരാത്തവയാണെന്നു് നമുക്കറിയാം. യുഎസിലും മറ്റിടങ്ങളിലും +ഭിന്നാഭിപ്രായമുള്ളവരെയും, വിവരങ്ങളുടെ ഉറവിടങ്ങളെയും, മാധ്യമപ്രവർത്തകരെയും +ആവർത്തിച്ചു് പീഡിപ്പിക്കുന്നതും പ്രോസിക്യൂട്ടു് ചെയ്യുന്നതും ഇതു +സ്ഥിരീകരിക്കുന്നു. പൊതുവായ സർവേയിലൻസിന്റെ തോതു കുറയ്ക്കേണ്ടതായിട്ടുണ്ടു്, +പക്ഷേ എത്രമാത്രം? അതിരു കടക്കരുതെന്നു് ഉറപ്പുവരുത്തേണ്ട, സർവേയിലൻസിന്റെ +പരമാവധി അനുവദനീയമായ തോതു് എവിടെയാണുള്ളതു്? സർവേയിലൻസ് ജനാധിപത്യത്തിന്റെ +നടത്തിപ്പിനെ തടസ്സപ്പെടുത്താൻ തുടങ്ങുന്നതിനുമപ്പുറത്താണു് ഈ തോതു്, ഈ നിലയിൽ +വിസിൽബ്ലോവർമാർ (സ്നോഡനെ പോലുള്ള) പിടിക്കപ്പെടാൻ സാധ്യതയുണ്ടു്.

+
+
+

സർക്കാർ രഹസ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടു്, ഭരണകൂടം എന്താണു +ചെയ്യുന്നതെന്നു നമ്മളോടു പറയാൻ നമ്മൾ ജനങ്ങൾ വിസിൽബ്ലോവർമാരെ +ആശ്രയിക്കുന്നു. എന്നിരുന്നാലും, ഇന്നു നിലവിലുള്ള സർവേയിലൻസ്, +വിസിൽബ്ലോവർമാരാകാൻ സാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണു്, അതായതു് +അതു വളരെ കൂടുതലാണു്. ഭരണകൂടത്തിനു മുകളിൽ നമുക്കുള്ള ജനാധിപത്യപരമായ +നിയന്ത്രണം വീണ്ടെടുക്കുവാൻ, വിസിൽബ്ലോവർമാർക്കു് അവർ സുരക്ഷിതരാണെന്നു് +അറിയുന്നതെവിടെയാണോ ആ തോതിലേക്കു് സർവേയിലൻസിനെ ചുരുക്കണം.

+ +

30 വർഷത്തോളം +ഞാൻ വാദിച്ചതുപോലെ തന്നെ, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിയ്ക്കുക എന്നതാണു് +നമ്മുടെ ഡിജിറ്റൽ ജീവിതങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ചുവടു്, +അതിൽ സർവേയിലൻസു തടയുന്നതും അടങ്ങുന്നു. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറിനെ +നമുക്കു് വിശ്വസിക്കാൻ കഴിയില്ല; നമ്മുടെ സ്വന്തം കംപ്യൂട്ടറുകളിലും +റൂട്ടറുകളിലും അതിക്രമിച്ചു കടക്കുന്നതിനായി എൻഎസ്എ (NSA), സ്വതന്ത്രമല്ലാത്ത +സോഫ്റ്റ്‍വെയറിലെ സുരക്ഷ ദൗർബല്യങ്ങൾ ഉപയോഗിക്കുക +മാത്രമല്ല അവ നിർമിക്കുകയും +ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയർ നമ്മുടെ സ്വന്തം കംപ്യൂട്ടറിന്റെ +നിയന്ത്രണം നമുക്കു പ്രദാനം ചെയ്യുന്നു, പക്ഷേ ഇന്റർനെറ്റിൽ ഒരിക്കൽ +കാലു വെച്ചാൽ പിന്നെ അതു നമ്മുടെ സ്വകാര്യതയെ സംരക്ഷിക്കില്ല.

+ +

യുഎസിൽ +“ആഭ്യന്തര സർവേയിലൻസ് അധികാരങ്ങൾ വെട്ടിച്ചുരുക്കുവാനായി” ഉഭയകക്ഷി +നിയമനിർമാണ പദ്ധതികൾ തയ്യാറാക്കപ്പെടുന്നുണ്ടു്, പക്ഷേ നമ്മുടെ ‍ഡിജിറ്റൽ +റെക്കോർഡുകൾ സർക്കാർ ഉപയോഗിക്കുന്നതിനെ പരിമിതപ്പെടുത്തുന്നതിലാണു് ഇതു +വിശ്വാസമർപ്പിക്കുന്നതു്. “വിസിൽബ്ലോവറെ പിടിക്കുന്നതു്” അവനെ +അല്ലെങ്കിൽ അവളെ തിരിച്ചറിയുന്നതിനുള്ള മതിയായ മാർഗങ്ങൾക്കു് +വഴിയൊരുക്കുന്നെങ്കിൽ വിസിൽബ്ലോവർമാരെ സംരക്ഷിക്കുവാൻ അതു പര്യാപ്തമല്ല. നാം +ഇതിനേക്കാൾ കൂടുതൽ മുന്നോട്ടു ചിന്തിക്കേണ്ടതുണ്ടു്.

+
+ +

ജനാധിപത്യത്തിൽ സർവേയിലൻസിനുള്ള കൂടിയ പരിധി

+ +
+

കുറ്റകൃത്യങ്ങളും കള്ളത്തരങ്ങളും വെളിപ്പെടുത്താൻ വിസിൽബ്ലോവർമാർ +മുതിരുന്നില്ലെങ്കിൽ, നമ്മുടെ സർക്കാരിനും സ്ഥാപനങ്ങൾക്കും മുകളിലുള്ള +ഫലപ്രദമായ നിയന്ത്രണത്തിന്റെ അവസാന ശകലം നമുക്കു നഷ്ടപ്പെടുന്നു. അതുകാരണമാണു് +ആരു് ഒരു പത്രറിപ്പോർട്ടറുമായി സംസാരിച്ചുവെന്നതു കണ്ടെത്താൻ ഭരണകൂടത്തിനു +കഴിയുന്ന തരത്തിലുള്ള സർവേയിലൻസ് സഹിക്കാവുന്നതിലുമപ്പുറമുള്ള +സർവേയിലൻസാകുന്നതു്—ജനാധിപത്യത്തിനു താങ്ങാവുന്നതിലുമപ്പുറം.

+ +

റിപ്പോർട്ടർമാരോടു +കോടതിയിൽ ഹാജരാകാൻ ഉത്തരവിടില്ല കാരണം “നിങ്ങളാരോടാണു +സംസാരിക്കുന്നതെന്നു ഞങ്ങൾക്കറിയാം” എന്നാണു 2011-ൽ ഒരു പേരില്ലാത്ത +യു.എസ്. സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോടു ആപത് സൂചന നല്കുന്ന തരത്തിൽ +പറഞ്ഞതു്. ചിലപ്പോഴെക്കെ ഇതു കണ്ടുപിടിക്കാൻ മാധ്യമപ്രവർത്തകരുടെ +ഫോൺ കോൾ റെക്കോർഡുകൾ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടാറുണ്ടു്, എന്നാൽ ഫലത്തിൽ +യുഎസിലെ എല്ലാവരുടെയും എല്ലാ ഫോൺ കോൾ റെക്കോർഡുകളും, എല്ലാ കാലത്തും, വെരിസോണിൽ +നിന്നും മാത്രമല്ല മറ്റു +കമ്പനികളിൽ നിന്നും ഒക്കെ കോടതിയിൽ ഹാജരാക്കപ്പെടാൻ അവർ +ഉത്തരവിടാറുണ്ടെന്നു സ്നോഡൻ നമുക്കു കാണിച്ചുതന്നു.

+ +

പ്രതിപക്ഷവും വിമതരുടെ പ്രവർത്തനങ്ങളും, അവരിൽ കുതന്ത്രങ്ങൾ മെനയാൻ തയ്യാറുള്ള +ഭരണകൂടത്തിൽ നിന്നും രഹസ്യങ്ങൾ +സൂക്ഷിക്കേണ്ടതുണ്ടു്. തീവ്രവാദികളുണ്ടായേക്കാമെന്ന മുടന്തൻ ന്യായത്തോടെയുള്ള +യു.എസ്. സർക്കാരിന്റെ, സമാധാനപ്രിയരായ വിമത +ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറാനുള്ള ക്രമീകൃതമായ നടപടിക്രമങ്ങൾ എസിഎൽയു (ACLU)1 +വിശദീകരിച്ചിട്ടുണ്ടു്. അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനോടൊ അല്ലെങ്കിൽ +മാധ്യമപ്രവർത്തകയോടൊ അതുമല്ലെങ്കിൽ അറിയപ്പെടുന്ന വിമതൻ അല്ലെങ്കിൽ വിമതയോടൊ +ആരു സംസാരിക്കുന്നുവെന്നു ഭരണകൂടത്തിനു കണ്ടെത്താൻ സാധിക്കുന്നിടത്തു് +സർവേയിലൻസ് അതിരുകടക്കുന്നു.

+
+ +

വിവരങ്ങൾ, ഒരിക്കൽ ശേഖരിച്ചാൽ പിന്നെ, ദുരുപയോഗം ചെയ്യപ്പെടുന്നു

+ +
+

പൊതുവായ സർവേയിലൻസിന്റെ തോതു് വളരെ കൂടുതലാണെന്നു് ആളുകൾ തിരിച്ചറയുമ്പോഴുള്ള +ആദ്യ പ്രതികരണം സ്വരൂപിച്ചിട്ടുള്ള ഡാറ്റയുടെ ലഭ്യതയിൽ പരിമിതികൾ +നിർദ്ദേശിക്കുക എന്നതാണു്. അതു കൊള്ളാവുന്നതായി തോന്നാം, എന്നാൽ ഇതു ചെറുതായി +പോലും പ്രശ്നം പരിഹരിക്കില്ല, മാത്രമല്ല ഈ നിയമങ്ങൾ സർക്കാർ +അനുസരിക്കുന്നുവെന്നു സങ്കല്പിക്കുകയും ചെയ്യുന്നു. (എൻഎസ്എക്കു്(NSA) +ഫലപ്രദമായി ഉത്തരവാദിത്വം വഹിക്കാൻ കഴിയുമായിരുന്നില്ല എന്നു പറഞ്ഞുകൊണ്ടു് +ഫിസ (FISA),2 കോടതിയെ എൻഎസ്എ (NSA) +തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടു്.) ഒരു കുറ്റകൃത്യം സംശയാസ്പദമാകുമ്പോൾ അതു് +സാമഗ്രികളെ പ്രാപ്യമാക്കാനുള്ള വഴിയൊരുക്കും, അതായതു് ഒരിക്കൽ ഒരു +വിസിൽബ്ലോവറുടെ മേൽ “ചാരവൃത്തി” ആരോപിക്കപ്പെട്ടാൽ, +സ്വരൂപിച്ചിട്ടുള്ള സാമഗ്രികൾ ലഭ്യമാക്കുന്നതിനു് “ചാരനെ അല്ലെങ്കിൽ +ചാരയെ” പിടിക്കുക എന്ന ഒഴിവുകഴിവു് നല്കും.

+ +

ഫലത്തിൽ, സർവേയിലൻസ് ഡാറ്റ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള നിയമങ്ങളനുസരിക്കുന്ന +തരത്തിൽ മുടന്തൻ ന്യായങ്ങൾ ഉണ്ടാക്കുക എന്നതു പോലും ഭരണകൂട ഏജൻസികളിൽ നിന്നും +നമുക്കു പ്രതീക്ഷിക്കാൻ കഴിയുകയില്ല—കാരണം യുഎസ് ഏജൻസികൾ ഇതിനുമുൻപേ +തന്നെ +നിയമങ്ങൾ മറച്ചുവെക്കാൻ കള്ളം പറഞ്ഞിരിക്കുന്നു.ഈ നിയമങ്ങൾ ഒന്നും ഗൗരവമായി +അനുസരിക്കപ്പെടാനുള്ളതല്ല; മറിച്ചു്, അവ നമുക്കിഷ്ടമുണ്ടെങ്കിൽ വിശ്വസിക്കാൻ +കഴിയുന്ന ഒരു കെട്ടുകഥയാണു്.

+ +

ഇതു കൂടാതെ, ഭരണകൂടത്തിന്റെ സർവേയിലൻസ് ജീവനക്കാർ വ്യക്തിഗതമായ കാര്യങ്ങൾക്കു +വേണ്ടി ഈ ഡാറ്റ ദുരുപയോഗം ചെയ്യുകയും ചെയ്യും. ചില എൻഎസ്എ ഏജന്റുകൾ തങ്ങളുടെ +കമിതാക്കളെ പിന്തുടരുവാനായി യു.എസ്. സർവേയിലൻസ് സിസ്റ്റങ്ങൾ +ഉപയോഗിച്ചിട്ടുണ്ടു്—അവരുടെ ഭൂതം, വർത്തമാനം, അല്ലെങ്കിൽ ആഗ്രഹങ്ങൾ +അറിയുവാനായി— ഇതിനെ “ലവ്ഇന്റ് (LOVEINT)” എന്നാണു +വിളിക്കുന്നതു്. ഏതാനും തവണ ഇതു പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും +ചെയ്തിട്ടുണ്ടെന്നാണു് എൻഎസ്എ പറയുന്നതു്; എത്രവട്ടം ഇതു പിടിക്കപ്പെടാതെ +പോയിട്ടുണ്ടെന്നു നമുക്കറിയില്ല. പക്ഷേ ഇതൊന്നും നമ്മളെ +ആശ്ചര്യപ്പെടുത്തുന്നവയല്ല, കാരണം പോലീസുകാർ ഡ്രൈവിങ് +ലൈസൻസ് റെക്കോർഡുകൾ ഉപയോഗിക്കാനുള്ള അനുവാദം ഉപയോഗിച്ചു് ആകർഷണം തോന്നിയവരെ +പിന്തുടർന്നു കണ്ടുപിടിക്കാൻ തുടങ്ങിയിട്ടു് നാളുകളായി, ഇതു് +“ഡേറ്റിനു വേണ്ടി ഒരു ലൈസൻസ് പ്ലേറ്റു പ്രവർത്തിപ്പിക്കുക (running a +plate for a date)” എന്നാണറിയപ്പെടുന്നതു്. പുതിയ +ഡിജിറ്റൽ സിസ്റ്റങ്ങളിലൂടെ ഈ രീതി വിപുലീകരിക്കപ്പെട്ടിട്ടുണ്ടു്. 2016 ൽ, + +പ്രണയഭ്രമത്തിനു പാത്രമായ ഒരാളെ വയർടാപ്പുചെയ്യാനുള്ള അനുമതിക്കായി ഒരു +അഭിഭാഷക, ന്യായാധിപന്റെ ഒപ്പു കെട്ടിച്ചമച്ചതായി ആരോപിക്കപ്പെട്ടിട്ടുണ്ടു്. യുഎസിൽ തന്നെ +നടന്നിട്ടുള്ള മറ്റു പല ഉദാഹരണങ്ങളും എപിയ്ക്കു് (AP) അറിയാം. +

+ +

നിരോധിതമാണെന്നിരിക്കിലും, സർവേയിലൻസ് ഡാറ്റ എപ്പോഴും മറ്റു് +ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടും. ഒരിക്കൽ ഈ ഡാറ്റ സ്വരൂപിച്ചു കഴിഞ്ഞാൽ +പിന്നെ ഭരണകൂടത്തിനു് അതു ലഭ്യമാകാൻ സാധ്യതയുമുണ്ടെങ്കിൽ, ആ ഡാറ്റ ഭീകരമായ +വഴികളിലൂടെ ദുരുപയോഗപ്പെടുത്താൻ കഴിയും, യൂറോപ്പ്, +യുഎസ്, +കൂടാതെ ഈ അടുത്തു് തുർക്കി +എന്നിവടങ്ങളിൽ നിന്നുമുള്ള ഉദാഹരണങ്ങളിൽ കാണുന്നതു പോലെ. (ആരാണു് ശരിക്കും +ബൈലോക്ക് പ്രോഗ്രാം ഉപയോഗിച്ചതു് എന്നതിനെക്കുറിച്ചുള്ള തുർക്കിയുടെ +ആശയക്കുഴപ്പം, അതുപയോഗിച്ചതിനു് തോന്നിയപോലെ ജനങ്ങളെ ശിക്ഷിക്കുന്ന, +സ്വതവേയുള്ള അടിസ്ഥാനപരമായ അന്യായത്തെ വഷളാക്കിയെന്നു മാത്രം.) +

+ +

ഭരണകൂടം ശേഖരിച്ചുവെച്ചിരിക്കുന്ന വ്യക്തിപരമായ ഡാറ്റ പുറത്തുള്ള +ക്രാക്കർമാർക്കു ലഭ്യമാകാനും, ശത്രുപക്ഷത്തുള്ള +ഭരണകൂടത്തിനു വേണ്ടി പണിയെടുക്കുന്ന ക്രാക്കർമാർക്കു വരെ ഇതു ലഭിക്കാനും, +അതുവഴി സെർവറുകളുടെ സുരക്ഷിതത്വത്തിനു തകർച്ചയുണ്ടാകുവാനും സാധ്യതയുണ്ടു്.

+ +

വലിയതോതിലുള്ള സർവേയിലൻസ് ശേഷി ഉപയോഗിച്ചു് ജനാധിപത്യത്തെ +കയ്യോടെ അട്ടിമറിക്കാൻ സർക്കാരുകൾക്കു് അനായാസം കഴിയും.

+ +

ഒരു ഭരണകൂടത്തിനു പ്രാപ്യമായ സമ്പൂർണ സർവേയിലൻസ് ആ ഭരണകൂടത്തെ ഏതൊരു +വ്യക്തിയെയും കുടുക്കിലാക്കുന്ന തരത്തിൽ വലിയ തോതിലുള്ള അന്വേഷണങ്ങൾ +സമാരംഭിക്കാൻ പ്രാപ്തമാക്കുന്നു. മാധ്യമപ്രവർത്തനത്തെയും ജനാധിപത്യത്തെയും +സുരക്ഷിതമാക്കുവാൻ, ഭരണകൂടത്തിനു് എളുപ്പത്തിൽ ലഭ്യമാകുന്ന ഡാറ്റയുടെ ശേഖരണം +നമ്മൾ നിയന്ത്രിക്കണം.

+
+ +

സ്വകാര്യതയ്ക്കായുള്ള കരുത്തുള്ള പരിരക്ഷ സാങ്കേതികമായിരിക്കണം

+ +
+

ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷനും മറ്റു സംഘടനകളും ചേർന്നു് വലിയ തോതിലുള്ള +സർവേയിലൻസിന്റെ ദുർവിനിയോഗം തടയുവാനായി ഒരു കൂട്ടം നിയമ സിദ്ധാന്തങ്ങൾ +രൂപകല്പന ചെയ്തു മുന്നോട്ടു വെയ്ക്കുന്നു. വിസിൽബ്ലോവർമാർക്കു വേണ്ടിയുള്ള +നിർണ്ണായകവും വ്യക്തവുമായ നിയമ പരിരക്ഷ ഈ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്നു; അതു +കാരണം, ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിനു് അവ +പര്യാപ്തമാകും—പൂർണമായും സ്വീകരിച്ചു് ഒന്നിനെയും ഒഴിച്ചുനിർത്താതെ +എന്നന്നേക്കുമായി നടപ്പിലാക്കുകയാണെങ്കിൽ.

+ +

എന്നിരുന്നാലും, അത്തരം നിയമ പരിരക്ഷകൾ അസ്ഥിരമാണു് എന്നാണു് സമീപകാല ചരിത്രം +കാണിച്ചുതരുന്നതു്, അവ റദ്ദുചെയ്യപ്പെടാം (ഫിസ (FISA) അമെന്റ്മെന്റ് ആക്ടിലേതു +പോലെ), മാറ്റി വെയ്ക്കപ്പെടാം, അല്ലെങ്കിൽ അവഗണിക്കപ്പെടാം.

+ +

അതേസമയം, ജനങ്ങളെ മുതലെടുക്കുന്ന നേതാക്കന്മാർ സമ്പൂർണ സർവേയിലൻസിനു വേണ്ടി +മുടന്തൻ ന്യായങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യും; ഏതെങ്കിലും തീവ്രവാദി ആക്രമണം, +വളരെ ചുരുക്കം ആൾക്കാർ കൊല്ലപ്പെട്ടിട്ടുള്ള ഒന്നാണെങ്കിൽ പോലും അതു് +ഊതിവീർപ്പിച്ചു് അതിനെ ഒരവസരമാക്കി മാറ്റും.

+ +

ഡാറ്റയുടെ ലഭ്യതയിലുള്ള നിയന്ത്രണം മാറ്റി വെക്കുകയാണെങ്കിൽ, അവ ഒരിക്കലും +ഉണ്ടായിട്ടില്ലാത്തതുപോലെ ആയിരിക്കും: വർഷങ്ങളുടെ വിലയുള്ള വ്യക്തിഗത ഫയലുകൾ +പെട്ടെന്നു് ഭരണകൂടത്തിനും അതിന്റെ ഏജന്റുകൾക്കും ദുരുപയോഗം ചെയ്യാനായി +ലഭ്യമാകും, കമ്പനികളാണിതു ശേഖരിക്കുന്നതെങ്കിൽ അവരുടെ തന്നെ സ്വകാര്യ +ദുരുപയോഗങ്ങൾക്കാവും ഇതു പാത്രമാവുക. എന്തിരുന്നാലും, വ്യക്തിഗത ഫയലുകളുടെ +ശേഖരണം നമ്മൾ നിർത്തുകയാണെങ്കിൽ, ആ ഫയലുകൾ നിലനിൽക്കില്ല, മാത്രമല്ല +മുൻകാലടിസ്ഥാനത്തിൽ അവയെ സമാഹരിക്കാനുള്ള ഒരു മാർഗവും ഉണ്ടാകില്ല. ഇടുങ്ങിയ +ചിന്താഗതിയുള്ള ഒരു പുതിയ ഭരണവ്യവസ്ഥ സർവേയിലൻസിനെ പുതുതായി പ്രയോഗത്തിൽ +വരുത്തിയാലും ആ തീയതി തൊട്ടുള്ള ഡാറ്റ മാത്രമേ ശേഖരിക്കപ്പെടുകയുള്ളു. ഈ നിയമം +മാറ്റിനിർത്തുവാനൊ അല്ലെങ്കിൽ താത്ക്കാലികമായി അവഗണിക്കുവാനൊ ഈ ആശയം +അർത്ഥമാക്കുന്നില്ല.

+
+ +

ഒന്നാമത്തെ കാര്യം, വിഡ്ഢിയാകരുതു്

+ +
+

സ്വകാര്യത ഉണ്ടായിരിക്കണമെങ്കിൽ നിങ്ങൾ അതു വലിച്ചെറിയാൻ പാടില്ല: നിങ്ങളുടെ +സ്വകാര്യത സംരക്ഷിക്കേണ്ട ആദ്യ വ്യക്തി നിങ്ങൾ തന്നെയാണു്. വെബ്സൈറ്റുകളിൽ +സ്വയം തിരിച്ചറിയുന്നതു് ഒഴിവാക്കുക, അവയെ തോർ (Tor) ഉപയോഗിച്ചു ബന്ധപ്പെടുക, +കൂടാതെ സന്ദർശകരെ പിന്തുടരുന്ന തരത്തിലുള്ള സ്കീമുകൾ തടയുന്ന ബ്രൗസറുകൾ +ഉപയോഗിക്കുക. ഗ്നു പ്രൈവസി ഗാർഡ് (GNU Privacy Guard) ഉപയോഗിച്ചു് ഇമെയിലുകൾ +എൻക്രിപ്റ്റു ചെയ്യുക. സാധനങ്ങളുടെ വില പണം ഉപയോഗിച്ചു് അടക്കുക.

+ +

നിങ്ങളുടെ സ്വന്തം ഡാറ്റ നിങ്ങൾ തന്നെ സൂക്ഷിക്കുക; നിങ്ങളുടെ ഡാറ്റ ഒരു +കമ്പനിയുടെ “സൌകര്യപ്രദമായ” സെർവറിൽ സംഭരിക്കാതിരിക്കുക. അപ്‍ലോഡു +ചെയ്യുന്നതിനു മുമ്പു് ഫയലുകളെല്ലാം ഒരിടത്തു ശേഖരിച്ചു്, ആ ശേഖരം മുഴുവനും, +ഫയലുകളുടെ പേരുകൾ ഉൾപ്പെടെ, നിങ്ങളുടെ സ്വന്തം കംപ്യൂട്ടറിൽ സ്വതന്ത്ര +സോഫ്റ്റ്‍വെയർ ഉപയോഗിച്ചു് എൻക്രിപ്റ്റു ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഡാറ്റ +ബാക്ക്അപ് ഒരു വാണിജ്യപരമായ സർവീസിനെ വിശ്വസിച്ചേല്പിക്കുന്നതു് സുരക്ഷിതമാണു്.

+ +

സ്വകാര്യതയ്ക്കു വേണ്ടിയാണെങ്കിൽ നിങ്ങൾ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയർ +ഉപയോഗിക്കാൻ പാടില്ല; നിങ്ങളുടെ കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം +കമ്പനികൾക്കു നല്കുകയാണെങ്കിൽ, അവ നിങ്ങൾക്കു മേൽ ചാരപ്പണി +ചെയ്യാൻ സാധ്യതയുണ്ടു്. സോഫ്റ്റ്‍വെയർ +പകരക്കാരനെന്ന രീതിയിലുള്ള സേവനം ഒഴിവാക്കുക; എങ്ങനെ നിങ്ങളുടെ +കംപ്യൂട്ടിങ് പ്രവർത്തിക്കുന്നുവെന്നതിന്റെ നിയന്ത്രണം മറ്റുള്ളവർക്കു +കൊടുക്കുന്നുവെന്നതു കൂടാതെ, പ്രസക്തമായ എല്ലാ ഡാറ്റയും കമ്പനിയുടെ +സെർവറിലേക്കു കൈമാറാനും അതാവശ്യപ്പെടും.

+ +

നിങ്ങളുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സ്വകാര്യത കൂടി +സംരക്ഷിക്കുക. അവരെ എങ്ങനെ ബന്ധപ്പെടണമെന്നതൊഴികെയുള്ള അവരുടെ +ഒരു തരത്തിലുള്ള വ്യക്തിപരമായ വിവരങ്ങളും പരസ്യമായി നല്കാതിരിക്കുക, +മാത്രമല്ല ഒരിക്കലും ഒരു വെബ്സൈറ്റിനും നിങ്ങളുടെ ഇമെയിലുകളുടെ പട്ടികയൊ +അല്ലെങ്കിൽ ഫോൺ നമ്പറുകളൊ കൊടുക്കാതിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളെ +കുറിച്ചുള്ള, പത്രത്തിൽ കൊടുക്കാൻ അവർ ആഗ്രഹിക്കാൻ സാധ്യതയില്ലാത്ത ഒരു +കാര്യവും ഫേസ്ബുക്കു പോലുള്ള കമ്പനികളോടു പറയരുതു്. ഇതിലും മെച്ചപ്പെട്ട രീതി, +ഒരിക്കലും ഫേസ്ബുക്കിനാൽ ഉപയോഗിക്കപ്പെടാതിരിക്കുക എന്നതാണു്. നിങ്ങളുടെ പേരു് +സന്തോഷപൂർവ്വം വെളിപ്പെടുത്താൻ തയ്യാറാണെങ്കിൽ കൂടി, യഥാർത്ഥ പേരാവശ്യപ്പെടുന്ന +കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ നിരസിക്കുക, കാരണം മറ്റുള്ളവരുടെ സ്വകാര്യത +അടിയറവു വെയ്ക്കുവാൻ അവർ സമ്മർദ്ദം ചെലുത്തുന്നു.

+ +

ആത്മരക്ഷ അത്യന്താപേക്ഷിതമാണു്, എന്നാൽ നിങ്ങളുടേതല്ലാത്ത സിസ്റ്റങ്ങളിൽ +അല്ലെങ്കിൽ അതിൽ നിന്നും നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കാൻ ഏറ്റവും കർക്കശമായ +ആത്മരക്ഷ സംവിധാനം പോലും അപര്യാപ്തമാണു്. മറ്റുള്ളവരുമായി ആശയവിനിമയം +ചെയ്യുമ്പോഴും നഗരം ചുറ്റുമ്പോഴുമൊക്കെ നമ്മുടെ സ്വകാര്യത സമൂഹത്തിന്റെ രീതികളെ +ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ആശയവിനിമയങ്ങളും ചലനങ്ങളും ഒളിഞ്ഞുനോക്കുന്ന ചില +സിസ്റ്റങ്ങളെ ഒഴിവാക്കാൻ നമുക്കു കഴിയും, പക്ഷേ പൂർണമായി ഒഴിവാക്കാൻ +കഴിയില്ല. നിയമത്തിനു മുന്നിൽ കുറ്റവാളിയാണെന്നു സംശയിക്കപ്പെടുന്നവർക്കൊഴികെ +ബാക്കിയുള്ളവരുടെ മേലുള്ള സർവേയിലൻസ് നിർത്തുക എന്നതാണു തീർച്ചയായും ഇതിനുള്ള +മികച്ച പരിഹാരം.

+
+ +

സ്വകാര്യതയ്ക്കു വേണ്ടിയുള്ള എല്ലാ സിസ്റ്റവും നമ്മൾ രൂപകല്പന ചെയ്യണം

+ +
+

ഒരു സമ്പൂർണ സർവേയിലൻസ് സമൂഹം നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, സർവേയിലൻസിനെ ഒരു +തരത്തിലുള്ള സാമൂഹ്യ മലിനീകരണമായി നമ്മൾ കണക്കാക്കണം, ഭൗതിക നിർമ്മിതികൾ +പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രത്യഘാതങ്ങൾ പരിമിതപ്പെടുത്തുന്നതുപോലെ തന്നെ പുതിയ +ഓരൊ ഡിജിറ്റൽ സിസ്റ്റങ്ങളിലും സർവേയിലൻസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും +നിയന്ത്രിക്കണം.

+ +

ഉദാഹരണത്തിനു്: “സ്മാർട്ട്” മീറ്ററുകളിലൂടെ ഓരോ ഉപഭോക്താവിന്റെയും +വൈദ്യുതോപയോഗ ഡാറ്റ, മറ്റു ഉപയോക്താക്കളുമായുള്ള താരതമ്യവും ഉൾപ്പെടെ ഓരോ +നിമിഷവും വൈദ്യുത കമ്പനിക്കയക്കുന്നു. ഒരു തരത്തിലുള്ള സർവേയിലൻസും +ആവശ്യമില്ലെങ്കിൽ പോലും ഇതു് പൊതു സർവേയിലൻസിന്റെ ഭാഗമായി +പ്രാവർത്തികമാക്കുന്നതാണു്. ആകെയുള്ള ഉപയോഗത്തെ വരിക്കാരുടെ എണ്ണം കൊണ്ടു +ഹരിച്ചു്, സ്ഥിരതാമസമുള്ള പ്രദേശങ്ങളിലെ ശരാശരി ഉപയോഗം വൈദ്യുത കമ്പനികൾക്കു് +എളുപ്പത്തിൽ കണക്കാക്കുവാൻ കഴിയും, അതിനുശേഷം അതിന്റെ ഫലം മീറ്ററുകളിലേക്കു് +അയച്ചാൽ മതിയാകും. ഏതു കാലയളവിലും ആ കാലയളവിലെ ശരാശരി ഉപയോഗ ക്രമം കൊണ്ടു്, ഓരൊ +ഉപഭോക്താവിന്റെയും മീറ്ററിനു് അവരുടെ ഉപയോഗം താരതമ്യം ചെയ്യാവുന്നതാണു്. ഒരു +സർവേയിലൻസും ഇല്ലാതെ അതേ നേട്ടം!

+ +

ഈ തരത്തിലുള്ള സ്വകാര്യത നമ്മുടെ എല്ലാ ഡിജിറ്റൽ സിസ്റ്റങ്ങളിലും രൂപകല്പന +ചെയ്യേണ്ടതായിട്ടുണ്ടു് [1].

+
+ +

ഡാറ്റ ശേഖരിക്കുന്നതിലുള്ള പരിഹാരം: ഇതിനെ പലയിടത്തായി ഇടുക

+ +
+

‍ഡാറ്റ പലയിടത്തായി ഇടുകയും അതു മറ്റുള്ളവർക്കു +ലഭ്യമാക്കുന്നതിനു് അസൌകര്യം ഉണ്ടാക്കുകയും ചെയ്യുക എന്നതാണു് സ്വകാര്യതയെ +സംരക്ഷിക്കാനുള്ള ഒരു മാർഗം. പഴയ രീതിയിലുള്ള സെക്യൂരിറ്റി ക്യാമറകൾ +സ്വകാര്യതയ്ക്കു് ഒരു ഭീഷണി ആയിരുന്നില്ല(*). റെക്കോർഡിങ്ങുകൾ അതിന്റെ സമീപപ്രദേശത്തു തന്നെ +ശേഖരിച്ചു വെക്കുകയും പരമാവധി ഏതാനും ആഴ്ചകൾ മാത്രം അവ സൂക്ഷിച്ചുവെക്കുകയും +ആണു ചെയ്തിരുന്നതു്. ഈ റെക്കോർഡിങ്ങുകൾ മുഴുവനും ലഭ്യമാക്കുന്നതു് അസൌകര്യം +സൃഷ്ടിക്കുന്നതു കൊണ്ടു് ഇതൊരിക്കലും ഭീമമായ തോതിൽ ചെയ്തിരുന്നില്ല; +എന്തെങ്കിലും കുറ്റകൃത്യങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ട ഇടങ്ങളിൽ മാത്രമാണു് അവ +ഉപയോഗപ്പെടുത്തിയിരുന്നതു്. ലക്ഷക്കണക്കിനു ടേപ്പുകൾ എല്ലാ ദിവസവും ശേഖരിച്ചു് +അവയെല്ലാം നിരീക്ഷിക്കുക അല്ലെങ്കിൽ പകർത്തുക എന്നതു് പ്രായോഗികമായ കാര്യമല്ല.

+ +

ഇന്നത്തെ കാലത്തു്, സെക്യൂരിറ്റി ക്യാമറകൾ സർവേയിലൻസ് ക്യാമറകൾ ആയി മാറി: അവ +ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടു, അതായതു് റെക്കോർഡിങ്ങുകൾ ഡാറ്റ +സെന്ററുകളിൽ ശേഖരിക്കുകയും എന്നന്നേക്കുമായി സേവു ചെയ്യാൻ കഴിയുകയും +ചെയ്യുന്നു. ഡിട്രോയിറ്റിൽ, സർവേയിലൻസ് +ക്യാമറകളുമായി ബന്ധപ്പെട്ടുള്ള അനിയന്ത്രിതമായ അനുമതികൾക്കായി പോലീസുകാർ +വ്യാപാരികളുടെ മുകളിൽ സമ്മർദ്ദം ചെലുത്തിയതു കൊണ്ടു് അവർക്കു് എപ്പോൾ +വേണമെങ്കിലും ഏതു ക്യാമറ ദൃശ്യങ്ങൾ വേണമെങ്കിലും നിരീക്ഷിക്കാം. സർവേയിലൻസ് +ക്യാമറകൾ തന്നെ ഒരപായമാണു്, എന്നാൽ ഈ പ്രവൃത്തി കാരണം അതു വീണ്ടും വഷളാകാൻ +പോകുന്നു. മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യയിലെ പുരോഗതി, +കുറ്റക്കാരെന്നു സംശയിക്കപ്പെടുന്ന മാധ്യമപ്രവർത്തകരെ എല്ലാ സമയത്തും അവർ +പോകുന്ന തെരുവുകളിലെല്ലാം പിന്തുടരാനും അവർ ആരോടാണു സംസാരിക്കുന്നതെന്നു +കാണാനും ഉപയോഗിക്കപ്പെടുന്ന ഒരു ദിവസത്തിലെത്തിച്ചേക്കാം.

+ +

പൊതുവെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ക്യാമറകൾക്കു് അയഞ്ഞ തരത്തിലുള്ള +ഡിജിറ്റൽ സുരക്ഷയാണുണ്ടാകാറുള്ളതു്, അതായതു് ആ +ക്യാമറകൾ എന്തു കാണുന്നുവെന്നതു് ആർക്കു വേണമെങ്കിലും നിരീക്ഷിക്കാം. ഇതു് +ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ക്യാമറകളെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും +എതിരെയുള്ള ഒരു പ്രധാന ഭീഷണിയാക്കുന്നു. സ്വകാര്യതയ്ക്കു വേണ്ടി, പൊതുജനങ്ങൾ +എവിടെയാണു് എപ്പോഴുാണുള്ളതു് എന്നു ലക്ഷ്യമാക്കുന്ന ഇന്റർനെറ്റുമായി +ബന്ധിപ്പിക്കപ്പെട്ട ക്യാമറകളെ, ജനങ്ങൾ കൊണ്ടുനടക്കുന്നവയൊഴികെയുള്ളവയെ, നമ്മൾ +നിർബന്ധമായും നിരോധിക്കണം. ഇടയ്ക്കൊക്കെ ഫോട്ടോകളും വീഡിയൊ റെക്കോർഡുകളും +പോസ്റ്റു ചെയ്യുന്നതിനു് എല്ലാവരും സ്വതന്ത്രരായിരിക്കണം, എന്നാൽ ഇത്തരം ഡാറ്റ +യഥാക്രമം ഇന്റർനെറ്റിൽ സ്വരൂപിക്കപ്പെടുന്നതു് നിയന്ത്രക്കപ്പെടണം.

+ +

*സെക്യൂരിറ്റി ക്യാമറകൾ ഒരു കടയിലേക്കൊ +അല്ലെങ്കിൽ ഒരു തെരുവിലേക്കൊ ലക്ഷ്യമാക്കിയിരിക്കുന്നുവെന്നാണു് ഞാനിവിടെ +അനുമാനിക്കുന്നതു്. ഏതെങ്കിലും ക്യാമറ ആരെങ്കിലും മറ്റൊരാളുടെ സ്വകാര്യ +ചുറ്റുപാടിലേക്കു ലക്ഷ്യമാക്കി വെച്ചിരിക്കുകയാണെങ്കിൽ അതു +സ്വകാര്യതയ്ക്കെതിരാണു്, എന്നാൽ അതു് വേറൊരു പ്രശ്നമാണു്.

+
+ +

വാണിജ്യപരമായ ഇന്റർനെറ്റു സർവേയിലൻസിനുള്ള പരിഹാരം

+ +
+

ഡാറ്റ ശേഖരത്തിന്റെ ഏറിയ പങ്കും ജനങ്ങളുടെ സ്വന്തം ഡിജിറ്റൽ പ്രവർത്തനങ്ങളിൽ +നിന്നും വരുന്നതാണു്. സാധാരണയായി കമ്പനികളാണു് ആദ്യം ആ ഡാറ്റ +ശേഖരിക്കുന്നതു്. എന്നാൽ സ്വകാര്യതയും ജനാധിപത്യവും നേരിടുന്ന ഭീഷണിയുടെ +കാര്യത്തിൽ, ഭരണകൂടം നേരിട്ടു സർവേയിലൻസ് നടത്തുന്നതെന്നൊ അല്ലെങ്കിൽ +പുറത്തുനിന്നുള്ള ഒരു വ്യപാരത്തിൽ നിന്നും കരാർ പ്രകാരം നടത്തുന്നതെന്നൊ ഉള്ള +വ്യത്യാസമൊന്നുമില്ല, കാരണം കമ്പനികൾ ശേഖരിച്ച ഡാറ്റ യഥാക്രമം ഭരണകൂടത്തിനു +ലഭ്യമാകും.

+ +

പ്രിസം (PRISM) പ്രോഗ്രാം വഴി, എൻഎസ്എ, പല ഭീമൻ +ഇന്റർനെറ്റ് കോർപ്പറേഷനുകളുടെ ഡാറ്റബേസിലേക്കും +കടന്നുചെന്നിട്ടുണ്ടു്. എടിആന്റ്ടി (AT&T) 1987 മുതലുള്ള എല്ലാ ഫോൺ +കോളുകളുടെ റെക്കോർഡുകളും സേവു ചെയ്തു വെച്ചിട്ടുണ്ടു് മാത്രമല്ല +അപേക്ഷകൾക്കനുസരിച്ചു് തിരച്ചിൽ +നടത്താനായി ഡിഇഎയ്ക്കു്(DEA) അതു ലഭ്യമാക്കിയിട്ടുമുണ്ടു്. കൃത്യമായി +പറഞ്ഞാൽ, ആ ഡാറ്റ യു.എസ്. ഗവൺമെന്റിന്റെ കൈവശമല്ല, എന്നാൽ പ്രായോഗികമായി +പറഞ്ഞാൽ അതു് അവർ കൈവശത്താക്കിയേക്കാം. ചില കമ്പനികൾ സർക്കാരിന്റെ +ഡാറ്റയ്ക്കു വേണ്ടിയുള്ള അപേക്ഷയെ അവർക്കു കഴിയുന്നിടത്തോളം +പ്രതിരോധിച്ചതിനു് പ്രശംസിക്കപ്പെട്ടിട്ടുണ്ടു്, എന്നാൽ ഡാറ്റ +ശേഖരണത്തിലൂടെ അവരുണ്ടാക്കുന്ന ഹാനിക്കു് ഭാഗികമായ ഒരു നഷ്ടപരിഹാരം +മാത്രമാണതു്. ഇതു കൂടാതെ, ഈ കമ്പനികളിൽ പലതും ആ ഡാറ്റയെ നേരിട്ടൊ അല്ലെങ്കിൽ +ഡാറ്റ ബ്രോക്കർമാർക്കു നല്കിയൊ ദുരുപയോഗം ചെയ്യുന്നു.

+ +

മാധ്യമപ്രവർത്തനവും ജനാധിപത്യവും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിലെത്താൻ +ഭരണകൂടം മാത്രമല്ല ഏതു സംഘടനയും ജനങ്ങളെ കുറിച്ചു ശേഖരിക്കുന്ന ഡാറ്റയുടെ തോതു് +കുറയ്ക്കേണ്ടതുണ്ടു്. ഉപയോക്താക്കളെ കുറിച്ചു ഡാറ്റ ശേഖരിക്കുന്ന ഡിജിറ്റൽ +സിസ്റ്റങ്ങളെ നമ്മൾ പുനർരൂപകല്പനയ്ക്കു വിധേയമാക്കണം. നമ്മുടെ പ്രവർത്തനങ്ങളെ +കുറിച്ചുള്ള ഡിജിറ്റൽ ഡാറ്റ അവർക്കാവശ്യമാണെങ്കിൽ, നമ്മളുമായുള്ള ഇടപാടുകൾക്കു് +സ്വാഭാവികമായി ആവശ്യമുള്ള അത്രയും സമയത്തിൽ കൂടുതൽ അതു കൈവശം വെക്കുവാൻ അവരെ +അനുവദിക്കാൻ പാടില്ല.

+ +

ഇന്റർനെറ്റിൽ ഇന്നു കാണുന്ന തോതിലുള്ള സർവേയിലൻസിനുള്ള പ്രചോദനങ്ങളിൽ ഒന്നു് +ഉപയോക്താക്കളുടെ പ്രവർത്തനങ്ങളും താത്പര്യങ്ങളും പിന്തുടർന്നു് അതിനെ +അടിസ്ഥാനമാക്കി പരസ്യം ചെയ്യുന്നതിലൂടെ സൈറ്റുകൾക്കു പണം +ലഭിക്കുന്നുവെന്നതാണു്. നമ്മൾ അറിഞ്ഞുകൊണ്ടാണെങ്കിലും അല്ലെങ്കിലും വെറുമൊരു +സ്വൈര്യക്കേടിനെ—അവഗണിക്കാൻ നമുക്കു സാധിക്കുമെന്നു് പരസ്യം +ചെയ്യുന്നു—നമ്മളെ പ്രശ്നത്തിലാക്കുന്ന സർവേയിലൻസ് സിസ്റ്റമാക്കി ഇതു് +മാറ്റുന്നു. ഇന്റർനെറ്റിലൂടെ സാധനങ്ങൾ വാങ്ങുന്നതിലൂടെയും ഉപയോക്താക്കൾ +ട്രാക്കു ചെയ്യപ്പെടുന്നു. മാത്രമല്ല “പ്രൈവസി പോളിസികൾ” +സ്വകാര്യതയെ പിന്തുണയ്ക്കുന്നതിനായി പ്രതിബദ്ധത കാണിക്കുന്നതിലും കൂടുതൽ അവ +സ്വകാര്യതയെ ലംഘിക്കാനുള്ള ഒട്ടേറെ ഒഴിവുകഴിവുകളാണെന്നു് നമുക്കെല്ലാം +ബോധ്യമുണ്ടു്.

+ +

അജ്ഞാതമായി പണമടക്കുന്നതിനുള്ള ഒരു സിസ്റ്റം സ്വീകരിച്ചുകൊണ്ടു് ഈ രണ്ടു +പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്കു കഴിയും—പണമടക്കുന്നയാളാണു് അജ്ഞാതൻ +(പണം സ്വീകരിക്കുന്ന ആളെ നികുതിയിൽ കൃത്രിമം കാണിക്കുന്നതിൽ സഹായിക്കുവാൻ ഞങ്ങൾ +ആഗ്രഹിക്കുന്നില്ല). ബിറ്റ്കോയിൻ +അജ്ഞാതമായി ചെയ്യാവുന്നതല്ല, എങ്കിലും ബിറ്റ്കോയിൻ ഉപയോഗിച്ചു് അജ്ഞാതമായി +പണമടക്കാനുള്ള വഴികൾ ഡവലപ്പു ചെയ്യാനുള്ള ശ്രമങ്ങൾ +നടക്കുന്നുണ്ടു്. എന്തിരുന്നാലും, ഡിജിറ്റൽ പണം +ആദ്യമായി ഡവലപ്പു ചെയ്തതു് 1980-കളിലാണു്; ഇതിനായുള്ള ഗ്നു +സോഫ്റ്റ്‍വെയറിനെ ഗ്നു റ്റാലർ (GNU Taler) +എന്നാണു വിളിക്കുന്നതു്. ഇനി നമുക്കു വേണ്ടതു് വ്യാപാരത്തിനും ഭരണകൂടം അവയെ +തടയാതിരിക്കുന്നതിനും അനുയോജ്യമായ സജ്ജീകരണങ്ങളാണു്.

+ +

അജ്ഞാതമായി വിലയടക്കുന്നതിനുള്ള മറ്റൊരു സാധ്യമായ മാർഗം പ്രീപെയ്ഡ് +ഫോൺ കാർഡുകൾ ഉപയോഗിക്കുകയാണു്. ഇതു് അത്രയ്ക്കു സൌകര്യപ്രദമല്ലെങ്കിലും +നടപ്പിലാക്കാൻ വളരെ എളുപ്പമാണു്.

+ +

സൈറ്റുകൾ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുന്നതിലുള്ള മറ്റൊരു ഭീഷണി സുരക്ഷ ഭേദകർ +കടന്നുകൂടാമെന്നതാണു്, അവർ അതെടുക്കുകയും ദുരുപയോഗം ചെയ്യുകയും +ചെയ്യുന്നു. ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഇതിൽ +ഉൾപ്പെടുന്നു. ഒരു അജ്ഞാത വിലയടക്കൽ രീതി ഈ അപായം ഇല്ലാതാക്കും: സൈറ്റിനു് +നിങ്ങളെ കുറിച്ചു് ഒന്നുമറിയില്ലെങ്കിൽ സൈറ്റിലെ ഒരു സുരക്ഷ വീഴ്ചയ്ക്കും +നിങ്ങളെ നോവിക്കാൻ കഴിയില്ല.

+
+ +

യാത്രയുമായി ബന്ധപ്പെട്ട സർവേയിലൻസുകൾക്കുള്ള പരിഹാരം

+ +
+

ഡിജിറ്റൽ ടോൾ ശേഖരണത്തെ അജ്ഞാതമായി പണമടക്കുന്ന രീതിയിലേക്കു മാറ്റണം +(ഉദാഹരണത്തിനു്, ഡിജിറ്റൽ പണമുപയോഗിച്ചു്). ലൈസൻസ്-പ്ലേറ്റ് തിരിച്ചറിയൽ +സിസ്റ്റങ്ങൾ കാറുകളുടെ +ലൈസൻസ് പ്ലേറ്റ് തിരിച്ചറിയുകയും, ആ +ഡാറ്റ അനിശ്ചിതകാലത്തേക്കു് സൂക്ഷിച്ചു വെക്കുവാനും സാധ്യതയുണ്ടു്; കോടതി +ഉത്തരവുകൾ തിരയുന്ന കാറുകളുടെ പട്ടികയിലുള്ള ലൈസൻസ് നമ്പറുകൾ മാത്രം +നിയമത്തിന്റെ ആവശ്യത്തിനനുസരിച്ചു് നിരീക്ഷിക്കപ്പെടുകയും റെക്കോർഡു +ചെയ്യപ്പെടുകയും വേണം. കുറച്ചു സുരക്ഷിതത്വം കുറഞ്ഞ മറ്റൊരു മാർഗം ഇതാണു്, +എല്ലാ കാറുകളും പ്രാദേശികമായി റെക്കോർഡു ചെയ്യുക, പക്ഷേ കുറച്ചു ദിവസത്തേക്കു +മാത്രം, മാത്രമല്ല മുഴുവൻ ഡാറ്റയും ഇന്റർനെറ്റിൽ ലഭ്യമാക്കാതിരിക്കുക; കോടതി +ഉത്തരവു ചെയ്തിട്ടുള്ള ലൈസൻസ് നമ്പറുകൾ മാത്രം ലഭ്യമാക്കുന്ന രീതിയിലേക്കു് +ഇതിനെ നിർബന്ധമായും പരിമിതപ്പെടുത്തണം.

+ +

യു.എസിന്റെ “നോ-ഫ്ലൈ(no-fly)” പട്ടിക നിർബന്ധമായും ഇല്ലാതാക്കണം +കാരണം ഇതു് വിചാരണ +കൂടാതെ ശിക്ഷിക്കുന്ന രീതിയാണു്.

+ +

ആരുടെ വ്യക്തിയെയും ലഗേജിനെയുമാണൊ കൂടുതൽ ശ്രദ്ധയോടെ തിരച്ചിൽ നടത്തേണ്ടതു് +അവരുടെ പേരുകളുടെ ഒരു പട്ടിക ഉണ്ടാക്കുന്നതു് സ്വീകാര്യമാണു്, കൂടാതെ പ്രാദേശിക +വിമാനങ്ങളിലെ പേരില്ലാത്ത യാത്രക്കാരെ ഈ പട്ടികയുടെ ഭാഗമെന്ന രീതിയിൽ +കാണുന്നതും സാധ്യമാണു്. ഒരു രാജ്യത്തേക്കു കടക്കാനുള്ള അനുവാദമില്ലെങ്കിൽ, +പൗരത്വമില്ലാത്തവരെ ആ രാജ്യത്തേക്കുള്ള വിമാനം കയറുന്നതിൽ നിന്നും തടയുന്നതും +സ്വീകാര്യമാണു്. നിയമപരമായ എല്ലാ ആവശ്യങ്ങൾക്കും ഇത്രയും മതിയാകും.

+ +

പല വലിയ ട്രാൻസിറ്റ് സിസ്റ്റങ്ങളും പണമടക്കുന്നതിനായി ഒരു തരം സ്മാർട്ട് +കാർഡുകൾ അല്ലെങ്കിൽ ആർഎഫ്ഐഡികൾ (RFID) ഉപയോഗിക്കുന്നു. ഈ സിസ്റ്റങ്ങൾ +വ്യക്തിപരമായ ഡാറ്റ സ്വരൂപിച്ചു വെക്കുന്നു: അബദ്ധത്തിലെങ്ങാനും ഒരിക്കൽ +പണമല്ലാതെ മറ്റേതെങ്കിലും മാർഗത്തിൽ പണമടച്ചാൽ പിന്നെ നിങ്ങളുടെ പേരു് ആ +കാർഡുമായി എന്നന്നേക്കുമായി ബന്ധിപ്പിക്കും. ഇതും കൂടാതെ, ഓരോ കാർഡുമായും +ബന്ധപ്പെട്ട എല്ലാ യാത്രകളും അവർ റെക്കോർഡു ചെയ്യും. മൊത്തത്തിൽ ഇതൊരു വമ്പൻ +സർവേയിലൻസിനു തുല്യമാണു്. ഈ ഡാറ്റ ശേഖരണം നിർബന്ധമായും കുറയ്ക്കണം.

+ +

നാവിഗേഷൻ സർവീസുകൾ സർവേയിലൻസു ചെയ്യാറുണ്ടു്: ഉപയോക്താവിന്റെ കമ്പ്യൂട്ടർ ഭൂപട +സേവനത്തോടു് ഉപയോക്താവിന്റെ സ്ഥാനവും ഉപയോക്താവു് എങ്ങോട്ടു +പോകാനാഗ്രഹിക്കുന്നുവെന്നും പറയുന്നു; ശേഷം സെർവർ, പോകേണ്ട വഴി നിശ്ചയിച്ചു് +ഉപയോക്താവിന്റെ കംപ്യൂട്ടറിലേക്കു തിരിച്ചയക്കുന്നു, അതു സ്ക്രീനിൽ +തെളിയുന്നു. ഇന്നത്തെ കാലത്തു്, ഉപയോക്താവിന്റെ സ്ഥാനങ്ങൾ സെർവർ റെക്കോർഡു +ചെയ്യുന്നുണ്ടാവാം, കാരണം ഇതിനെ ഒന്നുംതന്നെ അതിൽ നിന്നും തടയുന്നില്ല. ഈ +സർവേയിലൻസ് സ്വഭാവികമായി ആവശ്യമുള്ളതല്ല, മാത്രമല്ല പുനർരൂപകല്പന +ചെയ്യുന്നതിലൂടെ ഇതു് ഒഴിവാക്കാനും കഴിയും: പ്രസക്തമായ പ്രദേശങ്ങളുടെ ഡാറ്റ +ഉപയോക്താവിന്റെ കംപ്യൂട്ടറിലെ സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചു് ഡൗൺലോഡു +ചെയ്യുവാനും (മുൻകൂട്ടി ഡൗൺലോഡു ചെയ്തിട്ടില്ലെങ്കിൽ), വഴികൾ കംപ്യൂട്ടു +ചെയ്യുവാനും, ഉപയോക്താവു് എവിടെ പോകുന്നുവെന്നൊ അല്ലെങ്കിൽ +പോകാനാഗ്രഹിക്കുന്നുവെന്നൊ ഒരിക്കലും ആരോടും പറയാതെ അതു സ്ക്രീനിൽ +കാണിക്കുവാനും കഴിയും.

+ +

സൈക്കിളുകൾ കടമെടുക്കുക തുടങ്ങിയ സിസ്റ്റങ്ങൾ, ആ വസ്തു +കടമെടുത്തിട്ടുള്ളതെവിടെയാണൊ ആ സ്റ്റേഷനകത്തു മാത്രം കടമെടുക്കുന്നയാളുടെ +ഐഡന്റിറ്റി അറിയപ്പെടുന്ന രീതിയിൽ രൂപകല്പന ചെയ്യാൻ കഴിയും. കടമെടുക്കുമ്പോൾ +എല്ലാ സ്റ്റേഷനുകളെയും ആ വസ്തു പുറത്തു പോയിട്ടുണ്ടെന്നു് അറിയിക്കും അതായതു് +ഉപയോക്താവു് അതു് ഏതെങ്കിലും സ്റ്റേഷനിൽ (പൊതുവായി ഒരു വ്യത്യസ്തമായതിൽ) +തിരിച്ചു നല്കുമ്പോൾ ആ സ്റ്റേഷനു് അതു് എവിടെ നിന്നും എപ്പോൾ +കടമെടുത്തതാണെന്നുമറിയും. അതു് മറ്റു സ്റ്റേഷനുകളെയും ആ വസ്തു +തിരിച്ചെത്തിയെന്നു് അറിയിക്കും. ഇതു് ഉപയോക്താവിന്റെ ബില്ലു കണക്കാക്കുകയും +അതു സ്റ്റേഷനുകളുടെ ഒരു ശൃംഖലയിലൂടെ (കുറച്ചു സമയം കാത്തിരുന്നതിനു ശേഷം) +പ്രധാന കേന്ദ്രത്തിലേക്കു് അയക്കുകയും ചെയ്യും, അതായതു് ഏതു സ്റ്റേഷനിൽ +നിന്നാണു് ബില്ലു കിട്ടിയതെന്നു് പ്രധാന കേന്ദ്രത്തിനു കണ്ടെത്താൻ +കഴിയില്ല. ഇതെല്ലാം ചെയ്തു കഴിഞ്ഞാൽ പിന്നെ മടക്കിവാങ്ങിയ സ്റ്റേഷൻ ഈ +ഇടപാടുകളെല്ലാം മറക്കുന്നു. കടമെടുക്കപ്പെട്ട ഒരു വസ്തു കുറെ നാളത്തേക്കു +തിരിച്ചു കിട്ടിയില്ലെങ്കിൽ, അതു കടമെടുത്തിട്ടുള്ള സ്റ്റേഷനു് പ്രധാന +കേന്ദ്രത്തെ അറിയിക്കാവുന്നതാണു്; ആ സന്ദർഭത്തിൽ, ഉടനെ തന്നെ കടമെടുത്തയാളുടെ +ഐഡന്റിറ്റി അയക്കുവാൻ കഴിയും.

+
+ +

വ്യക്തിഗത ആശയവിനിമയ ഫയലുകൾക്കുള്ള പരിഹാരം

+ +
+

ഇന്റർനെറ്റു സേവന ദായകരും ടെലിഫോൺ കമ്പനികളും അവരുടെ ഉപയോക്താക്കളുടെ +കോൺടാക്ടുകളിൽ സമഗ്രമായ ഡാറ്റ സൂക്ഷിച്ചു വെക്കുന്നു (ബ്രൗസിങ്, ഫോൺ കോളുകൾ, +തുടങ്ങിയവ). മൊബൈൽ ഫോണുകൾ ഉപയോഗിച്ചു്, ഉപയോക്താവിന്റെ +സ്ഥാനവും അവർ റെക്കോർഡു ചെയ്യുന്നു. ഈ വ്യക്തിഗത ഫയലുകൾ ഒരുപാടു് +കാലത്തേക്കു് അവർ സൂക്ഷിക്കുന്നു: എടിആന്റ്ടി (AT&T)യുടെ കാര്യത്തിൽ, 30 +വർഷങ്ങൾക്കു മുകളിൽ. വൈകാതെ തന്നെ ഉപയോക്താക്കളുടെ +ശാരീരിക പ്രവർത്തനങ്ങൾ പോലും അവർ റെക്കോർഡു ചെയ്യും. എൻഎസ്എ +വലിയ തോതിൽ സെൽഫോൺ ഡാറ്റ ശേഖരിക്കുന്നതായും വെളിവാകുന്നു.

+ +

സിസ്റ്റങ്ങൾ വ്യക്തിഗത ഫയലുകൾ നിർമിക്കുന്നിടങ്ങളിൽ മേൽനോട്ടമില്ലാത്ത +ആശയവിനിമയം അസാധ്യമാണു്. അതുകൊണ്ടു്, അവ നിർമിക്കുന്നതും സൂക്ഷിക്കുന്നതും +നിയമവിരുദ്ധമാക്കണം. ഇന്റർനെറ്റ് സേവനദാതാക്കളെയും ഫോൺ കമ്പനികളെയും, ഒരു +പ്രത്യേക കക്ഷിയെ സർവേയിലൻസിനു വിധേയമാക്കുന്നതിനുള്ള കോടതി ഉത്തരവൊന്നും +ഇല്ലാതെ ഈ വിവരങ്ങൾ സൂക്ഷിക്കുവാൻ അനുവദിക്കരുതു്.

+ +

ഈ പരിഹാരം പൂർണമായും തൃപ്തികരമല്ല, കാരണം ഉത്പാദിപ്പിച്ച ഉടനെ തന്നെ എല്ലാ +വിവരങ്ങളും ശേഖരിക്കുന്നതിൽ നിന്നും സർക്കാരിനെ ഇതു തടയുകയില്ല—ഇതാണു് ചില +അല്ലെങ്കിൽ എല്ലാ ഫോൺ കമ്പനികളും ഉപയോഗിച്ചു് +യു.എസ്. ചെയ്യുന്നതു്. നിയമപരമായി അതു നിരോധിക്കുന്നതിൽ നമ്മൾ +വിശ്വാസമർപ്പിക്കേണ്ടി വരും. എന്തിരുന്നാലും, ഇതിനു പ്രസക്തമായ നിയമം (PAT RIOT +Act) ഈ പ്രവർത്തനത്തെ കൃത്യമായി നിരോധിക്കുന്നില്ല എന്നുള്ള ഇപ്പോഴത്തെ +സാഹചര്യത്തേക്കാൾ ഭേദമാണതു്. ഇതു കൂടാതെ, ഒരിക്കൽ ഈ തരത്തിലുള്ള സർവേയിലൻസ് +സർക്കാർ പുനരാരംഭിക്കുകയാണെങ്കിലും, ആ സമയത്തിനു മുൻപുള്ള ഫോൺകോളുകളുടെ ഡാറ്റ +അവർക്കു ലഭിക്കുകയില്ല.

+ +

ആരുമായി ഇമെയിൽ കൈമാറുന്നു എന്നതിനുള്ള സ്വകാര്യതയ്ക്കുവേണ്ടിയുള്ള ലളിതമായ ഒരു +ഭാഗിക പരിഹാരം എന്തെന്നാൽ, നിങ്ങളുടെ സർക്കാരുമായി ഒരിക്കലും സഹകരിക്കാൻ +സാധ്യതയില്ലാത്ത, തമ്മിൽ ആശയവിനിമയം ചെയ്യുമ്പോൾ എൻക്രിപ്ഷൻ ഉപയോഗിക്കുന്ന +ഇമെയിൽ സേവനങ്ങൾ നിങ്ങളും മറ്റുള്ളവരും ഉപയോഗിക്കുക. എന്തിരുന്നാലും, ഒരു +എൻക്രിപ്ഷൻ സിസ്റ്റത്തിനായുള്ള കൂടുതൽ സങ്കീർണ്ണമായ ആശയം ലാഡർ ലെവിഷനു് (യുഎസ് +സർവേയിലൻസ് പൂർണമായും മലിനമാക്കാൻ ശ്രമിക്കുന്ന ലാവബിറ്റ് എന്ന മെയിൽ +സേവനത്തിന്റെ ഉടമ) ഉണ്ടു്: എന്റെ ഇമെയിൽ സേവനത്തിലെ ഏതൊ ഒരു ഉപയോക്താവിനു് +നിങ്ങൾ ഒരു മെയിൽ അയച്ചുവെന്നു മാത്രം നിങ്ങളുടെ ഇമെയിൽ സേവനം അറിയും, +മാത്രമല്ല എന്റെ ഇമെയിൽ സേവനത്തിനു് നിങ്ങളുടെ ഇമെയിൽ സേവനത്തിലെ ഏതൊ ഒരു +ഉപയോക്താവിൽ നിന്നും എനിക്കു മെയിൽ ലഭിച്ചു എന്നു മാത്രം അറിയും, എന്നാൽ +താങ്കളാണു് എനിക്കു മെയിൽ അയച്ചതെന്നു് നിശ്ചയിക്കാൻ പ്രയാസമാണു്.

+
+ +

എന്നാൽ കുറച്ചൊക്കെ സർവേയിലൻസുകൾ ആവശ്യമാണു്

+ +
+

ഭരണകൂടത്തിനു് കുറ്റവാളികളെ കണ്ടെത്താനായി, ഒരു കോടതി ഉത്തരവു പ്രകാരം പ്രത്യേക +കുറ്റകൃത്യങ്ങളെയൊ, അല്ലെങ്കിൽ ആസൂത്രിത കുറ്റകൃത്യങ്ങളെയൊ കുറിച്ചു് +അന്വേഷിക്കെണ്ട ആവശ്യമുണ്ടു്. ഇന്റർനെറ്റു വഴി, ഫോൺ സംഭാഷണങ്ങൾ ടാപ്പു +ചെയ്യുന്നതു് ഇന്റർനെറ്റ് കണക്ഷൻ തന്നെ ടാപ്പു ചെയ്യുന്നതിനുള്ള +അധികാരത്തിലേക്കു് സ്വാഭാവികമായും വ്യാപിക്കുന്നു. ഈ അധികാരത്തെ രാഷ്ട്രീയമായ +കാരണങ്ങളാൽ ദുർവ്വിനിയോഗം ചെയ്യാൻ എളുപ്പത്തിൽ കഴിയും, എന്നാൽ ഇതു് അവശ്യമാണു +താനും. ഭാഗ്യവശാൽ, കൃത്യത്തിനു ശേഷം വിസിൽബ്ലോവർമാരെ കണ്ടെത്താനുള്ള സാധ്യത +ഇതുണ്ടാക്കില്ല, കൃത്യത്തിനു മുൻപു് (ഞാൻ നേരത്തെ നിർദ്ദേശിച്ചതു പോലെ) +ഡിജിറ്റൽ സിസ്റ്റങ്ങളിൽ വൻതോതിൽ വ്യക്തിഗത ഫയലുകൾ സ്വരൂപിക്കുന്നതു +തടയുകയാണെങ്കിൽ.

+ +

പോലീസിനെ പോലുള്ള, ഭരണകൂടം പ്രത്യേക അധികാരങ്ങൾ നല്കിയിട്ടുള്ള വ്യക്തികൾ, +അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം നഷ്ടപ്പെടുത്തുന്നു മാത്രമല്ല നിർബന്ധമായും +ഇവർ നിരീക്ഷണത്തിലായിരിക്കണം. (വാസ്തവത്തിൽ, പോലീസുകാർക്കു് അവരുടെ തന്നെ +പ്രത്യേക പദാവലിയിൽ കള്ളസാക്ഷ്യത്തിനു് ഒരു വാക്കുണ്ടു്, “ടെസ്റ്റിലൈയിങ് +(testilying),” കാരണം അവരതു പതിവായി ചെയ്യാറുണ്ടു്, പ്രത്യേകിച്ചു് +പ്രതിഷേധിക്കുന്നവരെ കുറിച്ചും ഫോട്ടോഗ്രാഫർമാരെ കുറിച്ചും.) +കാലിഫോർണിയയിലെ ഒരു നഗരത്തിൽ പോലീസുകാർ മുഴുവൻ സമയവും വീഡിയൊ ക്യാമറകൾ +ധരിക്കണമെന്നു വന്നപ്പോൾ അവരുടെ +ബലപ്രയോഗം 60% കുറഞ്ഞു. എസിഎൽയു (ACLU) ഇതിനു് അനുകൂലമാണു്.

+ +

കോർപ്പറേഷനുകൾ +ജനങ്ങളല്ല, അതു് മനുഷ്യാവകാശങ്ങൾ അർഹിക്കുന്നില്ല. വ്യാപാരങ്ങളോടു് +പൊതുക്ഷേമത്തിനു് ആവശ്യമായ ഏതു നിലയിലും, രസതന്ത്രപരമായൊ, ജീവശാസ്ത്രപരമായൊ, +ആണവോർജത്തെ സംബന്ധിച്ചൊ, കമ്പ്യൂട്ടേഷനെ സംബന്ധിച്ചൊ (ഉദാഹരണത്തിനു്, ഡിആർഎം (DRM)) അല്ലെങ്കിൽ +രാഷ്ട്രീയപരമായൊ (ഉദാഹരണത്തിനു്, സ്വാധീനിക്കുക) സമൂഹത്തിനു് അപായമുണ്ടാക്കുന്ന +പ്രക്രിയയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനാവശ്യപ്പെടുന്നതു് നിയമാനുസൃതമാണു്. ഈ +പ്രവർത്തനങ്ങളുണ്ടാക്കുന്ന അപകടം (ബിപി എണ്ണ ചോർച്ച, ഫുകുഷിമ ദുരന്തം, 2008-ലെ +സാമ്പത്തിക മാന്ദ്യം എന്നിവ ഓർക്കുക) തീവ്രവാദത്തെ തന്നെ മറികടക്കുന്നതാണു്.

+ +

എന്തിരുന്നാലും, വ്യാപാരത്തിന്റെ ഭാഗമായി ചെയ്യുമ്പോൾ പോലും മാധ്യമപ്രവർത്തനം +സർവേയിലൻസിൽ നിന്നും സംരക്ഷിക്കപ്പെട്ടേ തീരു.

+
+
+ +
+

ഡിജിറ്റൽ സാങ്കേതിക വിദ്യ നമ്മുടെ ചലനങ്ങളിലും, പ്രവൃത്തികളിലും, +ആശയവിനിമയങ്ങളിലും ഉള്ള സർവേയിലൻസ് ഭീമമായ തോതിൽ കൂട്ടിയിരിക്കുന്നു. 1990-കളിൽ +നമുക്കു് അനുഭവപ്പെട്ടതിനേക്കാളും വളരെ കൂടുതലാണു് ഇതു്, മാത്രമല്ല 1980-കളിൽ +ഇരുമ്പു +തിരശ്ശീലയ്ക്കു (Iron Curtain) പിന്നിലുള്ളവർ അനുഭവിച്ചതിനേക്കാളും കൂടുതൽ, +സ്വരൂപിച്ച ഡാറ്റ ഉപയോഗിക്കുന്നതിനു് ഭരണകൂടത്തിനു മുകളിലുള്ള നിർദ്ദിഷ്ട നിയമ +പരിധികൾ ഇതിനു മാറ്റമുണ്ടാക്കില്ല.

+ +

അതിക്രമിച്ചു കടക്കുന്ന തരത്തിലുള്ള സർവേയിലൻസാണു് കമ്പനികൾ വീണ്ടും വീണ്ടും +രൂപകല്പന ചെയ്തുകൊണ്ടിരിക്കുന്നതു്. ഫേസ്ബുക്കു പോലുള്ള കമ്പനികളുമായി +കൈകോർത്തു് ചില സംരംഭങ്ങൾ സർവേയിലൻസിനെ വ്യാപിപ്പിക്കുന്നു, ഇവയ്ക്കു് ജനങ്ങൾ +എങ്ങനെ ചിന്തിക്കുന്നു എന്നതിൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. ഈ +സാധ്യതകൾ സങ്കല്പിക്കാവുന്നതിനുമപ്പുറമാണു്; എന്നാൽ ജനാധിപത്യത്തിനുള്ള ഭീഷണി +വെറും അനുമാനമല്ല. ഇതു് ഇന്നു നിലനില്ക്കുന്നു എന്നു മാത്രമല്ല അതു +പ്രത്യക്ഷവുമാണു്.

+ +

നമ്മുടെ സ്വതന്ത്ര രാജ്യങ്ങൾ മുൻകാലങ്ങളിൽ വളരെ മോശമായിട്ടുള്ള സർവേയിലൻസിന്റെ +അഭാവത്തിൽ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും, സോവിയറ്റ് യൂണിയനിലും കിഴക്കൻ +ജർമനിയിലും ഉണ്ടായിരുന്നതിനേക്കാൾ സർവേയിലൻസ് ആവശ്യമാണെന്നും, നമ്മൾ +വിശ്വസിക്കുന്നില്ലെങ്കിൽ, ഈ വർദ്ധനവു് നമ്മൾ തലകീഴ്മറിക്കണം. ഇതിനുവേണ്ടി +ജനങ്ങളെ കുറിച്ചുള്ള ഡാറ്റ വലിയ തോതിൽ സ്വരൂപിക്കുന്നതു് +നിർത്തലാക്കേണ്ടതുണ്ടു്.

+
+
+ +

അടിക്കുറിപ്പു്

+
    +
  1. നിരന്തരം നിരീക്ഷിക്കപ്പെടാത്ത സാഹചര്യത്തെ ആംബിയന്റ് +സ്വകാര്യത എന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടു്.
  2. +
+
+ +
+ + +
പരിഭാഷകയുടെ കുറിപ്പു്
    +
  1. പൗര സ്വാതന്ത്ര്യത്തിനു വേണ്ടുയുള്ള അമേരിക്കൻ യൂണിയൻ. 
  2. +
  3. വിദേശ ഇന്റലിജൻസ് സ‍ർവേയിലൻസിനായുള്ള നിയമം; ഇതു് ഒരു +പ്രത്യേക നിയമപരിപാലനാധികാരം സ്ഥാപിച്ചു, എഫ്ഐഎസ്‍സി (FISC), യുഎസിന്റെ +അതിർത്തിക്കുള്ളിലുള്ള വിദേശ ചാരന്മാരെ കുറിച്ചുള്ള +തീർപ്പുകല്പിക്കുന്നതിനാണിതു രൂപീകരിച്ചതു്. 
+ + + + + + + + + -- cgit v1.2.3