From 1ae0306a3cf2ea27f60b2d205789994d260c2cce Mon Sep 17 00:00:00 2001 From: Christian Grothoff Date: Sun, 11 Oct 2020 13:29:45 +0200 Subject: add i18n FSFS --- .../blog/articles/ml/floss-and-foss.html | 132 +++++++++++++++++++++ 1 file changed, 132 insertions(+) create mode 100644 talermerchantdemos/blog/articles/ml/floss-and-foss.html (limited to 'talermerchantdemos/blog/articles/ml/floss-and-foss.html') diff --git a/talermerchantdemos/blog/articles/ml/floss-and-foss.html b/talermerchantdemos/blog/articles/ml/floss-and-foss.html new file mode 100644 index 0000000..2452034 --- /dev/null +++ b/talermerchantdemos/blog/articles/ml/floss-and-foss.html @@ -0,0 +1,132 @@ + + + + + + +FLOSS ഉം FOSS ഉം - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം + + + + +

FLOSS ഉം FOSS ഉം

+ +

റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ എഴുതിയത്.

+ +

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തില്‍ രണ്ട് സംഘങ്ങളുണ്ട്. ഒന്ന് +സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും, മറ്റൊന്ന് +ഓപ്പണ്‍സോഴ്സും. കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ +സ്വതന്ത്രമാക്കാനുള്ള പ്രവര്‍ത്തനമാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം +ചെയ്യുന്നത്. അസ്വതന്ത്ര പ്രോഗ്രാമുകള്‍ അതിന്റെ ഉപയോക്താക്കളോട് അനീതിയാണ് +ചെയ്യുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഓപ്പണ്‍ സോഴ്സ് കൂട്ടം ഉപയോക്താക്കള്‍ക്ക് +നീതി വേണം എന്ന പ്രശ്നത്തെ അവഗണിക്കുന്നു. പ്രായോഗിക ഗുണങ്ങളില്‍ +മാത്രം അടിസ്ഥാനമായതാണ് അവരുടെ പ്രവര്‍ത്തനം.

+ +

“സ്വതന്ത്രസോഫ്റ്റ്‌വെയര്‍” എന്നതിന് പ്രാധാന്യം കിട്ടാന്‍ +വിലയെക്കാളേറെ സ്വാതന്ത്ര്യ ത്തിനാണ് മുന്‍തൂക്കം നല്കേണ്ടത്. അതുകൊണ്ട് +ഞങ്ങള്‍ “ഫ്രീ (ലിബ്രേ) സോഫ്റ്റ് വെയര്‍” എന്ന് +എഴുതും. സ്വാതന്ത്ര്യം എന്ന അര്‍ത്ഥമുള്ള ഫ്രഞ്ച്-സ്പാനിഷ് വാക്കുകളാണവ. ചില +സമയത്ത് “ലിബ്രേ സോഫ്റ്റ്‌വെയര്‍” എന്നും പറയാറുണ്ട്.

+ +

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ സാങ്കേതിക വിദഗ്ദ്ധരുപയോഗിക്കുന്ന +രീതികളെക്കുറിച്ച് പഠിക്കുന്ന ഒരു ഗവേഷകന്‍ ആ ചോദ്യങ്ങള്‍ സാങ്കേതിക +വിദഗ്ദ്ധരുടെ രാഷ്ട്രീയ നിലപാടിനതീതമാണെന്ന് തീരുമാനിച്ചു. അതുകൊണ്ട് അദ്ദേഹം +രണ്ട് രാഷ്ട്രീയ വിഭാഗങ്ങളിലൊന്നിനും പ്രാധാന്യം നല്കാതിരിക്കാന്‍ +“FLOSS” എന്ന വാക്ക് ഉപയോഗിച്ചു. “Free/Libre and Open +Source Software” എന്നതാണ് അതിന്റെ പൂര്‍ണ്ണരൂപം. നിങ്ങള്‍ +നിഷ്പക്ഷനാണെങ്കില്‍ അതാണ് നല്ല വഴി. കാരണം അത് ഈ രണ്ട് സംഘത്തിനും തുല്യ +പ്രാധാന്യം നല്കുന്നു.

+ +

“FOSS” എന്നതിന്റെ വേറൊരു ഉപയോഗമാണ് “Free and Open Source +Software” എന്ന പ്രയോഗം. “FLOSS” എന്ന അര്‍ത്ഥം +തന്നെയാണിതിനും. എന്നാല്‍ കൂടുതല്‍ അവ്യക്തതയുണ്ട്. “ഫ്രീ” +എന്നതില്‍ അത് സ്വാതന്ത്ര്യത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ +ഇത് പരാജയപ്പെടുന്നു. ഓപ്പണ്‍ സോഴ്സിനെ പ്രഥമ സ്ഥാനത്ത് നിര്‍ത്തുന്നതിനാലും +സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്ന വാക്ക് വിഭജിക്കുന്നതിനാലും +“സ്വതന്ത്രസോഫ്റ്റ്‌വെയര്‍” എന്നത് “ഓപ്പണ്‍സോഴ്സ്” +നെക്കാള്‍ അവ്യക്തമാണ്.

+ +

അതുകൊണ്ട് സ്വതന്ത്രസോഫ്റ്റ്‌വെയറിനും ഓപ്പണ്‍സോഴ്സിനും ഇടയില്‍ നിഷ്പക്ഷമായി +നില്‍ക്കാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ “FOSS” എന്നതിന് പകരം +“FLOSS” എന്ന വാക്കാണ് ഉപയോഗിക്കേണ്ടത്.

+ +

ഞങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനക്കാര്‍ ഈ രണ്ട് വാക്കുകളും +ഉപയോഗിക്കുന്നില്ല. കാരണം രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുമുമ്പില്‍ +നിഷ്പക്ഷരായിയിരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഞങ്ങള്‍ സ്വാതന്ത്ര്യത്തിന് +വേണ്ടി നിലകൊള്ളുന്നവരാണ് – “സ്വതന്ത്രം” എന്നോ +“ലിബ്രേ” എന്നോ കാണുന്ന ഓരോ സമയത്തും ഞങ്ങള്‍ അത് +പ്രകടിപ്പിക്കുന്നു.

+ +
+ + +
+ + + + + + + + -- cgit v1.2.3