From 1ae0306a3cf2ea27f60b2d205789994d260c2cce Mon Sep 17 00:00:00 2001 From: Christian Grothoff Date: Sun, 11 Oct 2020 13:29:45 +0200 Subject: add i18n FSFS --- .../blog/articles/ml/compromise.html | 328 +++++++++++++++++++++ 1 file changed, 328 insertions(+) create mode 100644 talermerchantdemos/blog/articles/ml/compromise.html (limited to 'talermerchantdemos/blog/articles/ml/compromise.html') diff --git a/talermerchantdemos/blog/articles/ml/compromise.html b/talermerchantdemos/blog/articles/ml/compromise.html new file mode 100644 index 0000000..05f8860 --- /dev/null +++ b/talermerchantdemos/blog/articles/ml/compromise.html @@ -0,0 +1,328 @@ + + + + + + +ദോഷകരമായ വിട്ടുവീഴ്ചകളെ ഒഴിവാക്കല്‍ - ഗ്നു സംരംഭം - +സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം + + + + +

ദോഷകരമായ വിട്ടുവീഴ്ചകളെ ഒഴിവാക്കല്‍

+ +
എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
+ +

“ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു് മുമ്പു് 1983 സെപ്റ്റംബറില്‍, GNU – +for ‘GNU is not Unix’ എന്ന ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം +ഉണ്ടാക്കാനുള്ള സംരംഭം ഞാന്‍ പ്രഖ്യാപിച്ചു. ഗ്നു സിസ്റ്റത്തിന്റെ 25-ാമതു +വാര്‍ഷികത്തിൻ്റെ ഭാഗമായി, നമ്മുടെ കൂട്ടായ്മയ്ക്കു് എങ്ങനെ അപകടകരമായ +വിട്ടുവീഴ്ചകള്‍ ഒഴിവാക്കാമെന്നതിനെപ്പറ്റി ഞാനൊരു +ലേഖനമെഴുതിയിരിക്കുകയാണു്. ഇത്തരം വിട്ടുവീഴ്ചകള്‍ ഒഴിവാക്കുന്നതിനുപരിയായി, +നിങ്ങള്‍ക്കു് ഗ്നുവിനേയും സ്വതന്ത്ര സോഫ്റ്റ്‌വെയറിനേയും സഹായിയ്ക്കാന്‍ പല വഴികളുമുണ്ടു്. അടിസ്ഥാനപരമായ +ഒരു വഴി, ഫ്രീ +സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനില്‍ അസ്സോസിയേറ്റ് അംഗം ആവുക എന്നതാണു്.” +– റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

+ +

എല്ലാ സോഫ്റ്റ്‌വെയറുകളും +സ്വതന്ത്രമാക്കുകയും, അതുവഴി സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ +സ്വതന്ത്രരാക്കുകയും, സഹകരണത്തിന്റേതായ ഒരു കൂട്ടായ്മയുടെ ഭാഗമാക്കുകയും +ചെയ്യുക എന്ന സാമൂഹിക മാറ്റമാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ലക്ഷ്യം +വയ്ക്കുന്നതു്. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ അതിന്റെ +രചയിതാക്കള്‍ക്കു് ഉപയോക്താക്കളുടെ മേല്‍ അന്യായമായ അധികാരം കൊടുക്കുന്നു. ആ +അനീതിയ്ക്കു് അന്ത്യം വരുത്തുക എന്നതാണു് നമ്മുടെ ലക്ഷ്യം.

+ +

സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി +ദൈര്‍ഘ്യമേറിയതാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യം +ഒരു സാധാരണ അനുഭവമായിത്തീരുന്ന ലോകം സാക്ഷാത്കരിക്കാന്‍, നിരവധി കടമ്പകളും +വര്‍ഷങ്ങളും താണ്ടേണ്ടതുണ്ടു്. ചില കടമ്പകള്‍ ബുദ്ധിമുട്ടേറിയവയാണു്, ചില +ത്യാഗങ്ങള്‍ വേണ്ടിവരും. ചില കടമ്പകളാകട്ടെ, വ്യത്യസ്ത +ലക്ഷ്യങ്ങളുള്ളവരുമായുള്ള വിട്ടുവീഴ്ചകളിലൂടെ സുഗമമാക്കുകയും ചെയ്യാം.

+ +

അതുകൊണ്ടു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ +പ്രസ്ഥാനം വിടുവീഴ്ചകള്‍ ചെയ്യുന്നു – പലപ്പോഴും വലിയ +വിട്ടുവീഴ്ചകള്‍. ഉദാഹരണത്തിനു് ഗ്നു പൊതു സമ്മത +പത്രത്തിന്റെ മൂന്നാം പതിപ്പില്‍ പേറ്റന്റിനെ സംബന്ധിച്ചു് ചില +വിട്ടുവീഴ്ചകള്‍ ചെയ്യുകയുണ്ടായി. വലിയ കമ്പനികള്‍ക്കു് GPLv3 +സോഫ്റ്റുവെയറുകളിലേക്കു് സംഭാവനകള്‍ നല്‍കാനും അവയെ വിതരണം ചെയ്യാനും +സാധ്യമാക്കുന്നതിനായുരുന്നു ഇതു്. അതുവഴി ചില പേറ്റന്റുകളെ ഇതിന്റെ കീഴില്‍ +കൊണ്ടുവരാനും.

+ +[GPLv3 ലോഗൊ] + +

Lesser GPL ന്റെ ലക്ഷ്യവും ഒരു +വിട്ടുവീഴ്ചതന്നെയാണു്: തിരഞ്ഞെടുക്കപ്പെട്ട ചില ലൈബ്രറികള്‍ സ്വതന്ത്രമല്ലാത്ത +പ്രോഗ്രാമുകളിലും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിനു് +ഇതുപയോഗിക്കുന്നു. നിയമപരമായി ഇതു തടയുകയാണെങ്കില്‍ അതു്, സോഫ്റ്റ്‌വെയര്‍ +രചയിതാക്കളെ കുത്തക ലൈബ്രറികളിലേക്കാകര്‍ഷിയ്ക്കാനേ +ഉപകരിയ്ക്കു. അറിയപ്പെടുന്ന, സ്വതന്ത്രമല്ലാത്ത മറ്റു +പ്രോഗ്രാമുകള്‍ക്കനുസൃതമായി പ്രവര്‍ത്തിയ്ക്കാന്‍ സഹായിയ്ക്കുന്ന കോഡ്, നാം +സ്വീകരിക്കുകയും ഗ്നു പ്രോഗ്രാമുകളില്‍ ഉപയോഗിക്കുകയും +ചെയ്യുന്നുണ്ടു്. ഉപയോക്താക്കളെ ഗ്നു പ്രോഗ്രാമുകള്‍ തന്നെ ഉപയോഗിക്കാന്‍ +പ്രേരിപ്പിക്കുന്ന വിധം നാം ഇവ രേഖപ്പെടുത്താറും പ്രചരിപ്പിക്കാറുമുണ്ടു്, +പക്ഷെ മറിച്ചല്ല. ചില പ്രചരണങ്ങളെ, അതിന്റെ പിന്നിലുള്ളവരുടെ ആശയങ്ങളുമായി +പൂര്‍ണ്ണമായി യോജിക്കുന്നില്ലെങ്കിലും നാം പിന്തുണയ്ക്കാറുണ്ടു്.

+ +

കൂട്ടായ്മയിലെ ചിലര്‍ക്കു താല്പര്യം ഉണ്ടെങ്കിലും ചില വിട്ടുവീഴ്ചകള്‍ പക്ഷേ +നാം ഒഴിവാക്കാറുമുണ്ടു്. ഉദാഹരണത്തിനു്, സ്വതന്ത്രമല്ലാത്ത +സോഫ്റ്റ്‌വെയറുകളില്ലാത്തതും, അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ +പ്രേരിപ്പിക്കാത്തതുമായ ഗ്നു/ലിനക്സ് +വിതരണങ്ങള്‍ മാത്രമേ നാം ശുപാര്‍ശ ചെയ്യാറുള്ളൂ. സ്വതന്ത്രമല്ലാത്ത +വിതരണങ്ങളെ ശുപാര്‍ശ ചെയ്യുന്നതു് ദോഷകരമായ വിട്ടുവീഴ്ചയാണു്.

+ +

നമ്മുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കു് എതിരാവുന്ന വിട്ടുവീഴ്ചകള്‍ +ദോഷകരമാണു്. ആശയങ്ങളുടേയോ പ്രവൃത്തികളുടെയോ തലത്തില്‍ അതു് സംഭവിക്കാം.

+ +

ആശയങ്ങളുടെ തലത്തില്‍, നമ്മള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നതിനെ +ഊട്ടിഉറപ്പിക്കുന്നതാണു് ദോഷകരമായ വിട്ടുവീഴ്ചകള്‍. നമ്മുടെ ലക്ഷ്യം +സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെല്ലാം സ്വതന്ത്രരായ ഒരു ലോകമാണു്, പക്ഷേ മിക്ക +കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഇപ്പോഴും സ്വാതന്ത്ര്യം ഒരു പ്രശ്നമായി +തിരിച്ചറിഞ്ഞിട്ടില്ല. ഒരു പ്രോഗ്രാമിനെ അതിന്റെ പ്രായോഗിക വശങ്ങളായ വിലയിലും +സൌകര്യത്തിലും ഊന്നിയ “ഉപഭോക്തൃ” മൂല്യത്തിലാണു് അവര്‍ +വിലയിരുത്തുന്നതു്.

+ +

ഒരാളുടെ മൂല്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള വാദങ്ങളാണു് ഒരുവനെ +എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിയ്ക്കാനുള്ള മികച്ച വഴി എന്നു് ഡാലി +കാര്‍ണീജി തന്റെ How to Win Friends and Influence People എന്ന +പ്രശസ്ത പുസ്തകത്തില്‍ പറയുന്നു. സാധാരണയുള്ള ഉപഭോക്തൃമൂല്യങ്ങളെ +തൃപ്തിപ്പെടുത്താന്‍ നമുക്കു ധാരാളം വഴികളുണ്ടു്. ഉദാഹരണത്തിനു്, സൌജന്യമായി +ലഭിയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണം ലാഭിയ്ക്കാന്‍ +സഹായിക്കുന്നു. മിക്ക സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും വിശ്വസനീയവും, +സൌകര്യപ്രദവുമാണു താനും. വിജയകരമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലേയ്ക്കു് +ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഈ പ്രായോഗിക വശങ്ങള്‍ വിജയിച്ചിട്ടുമുണ്ടു്, +അതിൽ ചിലത് ഇപ്പോൾ വളരെയധികം വിജയകരമായി തുടരുന്നു.

+ +

കൂടുതല്‍ ആളുകളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളാക്കലാണു് നിങ്ങളുടെ +ലക്ഷ്യമെങ്കില്‍, നിങ്ങള്‍ സ്വാതന്ത്യത്തെക്കുറിച്ചു് +മിണ്ടാതിരുന്നേയ്ക്കാം. എന്നിട്ടു് ഉപഭോക്തൃമൂല്യങ്ങളെ തൃപ്തിപ്പെടുത്തുന്ന +പ്രായോഗികവശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. “ഓപ്പണ്‍ +സോഴ്സ്” എന്ന വാക്കു് അതിനാണുപയോഗിച്ചു വരുന്നതു്.

+ +

ഈ സമീപനം സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യത്തിലേയ്ക്കുള്ള പാതി വഴി എത്താ‌നേ +ഉപകരിയ്ക്കു. സ്വതന്ത്ര സോഫ്റ്റ്‌വെയറിൻ്റെ സൌകര്യം മാത്രം മുന്നിൽ +കണ്ടുകൊണ്ട് ഇതുപയോഗിക്കുന്നവർ ഇത് മറ്റുള്ളവയേക്കാൾ സൌകര്യപ്രദമാണെങ്കിൽ +മാത്രമേ തുടർന്നും ഇത് ഉപയോഗിക്കുകയുള്ളു. മാത്രമല്ല സൌകര്യപ്രദമായ +കുത്തകസോഫ്റ്റ്‌വെയറുകള്‍ അതോടൊപ്പം ഉപയോഗിക്കാതിരിക്കുന്നതിനു് അവര്‍ക്കു +കാരണങ്ങളൊന്നുമുണ്ടാവില്ലതാനും.

+ +

ഉപഭോക്തൃമൂല്യങ്ങളെ മുന്‍നിര്‍ത്തുന്നതും അവയ്ക്കാര്‍ഷകമാകുന്ന +രീതിയിലുള്ളതുമാണു്, ഓപ്പണ്‍ സോഴ്സിന്റെ തത്വങ്ങള്‍. ഇതു് അത്തരം മൂല്യങ്ങളെ +ശക്തിപ്പെടുത്തുകയും ഊട്ടിയുറപ്പിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു് ഞങ്ങള്‍ +ഓപ്പണ്‍ സോഴ്സിനെ +പിന്‍താങ്ങാത്തതു്.

+ +[ഒരു ലാപ്ടോപ്പുമായി അന്തരീക്ഷത്തിൽ പൊങ്ങിനിൽക്കുന്ന ഗ്നു] + +

പൂര്‍ണ്ണവും ശാശ്വതവുമായ ഒരു സ്വതന്ത്ര കൂട്ടായ്മ സ്ഥാപിക്കുന്നതിനു്, ചില +സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാന്‍ ആളെകൂട്ടുന്നതിനേക്കാള്‍ പലതും +നമുക്കു് ചെയ്യാനുണ്ടു്. സൌകര്യത്തിനപ്പുറം ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെയും +കൂട്ടായ്മയെയും ബഹുമാനിക്കുന്ന “മാനുഷികമൂല്യങ്ങളുടെ” +അടിസ്ഥാനത്തില്‍ സോഫ്റ്റ്‌വെയറുകളെ (മറ്റുള്ളവയെയും) വിലയിരുത്തുന്ന ആശയം നാം +പ്രചരിപ്പിയ്ക്കണം. അങ്ങനെയാണെങ്കില്‍ ആകര്‍ഷണീയതയുടെയും സൌകര്യത്തിന്റേയും +പേരിലുള്ള കുത്തകസോഫ്റ്റ്‌വെയറുകളുടെ ചതിക്കുഴികളില്‍ ആളുകള്‍ വീഴില്ല.

+ +

മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു്, അവയെ പറ്റി സംസാരിക്കുകയും, +അവ എങ്ങനെയാണു് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കു് അടിസ്ഥാനമാകുന്നതെന്നു് +ബോദ്ധ്യപ്പെടുത്തുകയും വേണം. അവരുടെ പ്രവൃത്തികളെ ഉപഭോക്തൃമൂല്യങ്ങളില്‍ +തളച്ചിടുന്ന ഡാലി കാര്‍ണീജിയുടെ വിട്ടുവീഴ്ചകളെ നാം നിരാകരിക്കണം.

+ +

പ്രായോഗികവശങ്ങള്‍ പറയാതിരിക്കണം എന്നൊന്നുമല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം +– അതെല്ലാം നമുക്കു ചെയ്യാം, ചെയ്യുന്നുമുണ്ടു്. പ്രായോഗികത വേദി +കൈയ്യടക്കുകയും സ്വാതന്ത്ര്യത്തെ തിരശീലയ്ക്കുപിന്നില്‍ തള്ളുകയും +ചെയ്യുമ്പോഴാണു് പ്രശ്നമാകുന്നതു്. അതുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ +പ്രായോഗിക ലാഭങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍, അതു് രണ്ടാമതേ +വരുന്നുള്ളൂ എന്നു് നാം ഊന്നിപ്പറയുന്നതു്.

+ +

നമ്മുടെ സംസാരം മാത്രം ആദര്‍ശാധിഷ്ഠിതമായാല്‍ പോരാ, പ്രവൃത്തികളും +അതിലധിഷ്ഠിതമായിരിയ്ക്കണം. അതുകൊണ്ടു് നാം എന്തൊഴിവാക്കാന്‍ ശ്രമിക്കുന്നുവോ +അതു് ചെയ്യുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന വിട്ടുവീഴ്ചകള്‍ ഒഴിവാക്കണം.

+ +

ഉദാഹരണത്തിനു്, ചില കുത്തകസോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുത്തിയാല്‍ ഗ്നു/ലിനക്സിലേയ്ക്കു് കൂടുതല്‍ ആള്‍ക്കാരെ +എത്തിയ്ക്കാന്‍ കഴിയുമെന്നു്, നമ്മുടെ അനുഭവങ്ങള്‍ പറയുന്നു. ഇവ ഉപയോക്താവിനെ +ആകര്‍ഷിയ്ക്കുന്ന ജാവ (പണ്ട്, +ഇപ്പോഴല്ല) അല്ലെങ്കില്‍ ഫ്ലാഷ് റണ്‍ടൈം (ഇപ്പോഴും) അല്ലെങ്കില്‍ ചില +ഹാര്‍ഡ്‌വെയറിനെ പിന്തുണയ്ക്കുന്ന കുത്തക ഡിവൈസ് ഡ്രൈവര്‍ പോലുള്ള കുത്തക +സോഫ്റ്റ്‌വെയറുകളാവാം.

+ +

ഈ വിട്ടുവീഴ്ചകള്‍ പ്രലോഭനപരമാണു് പക്ഷേ നമ്മുടെ ലക്ഷ്യത്തെ അതു +നിഷേധിയ്ക്കുന്നു. നിങ്ങള്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുകയോ +മറ്റുള്ളവരെ അതിലേക്കാകര്‍ഷിയ്ക്കുകയോ ചെയ്യുമ്പോള്‍, “കുത്തക +സോഫ്റ്റ്‌വെയര്‍ അനീതിയാണെന്നും, സമൂഹിക പ്രശ്നമാണെന്നും അതിനെ +അവസാനിപ്പിക്കണമെന്നും” പറയാന്‍ നിങ്ങള്‍ക്കു വിഷമമാവുന്നു. ഇനി നിങ്ങള്‍ +അതു പറയുകയാണെങ്കില്‍ തന്നെ നിങ്ങളുടെ പ്രവൃത്തികള്‍ നിങ്ങള്‍ പറഞ്ഞതിനെ +നിഷേധിയ്ക്കുന്നു.

+ +

ഇവിടുത്തെ പ്രശ്നം, ആളുകള്‍ക്കു് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ +ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കപ്പെടണമെന്നോ കഴിയണമെന്നോ അല്ല; +പൊതുവായ കാര്യങ്ങള്‍ക്കുള്ള സിസ്റ്റം, ഉപയോക്താക്കളെ അവര്‍ക്കിഷ്ടപ്പെടുന്നതു +ചെയ്യാന്‍ അനുവദിക്കുന്നു. പക്ഷേ ഉപയോക്താക്കളെ സ്വതന്ത്രമല്ലാത്ത +സോഫ്റ്റ്‌വെയറുകളിലേക്കു് നമ്മള്‍ നയിക്കണമോ എന്നതാണു് പ്രശ്നം. അവരുടെ +സിസ്റ്റത്തില്‍ അവര്‍ ചെയ്യുന്നതെന്തായാലും അതിന്റെ ഉത്തരവാദിത്തം അവര്‍ക്കു +തന്നെ; നാം അവര്‍ക്കുവേണ്ടി എന്തുചെയ്യുന്നുവെന്നതും നാം അവരെ എന്തിലേയ്ക്കു +നയിക്കുന്നുവെന്നതും നമ്മുടെ ഉത്തരവാദിത്തമാണു്. അവരെ കുത്തക +സോഫ്റ്റ്‌വെയറിലേക്കു്, അതൊരു പരിഹാരമെന്ന നിലയ്ക്കു നയിക്കരുതു്, കാരണം +കുത്തകസോഫ്റ്റ്‌വെയര്‍ ഒരു പരിഹാരമല്ല, പ്രശ്നമാണു്.

+ +

അപകടകരമായ ഒരു വിട്ടുവീഴ്ച മറ്റുള്ളവരെ തെറ്റായി സ്വാധീനിയ്ക്കുനനു എന്നു +മാത്രമല്ല, ആശയപരമായ അസ്സ്വാരസ്യത്തിലൂടെ അതു് നിങ്ങളുടെ തന്നെ മൂല്യങ്ങളെയും +മാറ്റുന്നു. നിങ്ങള്‍ ചില ആശയങ്ങളില്‍ വിശ്വസിക്കുകയും, അതേ സമയം നിങ്ങളുടെ +പ്രവൃത്തികള്‍ അവയ്ക്കു് വിപരീതവുകയും ചെയ്യുമ്പോള്‍, ആ ചേര്‍ച്ചയില്ലായ്മ +ഒഴിവാക്കാന്‍ അതിലേതെങ്കിലും ഒന്നു നിങ്ങള്‍ മാറ്റാനിടയുണ്ടു്. അതുകൊണ്ടുതന്നെ +പ്രായോഗികമേന്‍മകളെപ്പറ്റി വാദിയ്ക്കുകയോ, അല്ലെങ്കില്‍ +കുത്തകസോഫ്റ്റ്‌വെയറിലേയ്ക്കു ആളുകളെ തിരിച്ചുവിടുകയോ ചെയ്യുന്ന സംരംഭങ്ങള്‍ +കുത്തക സോഫ്റ്റ്‌വെയര്‍ അനീതിയാണെന്നു പറയാന്‍ പോലും +നാണിയ്ക്കും. സംരംഭത്തിലെ അംഗങ്ങള്‍ക്കു വേണ്ടിയും പൊതു ജനങ്ങള്‍ക്കു വേണ്ടിയും +ഉപഭോക്തൃമൂല്യങ്ങളെ അവര്‍ ഉയര്‍ത്തിക്കാണിയ്ക്കും. നമ്മുടെ മൂല്യങ്ങള്‍ +നിലനിര്‍ത്താന്‍ പോലും ഇത്തരം വിട്ടുവീഴ്ചകള്‍ ഉപേക്ഷിച്ചേ മതിയാവൂ.

+ +

സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തെ ത്യജിക്കാതെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു +മാറണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു് FSF resources area യില്‍ +നോക്കാം. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കനുയോജ്യമായി പ്രവര്‍ത്തിയ്ക്കുന്ന +മെഷീന്‍ കോണ്‍ഫിഗറേഷനുകള്‍, പൂര്‍ണ്ണമായും +സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങള്‍, 100 ശതമാനം സ്വതന്ത്ര +സോഫ്റ്റ്‌വെയര്‍ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ആയിരക്കണക്കിനു് സ്വതന്ത്ര +സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ എന്നിവ അവിടെയുണ്ടു്. സമൂഹത്തേ നിങ്ങള്‍ +സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയേ നയിക്കാനുദ്ദേശിക്കുന്നു​ എങ്കില്‍ ഒരു പ്രധാന +മാര്‍‌ഗ്ഗം. മാനുഷിക മൂല്യങ്ങളെ പരസ്യമായി ഉയര്‍ത്തിപ്പിടിയ്ക്കുക +എന്നതാണു്. നല്ലതിനെയും ചീത്തയെയും പറ്റിയോ, എന്തു ചെയ്യണമെന്നതിനെപ്പറ്റിയോ +ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാതന്ത്ര്യത്തെയും കൂട്ടായ്മയെയും പറ്റി അവരോടു +സംവദിയ്ക്കുക.

+ +

തെറ്റായ സ്ഥലത്തേക്കുളവഴിയില്‍ വേഗത്തില്‍ പോയിട്ടു കാര്യമില്ല. വലിയ +ലക്ഷ്യങ്ങള്‍ നേടുന്നതിനു് വിട്ടുവീഴ്ചകള്‍ അത്യാവശ്യമാണെങ്കിലും ലക്ഷ്യം +തെറ്റിയ്ക്കുന്ന വിട്ടുവീഴ്ചകളെപ്പറ്റി നാം ജാഗരൂകരായിരിയ്ക്കണം.

+ +
+ +

+വ്യത്യസ്തമായ ഒരു ജീവിത മേഖലയിൽ ഇതിനോടു സാമ്യമുള്ള ഒരു വിഷയത്തിനു വേണ്ടി, +“Nudge” is not enough കാണുക. +

+ +
+ + +
+ + + + + + + + + -- cgit v1.2.3