summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/why-free.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/why-free.html')
-rw-r--r--talermerchantdemos/blog/articles/ml/why-free.html455
1 files changed, 455 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/why-free.html b/talermerchantdemos/blog/articles/ml/why-free.html
new file mode 100644
index 0000000..065f399
--- /dev/null
+++ b/talermerchantdemos/blog/articles/ml/why-free.html
@@ -0,0 +1,455 @@
+<!--#set var="ENGLISH_PAGE" value="/philosophy/why-free.en.html" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.77 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട - ഗ്നു സംരംഭം -
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+
+<meta name="Keywords" content="ഗ്നു, ഗ്നു സംരംഭം, എഫ്എസ്എഫ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, ഫ്രീ
+സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍, എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട" />
+
+<!--#include virtual="/philosophy/po/why-free.translist" -->
+<!--#include virtual="/server/banner.ml.html" -->
+<h2>എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട</h2>
+
+<p><strong>എഴുതിയതു്: <a href="http://www.stallman.org">റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍</a></strong></p>
+
+<p>
+വിവര ശേഖരം വളരെ എളുപ്പം പകര്‍ത്താനുള്ള വലിയ സൌകര്യം ഡിജിറ്റല്‍ സാങ്കേതിക
+വിദ്യ ലോകത്തിനായി കാഴ്ചവെച്ചു. കമ്പ്യൂട്ടറുകള്‍ നമുക്കായി ഇതെപ്പോഴും ചെയ്തു
+തരുന്നു.</p>
+
+<p>
+പക്ഷെ ചിലര്‍ക്കു് അതു് അത്ര എളുപ്പമാകുന്നതില്‍ താത്പര്യമില്ല! പകര്‍പ്പവകാശ
+വ്യവസ്ഥ, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കു് &ldquo;ഉടമകളെ&rdquo;
+സൃഷ്ടിച്ചു. എന്നാല്‍ ഉടമകളധികവും പ്രോഗ്രാമുകളുടെ ശരിയായ സാധ്യതകള്‍
+പൊതുജനങ്ങളിലെത്താതിരിക്കാനാണു് ശ്രദ്ധിയിച്ചതു്. നമ്മള്‍ ഉപയോഗിക്കുന്ന
+സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും മാറ്റം വരുത്താനുമുള്ള ഏക അവകാശികളാകാനാണു്
+അവരുടെ ആഗ്രഹം</p>
+
+<p>
+അച്ചടിയ്ക്കൊപ്പമാണു് &ndash;വന്‍തോതില്‍ പകര്‍പ്പെടുക്കാനുള്ള
+സാങ്കേതികവിദ്യ&ndash; പകര്‍പ്പവകാശ വ്യവസ്ഥയുടെ തുടക്കം. അച്ചടി എന്ന
+സാങ്കേതിക വിദ്യയ്ക്കു് യോജിച്ചതായിരുന്നു ആ പകര്‍പ്പവകാശ
+വ്യവസ്ഥ. എന്തെന്നാല്‍ അതു് അച്ചടിയന്ത്രം കൊണ്ടുള്ള വലിയതോതിലുള്ള
+പകര്‍പ്പെടുപ്പിനെയാണു് നിയന്ത്രിച്ചതു്. അതു് വായനക്കാരന്റെ സ്വാതന്ത്ര്യത്തെ
+ഹനിച്ചിരുന്നില്ല. അച്ചടിയന്ത്രമൊന്നും കൈവശമില്ലാത്ത ഒരു സാധാരണ വായനക്കാരനു്
+പേനയും മഷിയും വച്ചു് പകര്‍പ്പെടുക്കാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല, അങ്ങനെ
+ചെയ്തവരെയാരേയും ശിക്ഷിച്ചിട്ടുമില്ല.</p>
+
+<p>
+അച്ചടിയന്ത്രത്തേക്കാളും ഏറെ മികച്ചതാണു് ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക
+വിദ്യ. വിവരം ഡിജിറ്റല്‍ രൂപത്തിലായാല്‍ അത് വളരെ എളുപ്പത്തില്‍
+പകര്‍പ്പെടുക്കാനും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും സാധിക്കും. ഈ ഒരു
+സവിശേഷത തന്നെ പകര്‍പ്പവകാശം പോലൊരു വ്യവസ്ഥയ്ക്കു
+ചേരാത്തതാണു്. സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശ നിയമങ്ങള്‍
+പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ ക്രൂരവും നിഷ്ഠൂരവുമായ മാര്‍ഗ്ഗങ്ങള്‍
+സ്വീകരിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണു്. &ldquo;സോഫ്റ്റ്‌വെയര്‍ പ്രസാഥകരുടെ
+സംഘടന&rdquo; (Software Publishers Association-SPA) സ്വീകരിച്ച നാലു്
+മാര്‍ഗ്ഗങ്ങള്‍ നോക്കു:</p>
+
+<ul>
+<li>സ്വന്തം കൂട്ടുകാരനെ സഹായിക്കുന്നതിലും വലുതാണു് സോഫ്റ്റ്‌വെയര്‍ ഉടമയെ
+സന്തോഷിപ്പിയ്ക്കുന്നതെന്നും, ഉടമയെ അനുസരിയ്ക്കാതിരിയ്ക്കുന്നതു്
+തെറ്റാണെന്നും ഉള്ള വമ്പന്‍ കുപ്രചാരണങ്ങള്‍.</li>
+
+<li>സഹപ്രവര്‍ത്തകരെ കുറിച്ചു് ഒറ്റികൊടുക്കാന്‍ ആള്‍ക്കാരേ ചട്ടം കെട്ടുക.</li>
+
+<li>വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും റെയ്ഡുകള്‍ (പോലീസ് സഹായത്തോടെ) നടത്തുകയും,
+&ldquo;അനധികൃത&rdquo; പകര്‍പ്പിനു് അവരുടെ നിരപരാധിത്വം തെളിയിക്കാന്‍
+ആവശ്യപ്പെടുകയും ചെയ്യുക.</li>
+
+<li>പകര്‍പ്പെടുത്തതിനല്ല, പകര്‍പ്പെടുക്കാനുള്ള സാധ്യത നീക്കാത്തിനും അതു്
+തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതിനും <abbr title="Massachusetts
+Institute of Technology – മസാച്യുസെറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ്
+ടെക്നോളജി">എംഐറ്റി</abbr>യിലെ ഡേവിഡ് ലാമാക്കിയ പോലുള്ളവരെ ശിക്ഷിയ്ക്കുക
+(അതും SPA യുടെ നിര്‍ദ്ദേശാനുസരണം അമേരിക്കന്‍ ഗവണ്‍മെന്റ് ചെയ്യുന്നു). കൂടാതെ
+അയാള്‍ പകര്‍പ്പെടുത്തതായി തെളിവൊന്നുമില്ലതാനും.&nbsp;<a
+href="#footnote1">[1]</a></li>
+</ul>
+
+<p>
+ഈ നാലു് രീതികള്‍ക്കും പണ്ടത്തെ സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ചില
+മാര്‍ഗ്ഗങ്ങളോടാണു് സാദൃശ്യം. സോവിയറ്റ് യൂണിയനില്‍ ഓരോ പകര്‍പ്പു്
+യന്ത്രത്തിനും അനധികൃത പകര്‍പ്പു് നിയന്ത്രിക്കാനുള്ള
+സംവിധാനമുണ്ടായിരുന്നു. അവിടെ സാധാരണക്കാരനു് പകര്‍പ്പെടുക്കണമെങ്കില്‍ അതു്
+വളരെ രഹസ്യമായി ചെയ്തു് രഹസ്യമായി തന്നെ കൈമാറണമായിരുന്നു. ഇതുതമ്മിലുള്ള
+വ്യത്യാസം, സോവിയറ്റ് യൂണിയനില്‍ വിലക്കിനു് രാഷ്ട്രീയ
+ലക്ഷ്യങ്ങളായിരുന്നെങ്കില്‍, അമേരിക്കയില്‍ ലാഭമായിരുന്നു ലക്ഷ്യം
+എന്നതാണു്. പക്ഷെ ലക്ഷ്യമല്ലല്ലോ ചെയ്തിയല്ലെ നമ്മെ ബാധിക്കുന്ന
+പ്രശ്നം. അറിവു് പങ്കുവയ്ക്കുന്നതു് തടയാനുള്ള ‌ഏതു് ശ്രമവും, അതു്
+എന്തിനുവേണ്ടിയായിരുന്നാലും, ഇതേ നിന്ദ്യമായ മാര്‍ഗ്ഗങ്ങളിലേക്കു് നയിക്കും.</p>
+
+<p>
+അറിവു്, നാം എങ്ങിനെ ഉപയോഗിക്കണമെന്നു് നിശ്ചയിക്കാനുള്ള അധികാരം
+ഉടമകള്‍ക്കുമാത്രമാണെന്നു് സമര്‍ത്ഥിക്കുന്നതിനായി അവര്‍ നിരവധി വാദങ്ങള്‍
+മുഖങ്ങള്‍ നിരത്തുന്നു.</p>
+
+
+<ul>
+<li id="name-calling">പേരു വിളിക്കല്‍.
+
+<p>
+കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഭൌതിക വസ്തുക്കളും ഒന്നാണെന്ന കാഴ്ചപ്പാടു്
+വരാനായി സവിശേഷമായ രീതിയിലാണു് അവര്‍
+വാക്കുകളുപയോഗിക്കുന്നതു്. &ldquo;പൈറസി&rdquo;, &ldquo;മോഷണം&rdquo; തുടങ്ങിയ
+ലളിത പദങ്ങളില്‍ തുടങ്ങി &ldquo;ബൌദ്ധിക സ്വത്തു്&rdquo;,
+&ldquo;നാശനഷ്ടം&rdquo;, പോലുള്ള വിദഗ്ദ്ധര്‍ക്കുള്ള അബദ്ധവാക്കുകള്‍ വരെ
+ഇതിനുദാഹരണങ്ങളാണു്.</p>
+
+<p>
+ഭൌതിക വസ്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ചുള്ള നമ്മുടെ മൂല്യങ്ങള്‍, ഒരാളുടെ
+പക്കല്‍ നിന്നും <em> ഒരു വസ്തു എടുത്തുമാറ്റുന്നതു്</em>ശരിയാണോ എന്നുള്ളതു്
+അടിസ്ഥാനമാക്കിയാണു്. ഇതിനു് <em>ഒരു വസ്തുവിന്റെ
+പകര്‍പ്പുണ്ടാക്കുന്നതുമായി</em> യാതൊരു ബന്ധവുമില്ല. പക്ഷെ ഉടമകള്‍ ഈ
+വസ്തുതയെ അങ്ങനെ കാണാന്‍ നിര്‍ദ്ദേശിയ്ക്കുന്നു.</p></li>
+
+<li id="exaggeration">പെരിപ്പിച്ചു കാണിയ്ക്കല്‍.
+
+<p>
+ഉപയോക്താക്കള്‍ പ്രോഗ്രാമുകളുടെ പകര്‍പ്പെടുക്കുന്നതു് ഉടമകള്‍ക്കു്
+&ldquo;സാമ്പത്തിക നഷ്ടവും&rdquo; &ldquo;ഉപദ്രവും&rdquo; ആണെന്നാണവരുടെ
+വാദം. പക്ഷെ പകര്‍പ്പെടുപ്പു് ഉടമകളേ നേരിട്ടു്
+ബാധിയ്ക്കുന്നില്ലെന്നുമാത്രമല്ല അതാരേയും
+ഉപദ്രവിയ്ക്കുന്നുമില്ല. പകര്‍പ്പെടുക്കുന്ന ഓരോ ആളും, അതാല്ലായിരുന്നെങ്കില്‍
+ഉടമയ്ക്ക് പണം കൊടുത്തു് അതു് വാങ്ങുമായിരുന്നു, എന്നാണെങ്കില്‍ മാത്രമാണു്
+ഉടമയ്ക്കു് ഇപ്പറഞ്ഞ നഷ്ടം സംഭവിയ്ക്കുന്നതു്.</p>
+
+<p>
+പക്ഷെ പകര്‍പ്പെടുക്കുന്ന എല്ലാവരും പണം കൊടുത്തു് വാങ്ങാന്‍ തയ്യാറാവില്ല
+എന്നതു് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണു്. എന്നിട്ടും ഉടമകള്‍ ആ
+&ldquo;നഷ്ടം&rdquo; കണക്കാക്കുന്നു. ഇതു് സൌമ്യമായി പറഞ്ഞാല്‍ പെരുപ്പിച്ചു
+കാണിയ്ക്കലാണു്.</p></li>
+
+<li id="law">നിയമം.
+
+<p>
+ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങളേ പറ്റിയും അതനുസരിച്ചില്ലെങ്കില്‍
+ചുമത്തപ്പെടാവുന്ന കനത്ത പിഴകളേ പറ്റിയും ഉടമകള്‍ ഇടയ്ക്കിടെ
+ഭീഷണിപ്പെടുത്താറുണ്ടു്. ഈ ചെയ്തികളിലൂടെ അവര്‍ പ്രചരിപ്പിയ്ക്കാന്‍
+ശ്രമിയ്ക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവും അതു് അനുശാസിയ്ക്കന്ന
+ശരിതെറ്റുകളും, ചോദ്യം ചെയ്യാന്‍ പറ്റാത്തവയാണു് എന്ന സന്ദേശമാണു് &ndash;
+അതേസമയം ആരേയും പഴിപറയാതെ, ഈ പിഴയും ശിക്ഷയും പ്രകൃതി നിയമങ്ങളെന്നപോലെ
+ശിരസാവഹിക്കാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു.</p>
+
+<p>
+ഈ രീതിയിലുള്ള പ്രചരണങ്ങള്‍ക്കു് വിമര്‍ശനാത്മകമായ ഒരു വിശകലനത്തെ താങ്ങാനുള്ള
+ശേഷിയില്ല മറിച്ചു്, നിയമങ്ങള്‍ക്ക് വിധേയനായിരിക്കണം എന്ന മനസ്സിന്റെ
+സ്വാഭാവിക സങ്കല്‍പ്പത്തെ ഉട്ടിഉറപ്പിയ്ക്കാനെ അതു് ഉതകുകയുള്ളു.</p>
+
+<p>
+നിയമങ്ങള്‍ എപ്പോഴും ശരിതെറ്റുകളെ വേര്‍തിരിയ്ക്കുമെന്നു് പറയാനാവില്ല. എല്ലാ
+അമേരിക്കകാരനും അറിയാവുന്നതാണു്, 1950-കളില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ഒരു
+ബസ്സിന്റെ മുമ്പില്‍ ഇരിക്കുന്നതു് ഒട്ടുമിക്ക സംസ്ഥാനത്തും
+നിയമത്തിനെതിരായിരുന്നു എന്നതു്. വര്‍ഗ്ഗീയവാദികള്‍ മാത്രമേ ഈ നിയമങ്ങളെ
+അനുകൂലിയ്ക്കു.</p></li>
+
+<li id="natural-rights">മൌലികാവകാശങ്ങള്‍.
+
+<p>
+എഴുത്തുകാര്‍ അവരെഴുതിയ പ്രോഗ്രാമുകളുടെ മേല്‍ പലപ്പോഴും ഒരു പ്രത്യേക അധികാരം
+അവകാശപ്പെടാറുണ്ടു് മാത്രമല്ല, ഇപ്പറഞ്ഞ അധികാരത്തിന്റെ പുറത്ത്, അവര്‍ സ്വന്തം
+ആഗ്രഹാഭിലാഷങ്ങള്‍ക്കു് മറ്റെല്ലാവരുടേയും (എന്നുവച്ചാല്‍ പലപ്പോഴും ലോകത്തുള്ള
+മറ്റെല്ലാവരുടേയും)താത്പര്യങ്ങളേക്കാള്‍ വില കല്പിയ്ക്കുന്നു. (സാധാരണയായി
+എഴുതുന്നവര്‍ക്കല്ല, കമ്പനിയ്ക്കാണു് പ്രോഗ്രാമിന്റെ പകര്‍പ്പവകാശം എന്ന
+വ്യത്യാസം നമുക്കവഗണിക്കാം.)</p>
+
+<p>
+എഴുത്തുകാരനാണു് നിങ്ങളേക്കാള്‍ പ്രാധാന്യം &ndash; എന്ന നൈതികതയുടെ
+വിഷയമായാണു് നിങ്ങള്‍ പറയുന്നതെങ്കില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സോഫ്റ്റ്‌വെയര്‍
+എഴുത്തുകാരനായ എനിയ്ക്കു് പറയാനുള്ളതു്, അതിലൊരു കഴമ്പുമില്ല എന്നാണു്.</p>
+
+<p>
+പക്ഷെ ആളുകള്‍ക്കു് പൊതുവെ ഇവരുടെ മൌലിക അവകാശ വാദങ്ങളോടു് മമത
+തോന്നുന്നെങ്കില്‍ അത് രണ്ടു് കാരണങ്ങളാല്‍ മാത്രമായിരിയ്ക്കും.</p>
+
+<p>
+അതിലൊന്നു്, സോഫ്റ്റ്‌വെയറുകളെ ഭൌതിക വസ്തുക്കളുമായി ഒരളവില്‍ കവിഞ്ഞു്
+താരതമ്യപ്പെടുത്തുന്നതാണു്. ഞാനുണ്ടാക്കിയ പരിപ്പുവട വേറാരെങ്കിലും
+കഴിക്കുന്നതു് എനിയ്ക്കു് സമ്മതമല്ല എന്തെന്നാല്‍ അപ്പോള്‍ എനിയ്ക്കതു്
+കഴിക്കാന്‍ പറ്റില്ല. ആ പ്രവൃത്തി അയാള്‍ക്കെത്ര ഗുണംചെയ്യുന്നുവോ അത്രയും ദോഷം
+അതെനിയ്ക്കും ഉണ്ടാക്കുന്നു. ഇതിലേതാണു് നന്മ? ഞങ്ങള്‍ തമ്മിലുള്ള ചെറിയ
+ഏറ്റകുറച്ചില്‍ പോലും സന്മാര്‍ഗ്ഗികതയുടെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കും.</p>
+
+<p>
+പക്ഷെ ഞാനെഴുതിയ ഒരു പ്രോഗ്രാം നിങ്ങള്‍ ഉപയോഗിയ്ക്കുകയോ മാറ്റം വരുത്തുകയോ
+ചെയ്യുന്നതു് നിങ്ങളേ മാത്രം നേരിട്ട് ബാധിയ്ക്കുന്ന കാര്യമാണു്. അതെന്നെ
+പരോക്ഷമായേ ബാധിക്കുന്നുള്ളു. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു്​ എന്റെ
+പ്രോഗ്രാമിന്റെ പകര്‍പ്പു് കൊടുക്കുന്നതു് എന്നെ ബാധിക്കുന്നതിനേക്കാള്‍
+കൂടുതല്‍ നിങ്ങള്‍ രണ്ടുപേരേയാണു് ബാധിയ്ക്കുന്നതു്. ആ പ്രവൃത്തി
+ചെയ്യരുതെന്നു് പറയാനുള്ള അവകാശം എനിയ്ക്കുണ്ടാകരുതാത്തതാണു്. ആര്‍ക്കും
+ഉണ്ടാകരുതാത്തതാണു് </p>
+
+<p>
+രണ്ടാമത്തെ കാരണം, എഴുത്തുകാരുടെ മൌലിക അവകാശങ്ങള്‍ സമുഹത്തിന്
+സ്വീകാര്യമായതും, ചോദ്യം ചെയ്യപ്പെടാതെ നിലനിലനില്‍ക്കുന്ന
+കീഴ്‌വഴക്കങ്ങളാണെന്നും ഉള്ള ധാരണയാണു്.</p>
+
+<p>
+എന്നാല്‍ ചരിത്രപരമായി, സത്യം മറിച്ചാണു്. അമേരിക്കന്‍ ഭരണഘടനാ
+നിര്‍മ്മാണത്തില്‍, എഴുത്തുകാരുടെ മൌലികാവകാശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, ആ
+ആശയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം
+തിരസ്കരിക്കപ്പെടുകയാണുണ്ടായതു്. അതുകൊണ്ടു്, പകര്‍പ്പവകാശം
+<em>അനുവദിയ്ക്കുകയാണു്</em> ഭരണഘടന ചെയ്യുന്നതു്
+<em>അനുശാസിയ്ക്കുകയല്ല</em>. അതുതന്നെയാണു് പകര്‍പ്പവകാശം താത്കാലികമാക്കാനും
+കാരണം. പകര്‍പ്പവകാശത്തിന്റെ ലക്ഷ്യം പുരോഗതിയെ പ്രോത്സാഹിപ്പിയ്ക്കാനാണെന്നും
+അതു് എഴുത്തുകാര്‍ക്കുള്ള പ്രതിഫലമല്ലെന്നും ഭരണഘടന
+പ്രസ്താവിയ്ക്കുന്നു. പകര്‍പ്പവകാശം ഒരു പരിധി വരെ എഴുത്തുകാര്‍ക്കും അതില്‍
+ക്കൂടുതല്‍ പ്രസാധകര്‍ക്കും പ്രതിഫലം കൊടുക്കുന്നു. പക്ഷെ അതവരുടെ പെരുമാറ്റ
+പരിഷ്കരണത്തിനാണു്.</p>
+
+<p>
+പകര്‍പ്പവകാശം സാധാരണക്കാരന്റെ മൌലികാവകാശത്തെ കീറിമുറിക്കുന്നതാണു് എന്നാണു്
+സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ഉറച്ച വിശ്വാസം &ndash; പൊതുസമൂഹത്തെപ്രതി
+മാത്രമേ ഇതു് ന്യായീകരിയ്ക്കാന്‍ കഴിയു.</p></li>
+
+<li id="economics">സാമ്പത്തിക ശാസ്ത്രം.
+
+<p>
+&ldquo;ഉടമകള്‍&rdquo; വേണമെന്നു പറയുന്നതിനായുള്ള അവസാനത്തെ വാദം,അത് കൂടുതല്‍
+സോഫ്റ്റ്‌വെയര്‍ ഉണ്ടാകാന്‍ സഹായിക്കുന്നു എന്നുള്ളതാണു്.</p>
+
+<p>
+മറ്റു വാദങ്ങളെ അപേക്ഷിച്ച് ഇതു് ന്യായമായ ഒരു സമീപനമെങ്കിലും
+കാഴ്ചവെയ്ക്കുന്നു. ഉപയോക്താക്കളെ സംതൃപ്തരാക്കുക എന്ന നീതിയുക്തമായ ഒരു
+ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണു് ഈ വാദം. കൂടുതല്‍ പ്രതിഫലം കിട്ടിയാല്‍
+കൂടുതല്‍ നല്ല സാധനങ്ങള്‍ ഉണ്ടാക്കും എന്നത് പ്രത്യക്ഷത്തില്‍ വ്യക്തവുമാണു്.</p>
+
+<p>
+പക്ഷെ ഈ വാദത്തില്‍ ഒരു തെറ്റുണ്ടു്. എത്രത്തോളം പണം കൊടുക്കേണ്ടി വരുമെന്ന
+വ്യത്യാസം മാത്രമാണു് പ്രശ്നം എന്ന അടിസ്ഥാനത്തിലാണു് ഈ വാദം
+ഉന്നയിക്കുന്നതു്. ഉടമസ്ഥര്‍ ഉണ്ടായാലും ഇല്ലെങ്കിലും, കൂടുതല്‍
+<em>സോഫ്റ്റ്‌വെയര്‍ ഉത്പാദിപ്പിയ്ക്കുക</em> എന്നാണു് ലക്ഷ്യം എന്ന് ഈ വാദം
+സാധൂകരിയ്ക്കുന്നു.</p>
+
+<p>
+ഭൌതിക വസ്തുക്കളുമായുള്ള നമ്മുടെ അനുഭവം അങ്ങനെയായതു കൊണ്ടു് ജനങ്ങള്‍ അതു്
+സര്‍വ്വാത്മനാ സ്വീകരിക്കുന്നു. ഒരു ഉഴുന്നുവടയുടെ കാര്യമെടുക്കു. ഒരേ
+തരത്തിലുള്ള ഉഴുന്നുവട നിങ്ങള്‍ക്കു് വിലയ്ക്കും വെറുതെയും
+കിട്ടിയേക്കാം. അങ്ങനെയാണെങ്കില്‍ പണം മാത്രമാണു് വ്യത്യാസം. നിങ്ങള്‍ അതു്
+വാങ്ങിയാലും ഇല്ലെങ്കിലും ഈ രണ്ടു് ഉഴുന്നുവട തമ്മില്‍ സ്വാദിലോ,
+പോഷകാംശത്തിലോ, ഒരു വ്യത്യാസവുമില്ല. ഓരോ ഉഴുന്നുവടയും ഒരു തവണയെ കഴിക്കാന്‍
+പറ്റുകയുമുള്ളു. വെറുതെയാണോ വിലയ്ക്കാണോ കിട്ടുന്നതു് എന്നതു് അതിന്റെ
+ഉപയോഗത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ല; അതിനും ശേഷം നിങ്ങളുടെ കൈയ്യില്‍
+അവശേഷിക്കുന്ന പണത്തെ ഒഴിച്ചു്.</p>
+
+<p>
+ഏതു് തരത്തിലുള്ള ഭൌതിക വസ്തുവിന്റെ കാര്യത്തിലും ഇതു് സത്യമാണു്. അതിനു് ഉടമ
+ഉണ്ടോ ഇല്ലയോ എന്നതു് അതെന്താണെന്നോ നിങ്ങള്‍ വാങ്ങിച്ചാല്‍ അതുപയോഗിച്ചു്
+എന്തു് ചെയ്യാമെന്നുള്ളതിനേയോ യാതൊരു തരത്തിലും ബാധിയ്ക്കുന്നില്ല.</p>
+
+<p>
+പക്ഷെ, ഉടമസ്ഥതയിലുള്ള ഒരു പ്രോഗ്രാം നിങ്ങള്‍ വാങ്ങുമ്പോള്‍, ആ പ്രോഗ്രാം
+എന്താണെന്നും, അതു് വാങ്ങിയാല്‍ നിങ്ങള്‍ക്കെങ്ങിനെ ഉപയോഗിക്കാം എന്നും
+ഉള്ളതിനെ അതു് സാരമായി ബാധിയ്ക്കും. ഇവിടെ വ്യത്യാസം പണത്തില്‍
+മാത്രമല്ല. സോഫ്റ്റ്‌വെയറുകള്‍ക്കു് ഉടമകള്‍ വേണമെന്നു പറയുന്ന വ്യവസ്ഥ ഉടമകളെ
+കൂടുതല്‍ സോഫ്റ്റ്‌വെയറുണ്ടാക്കാന്‍ തീര്‍ച്ചയായും
+പ്രോത്സാഹിപ്പിയ്ക്കുന്നു-അതുപക്ഷെ സമൂഹത്തിനു് ശരിക്കും
+ആവശ്യമുള്ളതായിരിക്കണമെന്നില്ല. ഇതു് പ്രത്യക്ഷമല്ലാത്ത നൈതിക മലിനീകരണത്തിനു
+തന്നെ വഴിവയ്ക്കുന്നു. </p></li>
+
+</ul>
+
+<p>
+സമുഹത്തിനു് എന്താണാവശ്യം? അതിനു് അറിവു് ആവശ്യമാണു്, ആ അറിവു് സമൂഹത്തിലെ
+എല്ലാ പൌരന്‍മാര്‍ക്കും പ്രാപ്യവുമായിരിക്കണം. ഉദാഹരണത്തിനു് ഉപയോഗിയ്ക്കാന്‍
+മാത്രമല്ലാത്ത, വായിക്കാനും, തിരുത്താനും, രൂപാന്തരം വരുത്താനും,
+മെച്ചപ്പെടുത്താനും ഒക്കെ കഴിയുന്ന പ്രോഗ്രാമുകള്‍. പക്ഷെ ഉടമകള്‍,
+സോഫ്റ്റ്‌വെയര്‍ സാധാരണായി വിതരണം ചെയ്യുന്നതു് പഠിയ്ക്കാനോ മാറ്റം വരുത്താനോ
+പറ്റാത്ത ഒരു മാന്ത്രികപ്പെട്ടിയായാണു്.</p>
+
+<p>
+സമൂഹത്തിനു് സ്വാതന്ത്ര്യവും ആവശ്യമാണു്. ഒരു പ്രോഗ്രാമിനൊരു
+ഉടമസ്ഥനുണ്ടായിരിക്കുന്നതു്, ഉപയോക്താക്കളെ സംബന്ധിച്ചടുത്തോളം, വ്യക്തി
+സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നു കയറ്റമാണു്.</p>
+
+<p>
+സര്‍വ്വോപരി സമൂഹം ആഗ്രഹിയ്ക്കുന്നതു് അതിലെ പൌരന്മാരുടെ പരസ്പര
+സഹകരണമാണു്. നമ്മുടെ അയല്‍ക്കാരെ സ്വാഭവികമായി സഹായിക്കുന്നതു്
+&ldquo;കടല്‍ക്കൊള്ള (piracy)&rdquo;-യാണു് എന്നു് സോഫ്റ്റ്‌വെയറിന്റെ ഉടമകള്‍
+പറയുമ്പോള്‍ അത് നമ്മുടെ പൌര ബോധത്തെ മലീമസമാക്കുന്നു.</p>
+
+<p>
+അതുകൊണ്ടാണു് <a href="/philosophy/free-sw.html">സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍</a> സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും വിലയുടെ
+പ്രശ്നമല്ലെന്നും നമ്മള്‍ പറയുന്നതു്.</p>
+
+<p>
+ഉടമസ്ഥരുടെ സാമ്പത്തിക വാദമുഖങ്ങള്‍ അബദ്ധ ജഡിലമാണു്, പക്ഷെ അതിന്റെ സാമ്പത്തിക
+വശം സത്യമാണ്. ചിലര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നത്
+അതിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ആനന്ദത്തിനും അംഗീകാരത്തിനും പ്രീതിക്കും
+വേണ്ടിയാണു്. പക്ഷെ അതിലുപരിയുള്ള ആവശ്യങ്ങള്‍ക്കു് നാം പണം കണ്ടെത്തണം.</p>
+
+<p>
+1980-കള്‍ മുതല്‍ സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പണം
+സ്വരൂപിയ്ക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടു്. ആരേയും
+പണക്കാരനാക്കേണ്ട ആവശ്യമില്ല; പ്രോഗ്രാമിങ്ങിനേക്കാള്‍ കുറവു സംതൃപ്തി തരുന്ന
+മറ്റു പല ജോലികള്‍ക്കും ശരാശരി വരുമാനം തന്നെ തൃപ്തിപ്പെടുത്തുന്നതാണു്.</p>
+
+<p>
+ഒരു ഫെലോഷിപ്പു കിട്ടുന്നതു വരെ, എന്റെ ഉപജീവനമാര്‍ഗ്ഗം, ഞാനെഴുതിയ സ്വതന്ത്ര
+സോഫ്റ്റ്‌വെയറിന്റെ പ്രത്യേകമായ രൂപമാറ്റങ്ങളും, മെച്ചപ്പെടുത്തലുകളും
+നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി. ഈ ഓരോ മെച്ചപ്പെടുത്തലുകളും ആ
+സോഫ്റ്റ്‌വെയറിന്റെ പ്രധാന വിതരണ പതിപ്പിന്റെ കൂടെ ചേര്‍ത്തിരുന്നതിനാല്‍,
+അതൊക്കെ പൊതുജനത്തിനു ലഭ്യമായി. കക്ഷികള്‍ എനിക്കു പ്രതിഫലം തന്നപ്പോള്‍
+അവര്‍ക്കു വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞാന്‍ നിര്‍മ്മിച്ചതു്,
+അല്ലാതെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളെന്ന് ഞാന്‍ കരുതിയവയല്ല.</p>
+
+<p>
+ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാങ്കേതിക സഹായം
+നല്‍കുന്നതിലൂടെ പ്രതിഫലം പറ്റുന്നു. 1994-ല്‍ 50-ഓളം തൊഴിലാളികളുള്ള‍ സിഗ്നസ്
+(Cygnus) സപ്പോര്‍ട്ട്-ന്റെ കണക്കനുസരിച്ചു് അതിന്റെ 15% പ്രവര്‍ത്തനം
+സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണമാണു്- ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയേ
+സംബന്ധിച്ചിടത്തോളം ആദരണീയമായ ഒരു ശതമാനമാണതു്.</p>
+
+<p>
+1990-കളുടെ തുടക്കത്തില്‍, ഇന്റല്‍, മോട്ടോറോള, ടെക്സാസ് ഇന്‍സ്ട്രുമെന്റ്,
+അനലോഗ് ഡിവൈസെസ് എന്നിവരുടെ കൂട്ടായ്മ ഗ്നു വിന്റെ സി പ്രോഗ്രാമിങ്ങു്
+ഭാഷയ്ക്കുള്ള കമ്പൈയലറിനായി പണം സ്വരൂപിച്ചിരുന്നു. ഇപ്പോഴും ജിസിസി-യുടെ
+ഏതാണ്ടെല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചെയ്യുന്നതു് പ്രതിഫലം പറ്റുന്ന
+ഡെവലപ്പര്‍മാരാണു്. അഡ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള
+കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ 90-കളില്‍ അമേരിക്കന്‍ വ്യോമ സേന പണം അനുവദിച്ചു,
+അതിനു് ശേഷം, ഇക്കാര്യത്തിനു് മാത്രമായി രൂപീകരിച്ച ഒരു കമ്പനിയാണതു്
+ചെയ്യുന്നതു്.</p>
+
+<p>
+സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇപ്പോഴും ശൈശവ ദശയിലാണു്. പക്ഷെ ഓരോ
+ഉപയോക്താവിന്റെ പക്കല്‍ നിന്നും നിര്‍ബന്ധമായി പണം വാങ്ങാതെ ഒരു വലിയ പ്രസ്ഥാനം
+നിലനിര്‍ത്തികൊണ്ടു് പറ്റും എന്നതിനു്, ശ്രോതാക്കളുടെ സഹായത്തോടെ,
+അമേരിക്കയില്‍, പ്രവര്‍ത്തിയ്ക്കുന്ന റേഡിയോ തെളിവാണു്.</p>
+
+<p>
+ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവെന്ന നിലയില്‍ നിങ്ങള്‍ <a
+href="/philosophy/categories.html#ProprietarySoftware">കുത്തക
+സോഫ്റ്റ്‌വെയര്‍</a> ഉപയോഗിയ്ക്കുന്നുണ്ടാകാം. സുഹൃത്തു് ഒരു
+പകര്‍പ്പാവശ്യപ്പെട്ടാല്‍ നിഷേധിയ്ക്കുന്നതു് ശരിയല്ല. പകര്‍പ്പവകാശത്തേക്കാള്‍
+പ്രാധാന്യം പരസ്പരസഹകരണത്തിനാണു്. നിയമ വിധേയമല്ലാത്ത രഹസ്യ ധാരണയിലൂന്നിയുള്ള
+സഹകരണമല്ല ഒരു നല്ല സമൂഹത്തിനാവശ്യം. ഒരു മനുഷ്യന്‍ നിവര്‍ന്നു് നിന്ന്
+അഭിമാനത്തോടെ അന്തസ്സോടെ ജീവിക്കണമെങ്കില്‍ കുത്തക സോഫ്റ്റ്‌വെയര്‍
+നിരാകരിയ്ക്കണം.</p>
+
+<p>
+സോഫ്റ്റ്‌വെയറുപയോഗിയ്ക്കുന്ന മറ്റുള്ളയാള്‍ക്കാരുമായി സ്വാതന്ത്ര്യത്തോടെ
+നിര്‍ഭയമായി സഹകരിയ്ക്കാന്‍ നിങ്ങളെന്തുകൊണ്ടും
+അനുയോജ്യനാണു്. സോഫ്റ്റ്‌വെയറെങ്ങിനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയാനും അത്
+വിദ്യാര്‍ത്ഥികള്‍ക്കു് പകര്‍ന്നുകൊടുക്കാനും നിങ്ങള്‍ അര്‍ഹരാണു്. നിങ്ങളുടെ
+സോഫ്റ്റ്‌വെയറിനു് തകരാര്‍ സംഭവിയ്ക്കുമ്പോള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ട
+വിദഗ്ദ്ധനെ അതു പരിഹരിയ്ക്കാനായി ചുമതലപ്പെടുത്താനുള്ള അധികാരം കൈയ്യാളാന്‍
+നിങ്ങള്‍ക്കര്‍ഹതയുണ്ടു്.</p>
+
+<p>
+നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അര്‍ഹിക്കുന്നു.</p>
+
+<h3>അടിക്കുറിപ്പുകള്‍</h3>
+<ol>
+<li id="footnote1">പിന്‍ക്കാലത്ത് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.</li>
+</ol>
+
+<hr />
+<blockquote id="fsfs"><p class="big">ഈ ലേഖനം <a
+href="http://shop.fsf.org/product/free-software-free-society/"><cite>സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം: റിച്ചാര്‍ഡ് എം. സ്റ്റാള്‍മാന്റെ
+തിരഞ്ഞെടുത്ത ലേഖനങ്ങള്‍</cite></a> എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p></blockquote>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+<hr />
+അറിവിന്റെ തികവു് ബുദ്ധിയിലേയ്ക്കും ബുദ്ധിയുടെ വികാസ പരിണാമങ്ങള്‍ നന്മയുടേയും
+സ്നേഹത്തിന്റെയും വറ്റാത്ത ഉറവിടങ്ങളിലേയ്ക്കും നയിയ്ക്കുമെന്നതിന്റെ ഉത്തമ
+ഉദാഹരണമാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. മനുഷ്യ സമുഹത്തിന്റെ മുന്നോട്ടുള്ള
+പ്രയാണത്തില്‍ നിര്‍ണ്ണായക പങ്കു വഹിയ്ക്കുമെന്നു് ഉറപ്പുള്ള കമ്പ്യൂട്ടര്‍
+സോഫ്റ്റ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഭീമന്മാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും
+ദുഷ്ടലാക്കുകളില്‍ നിന്നും, മനുഷ്യാവകാശധ്വംസനങ്ങളില്‍ നിന്നും
+സ്വതന്ത്രമാക്കി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയം ലോകത്തിനു മുന്നില്‍
+അവതരിപ്പിച്ചതാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ഏറ്റവും വലിയ മനുഷ്യ
+സ്നേഹിയാക്കുന്നതു്. ആര്‍ഷ ഭാരത സംസ്കാരത്തിന്റെ കാതലായ, വസുധൈവ കുടുമ്പകം എന്ന
+ആശയത്തോടു് യോജിച്ചുകൊണ്ടു് സ്വാതന്ത്ര്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും
+പക്ഷത്തു നില്‍ക്കുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ പ്രവര്‍ത്തനങ്ങള്‍
+ചരിത്രത്തിന്റെ ഏടുകളില്‍ തങ്ക ലിപികളില്‍ കുറിയ്ക്കപ്പെടും തീര്‍ച്ച.</div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 4.0. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 1994, 2009, 2020 Richard Stallman | റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവേറ്റീവ്സ് 4.0 ഇന്റർനാഷണൽ ലൈസൻസ്</a> അടിസ്ഥാനത്തില്‍
+പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Shyam Karanattu | ശ്യാം കാരനാട്ട്
+&lt;shyam@swathanthran.in&gt;, Narayanan Namboothiri
+&lt;narayanan.karanattu@gmail.com&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/07/05 14:01:37 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>