summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/surveillance-vs-democracy.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/surveillance-vs-democracy.html')
-rw-r--r--talermerchantdemos/blog/articles/ml/surveillance-vs-democracy.html741
1 files changed, 741 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/surveillance-vs-democracy.html b/talermerchantdemos/blog/articles/ml/surveillance-vs-democracy.html
new file mode 100644
index 0000000..63129c0
--- /dev/null
+++ b/talermerchantdemos/blog/articles/ml/surveillance-vs-democracy.html
@@ -0,0 +1,741 @@
+<!--#set var="PO_FILE"
+ value='<a href="/philosophy/po/surveillance-vs-democracy.ml.po">
+ https://www.gnu.org/philosophy/po/surveillance-vs-democracy.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/philosophy/surveillance-vs-democracy.html"
+ --><!--#set var="DIFF_FILE" value="/philosophy/po/surveillance-vs-democracy.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2019-10-05" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.86 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>ജനാധിപത്യത്തിനു് എത്രത്തോളം സർവേയിലൻസിനെ ചെറുക്കുവാൻ കഴിയും? - ഗ്നു സംരംഭം -
+സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+<style type="text/css" media="print,screen"><!--
+#intro { margin: 2em auto 1.5em; }
+.pict.wide { width: 23em; }
+.pict p { margin-top: .2em; }
+@media (min-width: 55em) {
+ #intro { max-width: 55em; }
+ .pict.wide { margin-bottom: 0; }
+}
+-->
+</style>
+
+<!-- GNUN: localize URL /graphics/dog.small.jpg -->
+<!--#include virtual="/philosophy/po/surveillance-vs-democracy.translist" -->
+<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/server/outdated.ml.html" -->
+<h2 class="center">ജനാധിപത്യത്തിനു് എത്രത്തോളം സർവേയിലൻസിനെ ചെറുക്കുവാൻ കഴിയും?</h2>
+
+<p class="byline center"><a href="http://www.stallman.org/">റിച്ചാർഡ് സ്റ്റാൾമാൻ</a> എഴുതിയതു്</p>
+
+<!-- rms: I deleted the link because of Wired's announced
+ anti-ad-block system -->
+<blockquote class="center"><p><em>ഈ ലേഖനത്തിന്റെ ഒരു പതിപ്പു് ആദ്യമായി പ്രസിദ്ധീകരിച്ചതു്
+ഒക്ടോബർ&nbsp;2013-നു് <cite>Wired</cite>-ൽ ആണു്.<br />
+കൂടാതെ &ldquo;<a
+href="https://www.theguardian.com/commentisfree/2018/apr/03/facebook-abusing-data-law-privacy-big-tech-surveillance">നിങ്ങളുടെ
+സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള അടിസ്ഥാന
+നിർദ്ദേശങ്ങൾ</a> എന്നതും വായിക്കുക,&rdquo; ഏപ്രിൽ&nbsp;2018-നു് <cite>The
+Guardian</cite> ൽ പ്രസിദ്ധീകരിച്ചതാണിതു്.</em></p></blockquote>
+
+<div class="article">
+
+<div id="intro">
+<div class="pict wide">
+<a href="/graphics/dog.html">
+<img src="/graphics/dog.small.jpg" alt="കംപ്യൂട്ടർ സ്ക്രീനിൽ പെട്ടെന്നു പൊങ്ങിവന്ന മൂന്നു പരസ്യങ്ങൾ കണ്ടു്
+അദ്ഭുതപ്പെടുന്ന ഒരു പട്ടിയുടെ കാർട്ടൂൺ..." /></a>
+<p>&ldquo;ഞാനൊരു പട്ടിയാണെന്നു് അവരെങ്ങനെ കണ്ടുപിടിച്ചു?&rdquo;</p>
+</div>
+
+<p>എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തലുകൾക്കു നന്ദി, അതു കാരണം സമൂഹത്തിൽ ഇന്നു
+നിലവിലുള്ള പൊതുവായ സർവേയിലൻസ് (surveillance) മനുഷ്യാവകാശങ്ങൾക്കു
+ചേരാത്തവയാണെന്നു് നമുക്കറിയാം. യുഎസിലും മറ്റിടങ്ങളിലും
+ഭിന്നാഭിപ്രായമുള്ളവരെയും, വിവരങ്ങളുടെ ഉറവിടങ്ങളെയും, മാധ്യമപ്രവർത്തകരെയും
+ആവർത്തിച്ചു് പീഡിപ്പിക്കുന്നതും പ്രോസിക്യൂട്ടു് ചെയ്യുന്നതും ഇതു
+സ്ഥിരീകരിക്കുന്നു. പൊതുവായ സർവേയിലൻസിന്റെ തോതു കുറയ്ക്കേണ്ടതായിട്ടുണ്ടു്,
+പക്ഷേ എത്രമാത്രം? അതിരു കടക്കരുതെന്നു് ഉറപ്പുവരുത്തേണ്ട, <em>സർവേയിലൻസിന്റെ
+പരമാവധി അനുവദനീയമായ തോതു്</em> എവിടെയാണുള്ളതു്? സർവേയിലൻസ് ജനാധിപത്യത്തിന്റെ
+നടത്തിപ്പിനെ തടസ്സപ്പെടുത്താൻ തുടങ്ങുന്നതിനുമപ്പുറത്താണു് ഈ തോതു്, ഈ നിലയിൽ
+വിസിൽബ്ലോവർമാർ (സ്നോഡനെ പോലുള്ള) പിടിക്കപ്പെടാൻ സാധ്യതയുണ്ടു്. </p>
+</div>
+<div class="columns" style="clear:both">
+<p>സർക്കാർ രഹസ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടു്, <a
+href="https://www.eff.org/deeplinks/2013/11/reddit-tpp-ama">ഭരണകൂടം എന്താണു
+ചെയ്യുന്നതെന്നു നമ്മളോടു പറയാൻ</a> നമ്മൾ ജനങ്ങൾ വിസിൽബ്ലോവർമാരെ
+ആശ്രയിക്കുന്നു. എന്നിരുന്നാലും, ഇന്നു നിലവിലുള്ള സർവേയിലൻസ്,
+വിസിൽബ്ലോവർമാരാകാൻ സാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണു്, അതായതു്
+അതു വളരെ കൂടുതലാണു്. ഭരണകൂടത്തിനു മുകളിൽ നമുക്കുള്ള ജനാധിപത്യപരമായ
+നിയന്ത്രണം വീണ്ടെടുക്കുവാൻ, വിസിൽബ്ലോവർമാർക്കു് അവർ സുരക്ഷിതരാണെന്നു്
+അറിയുന്നതെവിടെയാണോ ആ തോതിലേക്കു് സർവേയിലൻസിനെ ചുരുക്കണം.</p>
+
+<p><a href="/philosophy/free-software-even-more-important.html">30 വർഷത്തോളം
+ഞാൻ വാദിച്ചതുപോലെ തന്നെ</a>, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിയ്ക്കുക എന്നതാണു്
+നമ്മുടെ ഡിജിറ്റൽ ജീവിതങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ചുവടു്,
+അതിൽ സർവേയിലൻസു തടയുന്നതും അടങ്ങുന്നു. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറിനെ
+നമുക്കു് വിശ്വസിക്കാൻ കഴിയില്ല; നമ്മുടെ സ്വന്തം കംപ്യൂട്ടറുകളിലും
+റൂട്ടറുകളിലും അതിക്രമിച്ചു കടക്കുന്നതിനായി എൻഎസ്എ (NSA), സ്വതന്ത്രമല്ലാത്ത
+സോഫ്റ്റ്‍വെയറിലെ സുരക്ഷ ദൗർബല്യങ്ങൾ <a
+href="https://web.archive.org/web/20130622044225/http://blogs.computerworlduk.com/open-enterprise/2013/06/how-can-any-company-ever-trust-microsoft-again/index.htm">ഉപയോഗിക്കുക</a>
+മാത്രമല്ല അവ <a
+href="http://www.theguardian.com/world/2013/sep/05/nsa-gchq-encryption-codes-security">നിർമിക്കുകയും</a>
+ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയർ നമ്മുടെ സ്വന്തം കംപ്യൂട്ടറിന്റെ
+നിയന്ത്രണം നമുക്കു പ്രദാനം ചെയ്യുന്നു, പക്ഷേ <a
+href="http://www.wired.com/opinion/2013/10/149481/">ഇന്റർനെറ്റിൽ ഒരിക്കൽ
+കാലു വെച്ചാൽ പിന്നെ അതു നമ്മുടെ സ്വകാര്യതയെ സംരക്ഷിക്കില്ല</a>.</p>
+
+<p><a
+href="http://www.theguardian.com/world/2013/oct/10/nsa-surveillance-patriot-act-author-bill">യുഎസിൽ
+&ldquo;ആഭ്യന്തര സർവേയിലൻസ് അധികാരങ്ങൾ വെട്ടിച്ചുരുക്കുവാനായി&rdquo; ഉഭയകക്ഷി
+നിയമനിർമാണ</a> പദ്ധതികൾ തയ്യാറാക്കപ്പെടുന്നുണ്ടു്, പക്ഷേ നമ്മുടെ ‍ഡിജിറ്റൽ
+റെക്കോർഡുകൾ സർക്കാർ ഉപയോഗിക്കുന്നതിനെ പരിമിതപ്പെടുത്തുന്നതിലാണു് ഇതു
+വിശ്വാസമർപ്പിക്കുന്നതു്. &ldquo;വിസിൽബ്ലോവറെ പിടിക്കുന്നതു്&rdquo; അവനെ
+അല്ലെങ്കിൽ അവളെ തിരിച്ചറിയുന്നതിനുള്ള മതിയായ മാർഗങ്ങൾക്കു്
+വഴിയൊരുക്കുന്നെങ്കിൽ വിസിൽബ്ലോവർമാരെ സംരക്ഷിക്കുവാൻ അതു പര്യാപ്തമല്ല. നാം
+ഇതിനേക്കാൾ കൂടുതൽ മുന്നോട്ടു ചിന്തിക്കേണ്ടതുണ്ടു്.</p>
+</div>
+
+<h3 class="subheader" style="clear: both">ജനാധിപത്യത്തിൽ സർവേയിലൻസിനുള്ള കൂടിയ പരിധി</h3>
+
+<div class="columns">
+<p>കുറ്റകൃത്യങ്ങളും കള്ളത്തരങ്ങളും വെളിപ്പെടുത്താൻ വിസിൽബ്ലോവർമാർ
+മുതിരുന്നില്ലെങ്കിൽ, നമ്മുടെ സർക്കാരിനും സ്ഥാപനങ്ങൾക്കും മുകളിലുള്ള
+ഫലപ്രദമായ നിയന്ത്രണത്തിന്റെ അവസാന ശകലം നമുക്കു നഷ്ടപ്പെടുന്നു. അതുകാരണമാണു്
+ആരു് ഒരു പത്രറിപ്പോർട്ടറുമായി സംസാരിച്ചുവെന്നതു കണ്ടെത്താൻ ഭരണകൂടത്തിനു
+കഴിയുന്ന തരത്തിലുള്ള സർവേയിലൻസ് സഹിക്കാവുന്നതിലുമപ്പുറമുള്ള
+സർവേയിലൻസാകുന്നതു്&mdash;ജനാധിപത്യത്തിനു താങ്ങാവുന്നതിലുമപ്പുറം.</p>
+
+<p><a
+href="http://www.rcfp.org/browse-media-law-resources/news-media-law/news-media-and-law-summer-2011/lessons-wye-river">റിപ്പോർട്ടർമാരോടു
+കോടതിയിൽ ഹാജരാകാൻ ഉത്തരവിടില്ല കാരണം &ldquo;നിങ്ങളാരോടാണു
+സംസാരിക്കുന്നതെന്നു ഞങ്ങൾക്കറിയാം&rdquo;</a> എന്നാണു 2011-ൽ ഒരു പേരില്ലാത്ത
+യു.എസ്. സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോടു ആപത് സൂചന നല്കുന്ന തരത്തിൽ
+പറഞ്ഞതു്. ചിലപ്പോഴെക്കെ ഇതു കണ്ടുപിടിക്കാൻ <a
+href="http://www.theguardian.com/media/2013/sep/24/yemen-leak-sachtleben-guilty-associated-press">മാധ്യമപ്രവർത്തകരുടെ
+ഫോൺ കോൾ റെക്കോർഡുകൾ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടാറുണ്ടു്</a>, എന്നാൽ ഫലത്തിൽ
+യുഎസിലെ എല്ലാവരുടെയും എല്ലാ ഫോൺ കോൾ റെക്കോർഡുകളും, എല്ലാ കാലത്തും, <a
+href="https://www.theguardian.com/world/interactive/2013/jun/06/verizon-telephone-data-court-order">വെരിസോണിൽ
+നിന്നും</a> മാത്രമല്ല <a
+href="http://www.marketwatch.com/story/nsa-data-mining-digs-into-networks-beyond-verizon-2013-06-07">മറ്റു
+കമ്പനികളിൽ നിന്നും</a> ഒക്കെ കോടതിയിൽ ഹാജരാക്കപ്പെടാൻ അവർ
+ഉത്തരവിടാറുണ്ടെന്നു സ്നോഡൻ നമുക്കു കാണിച്ചുതന്നു.</p>
+
+<p>പ്രതിപക്ഷവും വിമതരുടെ പ്രവർത്തനങ്ങളും, അവരിൽ കുതന്ത്രങ്ങൾ മെനയാൻ തയ്യാറുള്ള
+ഭരണകൂടത്തിൽ നിന്നും രഹസ്യങ്ങൾ
+സൂക്ഷിക്കേണ്ടതുണ്ടു്. തീവ്രവാദികളുണ്ടായേക്കാമെന്ന മുടന്തൻ ന്യായത്തോടെയുള്ള
+യു.എസ്. സർക്കാരിന്റെ, <a
+href="http://www.aclu.org/files/assets/Spyfiles_2_0.pdf">സമാധാനപ്രിയരായ വിമത
+ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറാനുള്ള ക്രമീകൃതമായ നടപടിക്രമങ്ങൾ</a> <abbr
+title="American Civil Liberties Union">എസിഎൽയു (ACLU)</abbr><a
+id="TransNote1-rev" href="#TransNote1"><sup>1</sup></a>
+വിശദീകരിച്ചിട്ടുണ്ടു്. അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനോടൊ അല്ലെങ്കിൽ
+മാധ്യമപ്രവർത്തകയോടൊ അതുമല്ലെങ്കിൽ അറിയപ്പെടുന്ന വിമതൻ അല്ലെങ്കിൽ വിമതയോടൊ
+ആരു സംസാരിക്കുന്നുവെന്നു ഭരണകൂടത്തിനു കണ്ടെത്താൻ സാധിക്കുന്നിടത്തു്
+സർവേയിലൻസ് അതിരുകടക്കുന്നു. </p>
+</div>
+
+<h3 class="subheader">വിവരങ്ങൾ, ഒരിക്കൽ ശേഖരിച്ചാൽ പിന്നെ, ദുരുപയോഗം ചെയ്യപ്പെടുന്നു</h3>
+
+<div class="columns">
+<p id="willbemisused">പൊതുവായ സർവേയിലൻസിന്റെ തോതു് വളരെ കൂടുതലാണെന്നു് ആളുകൾ തിരിച്ചറയുമ്പോഴുള്ള
+ആദ്യ പ്രതികരണം സ്വരൂപിച്ചിട്ടുള്ള ഡാറ്റയുടെ ലഭ്യതയിൽ പരിമിതികൾ
+നിർദ്ദേശിക്കുക എന്നതാണു്. അതു കൊള്ളാവുന്നതായി തോന്നാം, എന്നാൽ ഇതു ചെറുതായി
+പോലും പ്രശ്നം പരിഹരിക്കില്ല, മാത്രമല്ല ഈ നിയമങ്ങൾ സർക്കാർ
+അനുസരിക്കുന്നുവെന്നു സങ്കല്പിക്കുകയും ചെയ്യുന്നു. (<a
+href="http://www.wired.com/threatlevel/2013/09/nsa-violations/">എൻഎസ്എക്കു്(NSA)
+ഫലപ്രദമായി ഉത്തരവാദിത്വം വഹിക്കാൻ കഴിയുമായിരുന്നില്ല</a> എന്നു പറഞ്ഞുകൊണ്ടു്
+<abbr title="Foreign Intelligence Surveillance Act">ഫിസ (FISA)</abbr>,<a
+id="TransNote2-rev" href="#TransNote2"><sup>2</sup></a> കോടതിയെ എൻഎസ്എ (NSA)
+തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടു്.) ഒരു കുറ്റകൃത്യം സംശയാസ്പദമാകുമ്പോൾ അതു്
+സാമഗ്രികളെ പ്രാപ്യമാക്കാനുള്ള വഴിയൊരുക്കും, അതായതു് ഒരിക്കൽ ഒരു
+വിസിൽബ്ലോവറുടെ മേൽ &ldquo;ചാരവൃത്തി&rdquo; ആരോപിക്കപ്പെട്ടാൽ,
+സ്വരൂപിച്ചിട്ടുള്ള സാമഗ്രികൾ ലഭ്യമാക്കുന്നതിനു് &ldquo;ചാരനെ അല്ലെങ്കിൽ
+ചാരയെ&rdquo; പിടിക്കുക എന്ന ഒഴിവുകഴിവു് നല്കും.</p>
+
+<p>ഫലത്തിൽ, സർവേയിലൻസ് ഡാറ്റ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള നിയമങ്ങളനുസരിക്കുന്ന
+തരത്തിൽ മുടന്തൻ ന്യായങ്ങൾ ഉണ്ടാക്കുക എന്നതു പോലും ഭരണകൂട ഏജൻസികളിൽ നിന്നും
+നമുക്കു പ്രതീക്ഷിക്കാൻ കഴിയുകയില്ല&mdash;കാരണം യുഎസ് ഏജൻസികൾ ഇതിനുമുൻപേ
+തന്നെ<a
+href="https://theintercept.com/2018/01/09/dark-side-fbi-dea-illegal-searches-secret-evidence/">
+നിയമങ്ങൾ മറച്ചുവെക്കാൻ കള്ളം പറഞ്ഞിരിക്കുന്നു</a>.ഈ നിയമങ്ങൾ ഒന്നും ഗൗരവമായി
+അനുസരിക്കപ്പെടാനുള്ളതല്ല; മറിച്ചു്, അവ നമുക്കിഷ്ടമുണ്ടെങ്കിൽ വിശ്വസിക്കാൻ
+കഴിയുന്ന ഒരു കെട്ടുകഥയാണു്.</p>
+
+<p>ഇതു കൂടാതെ, ഭരണകൂടത്തിന്റെ സർവേയിലൻസ് ജീവനക്കാർ വ്യക്തിഗതമായ കാര്യങ്ങൾക്കു
+വേണ്ടി ഈ ഡാറ്റ ദുരുപയോഗം ചെയ്യുകയും ചെയ്യും. ചില എൻഎസ്എ ഏജന്റുകൾ <a
+href="http://www.theguardian.com/world/2013/aug/24/nsa-analysts-abused-surveillance-systems">തങ്ങളുടെ
+കമിതാക്കളെ പിന്തുടരുവാനായി യു.എസ്. സർവേയിലൻസ് സിസ്റ്റങ്ങൾ
+ഉപയോഗിച്ചിട്ടുണ്ടു്</a>&mdash;അവരുടെ ഭൂതം, വർത്തമാനം, അല്ലെങ്കിൽ ആഗ്രഹങ്ങൾ
+അറിയുവാനായി&mdash; ഇതിനെ &ldquo;ലവ്ഇന്റ് (LOVEINT)&rdquo; എന്നാണു
+വിളിക്കുന്നതു്. ഏതാനും തവണ ഇതു പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും
+ചെയ്തിട്ടുണ്ടെന്നാണു് എൻഎസ്എ പറയുന്നതു്; എത്രവട്ടം ഇതു പിടിക്കപ്പെടാതെ
+പോയിട്ടുണ്ടെന്നു നമുക്കറിയില്ല. പക്ഷേ ഇതൊന്നും നമ്മളെ
+ആശ്ചര്യപ്പെടുത്തുന്നവയല്ല, കാരണം പോലീസുകാർ <a
+href="https://web.archive.org/web/20160401102120/http://www.sweetliberty.org/issues/privacy/lein1.htm#.V_mKlYbb69I">ഡ്രൈവിങ്
+ലൈസൻസ് റെക്കോർഡുകൾ ഉപയോഗിക്കാനുള്ള അനുവാദം ഉപയോഗിച്ചു് ആകർഷണം തോന്നിയവരെ
+പിന്തുടർന്നു കണ്ടുപിടിക്കാൻ</a> തുടങ്ങിയിട്ടു് നാളുകളായി, ഇതു്
+&ldquo;ഡേറ്റിനു വേണ്ടി ഒരു ലൈസൻസ് പ്ലേറ്റു പ്രവർത്തിപ്പിക്കുക (running a
+plate for a date)&rdquo; എന്നാണറിയപ്പെടുന്നതു്. <a
+href="https://theyarewatching.org/issues/risks-increase-once-data-shared">പുതിയ
+ഡിജിറ്റൽ സിസ്റ്റങ്ങളിലൂടെ</a> ഈ രീതി വിപുലീകരിക്കപ്പെട്ടിട്ടുണ്ടു്. 2016 ൽ,
+<a
+href="http://gizmodo.com/government-officials-cant-stop-spying-on-their-crushes-1789490933">
+പ്രണയഭ്രമത്തിനു പാത്രമായ ഒരാളെ വയർടാപ്പുചെയ്യാനുള്ള</a> അനുമതിക്കായി ഒരു
+അഭിഭാഷക, ന്യായാധിപന്റെ ഒപ്പു കെട്ടിച്ചമച്ചതായി ആരോപിക്കപ്പെട്ടിട്ടുണ്ടു്. <a
+href="https://apnews.com/699236946e3140659fff8a2362e16f43">യുഎസിൽ തന്നെ
+നടന്നിട്ടുള്ള മറ്റു പല ഉദാഹരണങ്ങളും</a> എപിയ്ക്കു് (AP) അറിയാം.
+</p>
+
+<p>നിരോധിതമാണെന്നിരിക്കിലും, സർവേയിലൻസ് ഡാറ്റ എപ്പോഴും മറ്റു്
+ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടും. ഒരിക്കൽ ഈ ഡാറ്റ സ്വരൂപിച്ചു കഴിഞ്ഞാൽ
+പിന്നെ ഭരണകൂടത്തിനു് അതു ലഭ്യമാകാൻ സാധ്യതയുമുണ്ടെങ്കിൽ, ആ ഡാറ്റ ഭീകരമായ
+വഴികളിലൂടെ ദുരുപയോഗപ്പെടുത്താൻ കഴിയും, <a
+href="http://falkvinge.net/2012/03/17/collected-personal-data-will-always-be-used-against-the-citizens/">യൂറോപ്പ്</a>,
+<a
+href="https://en.wikipedia.org/wiki/Japanese_American_internment">യുഎസ്</a>,
+കൂടാതെ ഈ അടുത്തു് <a
+href="http://www.cbc.ca/news/world/terrifying-how-a-single-line-of-computer-code-put-thousands-of-innocent-turks-in-jail-1.4495021">തുർക്കി</a>
+എന്നിവടങ്ങളിൽ നിന്നുമുള്ള ഉദാഹരണങ്ങളിൽ കാണുന്നതു പോലെ. (ആരാണു് ശരിക്കും
+ബൈലോക്ക് പ്രോഗ്രാം ഉപയോഗിച്ചതു് എന്നതിനെക്കുറിച്ചുള്ള തുർക്കിയുടെ
+ആശയക്കുഴപ്പം, അതുപയോഗിച്ചതിനു് തോന്നിയപോലെ ജനങ്ങളെ ശിക്ഷിക്കുന്ന,
+സ്വതവേയുള്ള അടിസ്ഥാനപരമായ അന്യായത്തെ വഷളാക്കിയെന്നു മാത്രം.)
+</p>
+
+<p>ഭരണകൂടം ശേഖരിച്ചുവെച്ചിരിക്കുന്ന വ്യക്തിപരമായ ഡാറ്റ പുറത്തുള്ള
+ക്രാക്കർമാർക്കു ലഭ്യമാകാനും, <a
+href="https://www.techdirt.com/articles/20150612/16334231330/second-opm-hack-revealed-even-worse-than-first.shtml">ശത്രുപക്ഷത്തുള്ള
+ഭരണകൂടത്തിനു വേണ്ടി പണിയെടുക്കുന്ന ക്രാക്കർമാർക്കു</a> വരെ ഇതു ലഭിക്കാനും,
+അതുവഴി സെർവറുകളുടെ സുരക്ഷിതത്വത്തിനു തകർച്ചയുണ്ടാകുവാനും സാധ്യതയുണ്ടു്.</p>
+
+<p>വലിയതോതിലുള്ള സർവേയിലൻസ് ശേഷി ഉപയോഗിച്ചു് <a
+href="http://www.nytimes.com/2015/06/22/world/europe/macedonia-government-is-blamed-for-wiretapping-scandal.html">ജനാധിപത്യത്തെ
+കയ്യോടെ അട്ടിമറിക്കാൻ</a> സർക്കാരുകൾക്കു് അനായാസം കഴിയും.</p>
+
+<p>ഒരു ഭരണകൂടത്തിനു പ്രാപ്യമായ സമ്പൂർണ സർവേയിലൻസ് ആ ഭരണകൂടത്തെ ഏതൊരു
+വ്യക്തിയെയും കുടുക്കിലാക്കുന്ന തരത്തിൽ വലിയ തോതിലുള്ള അന്വേഷണങ്ങൾ
+സമാരംഭിക്കാൻ പ്രാപ്തമാക്കുന്നു. മാധ്യമപ്രവർത്തനത്തെയും ജനാധിപത്യത്തെയും
+സുരക്ഷിതമാക്കുവാൻ, ഭരണകൂടത്തിനു് എളുപ്പത്തിൽ ലഭ്യമാകുന്ന ഡാറ്റയുടെ ശേഖരണം
+നമ്മൾ നിയന്ത്രിക്കണം.</p>
+</div>
+
+<h3 class="subheader">സ്വകാര്യതയ്ക്കായുള്ള കരുത്തുള്ള പരിരക്ഷ സാങ്കേതികമായിരിക്കണം</h3>
+
+<div class="columns">
+<p>ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷനും മറ്റു സംഘടനകളും ചേർന്നു് <a
+href="https://en.necessaryandproportionate.org/text">വലിയ തോതിലുള്ള
+സർവേയിലൻസിന്റെ ദുർവിനിയോഗം തടയുവാനായി</a> ഒരു കൂട്ടം നിയമ സിദ്ധാന്തങ്ങൾ
+രൂപകല്പന ചെയ്തു മുന്നോട്ടു വെയ്ക്കുന്നു. വിസിൽബ്ലോവർമാർക്കു വേണ്ടിയുള്ള
+നിർണ്ണായകവും വ്യക്തവുമായ നിയമ പരിരക്ഷ ഈ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്നു; അതു
+കാരണം, ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിനു് അവ
+പര്യാപ്തമാകും&mdash;പൂർണമായും സ്വീകരിച്ചു് ഒന്നിനെയും ഒഴിച്ചുനിർത്താതെ
+എന്നന്നേക്കുമായി നടപ്പിലാക്കുകയാണെങ്കിൽ.</p>
+
+<p>എന്നിരുന്നാലും, അത്തരം നിയമ പരിരക്ഷകൾ അസ്ഥിരമാണു് എന്നാണു് സമീപകാല ചരിത്രം
+കാണിച്ചുതരുന്നതു്, അവ റദ്ദുചെയ്യപ്പെടാം (ഫിസ (FISA) അമെന്റ്മെന്റ് ആക്ടിലേതു
+പോലെ), മാറ്റി വെയ്ക്കപ്പെടാം, അല്ലെങ്കിൽ <a
+href="http://www.nytimes.com/2009/04/16/us/16nsa.html">അവഗണിക്കപ്പെടാം</a>.</p>
+
+<p>അതേസമയം, ജനങ്ങളെ മുതലെടുക്കുന്ന നേതാക്കന്മാർ സമ്പൂർണ സർവേയിലൻസിനു വേണ്ടി
+മുടന്തൻ ന്യായങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യും; ഏതെങ്കിലും തീവ്രവാദി ആക്രമണം,
+വളരെ ചുരുക്കം ആൾക്കാർ കൊല്ലപ്പെട്ടിട്ടുള്ള ഒന്നാണെങ്കിൽ പോലും അതു്
+ഊതിവീർപ്പിച്ചു് അതിനെ ഒരവസരമാക്കി മാറ്റും.</p>
+
+<p>ഡാറ്റയുടെ ലഭ്യതയിലുള്ള നിയന്ത്രണം മാറ്റി വെക്കുകയാണെങ്കിൽ, അവ ഒരിക്കലും
+ഉണ്ടായിട്ടില്ലാത്തതുപോലെ ആയിരിക്കും: വർഷങ്ങളുടെ വിലയുള്ള വ്യക്തിഗത ഫയലുകൾ
+പെട്ടെന്നു് ഭരണകൂടത്തിനും അതിന്റെ ഏജന്റുകൾക്കും ദുരുപയോഗം ചെയ്യാനായി
+ലഭ്യമാകും, കമ്പനികളാണിതു ശേഖരിക്കുന്നതെങ്കിൽ അവരുടെ തന്നെ സ്വകാര്യ
+ദുരുപയോഗങ്ങൾക്കാവും ഇതു പാത്രമാവുക. എന്തിരുന്നാലും, വ്യക്തിഗത ഫയലുകളുടെ
+ശേഖരണം നമ്മൾ നിർത്തുകയാണെങ്കിൽ, ആ ഫയലുകൾ നിലനിൽക്കില്ല, മാത്രമല്ല
+മുൻകാലടിസ്ഥാനത്തിൽ അവയെ സമാഹരിക്കാനുള്ള ഒരു മാർഗവും ഉണ്ടാകില്ല. ഇടുങ്ങിയ
+ചിന്താഗതിയുള്ള ഒരു പുതിയ ഭരണവ്യവസ്ഥ സർവേയിലൻസിനെ പുതുതായി പ്രയോഗത്തിൽ
+വരുത്തിയാലും ആ തീയതി തൊട്ടുള്ള ഡാറ്റ മാത്രമേ ശേഖരിക്കപ്പെടുകയുള്ളു. ഈ നിയമം
+മാറ്റിനിർത്തുവാനൊ അല്ലെങ്കിൽ താത്ക്കാലികമായി അവഗണിക്കുവാനൊ ഈ ആശയം
+അർത്ഥമാക്കുന്നില്ല.</p>
+</div>
+
+<h3 class="subheader">ഒന്നാമത്തെ കാര്യം, വിഡ്ഢിയാകരുതു്</h3>
+
+<div class="columns">
+<p>സ്വകാര്യത ഉണ്ടായിരിക്കണമെങ്കിൽ നിങ്ങൾ അതു വലിച്ചെറിയാൻ പാടില്ല: നിങ്ങളുടെ
+സ്വകാര്യത സംരക്ഷിക്കേണ്ട ആദ്യ വ്യക്തി നിങ്ങൾ തന്നെയാണു്. വെബ്സൈറ്റുകളിൽ
+സ്വയം തിരിച്ചറിയുന്നതു് ഒഴിവാക്കുക, അവയെ തോർ (Tor) ഉപയോഗിച്ചു ബന്ധപ്പെടുക,
+കൂടാതെ സന്ദർശകരെ പിന്തുടരുന്ന തരത്തിലുള്ള സ്കീമുകൾ തടയുന്ന ബ്രൗസറുകൾ
+ഉപയോഗിക്കുക. ഗ്നു പ്രൈവസി ഗാർഡ് (GNU Privacy Guard) ഉപയോഗിച്ചു് ഇമെയിലുകൾ
+എൻക്രിപ്റ്റു ചെയ്യുക. സാധനങ്ങളുടെ വില പണം ഉപയോഗിച്ചു് അടക്കുക. </p>
+
+<p>നിങ്ങളുടെ സ്വന്തം ഡാറ്റ നിങ്ങൾ തന്നെ സൂക്ഷിക്കുക; നിങ്ങളുടെ ഡാറ്റ ഒരു
+കമ്പനിയുടെ &ldquo;സൌകര്യപ്രദമായ&rdquo; സെർവറിൽ സംഭരിക്കാതിരിക്കുക. അപ്‍ലോഡു
+ചെയ്യുന്നതിനു മുമ്പു് ഫയലുകളെല്ലാം ഒരിടത്തു ശേഖരിച്ചു്, ആ ശേഖരം മുഴുവനും,
+ഫയലുകളുടെ പേരുകൾ ഉൾപ്പെടെ, നിങ്ങളുടെ സ്വന്തം കംപ്യൂട്ടറിൽ സ്വതന്ത്ര
+സോഫ്റ്റ്‍വെയർ ഉപയോഗിച്ചു് എൻക്രിപ്റ്റു ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഡാറ്റ
+ബാക്ക്അപ് ഒരു വാണിജ്യപരമായ സർവീസിനെ വിശ്വസിച്ചേല്പിക്കുന്നതു് സുരക്ഷിതമാണു്.</p>
+
+<p>സ്വകാര്യതയ്ക്കു വേണ്ടിയാണെങ്കിൽ നിങ്ങൾ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയർ
+ഉപയോഗിക്കാൻ പാടില്ല; നിങ്ങളുടെ കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം
+കമ്പനികൾക്കു നല്കുകയാണെങ്കിൽ, അവ <a
+href="/malware/proprietary-surveillance.html">നിങ്ങൾക്കു മേൽ ചാരപ്പണി
+ചെയ്യാൻ സാധ്യതയുണ്ടു്</a>. <a
+href="/philosophy/who-does-that-server-really-serve.html">സോഫ്റ്റ്‍വെയർ
+പകരക്കാരനെന്ന രീതിയിലുള്ള സേവനം</a> ഒഴിവാക്കുക; എങ്ങനെ നിങ്ങളുടെ
+കംപ്യൂട്ടിങ് പ്രവർത്തിക്കുന്നുവെന്നതിന്റെ നിയന്ത്രണം മറ്റുള്ളവർക്കു
+കൊടുക്കുന്നുവെന്നതു കൂടാതെ, പ്രസക്തമായ എല്ലാ ഡാറ്റയും കമ്പനിയുടെ
+സെർവറിലേക്കു കൈമാറാനും അതാവശ്യപ്പെടും.</p>
+
+<p>നിങ്ങളുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സ്വകാര്യത കൂടി
+സംരക്ഷിക്കുക. അവരെ എങ്ങനെ ബന്ധപ്പെടണമെന്നതൊഴികെയുള്ള <a
+href="http://bits.blogs.nytimes.com/2014/05/21/in-cybersecurity-sometimes-the-weakest-link-is-a-family-member/">അവരുടെ
+ഒരു തരത്തിലുള്ള വ്യക്തിപരമായ വിവരങ്ങളും പരസ്യമായി നല്കാതിരിക്കുക</a>,
+മാത്രമല്ല ഒരിക്കലും ഒരു വെബ്സൈറ്റിനും നിങ്ങളുടെ ഇമെയിലുകളുടെ പട്ടികയൊ
+അല്ലെങ്കിൽ ഫോൺ നമ്പറുകളൊ കൊടുക്കാതിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളെ
+കുറിച്ചുള്ള, പത്രത്തിൽ കൊടുക്കാൻ അവർ ആഗ്രഹിക്കാൻ സാധ്യതയില്ലാത്ത ഒരു
+കാര്യവും ഫേസ്ബുക്കു പോലുള്ള കമ്പനികളോടു പറയരുതു്. ഇതിലും മെച്ചപ്പെട്ട രീതി,
+ഒരിക്കലും ഫേസ്ബുക്കിനാൽ ഉപയോഗിക്കപ്പെടാതിരിക്കുക എന്നതാണു്. നിങ്ങളുടെ പേരു്
+സന്തോഷപൂർവ്വം വെളിപ്പെടുത്താൻ തയ്യാറാണെങ്കിൽ കൂടി, യഥാർത്ഥ പേരാവശ്യപ്പെടുന്ന
+കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ നിരസിക്കുക, കാരണം മറ്റുള്ളവരുടെ സ്വകാര്യത
+അടിയറവു വെയ്ക്കുവാൻ അവർ സമ്മർദ്ദം ചെലുത്തുന്നു.</p>
+
+<p>ആത്മരക്ഷ അത്യന്താപേക്ഷിതമാണു്, എന്നാൽ നിങ്ങളുടേതല്ലാത്ത സിസ്റ്റങ്ങളിൽ
+അല്ലെങ്കിൽ അതിൽ നിന്നും നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കാൻ ഏറ്റവും കർക്കശമായ
+ആത്മരക്ഷ സംവിധാനം പോലും അപര്യാപ്തമാണു്. മറ്റുള്ളവരുമായി ആശയവിനിമയം
+ചെയ്യുമ്പോഴും നഗരം ചുറ്റുമ്പോഴുമൊക്കെ നമ്മുടെ സ്വകാര്യത സമൂഹത്തിന്റെ രീതികളെ
+ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ആശയവിനിമയങ്ങളും ചലനങ്ങളും ഒളിഞ്ഞുനോക്കുന്ന ചില
+സിസ്റ്റങ്ങളെ ഒഴിവാക്കാൻ നമുക്കു കഴിയും, പക്ഷേ പൂർണമായി ഒഴിവാക്കാൻ
+കഴിയില്ല. നിയമത്തിനു മുന്നിൽ കുറ്റവാളിയാണെന്നു സംശയിക്കപ്പെടുന്നവർക്കൊഴികെ
+ബാക്കിയുള്ളവരുടെ മേലുള്ള സർവേയിലൻസ് നിർത്തുക എന്നതാണു തീർച്ചയായും ഇതിനുള്ള
+മികച്ച പരിഹാരം.</p>
+</div>
+
+<h3 class="subheader">സ്വകാര്യതയ്ക്കു വേണ്ടിയുള്ള എല്ലാ സിസ്റ്റവും നമ്മൾ രൂപകല്പന ചെയ്യണം</h3>
+
+<div class="columns">
+<p>ഒരു സമ്പൂർണ സർവേയിലൻസ് സമൂഹം നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, സർവേയിലൻസിനെ ഒരു
+തരത്തിലുള്ള സാമൂഹ്യ മലിനീകരണമായി നമ്മൾ കണക്കാക്കണം, ഭൗതിക നിർമ്മിതികൾ
+പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രത്യഘാതങ്ങൾ പരിമിതപ്പെടുത്തുന്നതുപോലെ തന്നെ പുതിയ
+ഓരൊ ഡിജിറ്റൽ സിസ്റ്റങ്ങളിലും സർവേയിലൻസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും
+നിയന്ത്രിക്കണം.</p>
+
+<p>ഉദാഹരണത്തിനു്: &ldquo;സ്മാർട്ട്&rdquo; മീറ്ററുകളിലൂടെ ഓരോ ഉപഭോക്താവിന്റെയും
+വൈദ്യുതോപയോഗ ഡാറ്റ, മറ്റു ഉപയോക്താക്കളുമായുള്ള താരതമ്യവും ഉൾപ്പെടെ ഓരോ
+നിമിഷവും വൈദ്യുത കമ്പനിക്കയക്കുന്നു. ഒരു തരത്തിലുള്ള സർവേയിലൻസും
+ആവശ്യമില്ലെങ്കിൽ പോലും ഇതു് പൊതു സർവേയിലൻസിന്റെ ഭാഗമായി
+പ്രാവർത്തികമാക്കുന്നതാണു്. ആകെയുള്ള ഉപയോഗത്തെ വരിക്കാരുടെ എണ്ണം കൊണ്ടു
+ഹരിച്ചു്, സ്ഥിരതാമസമുള്ള പ്രദേശങ്ങളിലെ ശരാശരി ഉപയോഗം വൈദ്യുത കമ്പനികൾക്കു്
+എളുപ്പത്തിൽ കണക്കാക്കുവാൻ കഴിയും, അതിനുശേഷം അതിന്റെ ഫലം മീറ്ററുകളിലേക്കു്
+അയച്ചാൽ മതിയാകും. ഏതു കാലയളവിലും ആ കാലയളവിലെ ശരാശരി ഉപയോഗ ക്രമം കൊണ്ടു്, ഓരൊ
+ഉപഭോക്താവിന്റെയും മീറ്ററിനു് അവരുടെ ഉപയോഗം താരതമ്യം ചെയ്യാവുന്നതാണു്. ഒരു
+സർവേയിലൻസും ഇല്ലാതെ അതേ നേട്ടം!</p>
+
+<p>ഈ തരത്തിലുള്ള സ്വകാര്യത നമ്മുടെ എല്ലാ ഡിജിറ്റൽ സിസ്റ്റങ്ങളിലും രൂപകല്പന
+ചെയ്യേണ്ടതായിട്ടുണ്ടു്&nbsp;[<a href="#ambientprivacy">1</a>].</p>
+</div>
+
+<h3 class="subheader">ഡാറ്റ ശേഖരിക്കുന്നതിലുള്ള പരിഹാരം: ഇതിനെ പലയിടത്തായി ഇടുക</h3>
+
+<div class="columns">
+<p><a name="dispersal">‍ഡാറ്റ പലയിടത്തായി ഇടുകയും അതു മറ്റുള്ളവർക്കു
+ലഭ്യമാക്കുന്നതിനു് അസൌകര്യം ഉണ്ടാക്കുകയും ചെയ്യുക</a> എന്നതാണു് സ്വകാര്യതയെ
+സംരക്ഷിക്കാനുള്ള ഒരു മാർഗം. പഴയ രീതിയിലുള്ള സെക്യൂരിറ്റി ക്യാമറകൾ
+സ്വകാര്യതയ്ക്കു് ഒരു ഭീഷണി ആയിരുന്നില്ല(<a
+href="#privatespace">*</a>). റെക്കോർഡിങ്ങുകൾ അതിന്റെ സമീപപ്രദേശത്തു തന്നെ
+ശേഖരിച്ചു വെക്കുകയും പരമാവധി ഏതാനും ആഴ്ചകൾ മാത്രം അവ സൂക്ഷിച്ചുവെക്കുകയും
+ആണു ചെയ്തിരുന്നതു്. ഈ റെക്കോർഡിങ്ങുകൾ മുഴുവനും ലഭ്യമാക്കുന്നതു് അസൌകര്യം
+സൃഷ്ടിക്കുന്നതു കൊണ്ടു് ഇതൊരിക്കലും ഭീമമായ തോതിൽ ചെയ്തിരുന്നില്ല;
+എന്തെങ്കിലും കുറ്റകൃത്യങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ട ഇടങ്ങളിൽ മാത്രമാണു് അവ
+ഉപയോഗപ്പെടുത്തിയിരുന്നതു്. ലക്ഷക്കണക്കിനു ടേപ്പുകൾ എല്ലാ ദിവസവും ശേഖരിച്ചു്
+അവയെല്ലാം നിരീക്ഷിക്കുക അല്ലെങ്കിൽ പകർത്തുക എന്നതു് പ്രായോഗികമായ കാര്യമല്ല.</p>
+
+<p>ഇന്നത്തെ കാലത്തു്, സെക്യൂരിറ്റി ക്യാമറകൾ സർവേയിലൻസ് ക്യാമറകൾ ആയി മാറി: അവ
+ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടു, അതായതു് റെക്കോർഡിങ്ങുകൾ ഡാറ്റ
+സെന്ററുകളിൽ ശേഖരിക്കുകയും എന്നന്നേക്കുമായി സേവു ചെയ്യാൻ കഴിയുകയും
+ചെയ്യുന്നു. ഡിട്രോയിറ്റിൽ, <a
+href="https://eu.detroitnews.com/story/news/local/detroit-city/2018/01/23/detroit-green-light/109524794/">സർവേയിലൻസ്
+ക്യാമറകളുമായി ബന്ധപ്പെട്ടുള്ള അനിയന്ത്രിതമായ അനുമതികൾക്കായി</a> പോലീസുകാർ
+വ്യാപാരികളുടെ മുകളിൽ സമ്മർദ്ദം ചെലുത്തിയതു കൊണ്ടു് അവർക്കു് എപ്പോൾ
+വേണമെങ്കിലും ഏതു ക്യാമറ ദൃശ്യങ്ങൾ വേണമെങ്കിലും നിരീക്ഷിക്കാം. സർവേയിലൻസ്
+ക്യാമറകൾ തന്നെ ഒരപായമാണു്, എന്നാൽ ഈ പ്രവൃത്തി കാരണം അതു വീണ്ടും വഷളാകാൻ
+പോകുന്നു. മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യയിലെ പുരോഗതി,
+കുറ്റക്കാരെന്നു സംശയിക്കപ്പെടുന്ന മാധ്യമപ്രവർത്തകരെ എല്ലാ സമയത്തും അവർ
+പോകുന്ന തെരുവുകളിലെല്ലാം പിന്തുടരാനും അവർ ആരോടാണു സംസാരിക്കുന്നതെന്നു
+കാണാനും ഉപയോഗിക്കപ്പെടുന്ന ഒരു ദിവസത്തിലെത്തിച്ചേക്കാം.</p>
+
+<p>പൊതുവെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ക്യാമറകൾക്കു് അയഞ്ഞ തരത്തിലുള്ള
+ഡിജിറ്റൽ സുരക്ഷയാണുണ്ടാകാറുള്ളതു്, അതായതു് <a
+href="https://www.csoonline.com/article/2221934/cia-wants-to-spy-on-you-through-your-appliances.html">ആ
+ക്യാമറകൾ എന്തു കാണുന്നുവെന്നതു് ആർക്കു വേണമെങ്കിലും നിരീക്ഷിക്കാം</a>. ഇതു്
+ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ക്യാമറകളെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും
+എതിരെയുള്ള ഒരു പ്രധാന ഭീഷണിയാക്കുന്നു. സ്വകാര്യതയ്ക്കു വേണ്ടി, പൊതുജനങ്ങൾ
+എവിടെയാണു് എപ്പോഴുാണുള്ളതു് എന്നു ലക്ഷ്യമാക്കുന്ന ഇന്റർനെറ്റുമായി
+ബന്ധിപ്പിക്കപ്പെട്ട ക്യാമറകളെ, ജനങ്ങൾ കൊണ്ടുനടക്കുന്നവയൊഴികെയുള്ളവയെ, നമ്മൾ
+നിർബന്ധമായും നിരോധിക്കണം. ഇടയ്ക്കൊക്കെ ഫോട്ടോകളും വീഡിയൊ റെക്കോർഡുകളും
+പോസ്റ്റു ചെയ്യുന്നതിനു് എല്ലാവരും സ്വതന്ത്രരായിരിക്കണം, എന്നാൽ ഇത്തരം ഡാറ്റ
+യഥാക്രമം ഇന്റർനെറ്റിൽ സ്വരൂപിക്കപ്പെടുന്നതു് നിയന്ത്രക്കപ്പെടണം.</p>
+
+<p><a name="privatespace"><b>*</b></a>സെക്യൂരിറ്റി ക്യാമറകൾ ഒരു കടയിലേക്കൊ
+അല്ലെങ്കിൽ ഒരു തെരുവിലേക്കൊ ലക്ഷ്യമാക്കിയിരിക്കുന്നുവെന്നാണു് ഞാനിവിടെ
+അനുമാനിക്കുന്നതു്. ഏതെങ്കിലും ക്യാമറ ആരെങ്കിലും മറ്റൊരാളുടെ സ്വകാര്യ
+ചുറ്റുപാടിലേക്കു ലക്ഷ്യമാക്കി വെച്ചിരിക്കുകയാണെങ്കിൽ അതു
+സ്വകാര്യതയ്ക്കെതിരാണു്, എന്നാൽ അതു് വേറൊരു പ്രശ്നമാണു്.</p>
+</div>
+
+<h3 id="digitalcash" class="subheader">വാണിജ്യപരമായ ഇന്റർനെറ്റു സർവേയിലൻസിനുള്ള പരിഹാരം</h3>
+
+<div class="columns">
+<p>ഡാറ്റ ശേഖരത്തിന്റെ ഏറിയ പങ്കും ജനങ്ങളുടെ സ്വന്തം ഡിജിറ്റൽ പ്രവർത്തനങ്ങളിൽ
+നിന്നും വരുന്നതാണു്. സാധാരണയായി കമ്പനികളാണു് ആദ്യം ആ ഡാറ്റ
+ശേഖരിക്കുന്നതു്. എന്നാൽ സ്വകാര്യതയും ജനാധിപത്യവും നേരിടുന്ന ഭീഷണിയുടെ
+കാര്യത്തിൽ, ഭരണകൂടം നേരിട്ടു സർവേയിലൻസ് നടത്തുന്നതെന്നൊ അല്ലെങ്കിൽ
+പുറത്തുനിന്നുള്ള ഒരു വ്യപാരത്തിൽ നിന്നും കരാർ പ്രകാരം നടത്തുന്നതെന്നൊ ഉള്ള
+വ്യത്യാസമൊന്നുമില്ല, കാരണം കമ്പനികൾ ശേഖരിച്ച ഡാറ്റ യഥാക്രമം ഭരണകൂടത്തിനു
+ലഭ്യമാകും.</p>
+
+<p>പ്രിസം (PRISM) പ്രോഗ്രാം വഴി, എൻഎസ്എ, <a
+href="https://www.commondreams.org/headline/2013/08/23-2">പല ഭീമൻ
+ഇന്റർനെറ്റ് കോർപ്പറേഷനുകളുടെ ഡാറ്റബേസിലേക്കും
+കടന്നുചെന്നിട്ടുണ്ടു്</a>. എടിആന്റ്ടി (AT&amp;T) 1987 മുതലുള്ള എല്ലാ ഫോൺ
+കോളുകളുടെ റെക്കോർഡുകളും സേവു ചെയ്തു വെച്ചിട്ടുണ്ടു് മാത്രമല്ല
+അപേക്ഷകൾക്കനുസരിച്ചു് <a
+href="http://www.nytimes.com/2013/09/02/us/drug-agents-use-vast-phone-trove-eclipsing-nsas.html?_r=0">തിരച്ചിൽ
+നടത്താനായി ഡിഇഎയ്ക്കു്(DEA) അതു ലഭ്യമാക്കിയിട്ടുമുണ്ടു്</a>. കൃത്യമായി
+പറഞ്ഞാൽ, ആ ഡാറ്റ യു.എസ്. ഗവൺമെന്റിന്റെ കൈവശമല്ല, എന്നാൽ പ്രായോഗികമായി
+പറഞ്ഞാൽ അതു് അവർ കൈവശത്താക്കിയേക്കാം. ചില കമ്പനികൾ <a
+href="https://www.eff.org/who-has-your-back-government-data-requests-2015">സർക്കാരിന്റെ
+ഡാറ്റയ്ക്കു വേണ്ടിയുള്ള അപേക്ഷയെ അവർക്കു കഴിയുന്നിടത്തോളം
+പ്രതിരോധിച്ചതിനു്</a> പ്രശംസിക്കപ്പെട്ടിട്ടുണ്ടു്, എന്നാൽ ഡാറ്റ
+ശേഖരണത്തിലൂടെ അവരുണ്ടാക്കുന്ന ഹാനിക്കു് ഭാഗികമായ ഒരു നഷ്ടപരിഹാരം
+മാത്രമാണതു്. ഇതു കൂടാതെ, ഈ കമ്പനികളിൽ പലതും ആ ഡാറ്റയെ നേരിട്ടൊ അല്ലെങ്കിൽ
+ഡാറ്റ ബ്രോക്കർമാർക്കു നല്കിയൊ ദുരുപയോഗം ചെയ്യുന്നു.</p>
+
+<p>മാധ്യമപ്രവർത്തനവും ജനാധിപത്യവും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിലെത്താൻ
+ഭരണകൂടം മാത്രമല്ല ഏതു സംഘടനയും ജനങ്ങളെ കുറിച്ചു ശേഖരിക്കുന്ന ഡാറ്റയുടെ തോതു്
+കുറയ്ക്കേണ്ടതുണ്ടു്. ഉപയോക്താക്കളെ കുറിച്ചു ഡാറ്റ ശേഖരിക്കുന്ന ഡിജിറ്റൽ
+സിസ്റ്റങ്ങളെ നമ്മൾ പുനർരൂപകല്പനയ്ക്കു വിധേയമാക്കണം. നമ്മുടെ പ്രവർത്തനങ്ങളെ
+കുറിച്ചുള്ള ഡിജിറ്റൽ ഡാറ്റ അവർക്കാവശ്യമാണെങ്കിൽ, നമ്മളുമായുള്ള ഇടപാടുകൾക്കു്
+സ്വാഭാവികമായി ആവശ്യമുള്ള അത്രയും സമയത്തിൽ കൂടുതൽ അതു കൈവശം വെക്കുവാൻ അവരെ
+അനുവദിക്കാൻ പാടില്ല.</p>
+
+<p>ഇന്റർനെറ്റിൽ ഇന്നു കാണുന്ന തോതിലുള്ള സർവേയിലൻസിനുള്ള പ്രചോദനങ്ങളിൽ ഒന്നു്
+ഉപയോക്താക്കളുടെ പ്രവർത്തനങ്ങളും താത്പര്യങ്ങളും പിന്തുടർന്നു് അതിനെ
+അടിസ്ഥാനമാക്കി പരസ്യം ചെയ്യുന്നതിലൂടെ സൈറ്റുകൾക്കു പണം
+ലഭിക്കുന്നുവെന്നതാണു്. നമ്മൾ അറിഞ്ഞുകൊണ്ടാണെങ്കിലും അല്ലെങ്കിലും വെറുമൊരു
+സ്വൈര്യക്കേടിനെ&mdash;അവഗണിക്കാൻ നമുക്കു സാധിക്കുമെന്നു് പരസ്യം
+ചെയ്യുന്നു&mdash;നമ്മളെ പ്രശ്നത്തിലാക്കുന്ന സർവേയിലൻസ് സിസ്റ്റമാക്കി ഇതു്
+മാറ്റുന്നു. ഇന്റർനെറ്റിലൂടെ സാധനങ്ങൾ വാങ്ങുന്നതിലൂടെയും ഉപയോക്താക്കൾ
+ട്രാക്കു ചെയ്യപ്പെടുന്നു. മാത്രമല്ല &ldquo;പ്രൈവസി പോളിസികൾ&rdquo;
+സ്വകാര്യതയെ പിന്തുണയ്ക്കുന്നതിനായി പ്രതിബദ്ധത കാണിക്കുന്നതിലും കൂടുതൽ അവ
+സ്വകാര്യതയെ ലംഘിക്കാനുള്ള ഒട്ടേറെ ഒഴിവുകഴിവുകളാണെന്നു് നമുക്കെല്ലാം
+ബോധ്യമുണ്ടു്.</p>
+
+<p>അജ്ഞാതമായി പണമടക്കുന്നതിനുള്ള ഒരു സിസ്റ്റം സ്വീകരിച്ചുകൊണ്ടു് ഈ രണ്ടു
+പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്കു കഴിയും&mdash;പണമടക്കുന്നയാളാണു് അജ്ഞാതൻ
+(പണം സ്വീകരിക്കുന്ന ആളെ നികുതിയിൽ കൃത്രിമം കാണിക്കുന്നതിൽ സഹായിക്കുവാൻ ഞങ്ങൾ
+ആഗ്രഹിക്കുന്നില്ല). <a
+href="http://www.wired.com/opinion/2013/05/lets-cut-through-the-bitcoin-hype/">ബിറ്റ്കോയിൻ
+അജ്ഞാതമായി ചെയ്യാവുന്നതല്ല</a>, എങ്കിലും ബിറ്റ്കോയിൻ ഉപയോഗിച്ചു് അജ്ഞാതമായി
+പണമടക്കാനുള്ള വഴികൾ ഡവലപ്പു ചെയ്യാനുള്ള ശ്രമങ്ങൾ
+നടക്കുന്നുണ്ടു്. എന്തിരുന്നാലും, <a
+href="http://www.wired.com/wired/archive/2.12/emoney_pr.html">ഡിജിറ്റൽ പണം
+ആദ്യമായി ഡവലപ്പു ചെയ്തതു് 1980-കളിലാണു്</a>; ഇതിനായുള്ള ഗ്നു
+സോഫ്റ്റ്‍വെയറിനെ <a href="http://taler.net/">ഗ്നു റ്റാലർ (GNU Taler)</a>
+എന്നാണു വിളിക്കുന്നതു്. ഇനി നമുക്കു വേണ്ടതു് വ്യാപാരത്തിനും ഭരണകൂടം അവയെ
+തടയാതിരിക്കുന്നതിനും അനുയോജ്യമായ സജ്ജീകരണങ്ങളാണു്.</p>
+
+<p>അജ്ഞാതമായി വിലയടക്കുന്നതിനുള്ള മറ്റൊരു സാധ്യമായ മാർഗം <a
+href="https://stallman.org/articles/anonymous-payments-thru-phones.html">പ്രീപെയ്ഡ്
+ഫോൺ കാർഡുകൾ</a> ഉപയോഗിക്കുകയാണു്. ഇതു് അത്രയ്ക്കു സൌകര്യപ്രദമല്ലെങ്കിലും
+നടപ്പിലാക്കാൻ വളരെ എളുപ്പമാണു്.</p>
+
+<p>സൈറ്റുകൾ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുന്നതിലുള്ള മറ്റൊരു ഭീഷണി സുരക്ഷ ഭേദകർ
+കടന്നുകൂടാമെന്നതാണു്, അവർ അതെടുക്കുകയും ദുരുപയോഗം ചെയ്യുകയും
+ചെയ്യുന്നു. ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഇതിൽ
+ഉൾപ്പെടുന്നു. ഒരു അജ്ഞാത വിലയടക്കൽ രീതി ഈ അപായം ഇല്ലാതാക്കും: സൈറ്റിനു്
+നിങ്ങളെ കുറിച്ചു് ഒന്നുമറിയില്ലെങ്കിൽ സൈറ്റിലെ ഒരു സുരക്ഷ വീഴ്ചയ്ക്കും
+നിങ്ങളെ നോവിക്കാൻ കഴിയില്ല.</p>
+</div>
+
+<h3 class="subheader">യാത്രയുമായി ബന്ധപ്പെട്ട സർവേയിലൻസുകൾക്കുള്ള പരിഹാരം</h3>
+
+<div class="columns">
+<p>ഡിജിറ്റൽ ടോൾ ശേഖരണത്തെ അജ്ഞാതമായി പണമടക്കുന്ന രീതിയിലേക്കു മാറ്റണം
+(ഉദാഹരണത്തിനു്, ഡിജിറ്റൽ പണമുപയോഗിച്ചു്). ലൈസൻസ്-പ്ലേറ്റ് തിരിച്ചറിയൽ
+സിസ്റ്റങ്ങൾ <a
+href="https://www.eff.org/deeplinks/2018/11/eff-and-muckrock-release-records-and-data-200-law-enforcement-agencies-automated">കാറുകളുടെ
+ലൈസൻസ് പ്ലേറ്റ് തിരിച്ചറിയുകയും</a>, <a
+href="http://news.bbc.co.uk/2/hi/programmes/whos_watching_you/8064333.stm">ആ
+ഡാറ്റ അനിശ്ചിതകാലത്തേക്കു് സൂക്ഷിച്ചു വെക്കുവാനും സാധ്യതയുണ്ടു്</a>; കോടതി
+ഉത്തരവുകൾ തിരയുന്ന കാറുകളുടെ പട്ടികയിലുള്ള ലൈസൻസ് നമ്പറുകൾ മാത്രം
+നിയമത്തിന്റെ ആവശ്യത്തിനനുസരിച്ചു് നിരീക്ഷിക്കപ്പെടുകയും റെക്കോർഡു
+ചെയ്യപ്പെടുകയും വേണം. കുറച്ചു സുരക്ഷിതത്വം കുറഞ്ഞ മറ്റൊരു മാർഗം ഇതാണു്,
+എല്ലാ കാറുകളും പ്രാദേശികമായി റെക്കോർഡു ചെയ്യുക, പക്ഷേ കുറച്ചു ദിവസത്തേക്കു
+മാത്രം, മാത്രമല്ല മുഴുവൻ ഡാറ്റയും ഇന്റർനെറ്റിൽ ലഭ്യമാക്കാതിരിക്കുക; കോടതി
+ഉത്തരവു ചെയ്തിട്ടുള്ള ലൈസൻസ് നമ്പറുകൾ മാത്രം ലഭ്യമാക്കുന്ന രീതിയിലേക്കു്
+ഇതിനെ നിർബന്ധമായും പരിമിതപ്പെടുത്തണം.</p>
+
+<p>യു.എസിന്റെ &ldquo;നോ-ഫ്ലൈ(no-fly)&rdquo; പട്ടിക നിർബന്ധമായും ഇല്ലാതാക്കണം
+കാരണം ഇതു് <a
+href="https://www.aclu.org/blog/national-security-technology-and-liberty-racial-justice/victory-federal-court-recognizes">വിചാരണ
+കൂടാതെ ശിക്ഷിക്കുന്ന രീതിയാണു്</a>.</p>
+
+<p>ആരുടെ വ്യക്തിയെയും ലഗേജിനെയുമാണൊ കൂടുതൽ ശ്രദ്ധയോടെ തിരച്ചിൽ നടത്തേണ്ടതു്
+അവരുടെ പേരുകളുടെ ഒരു പട്ടിക ഉണ്ടാക്കുന്നതു് സ്വീകാര്യമാണു്, കൂടാതെ പ്രാദേശിക
+വിമാനങ്ങളിലെ പേരില്ലാത്ത യാത്രക്കാരെ ഈ പട്ടികയുടെ ഭാഗമെന്ന രീതിയിൽ
+കാണുന്നതും സാധ്യമാണു്. ഒരു രാജ്യത്തേക്കു കടക്കാനുള്ള അനുവാദമില്ലെങ്കിൽ,
+പൗരത്വമില്ലാത്തവരെ ആ രാജ്യത്തേക്കുള്ള വിമാനം കയറുന്നതിൽ നിന്നും തടയുന്നതും
+സ്വീകാര്യമാണു്. നിയമപരമായ എല്ലാ ആവശ്യങ്ങൾക്കും ഇത്രയും മതിയാകും.</p>
+
+<p>പല വലിയ ട്രാൻസിറ്റ് സിസ്റ്റങ്ങളും പണമടക്കുന്നതിനായി ഒരു തരം സ്മാർട്ട്
+കാർഡുകൾ അല്ലെങ്കിൽ ആർഎഫ്ഐഡികൾ (RFID) ഉപയോഗിക്കുന്നു. ഈ സിസ്റ്റങ്ങൾ
+വ്യക്തിപരമായ ഡാറ്റ സ്വരൂപിച്ചു വെക്കുന്നു: അബദ്ധത്തിലെങ്ങാനും ഒരിക്കൽ
+പണമല്ലാതെ മറ്റേതെങ്കിലും മാർഗത്തിൽ പണമടച്ചാൽ പിന്നെ നിങ്ങളുടെ പേരു് ആ
+കാർഡുമായി എന്നന്നേക്കുമായി ബന്ധിപ്പിക്കും. ഇതും കൂടാതെ, ഓരോ കാർഡുമായും
+ബന്ധപ്പെട്ട എല്ലാ യാത്രകളും അവർ റെക്കോർഡു ചെയ്യും. മൊത്തത്തിൽ ഇതൊരു വമ്പൻ
+സർവേയിലൻസിനു തുല്യമാണു്. ഈ ഡാറ്റ ശേഖരണം നിർബന്ധമായും കുറയ്ക്കണം.</p>
+
+<p>നാവിഗേഷൻ സർവീസുകൾ സർവേയിലൻസു ചെയ്യാറുണ്ടു്: ഉപയോക്താവിന്റെ കമ്പ്യൂട്ടർ ഭൂപട
+സേവനത്തോടു് ഉപയോക്താവിന്റെ സ്ഥാനവും ഉപയോക്താവു് എങ്ങോട്ടു
+പോകാനാഗ്രഹിക്കുന്നുവെന്നും പറയുന്നു; ശേഷം സെർവർ, പോകേണ്ട വഴി നിശ്ചയിച്ചു്
+ഉപയോക്താവിന്റെ കംപ്യൂട്ടറിലേക്കു തിരിച്ചയക്കുന്നു, അതു സ്ക്രീനിൽ
+തെളിയുന്നു. ഇന്നത്തെ കാലത്തു്, ഉപയോക്താവിന്റെ സ്ഥാനങ്ങൾ സെർവർ റെക്കോർഡു
+ചെയ്യുന്നുണ്ടാവാം, കാരണം ഇതിനെ ഒന്നുംതന്നെ അതിൽ നിന്നും തടയുന്നില്ല. ഈ
+സർവേയിലൻസ് സ്വഭാവികമായി ആവശ്യമുള്ളതല്ല, മാത്രമല്ല പുനർരൂപകല്പന
+ചെയ്യുന്നതിലൂടെ ഇതു് ഒഴിവാക്കാനും കഴിയും: പ്രസക്തമായ പ്രദേശങ്ങളുടെ ഡാറ്റ
+ഉപയോക്താവിന്റെ കംപ്യൂട്ടറിലെ സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചു് ഡൗൺലോഡു
+ചെയ്യുവാനും (മുൻകൂട്ടി ഡൗൺലോഡു ചെയ്തിട്ടില്ലെങ്കിൽ), വഴികൾ കംപ്യൂട്ടു
+ചെയ്യുവാനും, ഉപയോക്താവു് എവിടെ പോകുന്നുവെന്നൊ അല്ലെങ്കിൽ
+പോകാനാഗ്രഹിക്കുന്നുവെന്നൊ ഒരിക്കലും ആരോടും പറയാതെ അതു സ്ക്രീനിൽ
+കാണിക്കുവാനും കഴിയും.</p>
+
+<p>സൈക്കിളുകൾ കടമെടുക്കുക തുടങ്ങിയ സിസ്റ്റങ്ങൾ, ആ വസ്തു
+കടമെടുത്തിട്ടുള്ളതെവിടെയാണൊ ആ സ്റ്റേഷനകത്തു മാത്രം കടമെടുക്കുന്നയാളുടെ
+ഐഡന്റിറ്റി അറിയപ്പെടുന്ന രീതിയിൽ രൂപകല്പന ചെയ്യാൻ കഴിയും. കടമെടുക്കുമ്പോൾ
+എല്ലാ സ്റ്റേഷനുകളെയും ആ വസ്തു പുറത്തു പോയിട്ടുണ്ടെന്നു് അറിയിക്കും അതായതു്
+ഉപയോക്താവു് അതു് ഏതെങ്കിലും സ്റ്റേഷനിൽ (പൊതുവായി ഒരു വ്യത്യസ്തമായതിൽ)
+തിരിച്ചു നല്കുമ്പോൾ ആ സ്റ്റേഷനു് അതു് എവിടെ നിന്നും എപ്പോൾ
+കടമെടുത്തതാണെന്നുമറിയും. അതു് മറ്റു സ്റ്റേഷനുകളെയും ആ വസ്തു
+തിരിച്ചെത്തിയെന്നു് അറിയിക്കും. ഇതു് ഉപയോക്താവിന്റെ ബില്ലു കണക്കാക്കുകയും
+അതു സ്റ്റേഷനുകളുടെ ഒരു ശൃംഖലയിലൂടെ (കുറച്ചു സമയം കാത്തിരുന്നതിനു ശേഷം)
+പ്രധാന കേന്ദ്രത്തിലേക്കു് അയക്കുകയും ചെയ്യും, അതായതു് ഏതു സ്റ്റേഷനിൽ
+നിന്നാണു് ബില്ലു കിട്ടിയതെന്നു് പ്രധാന കേന്ദ്രത്തിനു കണ്ടെത്താൻ
+കഴിയില്ല. ഇതെല്ലാം ചെയ്തു കഴിഞ്ഞാൽ പിന്നെ മടക്കിവാങ്ങിയ സ്റ്റേഷൻ ഈ
+ഇടപാടുകളെല്ലാം മറക്കുന്നു. കടമെടുക്കപ്പെട്ട ഒരു വസ്തു കുറെ നാളത്തേക്കു
+തിരിച്ചു കിട്ടിയില്ലെങ്കിൽ, അതു കടമെടുത്തിട്ടുള്ള സ്റ്റേഷനു് പ്രധാന
+കേന്ദ്രത്തെ അറിയിക്കാവുന്നതാണു്; ആ സന്ദർഭത്തിൽ, ഉടനെ തന്നെ കടമെടുത്തയാളുടെ
+ഐഡന്റിറ്റി അയക്കുവാൻ കഴിയും.</p>
+</div>
+
+<h3 class="subheader">വ്യക്തിഗത ആശയവിനിമയ ഫയലുകൾക്കുള്ള പരിഹാരം</h3>
+
+<div class="columns">
+<p>ഇന്റർനെറ്റു സേവന ദായകരും ടെലിഫോൺ കമ്പനികളും അവരുടെ ഉപയോക്താക്കളുടെ
+കോൺടാക്ടുകളിൽ സമഗ്രമായ ഡാറ്റ സൂക്ഷിച്ചു വെക്കുന്നു (ബ്രൗസിങ്, ഫോൺ കോളുകൾ,
+തുടങ്ങിയവ). മൊബൈൽ ഫോണുകൾ ഉപയോഗിച്ചു്, <a
+href="http://www.zeit.de/digital/datenschutz/2011-03/data-protection-malte-spitz">ഉപയോക്താവിന്റെ
+സ്ഥാനവും അവർ റെക്കോർഡു ചെയ്യുന്നു</a>. ഈ വ്യക്തിഗത ഫയലുകൾ ഒരുപാടു്
+കാലത്തേക്കു് അവർ സൂക്ഷിക്കുന്നു: എടിആന്റ്ടി (AT&amp;T)യുടെ കാര്യത്തിൽ, 30
+വർഷങ്ങൾക്കു മുകളിൽ. വൈകാതെ തന്നെ <a
+href="http://www.wired.com/opinion/2013/10/the-trojan-horse-of-the-latest-iphone-with-the-m7-coprocessor-we-all-become-qs-activity-trackers/">ഉപയോക്താക്കളുടെ
+ശാരീരിക പ്രവർത്തനങ്ങൾ പോലും അവർ റെക്കോർഡു ചെയ്യും</a>. <a
+href="https://www.aclu.org/blog/national-security-technology-and-liberty/it-sure-sounds-nsa-tracking-your-location">എൻഎസ്എ
+വലിയ തോതിൽ സെൽഫോൺ ഡാറ്റ ശേഖരിക്കുന്നതായും</a> വെളിവാകുന്നു.</p>
+
+<p>സിസ്റ്റങ്ങൾ വ്യക്തിഗത ഫയലുകൾ നിർമിക്കുന്നിടങ്ങളിൽ മേൽനോട്ടമില്ലാത്ത
+ആശയവിനിമയം അസാധ്യമാണു്. അതുകൊണ്ടു്, അവ നിർമിക്കുന്നതും സൂക്ഷിക്കുന്നതും
+നിയമവിരുദ്ധമാക്കണം. ഇന്റർനെറ്റ് സേവനദാതാക്കളെയും ഫോൺ കമ്പനികളെയും, ഒരു
+പ്രത്യേക കക്ഷിയെ സർവേയിലൻസിനു വിധേയമാക്കുന്നതിനുള്ള കോടതി ഉത്തരവൊന്നും
+ഇല്ലാതെ ഈ വിവരങ്ങൾ സൂക്ഷിക്കുവാൻ അനുവദിക്കരുതു്.</p>
+
+<p>ഈ പരിഹാരം പൂർണമായും തൃപ്തികരമല്ല, കാരണം ഉത്പാദിപ്പിച്ച ഉടനെ തന്നെ എല്ലാ
+വിവരങ്ങളും ശേഖരിക്കുന്നതിൽ നിന്നും സർക്കാരിനെ ഇതു തടയുകയില്ല&mdash;ഇതാണു് <a
+href="http://www.guardian.co.uk/world/2013/jun/06/nsa-phone-records-verizon-court-order">ചില
+അല്ലെങ്കിൽ എല്ലാ ഫോൺ കമ്പനികളും ഉപയോഗിച്ചു്
+യു.എസ്. ചെയ്യുന്നതു്</a>. നിയമപരമായി അതു നിരോധിക്കുന്നതിൽ നമ്മൾ
+വിശ്വാസമർപ്പിക്കേണ്ടി വരും. എന്തിരുന്നാലും, ഇതിനു പ്രസക്തമായ നിയമം (PAT RIOT
+Act) ഈ പ്രവർത്തനത്തെ കൃത്യമായി നിരോധിക്കുന്നില്ല എന്നുള്ള ഇപ്പോഴത്തെ
+സാഹചര്യത്തേക്കാൾ ഭേദമാണതു്. ഇതു കൂടാതെ, ഒരിക്കൽ ഈ തരത്തിലുള്ള സർവേയിലൻസ്
+സർക്കാർ പുനരാരംഭിക്കുകയാണെങ്കിലും, ആ സമയത്തിനു മുൻപുള്ള ഫോൺകോളുകളുടെ ഡാറ്റ
+അവർക്കു ലഭിക്കുകയില്ല. </p>
+
+<p>ആരുമായി ഇമെയിൽ കൈമാറുന്നു എന്നതിനുള്ള സ്വകാര്യതയ്ക്കുവേണ്ടിയുള്ള ലളിതമായ ഒരു
+ഭാഗിക പരിഹാരം എന്തെന്നാൽ, നിങ്ങളുടെ സർക്കാരുമായി ഒരിക്കലും സഹകരിക്കാൻ
+സാധ്യതയില്ലാത്ത, തമ്മിൽ ആശയവിനിമയം ചെയ്യുമ്പോൾ എൻക്രിപ്ഷൻ ഉപയോഗിക്കുന്ന
+ഇമെയിൽ സേവനങ്ങൾ നിങ്ങളും മറ്റുള്ളവരും ഉപയോഗിക്കുക. എന്തിരുന്നാലും, ഒരു
+എൻക്രിപ്ഷൻ സിസ്റ്റത്തിനായുള്ള കൂടുതൽ സങ്കീർണ്ണമായ ആശയം ലാഡർ ലെവിഷനു് (യുഎസ്
+സർവേയിലൻസ് പൂർണമായും മലിനമാക്കാൻ ശ്രമിക്കുന്ന ലാവബിറ്റ് എന്ന മെയിൽ
+സേവനത്തിന്റെ ഉടമ) ഉണ്ടു്: എന്റെ ഇമെയിൽ സേവനത്തിലെ ഏതൊ ഒരു ഉപയോക്താവിനു്
+നിങ്ങൾ ഒരു മെയിൽ അയച്ചുവെന്നു മാത്രം നിങ്ങളുടെ ഇമെയിൽ സേവനം അറിയും,
+മാത്രമല്ല എന്റെ ഇമെയിൽ സേവനത്തിനു് നിങ്ങളുടെ ഇമെയിൽ സേവനത്തിലെ ഏതൊ ഒരു
+ഉപയോക്താവിൽ നിന്നും എനിക്കു മെയിൽ ലഭിച്ചു എന്നു മാത്രം അറിയും, എന്നാൽ
+താങ്കളാണു് എനിക്കു മെയിൽ അയച്ചതെന്നു് നിശ്ചയിക്കാൻ പ്രയാസമാണു്.</p>
+</div>
+
+<h3 class="subheader">എന്നാൽ കുറച്ചൊക്കെ സർവേയിലൻസുകൾ ആവശ്യമാണു്</h3>
+
+<div class="columns">
+<p>ഭരണകൂടത്തിനു് കുറ്റവാളികളെ കണ്ടെത്താനായി, ഒരു കോടതി ഉത്തരവു പ്രകാരം പ്രത്യേക
+കുറ്റകൃത്യങ്ങളെയൊ, അല്ലെങ്കിൽ ആസൂത്രിത കുറ്റകൃത്യങ്ങളെയൊ കുറിച്ചു്
+അന്വേഷിക്കെണ്ട ആവശ്യമുണ്ടു്. ഇന്റർനെറ്റു വഴി, ഫോൺ സംഭാഷണങ്ങൾ ടാപ്പു
+ചെയ്യുന്നതു് ഇന്റർനെറ്റ് കണക്ഷൻ തന്നെ ടാപ്പു ചെയ്യുന്നതിനുള്ള
+അധികാരത്തിലേക്കു് സ്വാഭാവികമായും വ്യാപിക്കുന്നു. ഈ അധികാരത്തെ രാഷ്ട്രീയമായ
+കാരണങ്ങളാൽ ദുർവ്വിനിയോഗം ചെയ്യാൻ എളുപ്പത്തിൽ കഴിയും, എന്നാൽ ഇതു് അവശ്യമാണു
+താനും. ഭാഗ്യവശാൽ, കൃത്യത്തിനു ശേഷം വിസിൽബ്ലോവർമാരെ കണ്ടെത്താനുള്ള സാധ്യത
+ഇതുണ്ടാക്കില്ല, കൃത്യത്തിനു മുൻപു് (ഞാൻ നേരത്തെ നിർദ്ദേശിച്ചതു പോലെ)
+ഡിജിറ്റൽ സിസ്റ്റങ്ങളിൽ വൻതോതിൽ വ്യക്തിഗത ഫയലുകൾ സ്വരൂപിക്കുന്നതു
+തടയുകയാണെങ്കിൽ.</p>
+
+<p>പോലീസിനെ പോലുള്ള, ഭരണകൂടം പ്രത്യേക അധികാരങ്ങൾ നല്കിയിട്ടുള്ള വ്യക്തികൾ,
+അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം നഷ്ടപ്പെടുത്തുന്നു മാത്രമല്ല നിർബന്ധമായും
+ഇവർ നിരീക്ഷണത്തിലായിരിക്കണം. (വാസ്തവത്തിൽ, പോലീസുകാർക്കു് അവരുടെ തന്നെ
+പ്രത്യേക പദാവലിയിൽ കള്ളസാക്ഷ്യത്തിനു് ഒരു വാക്കുണ്ടു്, &ldquo;<a
+href="https://en.wikipedia.org/w/index.php?title=Police_perjury&amp;oldid=552608302">ടെസ്റ്റിലൈയിങ്
+(testilying)</a>,&rdquo; കാരണം അവരതു പതിവായി ചെയ്യാറുണ്ടു്, പ്രത്യേകിച്ചു്
+പ്രതിഷേധിക്കുന്നവരെ കുറിച്ചും <a
+href="https://www.themaven.net/pinacnews/">ഫോട്ടോഗ്രാഫർമാരെ കുറിച്ചും</a>.)
+കാലിഫോർണിയയിലെ ഒരു നഗരത്തിൽ പോലീസുകാർ മുഴുവൻ സമയവും വീഡിയൊ ക്യാമറകൾ
+ധരിക്കണമെന്നു വന്നപ്പോൾ <a
+href="http://www.motherjones.com/kevin-drum/2013/08/ubiquitous-surveillance-police-edition">അവരുടെ
+ബലപ്രയോഗം 60% കുറഞ്ഞു</a>. എസിഎൽയു (ACLU) ഇതിനു് അനുകൂലമാണു്.</p>
+
+<p><a
+href="http://action.citizen.org/p/dia/action3/common/public/?action_KEY=12266">കോർപ്പറേഷനുകൾ
+ജനങ്ങളല്ല, അതു് മനുഷ്യാവകാശങ്ങൾ അർഹിക്കുന്നില്ല</a>. വ്യാപാരങ്ങളോടു്
+പൊതുക്ഷേമത്തിനു് ആവശ്യമായ ഏതു നിലയിലും, രസതന്ത്രപരമായൊ, ജീവശാസ്ത്രപരമായൊ,
+ആണവോർജത്തെ സംബന്ധിച്ചൊ, കമ്പ്യൂട്ടേഷനെ സംബന്ധിച്ചൊ (ഉദാഹരണത്തിനു്, <a
+href="http://DefectiveByDesign.org">ഡിആർഎം (DRM)</a>) അല്ലെങ്കിൽ
+രാഷ്ട്രീയപരമായൊ (ഉദാഹരണത്തിനു്, സ്വാധീനിക്കുക) സമൂഹത്തിനു് അപായമുണ്ടാക്കുന്ന
+പ്രക്രിയയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനാവശ്യപ്പെടുന്നതു് നിയമാനുസൃതമാണു്. ഈ
+പ്രവർത്തനങ്ങളുണ്ടാക്കുന്ന അപകടം (ബിപി എണ്ണ ചോർച്ച, ഫുകുഷിമ ദുരന്തം, 2008-ലെ
+സാമ്പത്തിക മാന്ദ്യം എന്നിവ ഓർക്കുക) തീവ്രവാദത്തെ തന്നെ മറികടക്കുന്നതാണു്.</p>
+
+<p>എന്തിരുന്നാലും, വ്യാപാരത്തിന്റെ ഭാഗമായി ചെയ്യുമ്പോൾ പോലും മാധ്യമപ്രവർത്തനം
+സർവേയിലൻസിൽ നിന്നും സംരക്ഷിക്കപ്പെട്ടേ തീരു.</p>
+</div>
+<div class="column-limit"></div>
+
+<div class="reduced-width">
+<p>ഡിജിറ്റൽ സാങ്കേതിക വിദ്യ നമ്മുടെ ചലനങ്ങളിലും, പ്രവൃത്തികളിലും,
+ആശയവിനിമയങ്ങളിലും ഉള്ള സർവേയിലൻസ് ഭീമമായ തോതിൽ കൂട്ടിയിരിക്കുന്നു. 1990-കളിൽ
+നമുക്കു് അനുഭവപ്പെട്ടതിനേക്കാളും വളരെ കൂടുതലാണു് ഇതു്, മാത്രമല്ല 1980-കളിൽ
+<a
+href="https://hbr.org/2013/06/your-iphone-works-for-the-secret-police">ഇരുമ്പു
+തിരശ്ശീലയ്ക്കു (Iron Curtain) പിന്നിലുള്ളവർ അനുഭവിച്ചതിനേക്കാളും കൂടുതൽ</a>,
+സ്വരൂപിച്ച ഡാറ്റ ഉപയോഗിക്കുന്നതിനു് ഭരണകൂടത്തിനു മുകളിലുള്ള നിർദ്ദിഷ്ട നിയമ
+പരിധികൾ ഇതിനു മാറ്റമുണ്ടാക്കില്ല.</p>
+
+<p>അതിക്രമിച്ചു കടക്കുന്ന തരത്തിലുള്ള സർവേയിലൻസാണു് കമ്പനികൾ വീണ്ടും വീണ്ടും
+രൂപകല്പന ചെയ്തുകൊണ്ടിരിക്കുന്നതു്. ഫേസ്ബുക്കു പോലുള്ള കമ്പനികളുമായി
+കൈകോർത്തു് ചില സംരംഭങ്ങൾ സർവേയിലൻസിനെ വ്യാപിപ്പിക്കുന്നു, ഇവയ്ക്കു് <a
+href="https://www.theguardian.com/technology/2015/aug/10/internet-of-things-predictable-people">ജനങ്ങൾ
+എങ്ങനെ ചിന്തിക്കുന്നു</a> എന്നതിൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. ഈ
+സാധ്യതകൾ സങ്കല്പിക്കാവുന്നതിനുമപ്പുറമാണു്; എന്നാൽ ജനാധിപത്യത്തിനുള്ള ഭീഷണി
+വെറും അനുമാനമല്ല. ഇതു് ഇന്നു നിലനില്ക്കുന്നു എന്നു മാത്രമല്ല അതു
+പ്രത്യക്ഷവുമാണു്.</p>
+
+<p>നമ്മുടെ സ്വതന്ത്ര രാജ്യങ്ങൾ മുൻകാലങ്ങളിൽ വളരെ മോശമായിട്ടുള്ള സർവേയിലൻസിന്റെ
+അഭാവത്തിൽ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും, സോവിയറ്റ് യൂണിയനിലും കിഴക്കൻ
+ജർമനിയിലും ഉണ്ടായിരുന്നതിനേക്കാൾ സർവേയിലൻസ് ആവശ്യമാണെന്നും, നമ്മൾ
+വിശ്വസിക്കുന്നില്ലെങ്കിൽ, ഈ വർദ്ധനവു് നമ്മൾ തലകീഴ്മറിക്കണം. ഇതിനുവേണ്ടി
+ജനങ്ങളെ കുറിച്ചുള്ള ഡാറ്റ വലിയ തോതിൽ സ്വരൂപിക്കുന്നതു്
+നിർത്തലാക്കേണ്ടതുണ്ടു്.</p>
+</div>
+<div class="column-limit"></div>
+
+<h3 style="font-size: 1.2em">അടിക്കുറിപ്പു്</h3>
+<ol>
+<li id="ambientprivacy"><em>നിരന്തരം നിരീക്ഷിക്കപ്പെടാത്ത</em> സാഹചര്യത്തെ <a
+href="https://idlewords.com/2019/06/the_new_wilderness.htm">ആംബിയന്റ്
+സ്വകാര്യത</a> എന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടു്.</li>
+</ol>
+</div>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+<hr /><b>പരിഭാഷകയുടെ കുറിപ്പു്</b><ol>
+<li id="TransNote1">പൗര സ്വാതന്ത്ര്യത്തിനു വേണ്ടുയുള്ള അമേരിക്കൻ യൂണിയൻ. <a
+href="#TransNote1-rev" class="nounderline">&#8593;</a></li>
+<li id="TransNote2">വിദേശ ഇന്റലിജൻസ് സ‍ർവേയിലൻസിനായുള്ള നിയമം; ഇതു് ഒരു
+പ്രത്യേക നിയമപരിപാലനാധികാരം സ്ഥാപിച്ചു, <abbr title="United States Foreign
+Intelligence Surveillance Court">എഫ്ഐഎസ്‍സി (FISC)</abbr>, യുഎസിന്റെ
+അതിർത്തിക്കുള്ളിലുള്ള വിദേശ ചാരന്മാരെ കുറിച്ചുള്ള
+തീർപ്പുകല്പിക്കുന്നതിനാണിതു രൂപീകരിച്ചതു്. <a href="#TransNote2-rev"
+class="nounderline">&#8593;</a></li></ol></div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a
+href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> ലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതുക.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
+ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
+ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+href="/server/standards/README.translations.html">Translations README</a>
+കാണുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 4.0. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 2015, 2016, 2017, 2018, 2019 Richard Stallman</p>
+
+<p>ഈ താള് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0</a> അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Aiswarya Kaitheri Kandoth | ഐശ്വര്യ കൈതേരി കണ്ടോത്ത്
+&lt;aiswaryakk29@gmail.com&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2019/12/30 12:08:31 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+<!-- for class="inner", starts in the banner include -->
+</body>
+</html>