diff options
Diffstat (limited to 'talermerchantdemos/blog/articles/ml/selling.html')
-rw-r--r-- | talermerchantdemos/blog/articles/ml/selling.html | 291 |
1 files changed, 291 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/selling.html b/talermerchantdemos/blog/articles/ml/selling.html new file mode 100644 index 0000000..def1064 --- /dev/null +++ b/talermerchantdemos/blog/articles/ml/selling.html @@ -0,0 +1,291 @@ +<!--#set var="PO_FILE" + value='<a href="/philosophy/po/selling.ml.po"> + https://www.gnu.org/philosophy/po/selling.ml.po</a>' + --><!--#set var="ORIGINAL_FILE" value="/philosophy/selling.html" + --><!--#set var="DIFF_FILE" value="/philosophy/po/selling.ml-diff.html" + --><!--#set var="OUTDATED_SINCE" value="2015-04-13" --> + +<!--#include virtual="/server/header.ml.html" --> +<!-- Parent-Version: 1.79 --> + +<!-- This file is automatically generated by GNUnited Nations! --> +<title>സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന - ഗ്നു സംരംഭം - +സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനം</title> + +<!--#include virtual="/philosophy/po/selling.translist" --> +<!--#include virtual="/server/banner.ml.html" --> +<!--#include virtual="/server/outdated.ml.html" --> +<h2>സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന</h2> + +<p><em><a href="/philosophy/selling-exceptions.html">ഗ്നു ജിപിഎല്‍ പോലെയുള്ള +ചില സ്വതന്ത്ര സോഫ്റ്റ്വെയര് അനുമതി പത്രങ്ങള്‍ക്കു് ഇളവു് +വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചില ആശയങ്ങളും</a> ലഭ്യമാണു്.</em></p> + +<p> +പലരും വിശ്വസിയ്ക്കുന്നതു്, സോഫ്റ്റ്വെയറുകളുടെ പകര്‍പ്പുകള്‍ വിതരണം +ചെയ്യുന്നതിനു് പണം ഈടാക്കരുതെന്നും അല്ലെങ്കില്‍ ചെലവു് മാത്രം ഈടാക്കണം +എന്നുമാണു് ആണു് ഗ്നു സംരംഭത്തിന്റെ നിലപാടു് എന്നാണു്. ഇതൊരു +തെറ്റിദ്ധാരണയാണു്.</p> + +<p> +യഥാര്‍ത്ഥത്തില്‍, <a href="/philosophy/free-sw.html">സ്വതന്ത്ര +സോഫ്റ്റ്വെയര്</a> വിതരണം ചെയ്യുന്നവര്‍ എത്ര മാത്രം ആഗ്രഹിയ്ക്കുന്നുവോ +അല്ലെങ്കില്‍ അവര്‍ക്കെത്രമാത്രം കഴിയുന്നുവോ അത്രയും ഈടാക്കാനാണു് ഞങ്ങള്‍ +പ്രോത്സാഹിപ്പിയ്ക്കുന്നതു്. ഇതില്‍ നിങ്ങള്‍ക്കത്ഭുതം തോന്നുന്നുണ്ടെങ്കില്‍ +തുടര്‍ന്നു് വായിയ്ക്കുക.</p> + +<p> +“ഫ്രീ” എന്ന വാക്കിനു് പൊതുവായി ഉപയോഗിയ്ക്കുന്ന +രണ്ടര്‍ത്ഥങ്ങളുണ്ടു്; ഇതു് സ്വതന്ത്ര്യത്തേയോ വിലയേയോ ഉദ്ദേശിച്ചാവാം. ഞങ്ങള്‍ +“ഫ്രീ സോഫ്റ്റുവെയറിനെപ്പറ്റി (സ്വതന്ത്ര സോഫ്റ്റ്വെയര്)” +സംസാരിയ്ക്കുമ്പോള്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെപ്പറ്റിയാണു് സംസാരിയ്ക്കുന്നതു്, +വിലയെപ്പറ്റിയല്ല. “ഫ്രീ സ്പിച്ച് (സ്വതന്ത്ര ഭാഷണം)” എന്നു് +ചിന്തിയ്ക്കൂ, “ഫ്രീ ബിയര്‍ (സൌജന്യ ഭക്ഷണം)” എന്നല്ല. കൃത്യമായി +പറഞ്ഞാല്‍ ഇതിനര്‍ത്ഥം ഒരു ഉപയോക്താവിനു് ഒരു പ്രോഗ്രാം ഉപയോഗിയ്ക്കാനും, +മാറ്റം വരുത്താനും, മാറ്റം വരുത്തിയോ അല്ലാതെയോ വീണ്ടും വിതരണം ചെയ്യാനും +സ്വാതന്ത്ര്യമുള്ളയാളാണെന്നാണു്.</p> + +<p> +സ്വതന്ത്ര പ്രോഗ്രാമുകള്‍ പലപ്പോഴും സൌജന്യമായാണു് വിതരണം ചെയ്യപ്പെടുന്നതു്, +ചിലപ്പോള്‍ വലിയ തുക ഈടാക്കിയും. പലപ്പോഴും ഒരേ പ്രോഗ്രാം തന്നെ പലയിടങ്ങളില്‍ +നിന്നും ഈ രണ്ടു് വിധത്തിലും ലഭ്യമാകാറുണ്ടു്. വിലയെന്തായാലും പ്രോഗ്രാം +സ്വതന്ത്രമാണു് കാരണം ഉപയോക്താക്കള്‍ക്കു് അതുപയോഗിയ്ക്കാനുള്ള +സ്വാതന്ത്ര്യമുണ്ടു്.</p> + +<p> +<a href="/philosophy/categories.html#ProprietarySoftware">സ്വതന്ത്രമല്ലാത്ത +പ്രോഗ്രാമുകള്‍</a> സാധാരണയായി ഉയര്‍ന്ന വിലയ്ക്കാണു് വില്ക്കാറുള്ളതു്, പക്ഷേ +ചിലപ്പോള്‍ ഒരു കടയില്‍ നിന്നും നിങ്ങള്‍ക്കതു് സൌജന്യമായി ലഭിച്ചെന്നു +വരാം. എന്നാലും അതു് സ്വതന്ത്ര സോഫ്റ്റുവെയറാകുന്നില്ല. വിലകൊടുത്താലും +സൌജന്യമായാലും ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടു് പ്രോഗ്രാം +സ്വതന്ത്രമല്ല.</p> + +<p> +സ്വതന്ത്ര സോഫ്റ്റുവെയര്‍ വിലയുടെ പ്രശ്നമല്ലാത്തതിനാല്‍, കുറഞ്ഞ വില, കൂടുതല്‍ +സ്വതന്ത്രമോ സ്വാതന്ത്ര്യത്തോടു് കൂടുതല്‍ അടുത്തതോ ആക്കുന്നില്ല. അതു് കൊണ്ടു് +തന്നെ നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം ചെയ്യുകയാണെങ്കില്‍ നിങ്ങളും +ഉയര്‍ന്ന തുക ഈടാക്കി <em>പണമുണ്ടാക്കിക്കോളൂ</em>. സ്വതന്ത്ര സോഫ്റ്റുവെയര്‍ +വിതരണം ചെയ്യുന്നതു് നല്ലതും, നിയമപരവുമായൊരു പ്രവൃത്തിയാണു്; നിങ്ങളതു് +ചെയ്യുകയാണെങ്കില്‍ ലാഭം കൂടിയുണ്ടാക്കിക്കോളൂ.</p> + +<p> +സ്വതന്ത്ര സോഫ്റ്റുവെയര്‍ കൂട്ടായ്മയുടെ സംരംഭമാണു്. ഇതിനെ അശ്രയിയ്ക്കുന്ന +ഒരോരുത്തരും കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കുതകുന്ന രീതിയില്‍ പ്രയത്നിക്കേണ്ടതു് +ആവശ്യമാണു്. ഒരു വിതരണക്കാരനിതു് ചെയ്യാനുള്ള മാര്‍ഗ്ഗം സ്വതന്ത്ര +സോഫ്റ്റുവെയര്‍ വികസന സംരംഭങ്ങള്‍ക്കോ <a href="/fsf/fsf.html">സ്വതന്ത്ര +സോഫ്റ്റുവെയര്‍ ഫൌണ്ടേഷനോ</a> അവരുടെ ലാഭത്തിന്റെ ഒരു ഭാഗം നല്‍കുക +എന്നതാണു്. ഇങ്ങനെ നിങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലോകത്തെ +പുരോഗതിയിലേക്കു് നയിക്കാം.</p> + +<p> +<strong>സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ വിതരണം വികസനത്തിനു് പണം +കണ്ടെത്താനുള്ളൊരവസരമാണു്. അതു് പാഴാക്കിക്കളയരുതു്!</strong></p> + +<p> +സംഭാവന ചെയ്യണമെങ്കില്‍ നിങ്ങളുടെ പക്കല്‍ അധികം പണമുണ്ടായിരിയ്ക്കണം. നിങ്ങള്‍ +വളരെ കുറച്ചു് തുക മാത്രം ഈടാക്കുകയാണെങ്കില്‍ വികസനത്തെ പിന്തുണയ്ക്കാന്‍ +നിങ്ങളുടെ കയ്യില്‍ ബാക്കിയൊന്നുമുണ്ടാകില്ല.</p> + +<h3>ഉയര്‍ന്ന വിതരണക്കൂലി ചില ഉപയോക്താക്കള്‍ക്കു് പ്രയാസമുണ്ടാക്കുമോ?</h3> + +<p> +ഉയര്‍ന്ന വിതരണക്കൂലി ഈടാക്കുന്നതു് വളരെയധികം പണമൊന്നുമില്ലാത്ത +ഉപയോക്താക്കള്‍ക്കു് സ്വതന്ത്രസോഫ്റ്റ്വെയര് ലഭ്യമല്ലാതാക്കുമോ എന്നു് +ആളുകള്‍ ചിലപ്പോള്‍ ആശങ്കപ്പെടാറുണ്ടു്. <a +href="/philosophy/categories.html#ProprietarySoftware">കുത്തക +സോഫ്റ്റുവെയറിന്റെ</a> ഉയര്‍ന്ന വില അതാണു് ചെയ്യുന്നതു് – പക്ഷേ +സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്.</p> + +<p> +സ്വതന്ത്ര സോഫ്റ്റ്വെയര് സ്വാഭാവികമായി തന്നെ വിതരണം ചെയ്യപ്പെടും എന്നതും +അതു് ലഭിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ടു് എന്നതും ആണു് ആ വ്യത്യാസം. </p> + +<p> +നിശ്ചിത വില നല്‍കാതെ കുത്തക പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് തടയാന്‍ +സോഫ്റ്റുവെയര്‍ പൂഴ്ത്തിവയ്പുകാര്‍ അവരുടെ എല്ലാ അടവും പയറ്റും. ഈ വില +ഉയര്‍ന്നതാണെങ്കില്‍ അതു് ചില ഉപയോക്താക്കള്‍ക്കു് ഈ പ്രോഗ്രാം +ഉപയോഗിയ്ക്കുന്നതു് പ്രയാസമുണ്ടാക്കും.</p> + +<p> +സ്വതന്ത്ര സോഫ്റ്റുവെയറാണെങ്കില്‍ സോഫ്റ്റുവെയറുപയോഗിയ്ക്കാന്‍ വിതരണക്കൂലി +<em>കൊടുത്തേ തീരു</em> എന്നില്ല. അവര്‍ക്കു് ഒരു പകര്‍പ്പു് കൈവശമുള്ള +സുഹൃത്തിന്റെ പക്കല്‍ നിന്നോ ശൃംഖല പ്രാപ്യമായ ഒരു സുഹൃത്തിന്റെ സഹായത്തോടേയോ +പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് ലഭിയ്ക്കാവുന്നതാണു്. അല്ലെങ്കില്‍ ഒന്നിലധികം +ഉപയോക്താക്കള്‍ ഒന്നിച്ചു് ചേര്‍ന്നു് സിഡി-റോമിന്റെ വില പങ്കിട്ടെടുത്തു് +ഓരോരുത്തരായി സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സോഫ്റ്റുവെയര്‍ +സ്വതന്ത്രമാണെങ്കില്‍ സിഡി-റോമിനു് ഉയര്‍ന്ന വില കൊടുക്കേണ്ടി വരുന്നതൊരു +തടസ്സമാകില്ല.</p> + +<h3>ഉയര്‍ന്ന വിതരണക്കൂലി സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഉപയോഗം +നിരുത്സാഹപ്പെടുത്തുമോ?</h3> + +<p> +സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ജനസമ്മതിയെപ്പറ്റിയാണു് സാധാരണയായി കാണുന്ന +മറ്റൊരാശങ്ക. ഉയര്‍ന്ന വില ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുമെന്നോ അല്ലെങ്കില്‍ +കുറഞ്ഞ വില കൂടുതല്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിയ്ക്കുമെന്നോ ആളുകള്‍ +കരുതുന്നു.</p> + +<p> +കുത്തക സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍ ഇതു് ശരിയാണു് – പക്ഷേ +സ്വതന്ത്രസോഫ്റ്റ്വെയര് വ്യത്യസ്തമാണു്. പകര്‍പ്പുകള്‍ കിട്ടാന്‍ പല +വഴികളുണ്ടെന്നിരിക്കെ വിതരണത്തിന്റെ വില ജനപ്രീതിയെ ദോഷകരമായി ബാധിക്കില്ല.</p> + +<p> +സ്വതന്ത്ര സോഫ്റ്റ്വെയറിനു് <em> എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതും</em>, +അതുപയോഗിയ്ക്കാന്‍ എത്ര എളുപ്പമാണു് എന്നതുമാണു് ഭാവിയില്‍ എത്രയാള്ക്കാര് +സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിക്കും എന്നു് നിശ്ചയിക്കുക. ഉപയോക്താക്കളില്‍ +പലരും മുന്‍ഗണന കൊടുക്കുന്നതു് സ്വാതന്ത്ര്യത്തിനല്ല; അവര്‍ ചെയ്യുന്ന എല്ലാ +ജോലികളും സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിച്ചു് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ +തുടര്‍ന്നും കുത്തക സോഫ്റ്റുവെയറുകള്‍ തന്നെ ഉപയോഗിച്ചേയ്ക്കാം. അതുകൊണ്ടു് +തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതലാളുകള്‍ സ്വതന്ത്ര +സോഫ്റ്റുവെയറുപയോഗിയ്ക്കണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ +എല്ലാറ്റിനുമുപരിയായി നമ്മള് <em>കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ +വികസിപ്പിയ്ക്കേണ്ടതുണ്ടു്</em>.</p> + +<p> +നേരിട്ടിതു് ചെയ്യാനുള്ള ഏറ്റവും നല്ല വഴി ആവശ്യമായ <a +href="http://savannah.gnu.org/projects/tasklist">സ്വതന്ത്ര +സോഫ്റ്റുവെയറുകളും</a> <a href="/doc/doc.html">മാനുവലുകളും</a> നിങ്ങള്‍ സ്വയം +എഴുതുക എന്നതാണു്. പക്ഷേ നിങ്ങള്‍ വിതരണമാണു് ചെയ്യുന്നതെങ്കില്‍ +മറ്റുള്ളവരെഴുതുന്നതിനായി പണം സ്വരൂപിയ്ക്കുക എന്നതാണു് നിങ്ങള്‍ക്കു് +ചെയ്യാവുന്ന ഏറ്റവും നല്ല സഹായം.</p> + +<h3>“സോഫ്റ്റുവെയറിന്റെ വില്‍പ്പന” എന്ന വാചകം +ആശയക്കുഴപ്പമുണ്ടാക്കുന്നതുമാവാം</h3> + +<p> +കൃത്യമായി പറഞ്ഞാല്‍, “വില്‍പ്പന” എന്നാല്‍ പണത്തിനു് പകരം +സാധനങ്ങള്‍ കൈമാറുക എന്നാണര്‍ത്ഥം. സ്വതന്ത്ര പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് +വില്ക്കുന്നതു് ന്യായമാണു്, ഞങ്ങളതു് പ്രാത്സാഹിപ്പിയ്ക്കുന്നു.</p> + +<p> +എന്നിരുന്നാലും, <a +href="/philosophy/words-to-avoid.html#SellSoftware">“സോഫ്റ്റുവെയറിന്റെ +വില്‍പ്പനയെന്നു”</a> പറയുമ്പോള്‍ അധികമാള്‍ക്കാരും കരുതുന്നതു്, അതു് +കൂടുതല്‍ കമ്പനികളും ചെയ്യുന്നതു് പോലെ കുത്തയാക്കിയിട്ടുള്ള രീതിയിലാണെന്നാണു് </p> + +<p> +അതുകൊണ്ടു് തന്നെ ഈ ലേഖനം ചെയ്യുന്നതു് പോലെ ശ്രദ്ധാപൂര്‍വ്വം വ്യത്യാസങ്ങള്‍ +നിര്‍വചിക്കപ്പെടുന്നില്ലെങ്കില്‍ “സോഫ്റ്റുവെയറിന്റെ വില്‍പ്പന” +എന്ന വാചകം ഒഴിവാക്കി മറ്റൊരു വാചകം തെരഞ്ഞെടുക്കുന്നതാണു് കൂടുതല്‍ +അഭികാമ്യമെന്നാണു് ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതു്. ഉദാഹരണത്തിനു് +ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തില്‍ “ഒരു തുക ഈടാക്കിക്കൊണ്ടുള്ള +സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം” എന്നോ മറ്റോ നിങ്ങള്‍ക്കു് പറയാം.</p> + +<h3>ഫീസിന്റെ ഏറ്റക്കുറച്ചിലും ഗ്നു ജിപിഎല്ലും.</h3> + +<p> +ഒരു പ്രത്യേക സാഹചര്യത്തിലൊഴികെ സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഒരു പകര്‍പ്പിനു് +എത്ര തുക ഈടാക്കാം എന്നതിനു് <a href="/copyleft/gpl.html">ഗ്നു ജനറല്‍ പബ്ലിക് +ലൈസന്‍സിനു്</a> (ഗ്നു ജിപിഎല്ലിനു്) നിബന്ധനകളൊന്നുമില്ല. നിങ്ങള്‍ക്കു് +വേണമെങ്കില്‍ വെറുതെ കൊടുക്കുകയോ ഒരു പൈസയോ ഒരു രൂപയോ അല്ലെങ്കില്‍ നൂറു് കോടി +രൂപയോ വാങ്ങാം. വില തീരുമാനിയ്ക്കുന്നതു് നിങ്ങളും വിപണിയുമായതുകൊണ്ടു് തന്നെ +ഒരു പകര്‍പ്പിനു് നൂറു കോടി തരാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ ഞങ്ങളോടു് +പരാതി പറയരുതു്.</p> + +<p> +ഇതിനൊരപവാദമുള്ളതു് ബൈനറികള്‍ അവയുടെ മുഴുവന്‍ സോഴ്സു് കോഡുമില്ലാതെ വിതരണം +ചെയ്യുമ്പോള്‍ മാത്രമാണു്. ഇങ്ങനെ ചെയ്യുന്നവര്‍ പിന്നീടു് ചോദിച്ചാല്‍ സോഴ്സ് +കോഡ് കൊടുക്കണമെന്നതാണു് ഗ്നു ജിപിഎല്‍ +നിര്‍ബന്ധമാക്കിയിരിയ്ക്കുന്നതു്. സോഴ്സ് കോഡിനെത്ര തുക ഈടാക്കാമെന്നു് +നിയന്ത്രണം വച്ചില്ലെങ്കില്‍ അവര്‍ക്കു് നൂറു് കോടി പോലെ ആര്‍ക്കും കൊടുക്കാന്‍ +പറ്റാത്തത്ര ഉയര്‍ന്ന കൂലി ചോദിയ്ക്കുന്നതിനും സോഴ്സ് ഒളിപ്പിച്ചു് വച്ചു് +കൊണ്ടു് തന്നെ സോഴ്സ് കോഡ് പുറത്തിറക്കുന്നതു് പോലെ അഭിനയിയ്ക്കാനും +സാഹചര്യമൊരുക്കും. അതുകൊണ്ടു് തന്നെ ഈ സാഹചര്യത്തിലാണു് ഉപയോക്താക്കളുടെ +സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സോഴ്സിനീടാക്കാവുന്ന തുകയ്ക്കു് <a +href="/licenses/gpl.html#section6">ഞങ്ങള്‍ നിയന്ത്രണം +വച്ചതു്</a>. എന്നിരുന്നാലും സാധാരണ സന്ദര്‍ഭങ്ങളില്‍ വിതരണക്കൂലി +നിയന്ത്രിയ്ക്കാന്‍ യാതൊരു ന്യായീകരമവുമില്ല എന്നതു് കൊണ്ടു് തന്നെ ഞങ്ങളവ +നിയന്ത്രിയ്ക്കുന്നില്ല.</p> + +<p> +ചിലപ്പോഴൊക്കെ ഗ്നു ജിപിഎല്‍ അനുവദിയ്ക്കുന്ന പ്രവൃത്തികളുടെ അതിര് വരമ്പുകള്‍ +മുറിച്ചു് കടക്കുന്ന കമ്പനികള്‍ “ഗ്നു സോഫ്റ്റുവെയറിനു് ഞങ്ങള്‍ തുക +ഈടാക്കുകയില്ല” എന്നൊക്കെ പറഞ്ഞു് അനുമതിയ്ക്കായി +വാദിക്കാറുണ്ടു്. ഇങ്ങനെ അവര്‍ക്കൊന്നും നേടാനാവില്ല. സ്വതന്ത്ര +സോഫ്റ്റ്വെയര് സ്വാതന്ത്ര്യത്തെക്കുറിച്ചും, ജിപിഎല്‍ നടപ്പിലാക്കല്‍ +സ്വാതന്ത്ര്യ സംരക്ഷണത്തേക്കുറിച്ചുമാണു്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം +കാത്തു് സൂക്ഷിയ്ക്കുമ്പോള്‍ വിതരണത്തിനു് എത്ര തുക ഈടാക്കി എന്നുള്ള അപ്രധാന +വിഷയങ്ങളൊന്നും ഞങ്ങളെ ബാധിയ്ക്കാറില്ല. ഇവിടെ സ്വാതന്ത്ര്യമണു് വിഷയം, അതു് +മാത്രമാണു് വിഷയം, അതാണു് സമ്പൂര്‍ണ്ണ വിഷയം.</p> + +<div class="translators-notes"> + +<!--TRANSLATORS: Use space (SPC) as msgstr if you don't have notes.--> + </div> +</div> + +<!-- for id="content", starts in the include above --> +<!--#include virtual="/server/footer.ml.html" --> +<div id="footer"> +<div class="unprintable"> + +<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a +href="mailto:gnu@gnu.org"><gnu@gnu.org></a> ലേയ്ക്കു് +അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും +ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും +<a href="mailto:webmasters@gnu.org"><webmasters@gnu.org></a> എന്ന +വിലാസത്തിലേയ്ക്കു് എഴുതുക.</p> + +<p> +<!-- TRANSLATORS: Ignore the original text in this paragraph, + replace it with the translation of these two: + + We work hard and do our best to provide accurate, good quality + translations. However, we are not exempt from imperfection. + Please send your comments and general suggestions in this regard + to <a href="mailto:web-translators@gnu.org"> + + <web-translators@gnu.org></a>.</p> + + <p>For information on coordinating and submitting translations of + our web pages, see <a + href="/server/standards/README.translations.html">Translations + README</a>. --> +ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി +ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍ +ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a +href="mailto:web-translators@gnu.org"><web-translators@gnu.org></a> +സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a +href="/server/standards/README.translations.html">Translations README</a> +കാണുക.</p> +</div> + +<!-- Regarding copyright, in general, standalone pages (as opposed to + files generated as part of manuals) on the GNU web server should + be under CC BY-ND 4.0. Please do NOT change or remove this + without talking with the webmasters or licensing team first. + Please make sure the copyright date is consistent with the + document. For web pages, it is ok to list just the latest year the + document was modified, or published. + If you wish to list earlier years, that is ok too. + Either "2001, 2002, 2003" or "2001-2003" are ok for specifying + years, as long as each year in the range is in fact a copyrightable + year, i.e., a year in which the document was published (including + being publicly visible on the web or in a revision control system). + There is more detail about copyright years in the GNU Maintainers + Information document, www.gnu.org/prep/maintain. --> +<p>Copyright © 1996, 1997, 1998, 2001, 2007 Free Software Foundation, Inc.</p> + +<p>ഈ താള് <a rel="license" +href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ് +ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0</a> അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p> + +<!--#include virtual="/server/bottom-notes.ml.html" --> +<div class="translators-credits"> + +<!--TRANSLATORS: Use space (SPC) as msgstr if you don't want credits.--> +<b>പരിഭാഷ</b>: Praveen A <pravi.a@gmail.com>, Shyam Karanatt | ശ്യാം +കാരനാട്ട് <shyam@swathanthran.in></div> + +<p class="unprintable"><!-- timestamp start --> +പുതുക്കിയതു്: + +$Date: 2017/04/10 20:10:37 $ + +<!-- timestamp end --> +</p> +</div> +</div> +</body> +</html> |