summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/not-ipr.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/not-ipr.html')
-rw-r--r--talermerchantdemos/blog/articles/ml/not-ipr.html387
1 files changed, 387 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/not-ipr.html b/talermerchantdemos/blog/articles/ml/not-ipr.html
new file mode 100644
index 0000000..369266d
--- /dev/null
+++ b/talermerchantdemos/blog/articles/ml/not-ipr.html
@@ -0,0 +1,387 @@
+<!--#set var="ENGLISH_PAGE" value="/philosophy/not-ipr.en.html" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.86 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>&ldquo;ബൌദ്ധിക സ്വത്ത്&rdquo; എന്നാണൊ നിങ്ങൾ പറഞ്ഞത്? അത് പ്രലോഭിപ്പിക്കുന്ന
+ഒരു മരീചികയാണ് - ഗ്നു സംരംഭം - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+
+<!--#include virtual="/philosophy/po/not-ipr.translist" -->
+<!--#include virtual="/server/banner.ml.html" -->
+<h2>&ldquo;ബൌദ്ധിക സ്വത്ത്&rdquo; എന്നാണൊ നിങ്ങൾ പറഞ്ഞത്? അത് പ്രലോഭിപ്പിക്കുന്ന
+ഒരു മരീചികയാണ്</h2>
+
+<p>എഴുതിയത് <a href="http://www.stallman.org">റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</a></p>
+
+<p>
+പകര്‍പ്പവകാശവും, പേറ്റന്റും, ട്രേഡ്‌മാര്‍ക്കും &ndash;വിഭിന്നവും
+വ്യത്യസ്തവുമായ മൂന്നു് തരത്തിലുള്ള നിയമങ്ങളെ സംബന്ധിയ്ക്കുന്ന മൂന്നു്
+കാര്യങ്ങള്‍&ndash; കൂടാതെ ഒരു ഡസനോളം വേറെ നിയമങ്ങളും കൂടി കൂട്ടിക്കുഴച്ചു്
+അതിനെ &ldquo;ബൌദ്ധിക സ്വത്ത്&rdquo; എന്നു് വിളിയ്ക്കുന്നതു് ഒരു പുതിയ
+പ്രവണതയായിട്ടുണ്ടു്. ഈ വളച്ചൊടിച്ച, കുഴപ്പിയ്ക്കുന്ന പദം സാധാരണമായതു്
+യാദൃച്ഛികമല്ല. ഈ ആശയകുഴപ്പത്തില്‍ നിന്നും ലാഭമുണ്ടാക്കുന്ന കമ്പനികളാണു്
+അതിനു് പ്രചാരം നല്‍കിയതു്. ആ ആശയകുഴപ്പം മാറ്റാനുള്ള ഏറ്റവും വ്യക്തമായ
+മാര്‍ഗ്ഗം, ആ പദം മൊത്തത്തില്‍ തള്ളികളയുകയാണു്.
+</p>
+
+<p>
+ഇപ്പോള്‍ സ്റ്റാന്‍ഫോഡ് ലോ സ്കൂളിലുള്ള, പ്രൊഫസ്സര്‍ മാര്‍ക്ക് ലെംലെ -യുടെ
+അഭിപ്രായത്തില്‍, 1967-ല്‍ ലോക &ldquo;ബൌദ്ധിക സ്വത്ത്&rdquo; സംഘടന (World
+&ldquo;Intellectual Property&rdquo; Organisation-WIPO) സ്ഥാപിതമായതിന്റെ
+തുടര്‍ച്ചയായിയുണ്ടായ പൊതു പ്രവണതയാണു്, &ldquo;ബൌദ്ധിക സ്വത്ത്&rdquo; എന്ന
+പ്രയോഗത്തിന്റെ പരക്കെയുള്ള ഉപയോഗത്തിനു് കാരണം, അതുതന്നെ വളരെ സാധാരണമായതു് ഈ
+അടുത്ത വര്‍ഷങ്ങളിലാണു്. (WIPO ഔദ്യോഗികമായി ഒരു യുഎന്‍ സ്ഥാപനമാണു്, പക്ഷെ
+വാസ്തവത്തില്‍ അവ, പകര്‍പ്പവകാശം,പേറ്റന്റ്, ട്രേഡ്‌മാര്‍ക്കു് തുടങ്ങിയവ
+കൈവശമുള്ളവരുടെ താത്പര്യത്തിനായാണു് നിലകൊള്ളുന്നതു്.) പരക്കെയുള്ള ഉപയോഗം <a
+href="https://books.google.com/ngrams/graph?content=intellectual+property&amp;year_start=1800&amp;year_end=2008&amp;corpus=15&amp;smoothing=1&amp;share=&amp;direct_url=t1%3B%2Cintellectual%20property%3B%2Cc0">1990
+കളിൽ</a> തുടങ്ങുന്നു. (<a href="/graphics/seductivemirage.png">ലോക്കൽ ഇമേജ്
+കോപ്പി</a>)
+</p>
+
+<p>
+അധികം പ്രയാസമില്ലാതെതന്നെ കാണാവുന്ന പക്ഷപാതമുണ്ട് ആ പദത്തിനു്:
+പകര്‍പ്പവകാശം,പേറ്റന്റ്,ട്രേഡ്‌മാര്‍ക്ക് എന്നിവയെ ഭൌതിക വസ്തുക്കള്‍ക്കുള്ള
+സ്വത്തവകാശവുമായി സാദൃശ്യപ്പെടുത്തി ചിന്തിയ്ക്കാന്‍
+നിർദ്ദേശിയ്ക്കുന്നു. (പകര്‍പ്പവകാശത്തിന്റേയൊ, പേറ്റന്റിന്റേയൊ,
+ട്രേഡ്‌മാര്‍ക്കിന്റേയൊ നിയമപരമായ തത്ത്വശാസ്ത്രത്തോടു യോജിയ്ക്കാത്തതാണീ
+താരതമ്യം, പക്ഷെ വിദഗ്ധര്‍ക്കു മാത്രമേ അതറിയു). ഈ നിയമങ്ങള്‍, ഭൌതിക
+സ്വത്തിന്റെ നിയമങ്ങളെ പോലെയല്ലെങ്കിലും, ഈ പദത്തിന്റെ ഉപയോഗം, നിയമജ്ഞരെ,
+അതിനോടു സാമ്യമുള്ളതാക്കുന്നതിലേയ്ക്കു്
+നയിയ്ക്കുന്നു. പകര്‍പ്പവകാശത്തിന്റേയും, പേറ്റന്റിന്റേയും,
+ട്രേഡ്‌മാര്‍ക്കിന്റേയും, അധികാരങ്ങള്‍ പ്രയോഗിയ്ക്കുന്ന കമ്പനികള്‍ക്കു്
+വേണ്ടതും അതേ മാറ്റമായതുകൊണ്ടു്, &ldquo;ബൌദ്ധിക സ്വത്ത്&rdquo; എന്ന
+പദത്തിന്റെ പക്ഷപാതം അവര്‍ക്കുനുകൂലമാകുന്നു.
+</p>
+
+<p>
+ഈ പക്ഷപാതം തന്നെ ആ പദത്തെ നിരാകരിയ്ക്കാന്‍ മതിയായ കാരണമാണു്,
+മൊത്തത്തിലുള്ള വിഭാഗത്തെ വിളിയ്ക്കാനായി മറ്റൊരു പേരു നിര്‍ദ്ദേശിയ്ക്കാന്‍
+പലപ്പൊഴായി ആളുകള്‍ എന്നോടാവശ്യപ്പെട്ടിട്ടുണ്ടു് &ndash; അല്ലെങ്കില്‍
+അവരുടേതായ പ്രയോഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു് (പലപ്പോഴും
+ചിരിപ്പിയ്ക്കുന്നവ). നിര്‍ദ്ദേശങ്ങളില്‍ ചിലതു് ഇവയാണു്, IMPs എന്നാല്‍
+Imposed Monopoly Privileges (ചുമത്തപ്പെട്ട കുത്തകാവകാശം), GOLEMs എന്നാല്‍
+Government-Originated Legally Enforced Monopolies (നിയമനിര്‍ബന്ധിതമായ
+കുത്തകകള്‍ &ndash; ഒരു സര്‍ക്കാര്‍സംരംഭം). &ldquo;പ്രത്യേക അവകാശങ്ങളുടെ
+സംഘം&rdquo;-ത്തെ പറ്റിയാണു് ചിലര്‍ പറയാറ്, പക്ഷെ നിയന്ത്രണങ്ങളെ
+&rdquo;അവകാശങ്ങള്‍&rdquo; എന്നു പറയുന്നതു് ഇരട്ടത്താപ്പാണു്.
+</p>
+
+<p>
+ഇപ്പറഞ്ഞവയില്‍ ചില പേരുകള്‍ മെച്ചം തന്നെ, പക്ഷെ &ldquo;ബൌദ്ധിക
+സ്വത്തു്&rdquo; എന്നതിനു പകരം വേറെയേതു് പദമുപയോഗിയ്ക്കുന്നതും
+തെറ്റാണു്. വേറൊരു വാക്കുപയൊഗിയ്ക്കുന്നു എന്നതുകൊണ്ടു് ആ പദത്തിന്റെ കാതലായ
+പ്രശ്നം വെളിവാക്കുപ്പെടുന്നില്ല: അതിസാമാന്യവത്കരണം. &ldquo;ബൌദ്ധിക
+സ്വത്തു്&rdquo; എന്ന ഏകോപിതമായ ഒരു സംഗതിയില്ല &ndash; അതൊരു
+മരീചികയാണു്. ഇത് യുക്തമായൊരു വിഭാഗമാണെന്ന് ആളുകൾ വിചാരിയ്ക്കുന്നത് ഒരേ ഒരു
+കാരണം കൊണ്ടു മാത്രമാണ്, ഈ വാക്കിൻ്റെ പരക്കെയുള്ള ഉപയോഗം അവരെ നിയമപരമായ
+ചോദ്യങ്ങളെ കുറിച്ച് വഴിതെറ്റിയ്ക്കുന്നു.
+</p>
+
+<p>
+വെവ്വേറെ നിയമങ്ങള്‍ കൂട്ടിക്കുഴച്ചു്, ഒന്നിച്ചു് പ്രയോഗിയ്ക്കാന്‍ ഏറ്റവും
+പറ്റിയ പദമാണു് &ldquo;ബൌദ്ധിക സ്വത്തു്&rdquo;എന്നതു്. നിയമജ്ഞരല്ലാത്തവര്‍,
+വിവിധ നിയമങ്ങള്‍ക്കെല്ലാം കൂടിയുള്ള ഈ ഒറ്റപദം കേള്‍ക്കുമ്പോള്‍
+വിചാരിയ്ക്കുക, അവയെല്ലാം ഒരേ മൂല്യത്തിലധിഷ്ഠിതമാണെന്നും, ഒരുപോലെ
+പ്രവര്‍ത്തിയ്ക്കുന്നതാണെന്നും ആണു്.
+</p>
+
+<p>
+കാര്യമിതാണു്. ഈ നിയമങ്ങള്‍ വ്യത്യസ്തമായി ആവിര്‍ഭവിച്ചു്, വ്യത്യസ്തമായി
+വളര്‍ന്നു്, വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന, വ്യത്യസ്ത വ്യവസ്ഥകളുള്ള,
+വ്യത്യസ്തങ്ങളായ പൊതുപ്രശ്നങ്ങൾ ഉയര്‍ത്തുന്നവയുമാണു്.
+</p>
+
+<p>
+പകര്‍പ്പവകാശനിയമങ്ങള്‍ രൂപകല്പന ചെയ്തതു്, ഗ്രന്ഥകർതൃത്വത്തെയും കലയേയും
+പ്രോത്സാഹിപ്പിയ്ക്കുവാനും, മാത്രമല്ല ഒരു സൃഷ്ടിയുടെ
+ആവിഷ്കാരത്തേക്കുറിച്ചുള്ള വിവരങ്ങൾ സംരക്ഷിക്കാനുമാണ്. പേറ്റന്റ് നിയമത്തിന്റെ
+ഉദ്ദേശം ഉപയോഗസാധ്യതയുള്ള ആശയങ്ങളുടെ പ്രകാശനം പ്രോത്സാഹിപ്പിക്കുക
+എന്നതായിരുന്നു. ഒരു ആശയം പ്രസിദ്ധീകരിയ്ക്കുന്നയാള്‍ക്കു്, അതിന്മേല്‍
+താത്കാലികമായുള്ള കുത്തകാവകാശം നല്‍കുന്നതാണു് അതിനായി നാം കൊടുക്കുന്ന വില
+&ndash; ചില മേഖലകളിലതു് അഭികാമ്യമായിരിക്കാം മറ്റുചിലതിലല്ലതാനും.
+</p>
+
+<p>
+എന്നാല്‍ ട്രേഡ്‌മാര്‍ക്ക് നിയമം,പ്രത്യേകിച്ചൊരു രീതിയേയും
+പ്രോത്സാഹിപ്പിയ്ക്കാനുള്ളതായിരുന്നില്ല. വാങ്ങുന്നവര്‍ക്കു് അവരെന്താണു്
+വാങ്ങുന്നതെന്നു് അറിയാന്‍ സാധ്യമാക്കുക എന്നതാണു് അതിന്റെ
+ഉദ്ദേശം. എന്നിരുന്നാലും &ldquo;ബൌദ്ധിക സ്വത്തു്&rdquo;-ന്റെ സ്വാധീനത്തില്‍
+നിയമജ്ഞര്‍ അതിനെ, പരസ്യം ചെയ്യുന്നതു് പ്രോത്സാഹിപ്പിയ്ക്കാനുള്ള ഒരു
+ഉപാധിയായി മാറ്റിയെടുത്തു. മാത്രമല്ല ഇവ ആ പദം പരാമർശിയ്ക്കുന്ന ധാരാളം
+നിയമങ്ങളിൽ വെറും മൂന്നെണ്ണം മാത്രം.
+</p>
+
+<p>
+ഈ നിയമങ്ങളെല്ലാം വെവ്വേറെ നിര്‍മ്മിച്ചതായതു് കൊണ്ടു്, ഓരോ വിശദാംശത്തിലും,
+ഇവ വ്യത്യസ്തമാണു്. അവയുടെ അന്തസത്തയും രീതികളും വ്യത്യസ്തമാണു്. അതിനാല്‍,
+പകര്‍പ്പവകാശത്തേ പറ്റിയുള്ള ഒരു കാര്യം പഠിയ്ക്കുമ്പൊള്‍ പേറ്റന്റ് നിയമം
+വ്യത്യസ്തമാണു് എന്നാലോചിയ്ക്കുന്നതാണു് ബുദ്ധി. അപ്പോള്‍ തെറ്റുപറ്റാനുള്ള
+സാധ്യത വളരെ കുറവാണു്!
+</p>
+
+<p>
+ഫലത്തിൽ, നിങ്ങൾ യാദൃച്ഛികമായി കാണാനിടയുള്ള &ldquo;ബൌദ്ധിക സ്വത്തു്&rdquo;
+ഉപയോഗിച്ച് രൂപകല്പന ചെയ്തിട്ടുള്ള ഏകദേശം എല്ലാ പൊതു പ്രസ്താവനകളും
+തെറ്റായിരിയ്ക്കും. ഉദാഹരണത്തിന്, &ldquo;പുതുമയുള്ള ആവിഷ്കാരങ്ങളെ
+പ്രചോദിപ്പിയ്ക്കുക&rdquo; ആണ് &ldquo;ഇതിൻ്റെ&rdquo; ലക്ഷ്യം എന്ന വാദം നിങ്ങൾ
+കാണും, പക്ഷേ അത് പേറ്റന്റ് നിയമത്തിനു മാത്രം ചേരുന്നതാണ് മാത്രമല്ല ഒരുപക്ഷേ
+ഇത് വിവിധതരം കുത്തകകൾ വളർത്താവുന്നതാണ്. പകർപ്പവകാശ നിയമം പുതുമയുള്ള
+ആവിഷ്കാരങ്ങളെ സംബന്ധിയ്ക്കുന്നതല്ല; പുതുമയുള്ള ആവിഷ്കാരങ്ങളൊന്നും തന്നെ
+ഇല്ലെങ്കിലും ഒരു പോപ് ഗാനമോ അല്ലെങ്കിൽ നോവലോ
+പകർപ്പവകാശമുള്ളതാണ്. ട്രേഡ്മാ‍ർക്ക് നിയമം പുതുമയുള്ള ആവിഷ്കാരങ്ങളെ
+സംബന്ധിയ്ക്കുന്നതല്ല; &ldquo;ആർഎംഎസ് ടീ&rdquo; എന്ന പേരിൽ ഞാനൊരു ചായക്കട
+തുടങ്ങുകയാണെങ്കിൽ, മറ്റുള്ളവരെല്ലാം ഉണ്ടാക്കുന്നതുപോലെ അതേ ചായകൾ ആണ് ഞാൻ
+വില്ക്കുന്നതെങ്കിലും അതൊരു ഈടാ‍ർന്ന ട്രേഡ്മാർക്ക്
+ആകുമായിരുന്നു. ബാഹ്യമായിട്ടുള്ളത് ഒഴിച്ച് ട്രേഡ് രഹസ്യ നിയമം പുതുമയുള്ള
+ആവിഷ്കാരങ്ങളെ സംബന്ധിയ്ക്കുന്നതല്ല; ഒരു ട്രേഡ് രഹസ്യം എൻ്റെ ചായയുടെ
+ഉപഭോക്താക്കളുടെ പട്ടിക ആയിരിക്കാം അതിന് പുതുമയുള്ള ആവിഷ്കാരങ്ങളുമായി യാതൊരു
+ബന്ധവുമില്ല.</p>
+
+<p>
+&ldquo;ബൌദ്ധിക സ്വത്തു്&rdquo; &ldquo;സർഗശക്തി&rdquo;-യെ
+സംബന്ധിയ്ക്കുന്നതാണെന്ന ദൃഢപ്രസ്താവങ്ങളും നിങ്ങൾ കാണും, പക്ഷേ യഥാർത്ഥത്തിൽ
+അത് പകർപ്പവകാശ നിയമത്തിനു മാത്രം യോജിച്ചതാണ്. പേറ്റന്റ് നേടാവുന്ന പുതുമയുള്ള
+ഒരു ആവിഷ്കാരം നിർമിക്കുന്നതിനായി സർഗശക്തിയേക്കാൾ കൂടുതൽ ആവശ്യമുണ്ട്. ട്രേഡ്
+മാർക്ക് നിയമത്തിനും ട്രേഡ് രഹസ്യ നിയമത്തിനും സർഗശക്തിയുമായി യാതൊരു
+ബന്ധവുമില്ല; &ldquo;ആർഎംഎസ് ടീ&rdquo; എന്ന പേരോ, എൻ്റെ ചായ ഉപഭോക്താക്കളുടെ
+രഹസ്യ പട്ടികയോ ഒട്ടും സർഗശക്തിയുള്ളതല്ല.</p>
+
+<p>
+&ldquo;ബൌദ്ധിക സ്വത്തു്&rdquo;എന്നു് ജനങ്ങള്‍ സാധാരണപറയുമ്പോള്‍, അവര്‍
+യഥാര്‍ത്ഥത്തിലുദ്ദേശിയ്ക്കുന്നതു് താരതമ്യേന വലുതൊ, ചെറുതൊ ആയ മറ്റൊരു
+വിഷയമാണു്. ഉദാഹരണത്തിനു്, പാവപ്പെട്ട രാഷ്ട്രങ്ങളില്‍ നിന്നു് പണം
+ഊറ്റുന്നതിനായി സമ്പന്ന രാഷ്ട്രങ്ങള്‍ പലപ്പൊഴും നീതിയുക്തമല്ലാത്ത നിയമങ്ങള്‍
+ചുമത്താറുണ്ടു്. അവയില്‍ ചിലതു് &ldquo;ബൌദ്ധിക സ്വത്തു്&rdquo; നിയമങ്ങളാണു്,
+മറ്റു ചിലത് അതല്ല; എന്നിരുന്നാലും, ആ അനീതിയെ വിമര്‍ശിക്കുന്നവര്‍
+പരിചിതമായപദം എന്നനിലയ്ക്കു് ഈ ലേബലിനെയാണു് ആശ്രയിക്കാറ്. അതുപയൊഗിയ്ക്കകവഴി ആ
+പ്രശ്നത്തിന്റെ സ്വഭാവത്തെ തെറ്റായി ചിത്രീകരിയ്ക്കുകയാണവര്‍
+ചെയ്യുന്നതു്. &ldquo;നിയമാധിഷ്ഠിതമായ സാമ്രാജ്യത്വം&rdquo; (legislative
+colonization) പൊലെ, കൃത്യതയുള്ള ഒരു പദം അവിടെ ഉപയോഗിയ്ക്കുന്നതു്,
+കാര്യത്തിന്റെ കാമ്പിലേയ്ക്കു് നയിയ്ക്കാന്‍ സഹായിക്കും.
+</p>
+
+<p>
+സാധാരണ ജനങ്ങള്‍ മാത്രമല്ല ഈ പദം കൊണ്ടു്
+തെറ്റിദ്ധരിപ്പിക്കപ്പെടുന്നതു്. നിയമം പഠിപ്പിയ്ക്കുന്ന അദ്ധ്യാപകര്‍ തന്നെ
+&ldquo;ബൌദ്ധിക സ്വത്തു്&rdquo; എന്ന പദത്തിന്റെ വ്യാമോഹത്തില്‍
+പ്രലോഭിപ്പിയ്ക്കപ്പെടുകയും, ചഞ്ചലരാവുകയും, അവര്‍ക്കുതന്നെ അറിയാവുന്ന
+വസ്തുതകള്‍ക്കു് വിരുദ്ധമായി പ്രസ്താവനകള്‍ നടത്തുകയും
+ചെയ്യുന്നു. ഉദാഹരണത്തിനു്, 2006-ല്‍ ഒരു പ്രൊഫസ്സര്‍ ഇങ്ങനെയെഴുതി:
+</p>
+
+<blockquote><p>
+അമേരിയ്ക്കന്‍ ഭരണഘടനയുടെ ശില്പികള്‍ക്കു് വിപോ (WIPO)-യുടെ നിലത്ത്
+പ്രവ‍ത്തിക്കുന്ന അവരുടെ പിന്‍ഗാമികളില്‍ നിന്നു് വ്യത്യസ്തമായി, ബൌദ്ധിക
+സ്വത്തിനേക്കുറിച്ചു്, മൂല്യാധിഷ്ഠിതമായ മത്സരത്തിന്റെ
+മനോഭാവമുണ്ടായിരുന്നു. അവകാശങ്ങള്‍
+അനിവാര്യമാണെന്നവര്‍ക്കറിയാമായിരുന്നു. പക്ഷെ&hellip;ഇതിൻ്റെ അധികാരത്തെ
+പരിമിതപ്പെടുത്തുന്ന രീതിയില്‍ അവര്‍ കോണ്‍ഗ്രസ്സിന്റെ കൈകള്‍ പല മാർഗത്തിലും
+ബന്ധിച്ചു.
+</p></blockquote>
+
+<p>
+പകര്‍പ്പവകാശത്തേയും പേറ്റന്റിനേയും സാധൂകരിയ്ക്കുന്ന, യു എസ് ഭരണഘടനയിലെ 1-ആം
+ലേഖനത്തിലെ 8-ആം വിഭാഗത്തിലെ 8-ആം വരിയെ കുറിച്ചാണു് മുകളില്‍ പറഞ്ഞ പ്രസ്താവന
+പ്രതിപാദിയ്ക്കുന്നതു്. ആ വരിയ്ക്കു് ട്രേഡ്‌മാര്‍ക്കു് നിയമവുമായൊ ട്രേഡ്
+രഹസ്യ നിയമവുമായൊ അല്ലെങ്കിൽ മറ്റുള്ളവയുമായൊ യാതൊരു
+ബന്ധവുമില്ല. &ldquo;ബൌദ്ധിക സ്വത്തു്&rdquo; എന്ന പദമാണു്, തെറ്റായ
+സാമാന്യവത്കരണത്തിലേയ്ക്കു് ആ പ്രൊഫസ്സറെ നയിച്ചതു്.
+</p>
+
+<p>
+&ldquo;ബൌദ്ധിക സ്വത്തു്&rdquo;എന്ന പദം അതിലളിതമായ ചിന്തകളിലേയ്ക്കും
+നയിയ്ക്കുന്നു. ഈ വ്യത്യസ്തമായ നിയമങ്ങൾ ചിലര്‍ക്കുവേണ്ടി കൃത്രിമമായ
+ആനുകൂല്യങ്ങള്‍ നിർമിയ്ക്കുന്നു എന്ന ലളിതസാമാന്യവത്കരണത്തിലേയ്ക്കാണു് ഇതു്
+ജനങ്ങളെ നയിയ്ക്കുന്നതു് അതുവഴി ഓരോ നിയമവും പൊതുസമൂഹത്തിനേര്‍പ്പെടത്തുന്ന
+നിയന്ത്രണങ്ങള്‍, അതിന്റെ പരിണത ഫലങ്ങള്‍, തുടങ്ങിയ കാതലായ വിശദാംശങ്ങളെ
+അവഗണിയ്ക്കാനും പ്രേരിപ്പിയ്ക്കുന്നു. ഈ ഉപരിപ്ലവമായ സമീപനം, ഈ
+പ്രശ്നങ്ങള്‍ക്കെല്ലാം ഒരു &ldquo;സാമ്പത്തിക മാനം&rdquo; നല്കാന്‍
+പ്രേരിപ്പിയ്ക്കുന്നു.
+</p>
+
+<p>
+പതിവുപോലെ, ഇവിടേയും വിലയിരുത്തപ്പെടാത്ത ഊഹങ്ങളെ അടിസ്ഥാനമാക്കി, സാമ്പത്തിക
+മാനം, ഒരു വാഹകനാകുന്നു. സ്വാതന്ത്ര്യവും, ജീവിതരീതിയുമല്ല, ഉത്പാദനത്തിന്റെ
+അളവാണു് കാര്യം എന്നതു് പോലെയുള്ള മൂല്യങ്ങളെ കുറിച്ചുള്ള ധാരണകളും, മാത്രമല്ല
+സംഗീതത്തിന്മേലുള്ള പകര്‍പ്പവകാശങ്ങള്‍ സംഗീതജ്ഞരെ പിന്തുണയ്ക്കാന്‍
+ആവശ്യമാണു്, അല്ലെങ്കിൽ മരുന്നുകള്‍ക്കുള്ള പേറ്റന്റുകള്‍ ജീവരക്ഷയ്ക്കുള്ള
+ഗവേഷണത്തെ സഹായിയ്ക്കും, മുതലായ വസ്തുതാപരമായി അബദ്ധങ്ങളായ ധാരണകളും
+ഇതിലുള്‍പ്പെടുന്നു.
+</p>
+
+<p>
+മറ്റൊരു പ്രശ്നം, &ldquo;ബൌദ്ധിക സ്വത്തു്&rdquo;-ല്‍ അന്തര്‍ലീനമായ വലിയ
+മാനദണ്ഡത്തില്‍, ഓരോ നിയമങ്ങളും ഉയര്‍ത്തുന്ന പ്രത്യേകമായ പ്രശ്നങ്ങള്‍
+ഏതാണ്ടു് അപ്രത്യക്ഷമാകുന്നു എന്നതാണു്. ഈ പ്രശ്നങ്ങള്‍ ഓരോ നിയമത്തിന്റേയും
+വിശദാംശങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണു് &ndash; ഇതേ വിശദാംശങ്ങള്‍
+അവഗണിയ്ക്കാനാണു് &ldquo;ബൌദ്ധിക സ്വത്തു്&rdquo; എന്നപദം ജനങ്ങളേ
+പ്രേരിപ്പിക്കുന്നതും. ഉദാഹരണത്തിനു്, സംഗീതം പങ്കുവെയ്ക്കാന്‍ അനുവദിയ്ക്കണോ
+എന്നതു് പകര്‍പ്പവകാശ നിയമവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണു്. പേറ്റന്റ്
+നിയമത്തിനു് ഇതുമായി യാതൊരു ബന്ധവുമില്ല. പേറ്റന്റ് നിയമങ്ങള്‍
+ഉയര്‍ത്തുന്നതു്,ദരിദ്ര രാഷ്ട്രങ്ങള്‍ക്കു് ജീവന്‍രക്ഷാ മരുന്നുകള്‍
+നിര്‍മ്മിയ്ക്കാനും അവ വില കുറച്ചു് വില്‍ക്കാനും ഉള്ള അനുവാദം വേണോ എന്നതു
+പോലെയുള്ള പ്രശ്നങ്ങളാണു്; പകര്‍പ്പവകാശ നിയമത്തിനു് ആ വിഷയത്തിലൊന്നും
+ചെയ്യാനില്ല.
+</p>
+
+<p>
+ഈ പ്രശ്നങ്ങളൊന്നും മുഴുവനായും സാമ്പത്തികപരമായ പ്രശ്നങ്ങളല്ല, മാത്രമല്ല
+അവയുടെ സാമ്പത്തികപരമല്ലാത്ത വശങ്ങള്‍ വളരെ വ്യത്യസ്തവുമാണു്; തുച്ഛമായ
+സാമ്പത്തിക അതിസാമാന്യവത്കരണം അടിസ്ഥാനമാക്കിയെടുക്കുന്നതു് ഈ വ്യത്യാസങ്ങളെ
+അവഗണിയ്ക്കലാണു്. ഈ രണ്ടു നിയമങ്ങളേയും &ldquo;ബൌദ്ധിക സ്വത്തു്&rdquo;-ന്റെ
+കുടത്തിലിടുന്നതു് ഓരോന്നിനേയും കുറിച്ചുള്ള വ്യക്തമായ ചിന്തയെ
+തടസ്സപ്പെടുത്തുകയാണു്.
+</p>
+
+<p>
+അതിനാല്‍, &ldquo;ബൌദ്ധികസ്വത്തെന്ന വിഷയത്തെ&rdquo; കുറിച്ചുള്ള
+ഏതൊരഭിപ്രായവും, ഉണ്ടെന്നു് സങ്കല്‍പ്പിയ്ക്കപ്പെടുന്ന ഇങ്ങനെ ഒരു
+വിഭാഗത്തേക്കുറിച്ചുള്ള ഏതു് സാമാന്യവത്കരണവും ഏതാണ്ടുറപ്പായും
+വിഡ്ഢിത്തമായിരിയ്ക്കും. ഇപ്പറഞ്ഞ എല്ലാ നിയമങ്ങളും ഒന്നാണെന്നു്
+കണക്കാക്കുകയാണെങ്കില്‍, ഒരോന്നിനും ഒരുഗുണവുമില്ലാത്ത ഒരുകൂട്ടം
+അതിസാമാന്യത്വങ്ങളില്‍ നിന്നു് അഭിപ്രായം സ്വരൂപിയ്ക്കുന്നതിനു് നിങ്ങള്‍
+പ്രേരിതരാകും.
+</p>
+
+<p>
+&ldquo;ബൌദ്ധിക സ്വത്തു്&rdquo;-ൻ്റെ തിരസ്കരണം വെറും തത്ത്വചിന്താപരമായ
+നേരമ്പോക്ക് അല്ല. ആ പദം ശരിയ്ക്കും ഹാനികരമാണ്.<a
+href="https://www.theguardian.com/us-news/2017/mar/11/nebraska-farmers-right-to-repair-bill-stalls-apple">നെബ്രാസ്കയുടെ
+&ldquo;അറ്റകുറ്റപണിയ്ക്കുള്ള അവകാശ&rdquo; ബില്ലിനെ കുറിച്ചുള്ള വാഗ്വാദം
+വളച്ചൊടിയ്ക്കുന്ന </a>-തിനായി ആപ്പിൾ ഇതുപയോഗിച്ചു. ആ വ്യാജമായ ആശയം ആപ്പിളിന്
+പ്രച്ഛന്നതയ്ക്കുള്ള മുൻഗണനയെ മറയ്ക്കാനുള്ള ഒരു വഴിയുണ്ടാക്കി, ഉപഭോക്താക്കളും
+രാഷ്ട്രവും ഒരു സാങ്കല്പിക തത്വം എന്ന രീതിയിൽ ഇതിന് നിർബന്ധമായും
+വഴികൊടുക്കണമെന്നത്, ആപ്പിളിൻ്റെ ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക്
+പരസ്പരവിരുദ്ധമാണ്.</p>
+
+<p>
+പേറ്റന്റുകളോ, പകര്‍പ്പവകാശങ്ങളോ, ട്രേഡ്‌മാര്‍ക്കുകളോ മറ്റുപല വ്യത്യസ്തമായ
+നിയമങ്ങളോ ഉയര്‍ത്തുന്ന പ്രശ്നത്തേക്കുറിച്ചു് നിങ്ങള്‍ക്കു് വ്യക്തമായി
+ചിന്തിയ്ക്കണമെന്നുണ്ടെങ്കില്‍, ആദ്യപടി, അവയെല്ലാം
+കൂട്ടിക്കുഴയ്ക്കുന്നതൊഴിവാക്കി, ഓരോന്നും വ്യത്യസ്ത വിഷയങ്ങളായി കണക്കാക്കുക
+എന്നതാണു്. &ldquo;ബൌദ്ധിക സ്വത്തു്&rdquo; എന്ന പദം നിര്‍ദ്ദേശിയ്ക്കുന്ന
+ഇടുങ്ങിയ വീക്ഷണവും അതിലളിതമായ ചിത്രവും ഉപേക്ഷിയ്ക്കുക എന്നതാണു് അടുത്തപടി. ഈ
+ഓരോ വിഷയത്തേയും അതിന്റെ പൂര്‍ണ്ണതയോടു കൂടി വ്യത്യസ്തമായി പരിഗണിയ്ക്കു
+എന്നാല്‍ നിങ്ങള്‍ക്കവയെ നന്നായി നിരൂപിയ്ക്കാനുള്ള ഒരവസരം കിട്ടും.
+</p>
+
+<p>മാത്രമല്ല WIPO-യുടെ പരിഷ്കരണത്തെ കുറിച്ചു പറയുമ്പോൾ, <a
+href="http://fsfe.org/projects/wipo/wiwo.en.html">WIPO-യുടെ പേരും
+അന്തസത്തയും മാറ്റാനായി ഒരു പ്രസ്താവന</a> ഇവിടെയുണ്ട്.
+</p>
+
+<hr />
+
+<p>
+കൂടാതെ <a href="/philosophy/komongistan.html">കൊമംഗിസ്ഥാൻ്റെ കൗതുകകരമായ
+ചരിത്രം (&ldquo;ബൌദ്ധിക സ്വത്തു്&rdquo; എന്ന പദത്തെ പൊട്ടിച്ചുകൊണ്ട്)</a>
+എന്നതും നോക്കുക.
+</p>
+
+<p>
+ആഫ്രിക്കയിലെ രാജ്യങ്ങൾ ഈ നിയമങ്ങളേക്കാൾ കൂടുതൽ സാമ്യമുള്ളതാണ്, മാത്രമല്ല
+&ldquo;ആഫ്രിക്ക&rdquo; എന്നത് ഭൂമിശാസ്ത്രപരമായി ഉചിതമാണ്; എന്നിരുന്നാലും, <a
+href="http://www.theguardian.com/world/2014/jan/24/africa-clinton">
+പ്രത്യേകമായി ഒരു രാജ്യത്തെ കുറിച്ച് പറയുന്നതിനു പകരം &ldquo;ആഫ്രിക്ക&rdquo;
+എന്നു പറയുന്നത് ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കുന്നു</a>.
+</p>
+
+<p>
+<a
+href="http://torrentfreak.com/language-matters-framing-the-copyright-monopoly-so-we-can-keep-our-liberties-130714/">റിക്കാർഡ്
+ഫാൽക്വിഞ്ച് (Rickard Falkvinge) ഈ പദത്തെ തിരസ്കരിക്കുന്നതിനോട്
+യോജിയ്ക്കുന്നു</a>.</p>
+
+<p>&ldquo;ബൌദ്ധിക സ്വത്തു്&rdquo; എന്ന പദത്തെ <a
+href="http://www.locusmag.com/Perspectives/2016/11/cory-doctorow-sole-and-despotic-dominion/">കോറി
+ഡോക്ടറൊ(Cory Doctorow)-യും അപലപിയ്ക്കുന്നു</a>.</p>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 4.0. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 2004, 2006, 2010, 2013, 2015, 2016, 2017, 2018 Richard
+Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവേറ്റീവ്സ് 4.0 ഇന്റർനാഷണൽ ലൈസൻസ്</a> അടിസ്ഥാനത്തില്‍
+പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Shyam Karanatt | ശ്യാം കാരനാട്ട്
+&lt;shyam@swathanthran.in&gt;, Aiswarya Kaitheri Kandoth | ഐശ്വര്യ കൈതേരി
+കണ്ടോത്ത് &lt;aiswaryakk29@gmail.com&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/05/03 17:32:40 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+<!-- for class="inner", starts in the banner include -->
+</body>
+</html>