summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/linux-and-gnu.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/linux-and-gnu.html')
-rw-r--r--talermerchantdemos/blog/articles/ml/linux-and-gnu.html373
1 files changed, 373 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/linux-and-gnu.html b/talermerchantdemos/blog/articles/ml/linux-and-gnu.html
new file mode 100644
index 0000000..b70a06f
--- /dev/null
+++ b/talermerchantdemos/blog/articles/ml/linux-and-gnu.html
@@ -0,0 +1,373 @@
+<!--#set var="PO_FILE"
+ value='<a href="/gnu/po/linux-and-gnu.ml.po">
+ https://www.gnu.org/gnu/po/linux-and-gnu.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/gnu/linux-and-gnu.html"
+ --><!--#set var="DIFF_FILE" value="/gnu/po/linux-and-gnu.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2014-09-22" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.79 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>ലിനക്സും ഗ്നുവും - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+<meta http-equiv="Keywords" content="ഗ്നു, എഫ് എസ് എഫ്, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍,ലിനക്സ്, ഈമാക്സ്, ജിസിസി,
+യുനിക്സ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍,ഓപ്പറേറ്റിങ്ങ് സിസ്റ്റം,ഗ്നു
+കേര്‍ണല്‍,ഹേഡ്, ഗ്നു ഹേഡ്, ഹേഡ്" />
+<meta http-equiv="Description" content="കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കു് അവരുപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍
+പങ്കുവയ്ക്കാനും മെച്ചപ്പെടുത്താനും ഉള്ള സ്വാതന്ത്ര്യം ലഭിയ്ക്കുന്നതിനായി
+1983 മുതല്‍ യുനിക്സ് പോലെയുള്ള സ്വതന്ത്രമായ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഗ്നു
+നിര്‍മ്മിച്ചുകൊണ്ടിരിയ്ക്കുന്നു." />
+
+<!--#include virtual="/gnu/po/linux-and-gnu.translist" -->
+<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/server/outdated.ml.html" -->
+<h2>ലിനക്സും ഗ്നു സംവിധാനവും</h2>
+
+<p><strong>എഴുതിയതു് <a href="http://www.stallman.org/">റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍</a></strong></p>
+
+<div class="announcement">
+ <blockquote><p>ഈ വിഷയത്തെക്കുറിച്ചു് കൂടുതല്‍ അറിയാന്‍‍ <a
+href="/gnu/gnu-linux-faq.html">ഗ്നു/ലിനക്സ് ചോദ്യോത്തരങ്ങള്‍</a>, <a
+href="/gnu/why-gnu-linux.html">എന്തുകൊണ്ട് ഗ്നു/ലിനക്സ്?</a> എന്നീ
+ലേഖനങ്ങള്‍ കാണുക.</p>
+ </blockquote>
+</div>
+
+<p>
+പല കമ്പ്യൂട്ടര്‍ ഉപയോക്താക്കളും <a
+href="/philosophy/categories.html#TheGNUsystem">ഗ്നു സിസ്റ്റത്തിന്റെ</a>
+മാറ്റം വരുത്തിയ പതിപ്പാണെന്നറിയാതെയാണു് നിത്യേന ഇതുപയോഗിയ്ക്കുന്നതു്. ചില
+പ്രത്യേക സാഹചര്യങ്ങളുടെ ഫലമായി ഇന്നു് പരക്കെ ഉപയോഗിയ്ക്കുന്ന ഗ്നുവിന്റെ
+പതിപ്പു് കൂടുതല്‍ സമയവും &ldquo;ലിനക്സ്&rdquo;എന്നാണറിയപ്പെടുന്നതു്, എന്നു്
+മാത്രമല്ല പല ഉപയോക്താക്കളും <a href="/gnu/gnu-history.html">ഗ്നു
+സംരംഭവുമായി</a> അതിനു് എത്ര മാത്രം ബന്ധമുണ്ടെന്നതിനെപ്പറ്റി <a
+href="/gnu/gnu-users-never-heard-of-gnu.html">ബോധവാന്‍മാരുമല്ല</a>.</p>
+
+<p>
+ശരിയ്ക്കും അങ്ങനെ ഒരു ലിനക്സ് ഉണ്ടു് എന്നു് മാത്രമല്ല ആളുകള്‍ അതു്
+ഉപയോഗിയ്ക്കുന്നുമുണ്ടു്, പക്ഷേ അതു് പ്രവര്‍ത്തക സംവിധാനത്തിന്റെ ഒരു ഭാഗം
+മാത്രമാണു്. ലിനക്സൊരു കെര്‍ണലാണു്: നിങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്ന മറ്റു്
+പ്രോഗ്രാമുകള്‍ക്കു് സിസ്റ്റത്തിന്റെ വിഭവങ്ങള്‍ വിട്ടുകൊടുക്കുന്ന
+പ്രോഗ്രാമാണതു്. ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണു്
+കെര്‍ണല്‍, പക്ഷേ അതു് മാത്രം കൊണ്ടു് വലിയ പ്രയോജനമൊന്നുമില്ല; മുഴുവന്‍
+പ്രവര്‍ത്തക സംവിധാനത്തിനൊപ്പമേ അതിനു് പ്രവര്‍ത്തിയ്ക്കാനാകൂ. ലിനക്സ്
+സാധാരണയായി ഗ്നു എന്ന പ്രവര്‍ത്തക സംവിധാനവുമായി ചേര്‍ന്നാണുപയോഗിയ്ക്കുന്നതു്:
+ലിനക്സ് കെര്‍ണലായി പ്രവര്‍ത്തിയ്ക്കുന്ന മുഴുവന്‍ സിസ്റ്റവും അടിസ്ഥാനപരമായി
+ഗ്നുവാണു് അഥവാ ഗ്നു/ലിനക്സ് ആണു്. &ldquo;ലിനക്സ്&rdquo; എന്നു് പറയപ്പെടുന്ന
+എല്ലാ വിതരണങ്ങളും ശരിയ്ക്കും, ഗ്നു/ലിനക്സ് വിതരണങ്ങളാണു്.</p>
+
+<p>
+പല ഉപയോക്താക്കളും ലിനക്സെന്ന കെര്‍ണലും &ldquo;ലിനക്സ്&rdquo;എന്നു് തന്നെ
+അവര്‍ വിളിയ്ക്കുന്ന മുഴുവന്‍ സിസ്റ്റവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി
+ബോധവാന്‍മാരല്ല. ഈ പേരിന്റെ അവ്യക്തമായ ഉപയോഗം കാര്യങ്ങള്‍ മനസ്സിലാക്കാന്‍
+സഹായിയ്ക്കുന്നില്ല. അല്പം സഹായത്തോടെ, 1991 ല്‍ ലിനസ് ടോര്‍വാള്‍ഡ്സാണു്
+മുഴുവന്‍ പ്രവര്‍ത്തക സംവിധാനവും വികസിപ്പിച്ചെടുത്തതെന്നാണു് ഈ ഉപയോക്താക്കള്‍
+വിചാരിയ്ക്കുന്നതു്.</p>
+
+<p>
+ലിനക്സൊരു കെര്‍ണലാണെന്നു് പ്രോഗ്രാമര്‍മാര്‍ക്കു് പൊതുവെ അറിയാം. പക്ഷേ പൊതുവേ
+മുഴുവന്‍ സിസ്റ്റത്തേയും &ldquo;ലിനക്സ്&rdquo; എന്നു് തന്നെ വിളിയ്ക്കുന്നതു്
+കേട്ടിട്ടുള്ളതു് കൊണ്ടു് പലപ്പോഴും, കെര്‍ണലിന്റെ പേരിലറിയപ്പെടുന്ന സിസ്റ്റം
+എന്ന രീതിയുള്ള ഒരു ചരിത്രമാണു് അവരുടെ മനസ്സില്‍ വരുന്നതു്. ഉദാഹരണത്തിനു്,
+ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് എന്ന കെര്‍ണല്‍ എഴുതി തീര്‍ക്കുകയും, അതിന്റെ
+ഉപയോക്താക്കള്‍ അതിനൊപ്പമുപയോഗിയ്ക്കാന്‍ മറ്റു് സ്വതന്ത്ര
+സോഫ്റ്റുവെയറുകള്‍ക്കായി പരതുകയും, യുണിക്സ് പോലുള്ളൊരു സിസ്റ്റം ഉണ്ടാക്കാന്‍
+ആവശ്യമായ ഒരു വിധം എല്ലാം തന്നെ നേരത്തെ ലഭ്യമായിരുന്നുവെന്നു് (ഒരു പ്രത്യേക
+കാരണമൊന്നുമില്ലാതെ) കണ്ടെത്തുകയുമാണുണ്ടായതു് എന്നാണു് പലരും
+വിശ്വസിയ്ക്കുന്നതു്.</p>
+
+<p>
+അവരതു് കണ്ടെത്തിയതു് യാദൃശ്ചികമായിട്ടായിരുന്നില്ല &ndash; അതു്
+മുഴുവനായിട്ടില്ലാത്ത ഗ്നു സിസ്റ്റമായിരുന്നു . ലഭ്യമായിരുന്ന എല്ലാ <a
+href="/philosophy/free-sw.html">സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെല്ലാം</a>
+കൂട്ടിച്ചേര്‍ത്തു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനം നിര്‍മ്മിക്കാന്‍
+കഴിഞ്ഞതു്, 1984 മുതല്‍ തന്നെ ഗ്നു സംരംഭം അതിനായ് യത്നിച്ചതു് കൊണ്ടാണു്. <a
+href="/gnu/manifesto.html"> ഗ്നു മാനിഫെസ്റ്റോയില്‍</a>, ഗ്നു എന്ന പേരില്‍,
+യുണിക്സ് പോലുള്ള ഒരു സ്വതന്ത്ര സിസ്റ്റം വികസിപ്പിയ്ക്കുന്നതിനുള്ള ലക്ഷ്യം
+ഞങ്ങള്‍ മുന്നോട്ടു് വച്ചിട്ടുണ്ടു്. ഗ്നു പ്രൊജക്റ്റിന്റെ <a
+href="/gnu/initial-announcement.html">ആദ്യ പ്രഖ്യാപനത്തിലും</a> ഗ്നു
+സിസ്റ്റത്തിനുള്ള ആദ്യകാല പദ്ധതികളുടെ
+രൂപരേഖവിവരിച്ചിട്ടുണ്ടായിരുന്നു. ലിനക്സ് തുടങ്ങിയപ്പോഴേയ്ക്കും ഗ്നു ഏതാണ്ടു്
+പൂര്‍ണ്ണമായിരുന്നു.</p>
+
+<p>
+കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ സംരംഭങ്ങള്‍ക്കും ഒരു പ്രത്യേക ജോലി
+ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സോഫ്റ്റുവെയര്‍ വികസിപ്പിയ്ക്കാനുള്ള
+ലക്ഷ്യമാണുള്ളതു്. ഉദാഹരണത്തിനു് ലിനസ് ടോര്‍വാള്‍ഡ്സ് യുണിക്സ് പോലുള്ളൊരു
+കെര്‍ണല്‍ (ലിനക്സ്) എഴുതാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍, ഡൊണാള്‍ഡ് ക്നുത്തു് ഒരു
+ടെക്സ്റ്റ് ഫോര്‍മാറ്റര്‍ (ടെക്) എഴുതാനാണു് തുനിഞ്ഞതു്; ബോബ് ഷീഫ്ലര്‍
+ജാലകസിസ്റ്റം (എക്സ് ജാലക സിസ്റ്റം) വികസിപ്പിയ്ക്കുന്നതിനും. ഇത്തരം
+സംരംഭങ്ങളുടെ സംഭാവനയെ വിലയിരുത്തുനതു് സ്വാഭാവികമായും, അതില്‍നിന്നുള്ള
+പ്രോഗ്രാമുകളുടെ വിജയത്തിന്റെ അടിസ്ഥാനത്തിലാണു്.</p>
+
+<p>
+ഇങ്ങനെയാണു് ഗ്നു സംരംഭത്തിന്റെ സംഭാവന അളക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെന്താണു്
+മനസ്സിലാക്കാന്‍ കഴിയുക? ഒരു സിഡി വിതരണക്കാരന്‍ കണ്ടെത്തിയതു് അവരുടെ
+&ldquo;ലിനക്സ് വിതരണത്തില്‍&rdquo;, ഏറ്റവും വലിയ ഒറ്റ ഘടകം മുഴുവന്‍ സോഴ്സ്
+കോഡിന്റെ ഏതാണ്ടു് 28% വരുന്ന <a
+href="/philosophy/categories.html#GNUsoftware"> ഗ്നു
+സോഫ്റ്റുവെയറായിരുന്നു</a> എന്നാണു്, ഇതില്‍ ഒഴിച്ചു് കൂടാനാവാത്തതും
+ഞാനില്ലാതെ സിസ്റ്റം തന്നെയില്ല എന്ന അവസ്ഥയുമുള്ള സുപ്രധാന ഘടകങ്ങളുമുണ്ടു്.
+ലിനക്സ് മാത്രമായി ഏതാണ്ടു് 3% ആയിരുന്നു (2008 ലെ കണക്കും സമാനമാണു്
+ഗ്ന്യൂസെന്‍സ് എന്ന വിതരണത്തിന്റെ &ldquo;മെയിന്‍&rdquo; സംഭരണിയില്‍ ലിനക്സ്
+1.5% ഉം, ഗ്നു പാക്കേജുകള്‍ 15% ഉം ആണു്). സിസ്റ്റത്തിലെ
+പ്രോഗ്രാമുകളാരാണെഴുതിയതു് എന്നു് നോക്കിയിട്ടാണു് നിങ്ങള്‍ പേരു്
+നിശ്ചയിയ്ക്കുന്നതെങ്കില്‍ ഏറ്റവും യോജിച്ച ഒറ്റപ്പദം &ldquo;ഗ്നു&rdquo;
+എന്നായിരിയ്ക്കും.</p>
+
+<p>
+പക്ഷേ അതു് ഈ ചോദ്യം പരിഗണിയ്ക്കാനുള്ള നല്ലൊരു വഴിയല്ല. ഗ്നു സംരംഭം പ്രത്യേക
+സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ വികസിപ്പിയ്ക്കാനുള്ള സംരംഭമായിരുന്നില്ല,
+ഇപ്പോഴുമല്ല.ഞങ്ങളൊരു <a href="/software/gcc/">സി കമ്പൈലര്‍
+വികസിപ്പിച്ചെങ്കിലും</a> ഇതു് അതിനായുള്ളൊരു സംരംഭമായിരുന്നില്ല. ഞങ്ങളൊരു
+ടെക്സ്റ്റ് എഴുത്തിടം വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു
+സംരംഭവുമായിരുന്നില്ല. ഗ്നു സംരംഭത്തിന്റെ ലക്ഷ്യം ഗ്നു എന്നു് പേരുള്ള
+<em>സ്വതന്ത്രമായതും മുഴുവനായും യുണിക്സ്-പോലുള്ളതുമായ ഒരു സിസ്റ്റം</em>
+വികസിപ്പിയ്ക്കുക എന്നതായിരുന്നു.</p>
+
+<p>
+സിസ്റ്റത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് പലരും വിലപ്പെട്ട സംഭാവനകള്‍
+നല്‍കിയിട്ടുണ്ടു്, അവരെല്ലാവരും ഇതിനു് അംഗികാരം അര്‍ഹിയ്ക്കുന്നുണ്ടു്. പക്ഷേ
+ഉപയോഗപ്രദമായ ഒരു കൂട്ടം പ്രോഗ്രാമുകളുടെ ശേഖരം മാത്രമല്ലാതെ ഇതു് ഒരു
+<em>സംയോജിത സിസ്റ്റമാകാന്‍ </em> കാരണം, ഗ്നു സംരംഭത്തിന്റെ
+ലക്ഷ്യമതായതുകൊണ്ടാണു്. <em>പൂര്‍ണ്ണമായും</em> സ്വതന്ത്രമായ ഒരു
+സിസ്റ്റമുണ്ടാക്കാന്‍ ആവശ്യമായ പ്രോഗ്രാമുകളുടെ ഒരു പട്ടികയുണ്ടാക്കുകയും,
+ശാസ്ത്രീയമായി അതിലെ എല്ലാ പ്രോഗ്രാമുകളും കണ്ടെത്തുകയോ, എഴുതുകയോ, എഴുതാനായി
+ആളുകളെ കണ്ടെത്തുകയോ ചെയ്തു. അനിവാര്യമായതും എന്നാല്‍
+രസകരമല്ലാത്തതുമായ&nbsp;<a href="#unexciting">(1)</a> ചില ഘടകങ്ങള്‍ ഇല്ലാതെ
+ഒരു സിസ്റ്റം ഉണ്ടാക്കാന്‍ പറ്റാത്തതു് കൊണ്ട്, അവ ഞങ്ങള്‍ തന്നെ
+വികസിപ്പിച്ചു. ഞങ്ങളുടെ സിസ്റ്റത്തിലെ പ്രോഗ്രാമിങ്ങിനുള്ള ചില ഉപകരണങ്ങള്‍,
+സ്വയം തന്നെ പ്രോഗ്രാമര്‍മാരുടെയിടയില്‍ ജനകീയമായി, പക്ഷേ ഇതല്ലാത്ത&nbsp;<a
+href="#nottools">(2)</a> പല ഘടകങ്ങളും ഞങ്ങള്‍ എഴുതി. ഞങ്ങള്‍ ഒരു ചതുരംഗ കളി,
+ഗ്നു ചെസ്സ്, പോലും വികസിപ്പിച്ചെടുത്തു, കാരണം സമ്പൂര്‍ണ്ണമായ
+ഒരുസിസ്റ്റത്തിനു് നല്ല കളികളും ആവശ്യമാണു് എന്നതു് തന്നെ.</p>
+
+<p>
+90 കളുടെ ആദ്യത്തോടെ കെര്‍ണലൊഴികെയുള്ള മുഴുവന്‍ സിസ്റ്റവും ഞങ്ങള്‍
+തയ്യാറാക്കിയിരുന്നു (മാകിനു് മുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന <a
+href="/software/hurd/hurd.html">ഗ്നു ഹര്‍ഡ്</a>, എന്ന കെര്‍ണല്‍ ഞങ്ങള്‍
+വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുകയായിരുന്നു). ഈ കെര്‍ണല്‍ വികസിപ്പിയ്ക്കുന്നതു്
+ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയധികം പ്രയാസമേറിയതായിരുന്നു; <a
+href="/software/hurd/hurd-and-linux.html">2001 ല്‍ ഗ്നു ഹര്‍ഡ് വിശ്വസനീയമായി
+പ്രവര്‍ത്തിച്ചു് തുടങ്ങി</a>, പക്ഷേ ഇതു് ആളുകള്‍ക്കു് പൊതുവില്‍
+ഉപയോഗിയ്ക്കാന്‍ തയ്യാറാകാന്‍ ഇനിയും എത്രയോ ദൂരം പോകാനുണ്ടു്.</p>
+
+<p>
+ഭാഗ്യത്തിനു്, ലിനക്സ് ലഭ്യമായിരുന്നതു് കാരണം, ഞങ്ങള്‍ക്കു് ഹര്‍ഡിനായി
+കാത്തിരിയ്ക്കേണ്ടി വന്നില്ല. 1992 ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ്
+സ്വതന്ത്രമാക്കിയതോടെ അദ്ദേഹം അവസാനത്തെ വലിയ വിടവും നികത്തി. ആളുകള്‍ക്കു് <a
+href="http://ftp.funet.fi/pub/linux/historical/kernel/old-versions/RELNOTES-0.01">ലിനക്സും
+ഗ്നു സിസ്റ്റവും ഒന്നിച്ചു് ചേര്‍ത്തു്</a> പൂര്‍ണ്ണമായും സ്വതന്ത്രമായ
+സിസ്റ്റം &ndash; ഗ്നു സിസ്റ്റത്തിന്റെ ലിനക്സ് അടിസ്ഥാനമായൊരു പതിപ്പു്
+നിര്‍മ്മിക്കാന്‍ സാധിച്ചു. ചുരുക്കത്തില്‍ ഗ്നു/ലിനക്സ്.</p>
+
+<p>
+അവ ചേര്‍ത്തു് വയ്ക്കുന്നതൊരു നിസാര പണിയായിരുന്നില്ല. ചില ഗ്നു
+ഘടകങ്ങള്‍ക്കു്&nbsp;<a href="#somecomponents">(3)</a> ലിനക്സുമായി ചേര്‍ന്നു്
+പ്രവര്‍ത്തിയ്ക്കുന്നതിനു് വേcണ്ടി സാരമായ മാറ്റങ്ങള്‍ വരുത്തേണ്ടി
+വന്നു. ഉടന്‍ ഉപയോഗസജ്ജമായ രീതിയിലുള്ള ഒരു വിതരണമായി ഈ സിസ്റ്റത്തെ
+സംയോജിപ്പിക്കുന്നതു് ഒരു വലിയ ജോലിയായിരുന്നു. ഇതിനായി സിസ്റ്റം ഇന്‍സ്റ്റോള്‍
+ചെയ്യുന്നതും ബൂട്ട് ചെയ്യുന്നതുമെങ്ങനെയാണെന്നുള്ള പ്രശ്നം
+പരിഹരിക്കേണ്ടിയിരുന്നു &ndash; അവിടംവരെ എത്താതിരുന്നതിനാല്‍
+ഞങ്ങള്‍ക്കഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രശ്നമായിരുന്നു
+അതു്. അതിനാല്‍ തന്നെ സിസ്റ്റത്തിന്റെ പല വിതരണങ്ങളും വികസിപ്പിച്ചെടുത്തവര്‍
+പല അത്യാവശ്യ പണികളും ചെയ്തു. പക്ഷേ അവ പലതും ആ ജോലിയുടെ സ്വഭാവം കൊണ്ടു്,
+ഉറപ്പായും ആരെങ്കിലും ചെയ്യാന്‍ പോകുന്നവയായിരുന്നു.</p>
+
+<p>
+ഗ്നു/ലിനക്സ് സിസ്റ്റങ്ങളേയും ഗ്നു <em>എന്ന</em> സിസ്റ്റത്തിനേയും ഗ്നു സംരംഭം
+പിന്തുണയ്ക്കുന്നു. ഗ്നു സി ലൈബ്രറിക്കു് വേണ്ടി ലിനക്സുമായി ബന്ധപ്പെട്ട
+കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി <a href="http://fsf.org/">എഫ്എസ്എഫ്</a> പണം
+മുടക്കി. അതു്കൊണ്ടു് ഇപ്പോള്‍ അവ നല്ലനിലയില്‍ സംയോജിതമാണു്. പുതിയ ലൈബ്രറി
+പതിപ്പുകള്‍ മാറ്റമൊന്നുമില്ലാതെ തന്നെ ഗ്നു/ലിനക്സ്
+സിസ്റ്റത്തിലുപയോഗിക്കുന്നു. എഫ്എസ്എഫ്, ഡെബിയന്‍ ഗ്നു/ലിനക്സിന്റെ ആദ്യഘട്ട
+വികസനത്തിനും പണംമുടക്കി.</p>
+
+<p>
+ഇന്നു് ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ പല രൂപാന്തരങ്ങളും ഉണ്ടു് (പലപ്പോഴും
+&ldquo;വിതരണങ്ങള്‍&rdquo; എന്നാണവയെ വിളിയ്ക്കുന്നതു്). അവയില്‍
+ഒട്ടുമിക്കവയും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും ചേര്‍ക്കുന്നുണ്ടു് &ndash;
+അവയുടെ രചയിതാക്കള്‍ ഗ്നുവിനു് പകരം ലിനക്സുമായി ബന്ധപ്പെട്ട തത്വശാസ്ത്രമാണു്
+പിന്തുടരുന്നതു്. പക്ഷേ അവയില്‍ <a href="/distros/"> പൂര്‍ണ്ണമായും
+സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങളുമുണ്ടു്</a>. <a
+href="https://www.ututo.org/">ഉട്ടുട്ടോ</a>, <a
+href="http://gnewsense.org/">ഗ്ന്യൂസെന്‍സ്</a> എന്നീ രണ്ടു് വിതരണങ്ങളെ
+എഫ്എസ്എഫ് കമ്പ്യൂട്ടര്‍ സൌകര്യങ്ങള്‍ നല്കി പിന്തുണയ്ക്കുന്നു.</p>
+
+<p>സ്വതന്ത്രമായ ഒരു ഗ്നു/ലിനക്സ് വിതരണമുണ്ടാക്കുന്നതു്, സ്വതന്ത്രമല്ലാത്ത പല
+പ്രോഗ്രാമുകളേയും ഒഴിവാക്കുന്ന കാര്യം മാത്രമല്ല. ഇപ്പോള്‍ ലിനക്സിന്റെ സാധാരണ
+പതിപ്പുകളിലും സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഈ
+പ്രോഗ്രാമുകള്‍, സിസ്റ്റം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഐ/ഒ ഉപകരണങ്ങളില്‍
+പകര്‍ത്താനുദ്ദേശിച്ചുള്ളതാണു്. അവയുടെ യഥാര്‍ത്ഥ കോഡുകള്‍ക്കു് പകരം,
+അക്കങ്ങളുടെ ഒരു നീണ്ട ശ്രേണി അയി മാത്രമാണു് അവ &ldquo;കോഡില്‍&rdquo;
+ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതു്. അതുകൊണ്ടു് തന്നെ സ്വതന്ത്രമായ ഗ്നു/ലിനക്സ്
+വിതരണങ്ങള്‍ പരിപാലിക്കുക എന്നതു് <a
+href="http://directory.fsf.org/project/linux">ലിനക്സിന്റെ ഒരു സ്വതന്ത്ര
+പതിപ്പിന്റെ</a> പരിപാലനം കൂടിയാവുന്നു.</p>
+
+<p>നിങ്ങള്‍ ഗ്നു/ലിനക്സ് ഉപയോഗിച്ചാലും ഇല്ലെങ്കിലും, ദയവായി
+&ldquo;ലിനക്സ്&rdquo; എന്ന പേരു് സംശയത്തിനിട വരുത്തുന്ന തരത്തില്‍
+ഉപയോഗിച്ചു് ആളുകളെ ആശയക്കുഴപ്പത്തിലാക്കരുതു്. ലിനക്സ് എന്നാല്‍,
+സിസ്റ്റത്തിലെ വളരെ പ്രധാനപ്പെട്ടതും അനിവാര്യമായതുമായ കേര്‍ണല്‍ എന്ന ഘടകം
+മാത്രമാണു്. പൂര്‍ണ്ണമായ സിസ്റ്റം അടിസ്ഥാനപരമായി ലിനക്സും കൂടി ചേര്‍ന്ന ഗ്നു
+സിസ്റ്റമാണു്. നിങ്ങള്‍ ഈ സംയോജിത സിസ്റ്റത്തേപറ്റിയാണു്
+സംസാരിയ്ക്കുന്നതെങ്കില്‍ ദയവായി അതിനെ &ldquo;ഗ്നു/ലിനക്സ്&rdquo; എന്നു്
+വിളിയ്ക്കുക.</p>
+
+<p>
+നിങ്ങള്‍ക്കു് &ldquo;ഗ്നു/ലിനക്സിനെക്കുറിച്ചു്&rdquo; കൂടുതല്‍ വിവരത്തിനായി
+സൂചിക ചേര്‍ക്കണമെങ്കില്‍ ഈ ലേഖനവും <a href="/gnu/the-gnu-project.html">
+http://www.gnu.org/gnu/the-gnu-project.html</a> എന്ന ലേഖനവും
+നല്‍കാവുന്നതാണു്. ലിനക്സ് എന്ന കെര്‍ണലിനെക്കുറിച്ചു് കൂടുതല്‍ വിവരത്തിനു്
+<a href="http://foldoc.org/linux">http://foldoc.org/linux</a> എന്ന
+യുആര്‍എല്‍ ഉപയോഗിയ്ക്കാവുന്നതാണു്.</p>
+
+<h3>അടിക്കുറിപ്പു്</h3>
+
+<p>
+ഗ്നുവിനു് പുറമേ വേരൊരു സംരംഭവും ഒരു സ്വതന്ത്രമായ യുണിക്സ്-പോലുള്ള
+പ്രവര്‍ത്തക സംവിധാനം ഒറ്റയ്ക്കു് നിര്‍മ്മിച്ചിട്ടുണ്ടു്. യുസി
+ബെര്‍ക്കിലിയില്‍ വികസിപ്പിച്ചെടുത്ത ഈ സിസ്റ്റം ബിഎസ്ഡി
+എന്നാണറിയപ്പെടുന്നതു്. 80 കളില്‍ ഇതു് സ്വതന്ത്രമല്ലായിരുന്നു, പക്ഷേ 90 കളുടെ
+ആദ്യത്തില്‍ ഇതു് സ്വതന്ത്രമായി. ഇന്നു് നിലവിലുള്ള&nbsp;<a
+href="#newersystems">(4)</a> ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം
+ഏതാണ്ടുറപ്പായും ഗ്നുവില്‍ നിന്നുള്ളൊരു രൂപാന്തരമോ അല്ലെങ്കില്‍ ഒരു ബിഎസ്ഡി
+സിസ്റ്റമോ ആണു്.</p>
+
+<p>
+ഗ്നു/ലിനക്സ് പോലെ ബിഎസ്ഡിയും ഗ്നുവിന്റെ ഒരു പതിപ്പാണോ എന്നു് ആളുകള്‍
+ചിലപ്പോള്‍ ചോദിയ്ക്കാറുണ്ടു്. ഗ്നു സംരംഭത്തിന്റെ മാതൃകയില്‍ നിന്നു്
+ആവേശമുള്‍ക്കൊണ്ടും, ഗ്നു പ്രവര്‍ത്തകരുടെ തുറന്ന അഭ്യര്‍ത്ഥനമാനിച്ചും ആണു്
+ബിഎസ്ഡിയുടെ രചയിതാക്കള്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കിയതെങ്കിലും അവരുടെ
+കോഡും ഗ്നുവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇന്നു് ഗ്നുവും അതിന്റെ
+രൂപാന്തരങ്ങളും ബിഎസ്ഡി പ്രോഗ്രാമുകളുപയോഗിയ്ക്കുന്നതു് പോലെ തന്നെ ബിഎസ്ഡി
+സിസ്റ്റങ്ങള്‍ ചില ഗ്നു പ്രോഗ്രാമുകളുപയോഗിയ്ക്കുന്നുണ്ടു്; എന്നിരുന്നാലും
+മുഴുവനായെടുത്താല്‍ അവ രണ്ടും വെവ്വേറെ വളര്‍ന്നുവന്ന രണ്ടു് വ്യത്യസ്ത
+സിസ്റ്റങ്ങളാണു്. ബിഎസ്ഡിയുടെ രചയിതാക്കള്‍ ഒരു കെര്‍ണലെഴുതി ഗ്നുവിനോടു്
+ചേര്‍ത്തതല്ലാത്തതിനാല്‍ തന്നെ ഗ്നു/ബിഎസ്ഡി എന്ന പേരു് ഇവിടെ
+ചേരുകയില്ല.&nbsp;<a href="#gnubsd">(5)</a></p>
+
+<h3>കുറിപ്പുകള്‍</h3>
+<ol>
+<li>
+<a id="unexciting"></a>ഇപ്പോള്‍ <a href="/software/binutils/">ഗ്നു
+ബിന്‍യൂട്ടില്‍സിന്റെ</a> ഭാഗമായ ഗ്നു അസംബ്ലര്‍ എന്ന ജിഎഎസ്, ലിങ്കര്‍ എന്ന
+ജിഎല്‍ഡി എന്നീ പാക്കേജുകളും <a href="/software/tar/">ഗ്നു ടാറും</a>, മറ്റു്
+പലതും ഉള്‍ക്കൊള്ളുന്നതാണു് ഈ അത്യാവശ്യവും എന്നാല്‍ രസകരമല്ലാത്തതുമായ
+ഘടകങ്ങള്‍.</li>
+
+<li>
+<a id="nottools"></a>ഉദാഹരണത്തിനു് ബോണ്‍ എഗെയിന്‍ ഷെല്‍ (ബാഷ്), <a
+href="/software/ghostscript/ghostscript.html">ഗോസ്റ്റ്സ്ക്രിപ്റ്റ്</a> എന്ന
+പോസ്റ്റ്സ്ക്രിപ്റ്റ് ഇന്റര്‍പ്രട്ടര്‍, <a
+href="/software/libc/libc.html">ഗ്നു സി ലൈബ്രറി</a> തുടങ്ങിയവ
+പ്രോഗ്രാമിങ്ങിനുള്ള ഉപകരണങ്ങളല്ല. ഗ്നുകാഷ്, ഗ്നോം, ഗ്നു ചെസ്സ് എന്നിവയും
+അത്തരത്തിലുള്ളവയല്ല.</li>
+
+<li>
+<a id="somecomponents"></a>ഉദാഹരണത്തിനു്, <a
+href="/software/libc/libc.html">ഗ്നു സി ലൈബ്രറി</a>.</li>
+
+<li>
+<a id="newersystems"></a>ഇതെഴുതിയതിനു് ശേഷം ഏതാണ്ടു് മുഴുവന്‍ സ്വതന്ത്രമായ -
+വിന്‍ഡോസ് മാതൃകയിലുള്ള ഒരു സിസ്റ്റം നിര്‍മ്മിയ്ക്കപ്പെടുകയുണ്ടായി, പക്ഷെ
+സാങ്കേതികമായി അതു് ഗ്നുവിനെ പോലെയോ യുനിക്സിനെ പോലെയോ അല്ലാത്തതുകൊണ്ടു്
+ഇവിടെ ബാധകമാകുന്നില്ല. സൊളാരിസിന്റെ കേര്‍ണല്‍ ഏതാണ്ടെല്ലാം
+സ്വതന്ത്രമാണു്. പക്ഷെ അതുപയോഗിയ്ക്കണമെങ്കില്‍ കേര്‍ണലില്‍ വിട്ടു പോയ
+ഭാഗങ്ങള്‍ ചേര്‍ക്കുന്നതിനു് പുറമെ അതു് ഗ്നു വിലോ ബിഎസ്ഡിയിലോ ചേര്‍ക്കുകയോ
+വേണം.</li>
+
+<li>
+<a id="gnubsd"></a>എന്നാല്‍, ഈ ലേഖനം എഴുതിയതിനു് ശേഷം വര്‍ഷങ്ങള്‍
+കഴിഞ്ഞപ്പോള്‍ ഗ്നു സി ലൈബ്രറി പ്രവര്‍ത്തിയ്ക്കുന്നതാക്കിയട്ടുണ്ടു് എന്നതു്
+ഗ്നു സിസ്റ്റവും ആ കെര്‍ണലും ഒന്നിപ്പിയ്ക്കുന്നതു് സാധ്യമാക്കി. ഗ്നു/ലിനക്സ്
+പോലെ ഇവയും തീര്‍ച്ചയായും ഗ്നുവിന്റെ രൂപാന്തരങ്ങളാണു്, അതുകൊണ്ടു് തന്നെ
+സിസ്റ്റത്തിലെ കെര്‍ണലിനനുസരിച്ചു് ഇവയെ ഗ്നു/കെഫ്രീബിഎസ്ഡി
+ഗ്നു/കെനെറ്റ്ബിഎസ്ഡി എന്നിങ്ങനെ വിളിയ്ക്കാറുണ്ടു്. സാധാരണ
+ഉപയോക്താക്കള്‍ക്കു് ഗ്നു/ലിനക്സും ഗ്നു/*ബിഎസ്ഡിയുമായി വേര്‍തിരിച്ചറിയാന്‍
+പോലും പ്രയാസമാണു്.</li>
+
+</ol>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a
+href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> ലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതുക.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
+ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
+ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+href="/server/standards/README.translations.html">Translations README</a>
+കാണുക.</p>
+</div>
+
+<!-- Regarding copyright, in general, standalone pages (as opposed to
+ files generated as part of manuals) on the GNU web server should
+ be under CC BY-ND 4.0. Please do NOT change or remove this
+ without talking with the webmasters or licensing team first.
+ Please make sure the copyright date is consistent with the
+ document. For web pages, it is ok to list just the latest year the
+ document was modified, or published.
+ If you wish to list earlier years, that is ok too.
+ Either "2001, 2002, 2003" or "2001-2003" are ok for specifying
+ years, as long as each year in the range is in fact a copyrightable
+ year, i.e., a year in which the document was published (including
+ being publicly visible on the web or in a revision control system).
+ There is more detail about copyright years in the GNU Maintainers
+ Information document, www.gnu.org/prep/maintain. -->
+<p>Copyright &copy; 1997, 1998, 1999, 2000, 2001, 2002, 2007, 2014 Richard
+Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p>
+
+<p>ഈ താള് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0</a> അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Praveen A &lt;pravi.a@gmail.com&gt;, Shyam Karanatt
+&lt;shyam@swathanthran.in&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2017/04/11 17:21:57 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>