summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/can-you-trust.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/can-you-trust.html')
-rw-r--r--talermerchantdemos/blog/articles/ml/can-you-trust.html390
1 files changed, 390 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/can-you-trust.html b/talermerchantdemos/blog/articles/ml/can-you-trust.html
new file mode 100644
index 0000000..e868a9b
--- /dev/null
+++ b/talermerchantdemos/blog/articles/ml/can-you-trust.html
@@ -0,0 +1,390 @@
+<!--#set var="ENGLISH_PAGE" value="/philosophy/can-you-trust.en.html" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.79 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>നിങ്ങള്‍ക്ക് സ്വന്തം കമ്പ്യൂട്ടറിനെ വിശ്വസിക്കാൻ കഴിയുമൊ? - ഗ്നു പ്രൊജെക്ട്
+- സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഫൗണ്ടേഷൻ</title>
+
+<!--#include virtual="/philosophy/po/can-you-trust.translist" -->
+<!--#include virtual="/server/banner.ml.html" -->
+<h2>നിങ്ങള്‍ക്ക് സ്വന്തം കമ്പ്യൂട്ടറിനെ വിശ്വസിക്കാൻ കഴിയുമൊ?</h2>
+
+<p>എഴുതിയത് <a href="http://www.stallman.org/">റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</a></p>
+
+<p>
+ആരിൽ നിന്നാണ് നിങ്ങളുടെ കമ്പ്യൂട്ടർ കൽപനകൾ സ്വീകരിക്കേണ്ടത്? മിക്ക ആളുകളും
+വിചാരിക്കുന്നത് സ്വന്തം കമ്പ്യൂട്ടർ അവരെ മാത്രമേ അനുസരിക്കുന്നുള്ളൂ
+എന്നാണ്. &ldquo;ട്രസ്റ്റഡ് കമ്പ്യൂട്ടിങ്ങ്&rdquo; എന്നവർ വിളിക്കുന്ന പദ്ധതി
+പ്രകാരം വൻകിട മാധ്യമ കമ്പനികൾ (സിനിമാ, റെക്കോഡ് കമ്പനികൾ ഉൾപ്പടെ),
+മൈക്രോസോഫ്റ്റും ഇന്റലും പോലുള്ള കമ്പ്യൂട്ടർ കമ്പനികളോടൊത്തുചേർന്ന് നിങ്ങളുടെ
+കമ്പ്യൂട്ടറുകളെ നിങ്ങൾക്കു പകരം അവരെ അനുസരിക്കുന്നവയാക്കാൻ
+പദ്ധതിയൊരുക്കുന്നു. (ഈ സ്കീമിന്റെ മൈക്രോസോഫ്റ്റ് പതിപ്പ് പല്ലേഡിയം
+എന്നറിയപ്പെടുന്നു.) അപകടകരമായ ഫീച്ചറുകൾ മുമ്പും പ്രൊപ്രിയേറ്ററി
+പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രസ്തുത പദ്ധതി അതിനെ
+സാർവത്രികമാക്കുന്നതാണ്.</p>
+<p>
+അടിസ്ഥാനപരമായി പ്രൊപ്രിയേറ്ററി സോഫ്റ്റ്‍വെയർ എന്നതിനർത്ഥം അതിനെ നിങ്ങൾക്കു
+നിയന്ത്രിക്കാൻ കഴിയില്ലെന്നതാണ്; സോഴ്സ് കോഡ് പഠിക്കാനൊ അതിനു മാറ്റം
+വരുത്തുവാനൊ നിങ്ങൾക്കു കഴിയില്ല. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഉപയോഗിച്ച്
+സമർത്ഥരായ ബിസിനസുകാർ നമ്മെ അധീനതയിലാക്കുന്നതിൽ ഒട്ടും
+ആശ്ചര്യപ്പെടാനില്ല. മൈക്രോസോഫ്റ്റ് ഇതു പല തവണ ചെയ്തിട്ടുണ്ട്: നിങ്ങളുടെ
+ഹാർഡ് ഡിസ്കിലുള്ള എല്ലാ സോഫ്റ്റ്‍വെയറിന്റെയും പേരുകൾ മൈക്രോസോഫ്റ്റിനു
+ലഭിക്കുന്ന രീതിയിലാണ് വിൻഡോസിന്റെ ഒരു പതിപ്പ് രൂപകൽപന ചെയ്തിരുന്നത്; വിൻഡോസ്
+മീഡിയ പ്ലെയറിൽ സമീപകാലത്തുണ്ടായ ഒരു &ldquo;സുരക്ഷ&rdquo; അപ്ഗ്രേഡിനായി
+ഉപയോക്താക്കൾ പുതിയ നിയന്ത്രണങ്ങൾ അംഗീകരിക്കണമായിരുന്നു. എന്നാൽ
+മൈക്രോസോഫ്റ്റ് തനിച്ചല്ല: KaZaa എന്ന മ്യൂസിക്-ഷെയറിങ് സോഫ്റ്റ്‍വെയർ രൂപകൽപന
+ചെയ്തിരിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഉപയോഗം KaZaa-യുടെ ബിസിനസ്
+പങ്കാളിക്ക് അവരുടെ ക്ലയന്റ്സിനു വാടകയ്ക്കു കൊടുക്കാവുന്ന
+രീതിയിലാണ്. ഇത്തരത്തിലുള്ള അപകടകരമായ ഫീച്ചറുകൾ പലപ്പോഴും രഹസ്യമാണ്. എന്നാൽ
+അറിഞ്ഞു കഴിഞ്ഞാൽ പോലും സോഴ്സ് കോഡ് ലഭ്യമല്ലാത്തതിനാൽ അവ നീക്കം ചെയ്യുന്നത്
+ബുദ്ധിമുട്ടാണ്.</p>
+<p>
+മുൻകാലങ്ങളിൽ ഇവ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. എന്നാൽ &ldquo;ട്രസ്റ്റഡ്
+കമ്പ്യൂട്ടിംഗ്&rdquo;ഇതിനെ വ്യാപകമാക്കും. ഒരുപക്ഷേ കൂടുതൽ ഉചിതമായ പേര്
+&ldquo;ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് (Treacherous computing)&rdquo;
+എന്നതാണ്. കാരണം നിങ്ങളുടെ കമ്പ്യൂട്ടർ വ്യവസ്ഥാപിതമായി നിങ്ങളോട് അനുസരണക്കേട്
+കാണിക്കും എന്നുറപ്പാക്കാനാണ് ഈ പദ്ധതി രൂപകൽപ്പന
+ചെയ്തിരിക്കുന്നത്. വാസ്തവത്തിൽ, നിങ്ങളുടെ കമ്പ്യൂട്ടർ പൊതുവായ ആവശ്യത്തിനുള്ള
+ഒന്നായി പ്രവർത്തിക്കുന്നതിൽ നിന്നും ഇത് തടയുന്നു. ഓരോ പ്രവർത്തനത്തിനും
+പ്രത്യേകമായി അനുമതി കൊടുക്കേണ്ടി വരുന്ന അവസ്ഥയിലാക്കുന്നു.</p>
+<p>
+ഈ ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിനു പിന്നിലുള്ള ആശയം എന്തെന്നാൽ ഓരോ
+കമ്പ്യൂട്ടറിലും ഒരു ഡിജിറ്റൽ എൻക്രിപ്ഷനും സിഗ്നേച്ചർ ഡിവൈസും
+അടങ്ങിയിട്ടുണ്ടാകും, എന്നാൽ അവയുടെ കീകൾ നിങ്ങളിൽ നിന്നും രഹസ്യമാക്കി
+വെക്കുന്നു. നിങ്ങൾക്ക് ഏതൊക്കെ പ്രോഗ്രാമുകൾ റൺ ചെയ്യാം, ഏതൊക്കെ
+ഡോക്യുമെന്റുകളും ഡാറ്റയും ആക്സസു ചെയ്യാം, ഏതൊക്കെ പ്രോഗ്രാമുകൾ ഉപയോഗിച്ച്
+ഇവയൊക്കെ റീഡ് ചെയ്യാം അല്ലെങ്കിൽ അതിൽ മാറ്റം വരുത്താം എന്നിവയൊക്കെ
+നിയന്ത്രിക്കുവാൻ പ്രൊപ്രിയേറ്ററി പ്രോഗ്രാമുകൾ ഈ ഡിവൈസ് ഉപയോഗിക്കുന്നു. ഈ
+പ്രോഗ്രാമുകൾ ഇന്റർനെറ്റിൽ നിന്നും ഓട്ടോമാറ്റിക് ആയി പുതിയ നിയന്ത്രണങ്ങൾ
+ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഏർപ്പെടുത്തുന്നു. ആ
+നിയന്ത്രണങ്ങൾകമ്പ്യൂട്ടറിൽ ഏർപ്പെടുത്താൻ നിങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ ചില
+കഴിവുകൾ സ്വമേധയാ പ്രവർത്തനരഹിതമാകും.</p>
+<p>
+സ്വാഭാവികമായും, ഹോളിവുഡും റെക്കോർഡ് കമ്പനികളും ഒക്കെ ഡിജിറ്റൽ റസ്ട്രിക്ഷൻസ്
+മാനേജ്മെന്റിനായി (ഡി‌ആർ‌എം) ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഉപയോഗിക്കാൻ
+പദ്ധതിയിട്ടിട്ടുണ്ട്, അതായത് ഡൗൺ‌ലോഡുചെയ്‌ത വീഡിയോകളും സംഗീതവും ഒരു
+നിർദ്ദിഷ്ട കമ്പ്യൂട്ടറിൽ മാത്രമേ പ്ലേ ചെയ്യാൻ കഴിയൂ. കമ്പനികളിൽ നിന്ന്
+ലഭിക്കുന്ന അംഗീകൃത ഫയലുകൾ പങ്കു വെക്കുക എന്നത് തികച്ചും
+അസാധ്യമാകും. നിങ്ങൾക്ക്, പൊതുജനങ്ങൾക്ക്, ഇവ പങ്കിടാനുള്ള കഴിവും
+സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. (എൻ‌ക്രിപ്റ്റ് ചെയ്യാത്ത പതിപ്പുകൾ‌
+നിർമ്മിക്കുന്നതിനും അവ അപ്‌ലോഡുചെയ്യുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു മാർഗം
+ആരെങ്കിലുമൊക്കെ കണ്ടെത്തുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അതിനാൽ‌ ഡിആർഎം
+പൂർണ്ണമായും വിജയിക്കാൻ പോകുന്നില്ല, പക്ഷേ അത് ഈ സമ്പ്രദായത്തിനുള്ള ഒരു
+ഒഴികഴിവുമല്ല.)</p>
+<p>
+ഷെയറിംഗ് സമ്മതിക്കാത്തത് തന്നെ വളരെ മോശമാണ്. എന്നാൽ കാര്യങ്ങൾ ഇപ്പോൾ കൂടുതൽ
+മോശമാവുന്നു. ഇ-മെയിലിനും ഡോക്യുമെന്റുകൾക്കും ഈ രീതി ഏർപ്പെടുത്താൻ ആലോചന
+നടക്കുന്നുണ്ട്&mdash;അതിന്റെ ഫലമായി രണ്ടാഴ്ച കൊണ്ട് ഇ-മെയിലിലെ സന്ദേശം
+നഷ്ടമാവുകയൊ ഒരു പ്രത്യേക കമ്പനിയിൽ നിർമ്മിച്ച കമ്പ്യൂട്ടറിൽ മാത്രമേ
+ഡോക്യുമെന്റുകൾ നമുക്ക് വായിക്കാനാവൂ എന്ന രീതിയിൽ ആയിത്തീരുകയൊ ചെയ്യും.</p>
+<p>
+നിങ്ങൾ അപകടകരമായതെന്നു കരുതുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ
+ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ ബോസ് ഒരു ഇമെയിൽ അയച്ചുവെന്നു സങ്കൽപ്പിക്കുക;
+ഒരു മാസത്തിനു ശേഷം, അതു തിരിച്ചടിക്കുമ്പോൾ, തീരുമാനം
+നിങ്ങളുടേതായിരുന്നില്ലെന്നു കാണിക്കാൻ ആ ഇ-മെയിൽ നിങ്ങൾക്കുപയോഗിക്കാൻ
+കഴിയില്ല. മാഞ്ഞുപോകുന്ന മഷികൊണ്ട് എഴുതിയതാണെങ്കിൽ &ldquo;രേഖാമൂലം
+ലഭിക്കുന്ന&rdquo; ഓർഡറുകൾക്കു നിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല.</p>
+<p>
+നിങ്ങളുടെ കമ്പനിയുടെ ഓഡിറ്റ് രേഖകളിൽ അട്ടിമറി നടത്താനോ അല്ലെങ്കിൽ
+രാജ്യത്തിന് അപകടകരമായ ഒരു ഭീഷണി പരിശോധനയൊന്നും കൂടാതെ മുന്നോട്ടു വെക്കാനൊ
+പോലെയുള്ള നിയമവിരുദ്ധമൊ ധാർമ്മികമായി അംഗീകൃതമല്ലാത്തതൊ ആയ കാര്യം
+ആവശ്യപ്പെടുന്ന ഒരു ഇമെയിൽ നിങ്ങളുടെ ബോസിൽ നിന്ന് ലഭിക്കുകയാണെന്ന്
+സങ്കൽപ്പിക്കുക. ഇന്നത്തെ കാലത്ത് ഒരു റിപ്പോർട്ടറിന് അത് അയച്ചുകൊടുത്തുകൊണ്ട്
+ഇതു വെളിച്ചത്തു കൊണ്ടുവരാൻ നമുക്കു കഴിയും. എന്നാൽ ഒറ്റുകാരൻ
+കമ്പ്യൂട്ടിങ്ങുകൊണ്ട് ആ ഡോക്യുമെന്റ് വായിക്കാൻ റിപ്പോർട്ടർക്ക് കഴിയുകയില്ല;
+അയാളുടെ കമ്പ്യൂട്ടർ അയാളെ അനുസരിക്കാൻ വിസമ്മതിക്കും. ചുരുക്കത്തിൽ ഒറ്റുകാരൻ
+കമ്പ്യൂട്ടിംഗ് അഴിമതിയുടെ പറുദീസയായി മാറും.</p>
+<p>
+നിങ്ങൾ ഡോക്യുമെന്റ് സേവ് ചെയ്യുമ്പോൾ അത് മറ്റു വേർഡ് പ്രോസസറുകൾ
+വായിക്കാതിരിക്കാൻ വേണ്ടി മൈക്രോസോഫ്റ്റ് വേർഡ് പോലെയുള്ള വേർഡ് പ്രോസസറുകൾ
+ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഉപയോഗിക്കുന്നു. ദുഷ്ക്കരമായ പരീക്ഷണങ്ങൾ ചെയ്തു വേണം
+ഇന്ന് വേർഡ് ഫോർമാറ്റിന്റെ രഹസ്യങ്ങൾ കണ്ടുപിടിച്ച് സ്വതന്ത്ര വേർഡ്
+പ്രോസസറുകൾക്കു വേർഡ് ഡോക്യുമെന്റുകൾ വായിക്കാൻ സാധിക്കുന്ന
+അവസ്ഥയിലെത്തിക്കുവാൻ. ഡോക്യുമെന്റുകൾ സേവു ചെയ്യുമ്പോൾ ഒറ്റുകാരൻ
+കമ്പ്യൂട്ടിംഗ് ഉപയോഗിച്ചുകൊണ്ട് വേർഡ് അവയെ എൻക്രിപ്റ്റ് ചെയ്യുകയാണെങ്കിൽ, അവ
+വായിക്കാൻ ഉള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള അവസരം പോലും സ്വതന്ത്ര
+സോഫ്റ്റ്‍വെയർ കമ്മ്യൂണിറ്റിക്ക് ഉണ്ടാകില്ല&mdash;ഇനി കഴിയുമെങ്കിൽ പോലും
+ഇത്തരം പ്രോഗ്രാമുകൾ ഡിജിറ്റൽ മില്ലെനിയം പകർപ്പവകാശ നിയമപ്രകാരം
+നിരോധിക്കപ്പെട്ടേക്കാം.</p>
+<p>
+ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ ഇന്റർനെറ്റിലൂടെ പുതിയ
+അനുമതി നിയമങ്ങൾ തുടർച്ചയായി ഡൗൺലോഡ് ചെയ്തുകൊണ്ടിരിക്കും, എന്നിട്ട് അവ
+നിങ്ങളുടെ കമ്പ്യൂട്ടറിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും. ഇനി നിങ്ങളുടെ
+ഡോക്യുമെന്റിൽ ഉള്ള കാര്യങ്ങൾ യുഎസ് സർക്കാരിനോ മൈക്രോസോഫ്റ്റിനോ
+ഇഷ്ടപ്പെട്ടില്ലെങ്കിൽ, ആർക്കും ആ ഡോക്യുമെന്റ് വായിക്കാൻ കഴിയാത്ത വിധത്തിൽ
+എല്ലാ കമ്പ്യൂട്ടറുകളോടും അതു നിരസിക്കുവാൻ നിർദ്ദേശിക്കുന്ന പുതിയ നിയമങ്ങൾ
+അവർക്കു ചേർക്കുവാൻ കഴിയും. ഈ പുതിയ ഉത്തരവ് ഡൗൺലോഡു ചെയ്തുകഴിഞ്ഞാൽ പിന്നെ
+എല്ലാ കമ്പ്യൂട്ടറുകളും അതനുസരിക്കും. നിങ്ങളുടെ എഴുത്ത് 1984 ശൈലിയിലുള്ള
+റിട്രോ ആക്റ്റീവ് രീതിയിൽ മായിച്ചു കളഞ്ഞെന്നും വരാം. നിങ്ങൾക്കു പോലും അതു
+വായിക്കാൻ കഴിയാതെ വരും.</p>
+<p>
+ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷൻ എന്തൊക്കെ വഷളത്തരങ്ങൾ ചെയ്യുന്നുവെന്നു
+കണ്ടുപിടിക്കാമെന്നും, അവ എത്ര അസഹനീയമാണെന്നു പഠിക്കാമെന്നും, ഇതെല്ലാം
+കഴിഞ്ഞ് അവയെ അംഗീകരിക്കണമൊ എന്നു തീരുമാനിക്കാമെന്നും നിങ്ങൾ
+വിചാരിക്കുന്നുണ്ടാവാം. നിങ്ങൾക്ക് അവ കണ്ടെത്താൻ കഴിയുമെന്നാണെങ്കിൽ പോലും,
+അതിനു വേണ്ടി ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിനെ അംഗീകരിക്കുന്നതു
+മണ്ടത്തരമാണ്. എന്തുതന്നെയായാലും ഈ ഇടപാടിന് അറുതിവരുത്താൻ കഴിയുമെന്നു
+പ്രതീക്ഷിക്കുവാൻ പോലും നിങ്ങൾക്കു കഴിയില്ല. നിങ്ങൾ അങ്ങനെയൊരു പ്രോഗ്രാം
+ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾ കുടുക്കിലാകുമെന്നു മാത്രമല്ല അവരതറിയുകയും
+ചെയ്യും അപ്പോൾ അവർക്ക് ആ ഡീൽ മാറ്റാനും കഴിയും. ചില ആപ്ലിക്കേഷനുകൾ സ്വതവേ
+തന്നെ മറ്റെന്തെങ്കിലും ചെയ്യാനുള്ള അപ്‌ഗ്രേഡുകൾ
+ഡൗൺലോഡുചെയ്യും&mdash;മാത്രമല്ല അപ്ഗ്രേഡു ചെയ്യണമൊ വേണ്ടയൊ എന്നു
+തീരുമാനിക്കാനുള്ള അവസരം പോലും അവർ നിങ്ങൾക്കു തരില്ല.</p>
+<p>
+ഇന്നത്തെ കാലത്ത് പ്രൊപ്രിയേറ്ററി സോഫ്റ്റ്‍വെയറിന്റെ നിയന്ത്രണങ്ങൾ
+വരാതിരിക്കാൻ ആ സോഫ്റ്റ്‍വെയർ ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല
+വഴി. ഗ്നു/ലിനക്സ് അല്ലെങ്കിൽ മറ്റൊരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം
+ഉപയോഗിക്കുകയും അതിൽ പ്രൊപ്രിയേറ്ററി ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത്
+ഒഴിവാക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം
+നിങ്ങൾക്ക് തന്നെ ആയിരിക്കും. ഒരു സ്വതന്ത്ര പ്രോഗ്രാമിന് എന്തെങ്കിലും
+പ്രശ്നമുണ്ടെങ്കിൽ കമ്മ്യൂണിറ്റിയിലെ മറ്റ് ഡവലപ്പർമാർ അത് ശരിയാക്കുകയും
+കറക്റ്റ് ചെയ്ത പതിപ്പ് നിങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം. ഒരു
+പ്രൊപ്രിയേറ്ററി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിങ്ങൾക്ക് സ്വതന്ത്ര പ്രോഗ്രാമുകൾ
+പ്രവർത്തിപ്പിക്കാൻ കഴിയും; ഇത് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നില്ലെങ്കിലും പല
+ഉപയോക്താക്കളും ഇങ്ങനെ ചെയ്യാറുണ്ട്.</p>
+<p>
+ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും സ്വതന്ത്ര
+ആപ്ലിക്കേഷനുകളുടെയും നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നു. കാരണം നിങ്ങൾക്ക്
+അവയെ പ്രവർത്തിപ്പിക്കാൻ പോലും കഴിഞ്ഞേക്കില്ല. ഒറ്റുകാരൻ കമ്പ്യൂട്ടിംഗിന്റെ
+ചില പതിപ്പുകൾ ഏതെങ്കിലും പ്രത്യേക കമ്പനിയുടെ അംഗീകാരം ഓപ്പറേറ്റിംഗ്
+സിസ്റ്റത്തിനു വേണമെന്ന് ആവശ്യപ്പെട്ടേക്കാം. അതിനാൽ സ്വതന്ത്ര ഓപ്പറേറ്റിംഗ്
+സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. ഒറ്റുകാരൻ കമ്പ്യൂട്ടിംഗിന്റെ ചില
+പതിപ്പുകൾ ഓപ്പറേറ്റിംഗ് സിസ്റ്റം ഡെവലപ്പറുടെ പ്രത്യേക അംഗീകാരം
+ആവശ്യപ്പെടുന്നതാകാം. അത്തരമൊരു സിസ്റ്റത്തിൽ നിങ്ങൾക്ക് സ്വതന്ത്ര
+ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല. നിങ്ങൾ അത് എങ്ങനെയെങ്കിലും
+കണ്ടെത്തി മറ്റൊരാളോട് പറഞ്ഞാൽ അതൊരു കുറ്റകൃത്യവുമാകും.</p>
+<p>
+എല്ലാ കമ്പ്യൂട്ടറുകളും ഒറ്റുകാരൻ കമ്പ്യൂട്ടിംഗിനെ പിന്തുണയ്‌ക്കാൻ
+ആവശ്യപ്പെടുന്ന തരത്തിലുള്ള യുഎസ് നിയമങ്ങൾക്കായി ഇതിനകം തന്നെ നിർദ്ദേശങ്ങൾ
+ഉണ്ട്. മാത്രമല്ല പഴയ കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റ് കണക്റ്റുചെയ്യുന്നതും ഇവ
+നിരോധിക്കുന്നു. CBDTPA (ഞങ്ങൾ ഇതിനെ Consume But Don't Try Programming Act
+എന്ന് വിളിക്കുന്നു.) അതിലൊന്നാണ്. എന്നാൽ ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിലേക്കു
+മാറുവാൻ അവ നിയമപരമായി നിങ്ങളെ നിർബന്ധിക്കുന്നില്ലെങ്കിലും, അത്
+സ്വീകരിക്കാനുള്ള സമ്മർദ്ദം വളരെ വലുതായിരിക്കും. നിരവധി
+പ്രശ്‌നങ്ങളുണ്ടെങ്കിലും ഇന്നും ആളുകൾ‌ പലപ്പോഴും ആശയവിനിമയത്തിനായി വേഡ്
+ഫോർ‌മാറ്റ് ഉപയോഗിക്കുന്നു. (<a
+href="/philosophy/no-word-attachments.html">&ldquo;നമുക്ക് വേർഡ്
+അറ്റാച്ച്മെന്റുകൾക്ക് ഒരു അവസാനം കൊണ്ടുവരാൻ കഴിയും&rdquo;</a> എന്ന ലേഖനം
+കാണുക). ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് മെഷീനുകൾക്കു മാത്രമെ ഏറ്റവും പുതിയ വേർഡ്
+ഡോക്യുമെന്റുകൾ വായിക്കാൻ കഴിയുന്നുള്ളുവെങ്കിൽ, ഈ സാഹചര്യത്തെ
+വ്യക്തിതാത്പര്യത്തിന്റെ നിലയിൽ മാത്രം കാണുന്ന ധാരാളം ആളുകൾ അതിലേക്കു
+മാറും. ഒറ്റുകാരൻ കമ്പ്യൂട്ടിംഗിനെ എതിർക്കുവാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി
+കൂട്ടായ തെരഞ്ഞെടുപ്പിലൂടെ ഈ സാഹചര്യത്തെ അഭിമൂഖീകരിക്കേണ്ടതുണ്ട്.</p>
+<p>
+ഒറ്റുകാരൻ കമ്പ്യൂട്ടിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് <a
+href="http://www.cl.cam.ac.uk/users/rja14/tcpa-faq.html">http://www.cl.cam.ac.uk/users/rja14/tcpa-faq.html</a>
+എന്ന വിലാസം സന്ദർശിക്കുക.</p>
+<p>
+ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിനെ തടയാനായി ധാരാളം പൗരന്മാരെ സംഘടിപ്പിച്ചുകൊണ്ടുള്ള
+പിന്തുണ ആവശ്യമായി വരും. ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം! ദയവായി <a
+href="http://DefectiveByDesign.org">Defective by Design</a> എന്ന ഡിജിറ്റൽ
+റസ്ട്രിക്ഷൻസ് മാനേജ്മെന്റിന് എതിരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ
+നടത്തുന്ന ക്യാമ്പെയിനിനെ പിന്തുണയ്ക്കുക.</p>
+
+<h3>അനുബന്ധം</h3>
+
+<ol>
+<li><p>
+കമ്പ്യൂട്ടർ സുരക്ഷാ ഫീൽഡ് &ldquo;ട്രസ്റ്റഡ് കമ്പ്യൂട്ടിംഗ്&rdquo; എന്ന
+വാക്ക് മറ്റൊരു രീതിയിലാണ് ഉപയോഗിക്കുന്നത്&mdash;രണ്ടു അർത്ഥങ്ങളും തമ്മിൽ
+ആശയക്കുഴപ്പം വരാതിരിക്കാൻ ശ്രദ്ധിക്കണം.</p></li>
+
+<li><p>
+പബ്ലിക് കീ എൻക്രിപ്ഷനും ഡിജിറ്റൽ സിഗ്‌നേച്ചറുകളും ഉപയോഗിച്ചിട്ടുള്ള, ഗ്നു
+പ്രൊജക്ട് വിതരണം ചെയ്യുന്ന ഗ്നു പ്രൈവസി ഗാർഡ് എന്ന പ്രോഗ്രാം ഉപയോഗിച്ച്
+സുരക്ഷിതവും സ്വകാര്യവുമായ ഇ-മെയിൽ അയക്കുവാൻ നിങ്ങൾക്കു കഴിയും. ജിപിജി (GPG)
+ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിൽ നിന്നും എങ്ങനെ
+വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നറിയാനും എന്താണ് ഒന്നിനെ സഹായകരവും മറ്റേതിനെ
+അപകടകരവും ആക്കുന്നതെന്നു കാണാനും സമഗ്രമായ ഒരു പഠനം നടത്തുന്നത്
+ഉപയോഗപ്രദമാണ്. </p>
+<p>
+ആരെങ്കിലും ജിപിജി ഉപയോഗിച്ച് ഒരു എൻക്രിപ്റ്റഡ് ഡോക്യുമെന്റ് നിങ്ങൾക്ക്
+അയക്കുകയും നിങ്ങൾ അതിനെ ജിപിജി ഉപയോഗിച്ച് ഡികോഡ് ചെയ്യുകയും ചെയ്യുമ്പോൾ,
+അതിന്റെ ഫലമായി നിങ്ങൾക്കു വായിക്കാനും ഫോർവേഡ് ചെയ്യാനും പകർത്താനും കൂടാതെ
+വീണ്ടും എൻക്രിപ്റ്റ് ചെയ്ത് സുരക്ഷിതമായി മറ്റാർക്കെങ്കിലും അയക്കാനും
+കഴിയുന്ന ഒരു എൻക്രിപ്റ്റഡ് അല്ലാത്ത ഡോക്യുമെന്റ് ലഭിക്കും. സ്ക്രീനിലെ
+വാക്കുകൾ വായിക്കാൻ ഒരു ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷൻ നിങ്ങളെ
+അനുവദിക്കും പക്ഷേ മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന എൻക്രിപ്റ്റഡ്
+അല്ലാത്ത ഒരു ഡോക്യുമെന്റ് ഉണ്ടാക്കുവാൻ അതനുവദിക്കില്ല. ജിപിജി എന്ന സ്വതന്ത്ര
+സോഫ്റ്റ്‌വെയർ പാക്കേജ് സുരക്ഷാ ഫീച്ചറുകൾ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നു;
+<em>അവർ</em> <em>അത്</em> ഉപയോഗിക്കുന്നു. ഒറ്റുകാരൻ കമ്പ്യൂട്ടിംഗ്
+നിർമ്മിച്ചിരിക്കുന്നത് ഉപയോക്താക്കളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ്;
+<em>അത്</em> <em>നമ്മളെ</em> ഉപയോഗിക്കുന്നു.</p></li>
+
+<li><p>
+ഒറ്റുകാരൻ കമ്പ്യൂട്ടിങ്ങിനെ പിന്തുണയ്ക്കുന്നവർ അതിന്റെ <a
+name="beneficial">പ്രയോജനകരമായ ഉപയോഗങ്ങളിലാണ്</a> ശ്രദ്ധ
+കേന്ദ്രീകരിച്ചിരിക്കുന്നത്. അവർ പറയുന്നത് പലപ്പോഴും ശരിയാണ്, അപ്രധാനമാണെന്നു
+മാത്രം.</p>
+<p>
+മിക്ക ഹാർഡ്‌വെയറുകളെയും പോലെ ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഹാർഡ്‌വെയറും
+ദോഷകരമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. എന്നാൽ ഈ ആവശ്യങ്ങൾ ഒറ്റുകാരൻ
+കമ്പ്യൂട്ടിംഗ് ഹാർഡ്‍വെയർ ഇല്ലാതെ മറ്റു വഴികളിലൂടെയും നടപ്പിലാക്കാൻ
+കഴിയും. ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് ഉപയോക്താക്കൾക്കുണ്ടാക്കുന്ന പ്രധാന
+വ്യത്യാസം മോശമായ പരിണതഫലമാണ്: നിങ്ങളുടെ കമ്പ്യൂട്ടറിനെ നിങ്ങൾക്കെതിരെ
+പ്രവർത്തിപ്പിക്കാൻ സജ്ജീകരിക്കുന്നു.</p>
+<p>
+അവർ പറയുന്നതും ഞാൻ പറയുന്നതും സത്യം തന്നെയാണ്. രണ്ട് സത്യങ്ങളും ചേർത്തു
+വച്ചാൽ എന്താണ് നിങ്ങൾക്ക് ലഭിക്കുന്നത്? ചെറിയ പ്രയോജനങ്ങൾ വാഗ്ദാനമായി നൽകി
+നമുക്കു നഷ്ടപ്പെടുന്നതെന്തെന്നുള്ളതിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിച്ച്
+നമ്മുടെ സ്വാതന്ത്ര്യം എടുത്തു കളയാനുള്ള പദ്ധതിയാണ് ഒറ്റുകാരൻ കമ്പ്യൂട്ടിംഗ്.</p></li>
+
+<li><p>
+മൈക്രോസോഫ്റ്റ് ഒരു സുരക്ഷാ മാനദണ്ഡമായി പല്ലേഡിയത്തെ അവതരിപ്പിക്കുകയും അത്
+വൈറസുകളിൽ നിന്ന് പരിരക്ഷിക്കുമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ
+അവകാശവാദം തെറ്റാണ്. മൈക്രോസോഫ്റ്റ് റിസർച്ച് 2002 ഒക്ടോബറിൽ നടത്തിയ ഒരു
+അവതരണത്തിൽ നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും
+പ്രവർത്തനം തുടരും എന്നതാണ് പല്ലേഡിയത്തിന്റെ ഒരു സവിശേഷത എന്ന്
+വ്യക്തമാക്കിയിട്ടുണ്ട്. അതായത്, വൈറസുകൾ‌ക്ക് ഇന്ന് ചെയ്യാൻ കഴിയുന്ന എല്ലാ
+കാര്യങ്ങളും തുടർന്നും ചെയ്യാൻ സാധിക്കും.</p>
+<p>
+മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന ആളുകൾ പല്ലേഡിയവുമായി ബന്ധപ്പെട്ട്
+&ldquo;സുരക്ഷ&rdquo; എന്ന വാക്ക് ഉപയോഗിക്കുന്നത് നമ്മൾ സാധാരണയായി
+ഉപയോഗിക്കുന്ന അർത്ഥത്തിലല്ല, അതായത് നിങ്ങൾക്കു വേണ്ടാത്ത കാര്യങ്ങളിൽ നിന്നും
+നിങ്ങളുടെ മെഷീനിനെ സംരക്ഷിക്കുക. പകരം നിങ്ങളുടെ മെഷീനിലുള്ള നിങ്ങളുടെ
+ഡാറ്റയുടെ പകർപ്പുകളെ മറ്റുള്ളവരുടെ താത്പര്യത്തിനെതിരായി നിങ്ങൾ ആക്സസു
+ചെയ്യുന്നതിൽ നിന്നും സംരക്ഷിക്കുക എന്നാണവർ അർത്ഥമാക്കുന്നത്. ആ പ്രസന്റേഷനിൽ
+ഒരു സ്ലൈഡ് &ldquo;തേർഡ് പാർട്ടി രഹസ്യങ്ങളും&rdquo; &ldquo;ഉപയോക്താവിന്റെ
+രഹസ്യങ്ങളും&rdquo; ഉൾപ്പെടെയുള്ള പല്ലേഡിയം സൂക്ഷിച്ചു കൊണ്ടിരുന്ന പല
+വിധത്തിലുള്ള രഹസ്യങ്ങളും ചൂണ്ടിക്കാട്ടുന്നു&mdash;എന്നാൽ പല്ലേഡിയത്തിന്റെ
+കാര്യത്തിൽ ഇതൊരു തരത്തിലുള്ള അസംബന്ധമാണെന്ന് അംഗീകരിച്ചുകൊണ്ട്
+&ldquo;ഉപയോക്താവിന്റെ രഹസ്യങ്ങൾ&rdquo; എന്നത് അവർ ഉദ്ധരണി ചിഹ്നങ്ങളിലാണ്
+ഇട്ടിരിക്കുന്നത്.</p>
+<p>
+&ldquo;അറ്റാക്ക്&rdquo;, &ldquo;മലീഷ്യസ് കോഡ്&rdquo;,
+&ldquo;സ്പൂഫിങ്&rdquo;, &ldquo;ട്രസ്റ്റഡ്&rdquo; എന്നിങ്ങനെ സുരക്ഷയുമായി
+ബന്ധപ്പെടുത്തി നാം സ്ഥിരമായി ഉപയോഗിക്കാറുള്ള മറ്റു പദങ്ങളും ആ പ്രസന്റേഷനിൽ
+ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും നാം സാധാരണയായി
+ഉപയോഗിക്കുന്ന അർത്ഥത്തിലല്ല. &ldquo;അറ്റാക്ക്&rdquo; എന്നാൽ നിങ്ങളെ
+ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്നല്ല, നിങ്ങൾ സംഗീതം പകർത്താൻ
+ശ്രമിച്ചു എന്നാണ്. &ldquo;മലീഷ്യസ് കോഡ്&rdquo; എന്നാൽ നിങ്ങളുടെ മെഷീൻ
+ചെയ്യാൻ മറ്റൊരാൾ ആഗ്രഹിക്കാത്തത് ചെയ്യാനുള്ള കോഡ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്തു
+എന്നാണ്. &ldquo;സ്പൂഫിങ്&rdquo; എന്നാൽ നിങ്ങളെ ആരെങ്കിലും പറ്റിയ്ക്കുന്നു
+എന്നല്ല, നിങ്ങൾ പല്ലേഡിയത്തെ പറ്റിക്കുന്നു എന്നാണ്.</p></li>
+
+<li><p>
+പല്ലേഡിയത്തിന്റെ ഡെവലപ്പർമാർ മുമ്പ് നടത്തിയ ഒരു പ്രസ്താവന അനുസരിച്ച്
+ഡെവലപ്പ് ചെയ്യുന്നവർക്കും വിവരങ്ങൾ ശേഖരിക്കുന്നവർക്കും നിങ്ങൾ എങ്ങനെ
+അതുപയോഗിക്കുന്നുവെന്നതിന്റെ മുഴുവൻ നിയന്ത്രണവും ഉണ്ടായിരിക്കും. ഇത്
+ധാർമ്മികതയുടെയും നിയമവ്യവസ്ഥയുടെയും മുൻകാല ആശയങ്ങളെ വിപ്ലവകരമായി
+തകിടംമറിക്കുന്നതിനെയാണു പ്രതിനിധാനം ചെയ്യുന്നത്. കൂടാതെ അഭൂതപൂർവ്വമായ ഒരു
+നിയന്ത്രണ സംവിധാനവും ഇതു സൃഷ്ടിക്കും. ഈ സമ്പ്രദായങ്ങളുടെ ഇത്തരം പ്രശ്നങ്ങൾ
+യാദൃശ്ചികമായി ഉണ്ടായതല്ല; അവ അടിസ്ഥാനപരമായ ലക്ഷ്യത്തിന്റെ ഫലമാണ്. ഈ
+ലക്ഷ്യത്തെയാണ് നമ്മൾ നിരസിക്കേണ്ടത്.</p></li>
+</ol>
+
+<hr />
+
+<p>2015 വരെ, &ldquo;വിശ്വസനീയമായ പ്ലാറ്റ്ഫോമിനുള്ള മൊഡ്യൂൾ (Trusted Platform
+Module)&rdquo; ആയാണ് ഒറ്റുകാരൻ കമ്പ്യൂട്ടിംഗ് പിസി-കൾക്കുവേണ്ടി
+നടപ്പിലാക്കിയത്; എന്നിരുന്നാലും, പ്രായോഗിക കാരണങ്ങളാൽ, ഡിജിറ്റൽ
+റസ്ട്രിക്ഷൻസ് മാനേജ്മെന്റ് സ്ഥിരീകരിക്കുന്നതിനായുള്ള റിമോട്ട്
+അറ്റസ്റ്റേഷനുവേണ്ടി ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിന്
+വിശ്വസനീയമായ പ്ലാറ്റ്ഫോം മൊഡ്യൂൾ ഒരു സമ്പൂർണ പരാജയമായിരുന്നുവെന്നു
+തെളിയിക്കപ്പെട്ടു. അതിനാൽ കമ്പനികൾ മറ്റു രീതികൾ ഉപയോഗിച്ചാണ് ഡിആർഎം
+നടപ്പിലാക്കുന്നത്. ഇന്നത്തെ കാലത്ത്, &ldquo;വിശ്വസനീയമായ പ്ലാറ്റ്ഫോമിനുള്ള
+മൊഡ്യൂളുകൾ&rdquo; ഡിആർഎം-നായി ഉപയോഗിക്കപ്പെടുന്നേയില്ല, ഡിആർഎം-നായി അവ
+ഉപയോഗിക്കുന്നതു പ്രായോഗികമല്ലെന്ന് ചിന്തിക്കാൻ
+കാരണങ്ങളുണ്ട്. വിരോധാഭാസമെന്ന് പറയട്ടെ, &ldquo;വിശ്വസനീയമായ
+പ്ലാറ്റ്ഫോമിനുള്ള മൊഡ്യൂളുകൾ&rdquo; കൊണ്ട് ഇന്നുള്ള ഉപയോഗങ്ങൾ നിരുപദ്രവകരമായ
+രണ്ടാംതരം ഉപയോഗങ്ങൾ മാത്രമാണ്&mdash;ഉദാഹരണത്തിന്, ഒരു കമ്പ്യൂട്ടറിലുള്ള ഈ
+സിസ്റ്റത്തിൽ ആരുംതന്നെ ഒളിച്ചുവന്നു മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നു
+സ്ഥിരീകരിക്കാൻ.</p>
+
+<p>അതുകൊണ്ട്, പിസി-കളിൽ ലഭ്യമായിട്ടുള്ള &ldquo;വിശ്വസനീയമായ പ്ലാറ്റ്ഫോമിനുള്ള
+മൊഡ്യൂളുകൾ&rdquo; അപകടകരമല്ല എന്ന നിഗമനത്തിൽ ഞങ്ങൾ എത്തിച്ചേരുന്നു. അവ
+കമ്പ്യൂട്ടറിൽ നിന്നും ഒഴിവാക്കേണ്ടതിന്റെയൊ സിസ്റ്റം സോഫ്റ്റ്‌വെയറിൽ
+പിന്തുണയ്ക്കാതിരിക്കണ്ടതിന്റെയൊ ആവശ്യമില്ല.</p>
+
+<p>എന്നാൽ എല്ലാം തികഞ്ഞതാണിതെന്ന് ഇതിനർത്ഥമില്ല. ചില എആർഎം പിസി-കളും പോർട്ടബിൾ
+ഫോണുകളിലും കാറുകളിലും ടിവികളിലും മറ്റ് ഉപകരണങ്ങളിലുമൊക്കെയുള്ള
+പ്രൊസസ്സറുകളും കമ്പ്യൂട്ടറിന്റെ ഉടമയെ അതിലെ സോഫ്റ്റ്‍വെയറിൽ മാറ്റം
+വരുത്തുന്നതിൽ നിന്നും തടയുന്നതിനുവേണ്ടി മറ്റ് ഹാർഡ്‍വെയർ സിസ്റ്റങ്ങൾ
+ഉപയോഗിക്കുന്നുണ്ട്, അവയെല്ലാം ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെ വളരെ മോശമാണ്.</p>
+
+<p>റിമോട്ട് അറ്റസ്റ്റേഷൻ നിരുപദ്രവകാരിയാണെന്നും ഇതിനർത്ഥമില്ല. എന്നെങ്കിലും ഒരു
+ഉപകരണം അത് വിജയകരമായി നടപ്പിലാക്കുകയാണെങ്കിൽ ഉപയോക്താക്കളുടെ
+സ്വാതന്ത്ര്യത്തിന് അത് കനത്ത ഭീഷണിയാകും. ഇപ്പോഴത്തെ &ldquo;വിശ്വസനീയമായ
+പ്ലാറ്റ്ഫോമിനുള്ള മൊഡ്യൂൾ&rdquo; നിരുപദ്രവകാരിയായത് അതിന് റിമോട്ട്
+അറ്റസ്റ്റേഷൻ വിജയകരമായി നടപ്പിലാക്കാൻ കഴിയാത്തതുകൊണ്ടു മാത്രമാണ്. അതായത്
+ഭാവിയിലെ ശ്രമങ്ങളൊക്കെ പരാജയപ്പെടും എന്നുള്ള മുൻവിധി നമുക്കുണ്ടാകാൻ പാടില്ല.</p>
+
+<hr />
+
+<blockquote id="fsfs"><p class="big">ഈ ലേഖനം <a
+href="http://shop.fsf.org/product/free-software-free-society/"><cite>സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം: റിച്ചാര്‍ഡ് എം. സ്റ്റാള്‍മാന്റെ
+തിരഞ്ഞെടുത്ത ലേഖനങ്ങള്‍</cite></a> എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതാണു്.</p></blockquote>
+
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി
+<a href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> എന്ന വിലാസത്തിലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍
+പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു
+പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും
+നിർദ്ദേശങ്ങളും ദയവായി <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+എന്ന വിലാസത്തിൽ അറിയിക്കുക.</p><p>വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും
+ബന്ധപ്പെട്ട വിവരങ്ങൾക്കും <a
+href="/server/standards/README.translations.html">Translations README</a>
+നോക്കുക.</p>
+</div>
+
+<p>പകർപ്പവകാശം &copy; 2002, 2007, 2014, 2015, 2016 റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</p>
+
+<p>ഈ താളു് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവേറ്റീവ്സ് 4.0 ഇന്റർനാഷണൽ ലൈസൻസ്</a> അടിസ്ഥാനത്തില്‍
+പ്രസിദ്ധീകരിച്ചതാണു്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+<b>പരിഭാഷ</b>: Fazna Harees | ഫസ്‌ന ഹാരീസ് &lt;faznaharees@cet.ac.in&gt;,
+Aiswarya Kaitheri Kandoth | ഐശ്വര്യ കൈതേരി കണ്ടോത്ത്
+&lt;aiswaryakk29@gmail.com&gt;</div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2020/05/03 17:32:40 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>