summaryrefslogtreecommitdiff
path: root/talermerchantdemos/blog/articles/ml/android-and-users-freedom.html
diff options
context:
space:
mode:
Diffstat (limited to 'talermerchantdemos/blog/articles/ml/android-and-users-freedom.html')
-rw-r--r--talermerchantdemos/blog/articles/ml/android-and-users-freedom.html328
1 files changed, 328 insertions, 0 deletions
diff --git a/talermerchantdemos/blog/articles/ml/android-and-users-freedom.html b/talermerchantdemos/blog/articles/ml/android-and-users-freedom.html
new file mode 100644
index 0000000..212d7bf
--- /dev/null
+++ b/talermerchantdemos/blog/articles/ml/android-and-users-freedom.html
@@ -0,0 +1,328 @@
+<!--#set var="PO_FILE"
+ value='<a href="/philosophy/po/android-and-users-freedom.ml.po">
+ https://www.gnu.org/philosophy/po/android-and-users-freedom.ml.po</a>'
+ --><!--#set var="ORIGINAL_FILE" value="/philosophy/android-and-users-freedom.html"
+ --><!--#set var="DIFF_FILE" value="/philosophy/po/android-and-users-freedom.ml-diff.html"
+ --><!--#set var="OUTDATED_SINCE" value="2014-06-24" -->
+
+<!--#include virtual="/server/header.ml.html" -->
+<!-- Parent-Version: 1.79 -->
+
+<!-- This file is automatically generated by GNUnited Nations! -->
+<title>ആന്‍ഡ്രോയിഡും ഉപയോക്താക്കളുടെ സ്വാതന്ത്ര്യവും - ഗ്നു പ്രോജക്ട് -
+സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം</title>
+
+<!--#include virtual="/philosophy/po/android-and-users-freedom.translist" -->
+<!--#include virtual="/server/banner.ml.html" -->
+<!--#include virtual="/server/outdated.ml.html" -->
+<h2>ആന്‍ഡ്രോയിഡും ഉപയോക്താക്കളുടെ സ്വാതന്ത്ര്യവും</h2>
+<p>എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ <br />ആദ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടത് <a
+href="http://www.guardian.co.uk/technology/2011/sep/19/android-free-software-stallman">
+ദ ഗാഡിയനില്‍</a></p>
+
+<h3 class="center"><a href="http://FreeYourAndroid.org/"> നിങ്ങളുടെ ആന്‍ഡ്രോയിഡിനെ
+സ്വതന്ത്രമാക്കൂ</a> സമരഘട്ടത്തെ പിന്തുണയ്ക്കൂ</h3>
+
+<p>ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കാര്യത്തില്‍ ആന്‍ഡ്രോയിഡ്
+എത്രമാത്രം പോകും? സ്വാതന്ത്ര്യത്തിന് മൂല്യം കൊടുക്കുന്ന ഒരു കമ്പ്യൂട്ടര്‍
+ഉപയോക്താവിനെ സംബന്ധിച്ചടത്തോളം എത് സോഫ്റ്റ്‌വെയര്‍
+സിസ്റ്റത്തെക്കുറിച്ചാണെങ്കിലും ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.</p>
+
+<p><a href="http://fsf.org">സ്വതന്ത്ര/ലിബ്രേ സോഫ്റ്റ്‌വെയര്‍
+പ്രസ്ഥാനത്തില്‍</a> ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന
+സോഫ്റ്റ്‌വെയറുകളാണ് ഞങ്ങള്‍ വികസിപ്പിക്കുന്നത്. അതുകൊണ്ട് നിങ്ങളും ഞങ്ങളും
+അങ്ങനെ ചെയ്യാത്ത സോഫ്റ്റ്‌വെയറില്‍ നിന്ന് രക്ഷനേടും. ഇതിന് വിപരീതമായ ആശയമായ
+&ldquo;ഓപ്പണ്‍സോഴ്സ്&rdquo; <a
+href="/philosophy/open-source-misses-the-point.html">സോഴ്‌സ് കോഡ് എങ്ങനെ
+വികസിപ്പിക്കണം</a> എന്നതിനെ മാത്രം
+അടിസ്ഥാനമായുള്ളതാണ്. സ്വാതന്ത്ര്യത്തേക്കാളേറെ കോഡിന്റെ ഗുണമേന്മയെ അടിസ്ഥാന
+ഗുണമായി കണക്കാക്കുന്ന വ്യത്യസ്ഥ ആശയധാരയാണത്. അതുകൊണ്ട് ആന്‍ഡ്രോയിഡ്
+&ldquo;<a href="/philosophy/free-open-overlap.html">തുറന്നതോണോ</a>&rdquo;
+എന്നതല്ല, അത് ഉപയോക്താക്കളെ സ്വതന്ത്രരാക്കുന്നുവോ എന്നതാണ് പ്രശ്നം.</p>
+
+<p>പ്രധാനമായും മൊബൈല്‍ ഫോണുകള്‍ക്കായുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ്
+ആന്‍ഡ്രോയിഡ്. ഇതില്‍ ലിനക്സ് (ട്രോഡ് വാള്‍ഡ്സിന്റെ കേണല്‍), ചില ലൈബ്രറികള്‍,
+ജാവയുടെ ഒരു പ്ലാറ്റ്ഫോം, ചില ആപ്ലിക്കേഷനുകള്‍ എന്നിവ
+അടങ്ങിയിട്ടുണ്ട്. ലിനക്സിനെ മാറ്റി നിര്‍ത്തിയാല്‍ വെര്‍ഷന്‍ 1 ഉം, വെര്‍ഷന്‍
+2 ഉം വികസിപ്പിച്ചത് ഗൂഗിള്‍ ആണ്. അവര്‍ അത് അപ്പാച്ചി 2.0 ലൈസന്‍സ് പ്രകാരമാണ്
+പ്രസിദ്ധീകരിച്ചത്. <a href="/copyleft/copyleft.html">പകര്‍പ്പുപേക്ഷ</a>
+ഇല്ലാതെ ശിഥിലമായ സ്വതന്ത്രസോഫ്റ്റ്‌വയര്‍ ലൈസന്‍സാണത്.</p>
+
+<p>ആന്‍ഡ്രോയിഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലിനക്സ് പൂര്‍ണ്ണമായും
+സ്വതന്ത്രസോഫ്റ്റ്‌വെയറല്ല. സ്വതന്ത്രമല്ലാത്ത &ldquo;ബൈനറി ബ്രോബുകള്‍&rdquo;
+(ട്രോഡ് വാള്‍ഡ്സിന്റെ ലിനക്സ് വെര്‍ഷനിലേതു പോലെ) ചിലത് ആന്‍ഡ്രോയിഡ്
+ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ സ്വതന്ത്രമല്ലാത്ത ഫംവെയര്‍,
+സ്വതന്ത്രമല്ലാത്ത ലൈബ്രറികള്‍ എന്നിവയും ആന്‍ഡ്രോയിഡിലുണ്ട്. ഗൂഗിള്‍
+പ്രസിദ്ധീകരിച്ച ആന്‍ഡ്രോയിഡിന്റെ വെര്‍ഷന്‍ 1, വെര്‍ഷന്‍ 2
+സ്വതന്ത്രസോഫ്റ്റ്‌വെയറാണെങ്കിലും &ndash; ഉപകരണത്തില്‍ പ്രവര്‍ത്തിക്കാനാവുന്ന
+തരത്തിലുള്ളതല്ല. ആന്‍ഡ്രോയിഡിലെ ചില ആപ്ലിക്കേഷനുകള്‍ സ്വതന്ത്രവുമല്ല.</p>
+
+<p><a href="/gnu/the-gnu-project.html">ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്
+സിസ്റ്റത്തേക്കാള്‍</a> വിഭിന്നമാണ് ആന്‍ഡ്രോയ്ഡ്. കാരണം അതില്‍ ഗ്നുവിന്റെ
+വളരെ കുറവ് ഭാഗങ്ങളേയുള്ളു. ഗ്നു/ലിനക്‌സും ആന്‍ഡ്രോയ്ഡും തമ്മില്‍
+പൊതുവായുള്ളത് ഒരേയൊരു ഘടകമാണ്. ലിനക്സ് എന്ന കേണല്‍. മൊത്തം ഗ്നു/ലിനക്സിനെ
+&ldquo;ലിനക്സ്&rdquo; എന്ന് വിളിക്കുന്ന ആളുകള്‍ ഇതുമായി ഒത്തു
+ചേരുന്നു. അവര്‍ &ldquo;ആന്‍ഡ്രോയ്ഡില്‍ ലിനക്സുണ്ടെങ്കിലും അത്
+ലിനക്സല്ല&rdquo; എന്ന പ്രസ്ഥാവനകളും നടത്തുന്നു. ഈ തെറ്റിധാരണ മാറ്റാന്‍
+ലളിതമായി ഇങ്ങനെ പറയാം: ആന്‍ഡ്രോയ്ഡില്‍ ലിനക്സുണ്ടെങ്കിലും അത് ഗ്നു
+അല്ല. അതായത് ആന്‍ഡ്രോയ്ഡും ഗ്നു/ലിനക്‌സും വ്യത്യസ്ഥമാണ്.</p>
+
+<p>ആന്‍ഡ്രോയിഡിനകത്ത് ലിനക്സ് കേണല്‍ വേറിട്ട ഒരു പ്രോഗ്രാമായാണ്
+നിലകൊള്ളുന്നത്. കേണലിന്റെ സോഴ്‌സ് കോഡ് <a href="/licenses/gpl-2.0.html">ഗ്നു
+ജിപിഎല്‍ വെര്‍ഷന്‍ 2</a> പ്രകാരമുള്ളതാണ്. ലിനക്സിനെ അപ്പാച്ചി 2.0
+ലൈനസന്‍സുമായി കൂട്ടി യോജിപ്പിക്കുന്നത് പകര്‍പ്പവകാശ കടന്നുകയറ്റമാണ്. കാരണം
+ജിപിഎല്‍ വെര്‍ഷന്‍ 2 ഉം അപ്പാച്ചി 2.0 <a
+href="/licenses/license-list.html#apache2">പരസ്പരം ചേരുന്നതല്ല</a>. ഗൂഗിള്‍
+ലിനക്സിനെ അപ്പാച്ചി ലൈസന്‍സിലേക്ക് മാറ്റിയത് തെറ്റാണെന്ന്
+ആരോപണമുണ്ട്. ലിനക്സ് സോഴ്‌സ് കോഡിന്റെ ലൈസന്‍സ് മാറ്റാന്‍ ഗൂഗിളിന്
+അധികാരമില്ല. ലിനക്സിന്റെ എഴുത്തുകാര്‍ അതിന്റെ ഉപയോഗം <a
+href="/licenses/gpl.html">ജിപിഎല്‍ വെര്‍ഷന്‍ 3</a> പ്രകാരമാക്കിയാല്‍ അതിനെ
+അപ്പാച്ചി ലൈസന്‍സുമായി ചേര്‍ക്കാനാവും. ഒന്നിച്ചുള്ള കൂട്ടത്തെ ജിപിഎല്‍
+വെര്‍ഷന്‍ 3 പ്രകാരം പ്രസിദ്ധീകരിക്കാം. എന്നാല്‍ ലിനക്സ് ഇതുവരെ അത്തരം മാറ്റം
+വരുത്തിയിട്ടില്ല.</p>
+
+<p>ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് അനുസരിച്ചാണ് ഗൂഗിള്‍ ലിനക്സിനെ ആന്‍ഡ്രോയിഡില്‍
+ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കോഡ് പുറത്ത് വിടാന്‍ നിര്‍ബന്ധിക്കാത്ത
+അപ്പാച്ചി ലൈസന്‍സ് അനുസരിച്ചാണ് ബാക്കിയുള്ള ആന്‍ഡ്രോയിഡ്
+സ്രോതസ്. ആന്‍ഡ്രോയിഡ് 3.0 ല്‍ ലിനക്സ് ഒഴിച്ച് മറ്റൊരു ഘടകത്തിന്റേയും സോഴ്‌സ്
+കോഡ് പുറത്തുവിടില്ലെന്ന് ഗൂഗിള്‍ പറയുന്നു. ആന്‍ഡ്രോയിഡ് 3.1 ന്റെ സോഴ്‌സ്
+കോഡും അങ്ങനെ തന്നെ. അതുകൊണ്ട് ആന്‍ഡ്രോയിഡ് 3 ലളിതമായും ശുദ്ധമായും അസ്വതന്ത്ര
+സോഫ്റ്റ്‌വെയറാണ്, (ലിനക്സ് ഒഴിച്ചുള്ള ഭാഗം).</p>
+
+<p>തെറ്റുകളുള്ളതിനാല്‍ 3.0 യുടെ സോഴ്‌സ് കോഡ് തടഞ്ഞ് വെച്ചിരിക്കുകയാണെന്നും
+അടുത്ത പ്രസിദ്ധീകരണം വരെ കാത്തിരിക്കണെന്നും ഗൂഗിള്‍ പറഞ്ഞു. ആന്‍ഡ്രോയിഡ്
+ഉപയോഗിക്കണെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ള ഉപദേശമാണത്. എന്നാല്‍ അത്
+ഉപയോക്താക്കളാണ് തീരുമാനിക്കേണ്ടത്. സ്വന്തം വെര്‍ഷനില്‍ മാറ്റങ്ങളില്‍ ചിലത്
+ഉള്‍പ്പെടുത്താനാഗ്രഹിക്കുന്ന പ്രോഗ്രാമെഴുത്തുകാര്‍ക്കും ടിങ്കറേഴ്സിനും ആ
+കോഡ് ഉപയോഗിക്കാം.</p>
+
+<p>ഭാഗ്യവശാല്‍ ഗൂഗിള്‍ പിന്നീട് ആന്‍ഡ്രോയിഡ് 3.* യുടേയും ശേഷം വന്ന വെര്‍ഷനായ 4
+ന്റേയും സോഴ്‌സ് കോഡ് പുറത്തുവിട്ടു. നയപരമായ മാറ്റം എന്നതിനുപരി ഇത്
+താല്‍ക്കാലികമായ ഒരു മാറ്റം മാത്രമാണ്. പക്ഷേ ഇത് വീണ്ടും സംഭവിക്കാം.</p>
+
+<p>ആന്‍ഡ്രോയിഡിന്റെ ധാരാളം ഭാഗങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറായി
+പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ആന്‍ഡ്രോയിഡ്
+ബഹുമാനിക്കും എന്നതിന് ഇതുകൊണ്ട് അര്‍ത്ഥമുണ്ടോ? പലകാരണങ്ങള്‍ കൊണ്ടും ഇല്ല
+എന്നാണ് ഉത്തരം.</p>
+
+<p>ആദ്യമായി മിക്കതിലും യൂട്യൂബ്, ഗൂഗിള്‍ മാപ്പ് പോലുള്ള ഗൂഗിളിന്റെ
+സ്വതന്ത്രമല്ലാത്ത ആപ്ലിക്കേഷനുകളുണ്ട്. ഇതൊന്നും ഔദ്യോഗികമായി
+ആന്‍ഡ്രോയിഡിന്റെ ഭാഗമല്ല. എന്നാല്‍ അത് ഉത്പന്നത്തെ
+ഭംഗിയാക്കുന്നതുമില്ല. ആന്‍ഡ്രോയിഡിന്റെ മുന്‍ വെര്‍ഷനുളില്‍ ലഭ്യമായിരുന്ന
+മിക്ക സ്വതന്ത്ര ആപ്ലിക്കേഷനുകളും 2013 ല്‍ പ്രത്യക്ഷമായ ആന്‍ഡ്രോയ്ഡ്
+ഉപകരണങ്ങളില്‍ <a
+href="http://arstechnica.com/gadgets/2013/10/googles-iron-grip-on-android-controlling-open-source-by-any-means-necessary/">സ്വതന്ത്രമല്ലാത്ത
+ആപ്ലിക്കേഷനുകളാല്‍ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു</a>. അത് <a
+href="http://www.androidbeat.com/2013/12/new-google-play-edition-devices-lack-photo-gallery-app-use-google/">സ്വതന്ത്രമല്ലാത്ത
+ഗൂഗിള്‍ പ്ലസിലൂടെയല്ലാതെ ഒരു തരത്തിലും ചിത്രങ്ങള്‍ നിരീക്ഷിക്കാന്‍
+സജ്ജീകരിക്കപ്പെട്ടിരുന്നില്ല</a>.
+</p>
+
+<p>മിക്ക ആന്‍ഡ്രോയിഡ് ഉപകരണങ്ങളും സ്വതന്ത്രമല്ലാത്ത ഗൂഗിള്‍ പ്ലേ
+സോഫ്റ്റ്‌വെയറുമായാണ് (മുമ്പ് ഇതിനെ &ldquo;ആന്‍ഡ്രോയിഡ് കമ്പോളം&rdquo;
+എന്നായിരുന്നു വിളിച്ചിരുന്നത്) വിപണിയില്‍ എത്തുന്നത്. ഗൂഗിള്‍ അകൗണ്ടുള്ള
+ഉപയോക്താക്കളെ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍
+ഇത് പ്രേരിപ്പിക്കുന്നു. കൂടാതെ ഒരു പിന്‍വാതില്‍ ഉപയോഗിച്ച് ഗൂഗിളിന്
+നിര്‍ബന്ധപൂര്‍വ്വം പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഡീഇന്‍സ്റ്റാള്‍
+ചെയ്യാനും അവസരം നല്‍കുന്നു. ഇത് ഔദ്യോഗികമായി ആന്‍ഡ്രോയിഡിന്റെ
+ഭാഗമല്ല. അതുകൊണ്ട് കുറവ് ദോഷമേയുള്ളു എന്ന് പറയാനാവില്ലല്ലോ.
+</p>
+
+<p>നിങ്ങള്‍ സ്വാതന്ത്ര്യത്തിന് വില നല്‍കുന്നുവെങ്കില്‍ ഗൂഗിള്‍ പ്ലേ നല്‍കുന്ന
+അസ്വതന്ത്ര പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് വേണ്ടായിരിക്കാം. സ്വതന്ത്ര
+ആന്‍ഡ്രോയിഡ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ഗൂഗിള്‍
+പ്ലേയുടെ ആവശ്യമില്ല. കാരണം അവ നിങ്ങള്‍ക്ക് <a
+href="http://f-droid.org">f-droid.org</a> ല്‍ നിന്ന് ലഭിക്കും.
+</p>
+
+<p>ആന്‍ഡ്രോയിഡ് ഉത്പന്നങ്ങള്‍ അസ്വതന്ത്ര ലൈബ്രറികളുമായാണെത്തുന്നത്. ഇവ
+ഔദ്യോഗികമായി ആന്‍ഡ്രോയിഡിന്റെ ഭാഗമല്ല. എന്നാല്‍ ആന്‍ഡ്രോയിഡിന്റെ പല
+ഉപയോഗങ്ങളും ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. ശരിക്കുള്ള ആന്‍ഡ്രോയിഡ്
+ഇന്‍സ്റ്റലേഷനുകളുടെ ഭാഗമാണ് അവ.</p>
+
+<p>ആന്‍ഡ്രോയിഡിലെ ഔദ്യോഗിക പ്രോഗ്രാമുകള്‍ പോലും ഗൂഗിള്‍ പുറത്തുവിടുന്ന സോഴ്‌സ്
+കോഡിന് അനുസൃതമല്ല. നിര്‍മ്മാതാക്കള്‍ക്ക് സോഴ്‌സ് കോഡ് പുറത്ത് വിടാതെ അതില്‍
+മാറ്റങ്ങള്‍ വരുത്താം. ഗ്നു ജിപിഎല്‍ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ മാറ്റം
+വരുത്തുന്ന ലിനക്സ് സോഴ്‌സ് കോഡ് പുറത്തുവിടണമെന്നത് നിര്‍ബന്ധമായ ഒന്നായി
+തീരും. ബാക്കിയുള്ള സോഴ്‌സ് കോഡ് ശക്തി കുറഞ്ഞ അപ്പാച്ചി ലൈസന്‍സ്
+പ്രകാരമുള്ളതാണ്. അതനുസരിച്ച് സോഴ്‌സ് കോഡ് പുറത്തുവിടണമെന്നുള്ളത്
+നിര്‍ബന്ധമുള്ള ഒന്നല്ല.</p>
+
+<p>ആന്‍ഡ്രോയിഡാല്‍ പ്രവര്‍ത്തിക്കുന്ന തന്റെ ഫോണില്‍ നിന്ന് ധാരാളം <a
+href="http://www.beneaththewaves.net/Projects/Motorola_Is_Listening.html">സ്വകാര്യ
+വിവരങ്ങള്‍ മോട്ടോറോളയിലേക്ക് അയക്കപ്പെടുന്നതായി</a> ഒരു ഉപയോക്താവ്
+കണ്ടെത്തി. <a
+href="http://androidsecuritytest.com/features/logs-and-services/loggers/carrieriq/">കാരിയര്‍
+ഐക്യൂ</a> പോലുള്ള പാക്കേജുകള്‍ രഹസ്യമായി ചില നിര്‍മ്മാതാക്കള്‍ ഫോണില്‍
+കൂട്ടിച്ചേക്കുന്നുണ്ട്.</p>
+
+<p><a href="http://replicant.us">റെപ്ലിക്കന്റ്</a> ആന്‍ഡ്രോയിഡിന്റെ സ്വതന്ത്ര
+വെര്‍ഷനാണ്. റെപ്ലിക്കന്റ് ഡവലപ്പര്‍മാര്‍ ചില ഫോണ്‍ മോഡലുകള്‍ക്ക് വേണ്ടി
+ധാരാളം അസ്വതന്ത്ര ലൈബ്രറികള്‍ നീക്കം ചെയ്തിട്ടുണ്ട്. അസ്വതന്ത്ര ആപ്പ്സിനെ
+നിങ്ങള്‍ക്ക് ഒഴുവാക്കാന്‍ എളുപ്പമാണല്ലോ. ആന്‍ഡ്രോയിഡിന്റെ വേറൊരു വെര്‍ഷനായ
+സയനോജന്‍ മോഡ് സ്വതന്ത്രമല്ല.</p>
+
+<p>ചില ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ &ldquo;സ്വേച്ഛാധിപതികളാണ്&rdquo;:
+ഉപയോക്താക്കള്‍ക്ക് മാറ്റം വരുത്തിയ സ്വന്തം സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിക്കാന്‍
+അവ അനുവദിക്കില്ല. കമ്പനി നല്‍കുന്ന സോഫ്റ്റ്‌വെയറുകളേ സ്ഥാപിക്കാനാവൂ. ഈ
+അവസരത്തില്‍ സോഴ്സ് നിങ്ങള്‍ക്ക് ലഭ്യമാണെങ്കിലും അതില്‍ നിന്നുള്ള
+എക്സിക്യൂട്ടബിള്‍സ് സ്വതന്ത്രമല്ല. എന്നാല്‍ ചില ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍
+റൂട്ട് ആയി ലോഗിന്‍ ചെയ്യാന്‍ കഴിയുന്നതുകൊണ്ട് മറ്റ് സോഫ്റ്റ്‌വെയറുകള്‍
+സ്ഥാപിക്കാന്‍ കഴിയും.</p>
+
+<p>പ്രധാനപ്പെട്ട ഫംവെയര്‍, ഡ്രൈവറുകള്‍ തുടങ്ങിയ പ്രോഗ്രാമുകളും കുത്തകയാണ്. ഇവ
+ഫോണ്‍ നെറ്റ്‌വര്‍ക്ക് റേഡിയോ, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്സ്, 3ഡി ഗ്രാഫിക്സ്,
+ക്യാമറ, സ്പീക്കര്‍, ചില മൈക്രോഫോണ്‍ എന്നിവ കൈകാര്യം ചെയ്യുന്നത്. ചില
+മോഡലുകളില്‍ ഈ ഡ്രൈവറുകള്‍ സ്വതന്ത്രമാണ്. ചില കാര്യങ്ങള്‍
+നിങ്ങള്‍ക്കൊഴുവാക്കാനാവുന്നതാണ്. എന്നാല്‍ ധാരാളം ഒഴുവാക്കാന്‍ പറ്റാത്ത
+പ്രോഗ്രാമുകളുമുണ്ട്.</p>
+
+<p>ഫോണ്‍ നെറ്റ്‌വര്‍ക്ക് ഫംവെയറുകള്‍ മുമ്പേ ഇന്‍സ്റ്റാള്‍
+ചെയ്യപ്പെട്ടവയാണ്. നിങ്ങളുടെ ഇഷ്ടപ്രകാരം ഫോണ്‍ നെറ്റ്‌വര്‍ക്കുമായി
+സംസാരിക്കുക മാത്രമാണ് അതിന്റെ ധര്‍മ്മം. ഇതിനെ ഒരു സര്‍ക്കീട്ട് ആയി
+കരുതാം. ഒരു കമ്പ്യൂട്ടിങ് ഉപകരണത്തിലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാകണമെന്ന്
+നാം വാശിപിടിക്കുമ്പോള്‍ നമുക്ക് മുമ്പേ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട
+ഫംവെയറുകള്‍ പരിഷ്കരിക്കപ്പെടുന്നില്ല എന്ന് കരുതാം. കാരണം ഉപയോക്താവിനെ
+സംബന്ധിച്ചടത്തോളം അത് പ്രോഗ്രാമാണോ സര്‍ക്കീട്ടാണോ എന്നതില്‍ വലിയ
+വ്യത്യാസമൊന്നുമില്ല.</p>
+
+<p>ദൗര്‍ഭാഗ്യവശാല്‍ ഇതൊരു വിദ്വേഷമുള്ള സര്‍ക്കീട്ട് ആണ്. എങ്ങനെ
+നിര്‍മ്മിക്കപ്പെട്ടതായാലും വിദ്വേഷമുള്ള സവിശേഷതകള്‍ ഒരിക്കലും അംഗീകരിക്കാന്‍
+പറ്റാത്തതാണ്.</p>
+
+<p>മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഫംവെയറിന് വലിയ നിയന്ത്രണ
+ശക്തിയാണുള്ളത്. അവയ്ക്ക് ഫോണിനെ ഒരു ശ്രവണ ഉപകരണമായി മാറ്റാനാവും. ചിലതില്‍
+അതിന് മെക്രോഫോണ്‍ നിയന്ത്രിക്കാനാവും. ചിലതില്‍ ഷെയര്‍ ചെയ്ത മെമ്മറി
+ഉപയോഗിച്ച് അതിന് പ്രധാന കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവും. അങ്ങനെ
+അതിന് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നീക്കം ചെയ്യാനോ
+പരിഷ്കരിക്കാനോ കഴിയുന്നു. മിക്കവയും വിദൂര നിയന്ത്രണം വഴി സോഫ്റ്റ്‌വെയറുകള്‍
+നിലനിര്‍ത്താന്‍കഴിവുള്ളവയാണ്. നമുക്ക് നമ്മുടെ സോഫ്റ്റ്‌വെയറുകളിലും
+കമ്പ്യൂട്ടിങ്ങിലും നിയന്ത്രണം വേണം എന്നതാണ് സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ
+അടിസ്ഥാനം. പിന്‍വാതിലുള്ള ഒരു സിസ്റ്റത്തിന് ആ പേര് യോജിക്കില്ല. മിക്ക
+കമ്പ്യൂട്ടിങ് സിസ്റ്റത്തിനും തെറ്റുകുറ്റങ്ങളുണ്ടാവും. ഈ ഉപകരണങ്ങളും
+അങ്ങനെയാണ്. (<a
+href="http://www.guardian.co.uk/books/2006/aug/12/politics">സമാര്‍ക്കന്‍ഡിലെ
+കൊലപാതകത്തില്‍</a> ലക്ഷ്യത്തിന്റെ ആന്‍ഡ്രോയിഡല്ലാത്ത ഫോണ്‍ ശ്രവണ ഉപകരണമായി
+ഉപയോഗിച്ച് ക്രൈഗ് മറേ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുണ്ട്.)</p>
+
+<p>ഒരു സര്‍ക്കീട്ട് പോലെയല്ല ആന്‍ഡ്രോയിഡ് ഉപകരണത്തിലെ ഫോണ്‍ നെറ്റ്‌വര്‍ക്ക്
+ഫംവെയര്‍. കാരണം പുതിയ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഈ ഹാര്‍ഡ്‌വെയര്‍
+അനുവദിക്കുന്നു. കുത്തക ഫംവെയര്‍ ആയതിനാല്‍ ഉത്പാദകന് മാത്രമേ പുതിയ വെര്‍ഷന്‍
+നിര്‍മ്മിക്കാനാവൂ &ndash; ഉപഭോക്താവിനാവില്ല.</p>
+
+<p>പുതിയ വെര്‍ഷനുകള്‍ സ്ഥാപിക്കില്ല, പ്രധാന കമ്പ്യൂട്ടറിനെ നിയന്ത്രിക്കില്ല,
+സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം അനുവദിക്കുമ്പോള്‍ മാത്രം ആശയവിനിമയം
+നടത്തുകയുള്ളു എന്നൊക്കെയാണെങ്കില്‍ മാത്രം നമുക്ക് അസ്വതന്ത്ര ഫോണ്‍
+നെറ്റ്‌വര്‍ക്ക് ഫംവെയറിനെ സഹിക്കാം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അത്
+സര്‍ക്കീട്ട് പോലെ ആയിരിക്കണം, കൂടാതെ അത് വിദ്വേഷമുള്ളതാവാന്‍
+പാടില്ല. ഇത്തരത്തിലുള്ള ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മിക്കുന്നതില്‍
+സാങ്കേതികമായി ഒരു പരിമിതികളുമില്ല. എന്നാല്‍ അത്തരത്തിലൊന്നുണ്ടൊ എന്ന്
+നമുക്കറിയില്ല.</p>
+
+<p>ആന്‍ഡ്രോയിഡ് ഒരു സെല്‍ഫ് ഹോസ്റ്റിങ് സിസ്റ്റമല്ല. മറ്റ്
+സിസ്റ്റങ്ങളുപയോഗിച്ചാണ് ആന്‍ഡ്രോയിഡ്
+വികസിപ്പിക്കുന്നത്. &ldquo;സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് കിറ്റ്&rdquo; (SDK)
+സ്വതന്ത്രമാണെന്ന് കാഴ്ച്ചയില്‍ തോന്നുന്നു. പക്ഷേ അത് പരിശോധിക്കുക
+വിഷമമാണ്. ചില ഗൂഗിള്‍ API യുടെ ഡെഫനിഷന്‍ ഫയലുകള്‍ സ്വതന്ത്രമല്ല. SDK
+ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ചില കുത്തക സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളില്‍
+ഒപ്പുവെക്കേണ്ടിവരുന്നു, അത് ഒപ്പ് വെക്കാന്‍ നിങ്ങള്‍ വിസമ്മതിക്കും എന്നാണ്
+കരുതുന്നത്. <a
+href="http://redmine.replicant.us/projects/replicant/wiki/ReplicantSDK">
+റെപ്ലികന്റിന്റെ SDK</a> ഒരു സ്വതന്ത്ര ബദലാണ്.</p>
+
+<p>പേറ്റന്റ് യുദ്ധത്തില്‍ ശ്രദ്ധിച്ചുകൊണ്ടാണ് അടുത്തകാലത്ത്
+ആന്‍ഡ്രോയിഡിനെക്കുറിച്ച് വന്ന പത്രക്കുറിപ്പ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി
+പേറ്റെന്റ് ഇല്ലാതാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഞങ്ങള്‍
+അന്നുമുതല്‍ക്ക് ഇത്തരം യുദ്ധങ്ങളേക്കുറിച്ച് മുന്നറിയിപ്പ്
+നല്‍യിട്ടുള്ളതാണ്. സോഫ്റ്റ്‌വെയര്‍ പേറ്റെന്റുകള്‍ കാരണം ആന്‍ഡ്രോയിഡില്‍
+നിന്നും പല സവിശേഷതകള്‍ നീക്കം ചെയ്യാന്‍ കാരണമാകും. വേണമെങ്കില്‍ മൊത്തത്തില്‍
+തന്നെ ഇല്ലാതാവും. എന്തുകൊണ്ട് സോഫ്റ്റ്‌വെയര്‍ പേറ്റെന്റുകള്‍ ഇല്ലാതാക്കണം
+എന്നതിനെക്കുറിച്ചറിയാന്‍ <a
+href="http://endsoftpatents.org">endsoftpatents.org</a> എന്ന സൈറ്റ് കാണുക.</p>
+
+<p>എന്തിരുന്നാലും, പേറ്റന്റ് ആക്രമണവും ഗൂഗിളിന്റെ പ്രതികരണവും ഈ ലേഖനത്തിനെ
+സംബന്ധിച്ചടത്തോളം പ്രസക്തമായ കാര്യമല്ല. ആന്‍ഡ്രോയിഡ് ഉത്പന്നങ്ങള്‍
+എങ്ങനെയാണ് ഒരു വിതരണത്തെ നീതിശാസ്ത്രപരമായി എങ്ങനെ സമീപിക്കുന്നു, എങ്ങനെ അത്
+തകരുന്നു. ഇതിന്റെ ഗുണങ്ങള്‍ മാധ്യമങ്ങള്‍ക്കും പ്രാധാന്യമുള്ള വിഷയങ്ങളാണ്.</p>
+
+<p>കൊണ്ടുനടക്കാവുന്ന ഫോണില്‍ ഉപഭോക്താവ് നിയന്ത്രിതമായ, നൈതികമായ,
+സ്വതന്ത്രസോഫ്റ്റ്‌വെറില്‍ പ്രധാനപ്പെട്ട കാല്‍വെപ്പാണ് ആന്‍ഡ്രോയിഡ്. എന്നാല്‍
+ഇനിയും വളരെ ദൂരം പോകാനുണ്ട്. <a
+href="http://replicant.us">റെപ്ലിക്കന്റിനായി</a> ഹാക്കര്‍മാര്‍
+അദ്ധ്വാനിക്കുകയാണ്. പുതിയ ഫോണ്‍ മോഡലുകളില്‍ അത് പ്രവര്‍ത്തിപ്പിക്കുക വലിയ
+ജോലിയാണ്. ഫംവെയറിന്റെ പ്രശ്നവുമുണ്ട്. എന്നാല്‍ ആപ്പിളും, വിന്‍ഡോസ്
+സ്മാര്‍ട്ട് ഫോണിനേക്കാളും കുറവ് ദോഷമേ ആന്‍ഡ്രോയിഡ് ഫോണ്‍ ചെയ്യുന്നുള്ളു
+എങ്കിലും അത് നിങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നില്ല.</p>
+
+<!-- If needed, change the copyright block at the bottom. In general,
+ all pages on the GNU web server should have the section about
+ verbatim copying. Please do NOT remove this without talking
+ with the webmasters first.
+ Please make sure the copyright date is consistent with the document
+ and that it is like this: "2001, 2002", not this: "2001-2002". -->
+<div class="translators-notes">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't have notes.-->
+ </div>
+</div>
+
+<!-- for id="content", starts in the include above -->
+<!--#include virtual="/server/footer.ml.html" -->
+<div id="footer">
+<div class="unprintable">
+
+<p>എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a
+href="mailto:gnu@gnu.org">&lt;gnu@gnu.org&gt;</a> ലേയ്ക്കു്
+അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ <a href="/contact/">മറ്റു വഴികളും
+ഉണ്ടു്</a>. തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
+<a href="mailto:webmasters@gnu.org">&lt;webmasters@gnu.org&gt;</a> എന്ന
+വിലാസത്തിലേയ്ക്കു് എഴുതുക.</p>
+
+<p>
+<!-- TRANSLATORS: Ignore the original text in this paragraph,
+ replace it with the translation of these two:
+
+ We work hard and do our best to provide accurate, good quality
+ translations. However, we are not exempt from imperfection.
+ Please send your comments and general suggestions in this regard
+ to <a href="mailto:web-translators@gnu.org">
+
+ &lt;web-translators@gnu.org&gt;</a>.</p>
+
+ <p>For information on coordinating and submitting translations of
+ our web pages, see <a
+ href="/server/standards/README.translations.html">Translations
+ README</a>. -->
+ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി
+ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍
+ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <a
+href="mailto:web-translators@gnu.org">&lt;web-translators@gnu.org&gt;</a>
+സഹായകമാവും.</p><p>ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും <a
+href="/server/standards/README.translations.html">Translations README</a>
+കാണുക.</p>
+</div>
+
+<p>Copyright &copy; 2011, 2012, 2014 Richard Stallman | റിച്ചാര്‍ഡ്
+സ്റ്റാള്‍മാന്‍</p>
+
+<p>ഈ താള് <a rel="license"
+href="http://creativecommons.org/licenses/by-nd/4.0/">ക്രിയേറ്റീവ് കോമണ്‍സ്
+ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0</a> അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്.</p>
+
+<!--#include virtual="/server/bottom-notes.ml.html" -->
+<div class="translators-credits">
+
+<!--TRANSLATORS: Use space (SPC) as msgstr if you don't want credits.-->
+ </div>
+
+<p class="unprintable"><!-- timestamp start -->
+പുതുക്കിയതു്:
+
+$Date: 2017/04/10 20:10:37 $
+
+<!-- timestamp end -->
+</p>
+</div>
+</div>
+</body>
+</html>